spot_img
Saturday, June 20, 2026

വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി



കോഴിക്കോട്: വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷനെ (36) ആണ് ആറു മാസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ കണ്ണൂര്‍ സബ് ജയിലില്‍ കഴിയുന്ന റോഷനെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം പൊലീസ് ഇന്‍സ്പെക്ടര്‍ എ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

2022 ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്ക് വില്‍പനക്കായി എത്തിച്ച 20 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയും 25 സ്റ്റാമ്പുകളുമായി റോഷന്‍ പിടിയിലായിരുന്നു. ഫറോക്ക് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവുമായിരുന്നു അന്ന് പ്രതിയെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എത്തിച്ച ലഹരിവസ്തുക്കള്‍ താമരശ്ശേരി, കുന്ദമംഗലം, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പന നടത്താനായിരുന്നു ശ്രമം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles