spot_img
Friday, July 31, 2026

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ



പത്തനംതിട്ട: റോബിൻ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ നിലനിൽക്കുന്ന ലോങ് പെൻഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.എറണാകുളത്തെ കോടതിയിൽ 2012 മുതൽ നില നിൽക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്നു തന്നെ കൊച്ചിയിലെ കോടതിയിൽ ഗിരീഷിനെ ഹാജരാക്കും. ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാൻ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles