spot_img
Sunday, April 19, 2026

‘സർക്കാർ ആശുപത്രികളിൽ 10 വര്‍ഷത്തിലേറെ ഓടാതെ കിടക്കുന്ന വാഹനങ്ങള്‍ 2 മാസത്തില്‍ കണ്ടം ചെയ്തു മാറ്റും’; ആരോഗ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷങ്ങളായി തുരുമ്പെടുത്ത് ഓടാതെ കിടക്കുന്ന വാഹനങ്ങള്‍ അടിയന്തരമായി കണ്ടം ചെയ്തു മാറ്റാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പത്തും അധിലധികവും വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിനാണ് മന്ത്രിയുടെ നിര്‍ദേശം.

‘ആർദ്രം ആരോഗ്യം’ ആശുപത്രി സന്ദര്‍ശനത്തിനിടെ ഇത്തരത്തിലുള്ള നിരവധി വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രിപറഞ്ഞു. ഇഴജന്തുക്കളുടെയും ചിലയിടങ്ങളില്‍ സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങള്‍.  സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങൾ കണ്ടം ചെയ്യുന്ന നടപടികൾക്ക് ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കേണ്ടതുണ്ട് . വാഹനം സംബന്ധിച്ച ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ട് നൽകൽ , ഉപയോഗശൂന്യമായ വാഹനത്തിന് വാല്യു അസസ്മെന്റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി നടക്കേണ്ടതുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 കേന്ദ്രസർക്കാരിന്റെ സ്ക്രാപ് പോളിസി പ്രകാരം സർക്കാർ മേഖലയ്ക്ക് മാത്രം ഒഴിവാക്കൽ നിർബന്ധമാക്കിയ വാഹനങ്ങൾ ഇവയിൽ പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് 

മിക്ക ആശുപത്രി കോമ്പൗണ്ടുകളിലുമുണ്ട് അനേകം വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങൾ. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങൾ.

‘ആർദ്രം ആരോഗ്യം’ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി സന്ദർശനങ്ങൾക്കിടയിൽ ഇങ്ങനെയുള്ള അനേകം വാഹനങ്ങൾ കണ്ടു. ഒരെണ്ണം പോലും ഓടിച്ചു മാറ്റാൻ കഴിയുന്നവയല്ല.

കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിലുള്ള വർഷങ്ങളായി

ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങൾ മൂലം അവിടെ ആരംഭിക്കേണ്ടുന്ന നിർമാണ പ്രവർത്തനം പോലും തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ട് . സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങൾ കണ്ടം ചെയ്യുന്ന നടപടികൾക്ക് ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കേണ്ടതുണ്ട് . വാഹനം സംബന്ധിച്ച ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ട് നൽകൽ , ഉപയോഗശൂന്യമായ വാഹനത്തിന് വാല്യു അസസ്മെന്റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി നടക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലപ്പഴക്കം കൊണ്ട് പത്തും അധിലധികവും അല്ലാതെയും വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് നടപടിക്ക് നിർദ്ദേശം നൽകി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ഫയലിൽ തീരുമാനങ്ങൾ എടുത്ത് പ്രവർത്തനം വേഗത്തിലാക്കും. (കേന്ദ്രസർക്കാരിന്റെ സ്ക്രാപ് പോളിസി പ്രകാരം സർക്കാർ മേഖലയ്ക്ക് മാത്രം ഒഴിവാക്കൽ നിർബന്ധമാക്കിയ വാഹനങ്ങൾ ഇവയിൽ പെടുന്നില്ല)



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles