spot_img
Sunday, October 18, 2026

യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി



മാവൂര് : കൂളിമാട് കടവിൽ യുവാവ് മുങ്ങിമരിച്ചു. തമിഴ്നാട് നീലഗിരി ഊട്ടി സ്വദേശി സൂര്യയാണ് (25) മരിച്ചത്.

കുളിക്കാനിറങ്ങിയതാണെന്ന് സംശയം. ഇന്ന് വൈകിട്ട് കുളിക്കടവിൽ വസ്ത്രവും മൊബൈലും കണ്ട നാട്ടുകാരാണ് തെരച്ചിൽ നടത്തിയത്. റോഡരികിൽ ഇയാളുടെ കാറും നിർത്തിയിട്ടിരുന്നു.

തുടർന്ന് മുക്കം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്..



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles