spot_img
Friday, April 17, 2026

വാകേരിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്ന തൊഴുത്തിൽ വീണ്ടുമെത്തി: സിസിടിവി ദൃശ്യങ്ങൾ



സുൽത്താൻ ബത്തേരി : വയനാട് വാകേരിയിൽ വീണ്ടും കടുവയിറങ്ങി. പശുക്കിടാവിനെ കൊന്നുതിന്ന അതേ സ്ഥലത്താണ് വീണ്ടും കടുവയെത്തിയത്. ദൃശ്യങ്ങൾ വനം വകുപ്പിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. കിടാവിന്റെ അവശിഷ്ടങ്ങൾ തേടിയാണ് വീണ്ടും കടുവ എത്തിയതെന്നാണ് നി​ഗമനം. ശനിയാഴ്ച രാത്രിയിലാണു കടുവ സീസി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നുതിന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തുടർന്നാണ് ഇവിടെ സിസിടിവി കാമറ സ്ഥാപിച്ചത്. ഈ കാമറയിലാണ് വീണ്ടും കടുവയെ കണ്ടത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി തൃശൂരിലെ പുത്തൂർ മൃഗശാലയിലേക്കു മാറ്റിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles