വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്‌ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തും. ‘ഓപ്പറേഷന്‍ സൈലന്‍സ്’ എന്ന പേരില്‍ ഇന്ന് മുതല്‍ 18ആം തീയതി വരെയാണ് പരിശോധന.
പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ചാവും പരിശോധന. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപ മാറ്റം വരുത്തല്‍ എന്നിവക്ക് എതിരെ നടപടിയെടുക്കും.
ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇത് അനുസരിച്ചില്ലെങ്കരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്‌തമാക്കി.






