കോഴിക്കോട് ഡി.വൈ. എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
സിറ്റി പൊലിസ് പരി ധിയിൽ കോരപ്പുഴ, പാവങ്ങാട്, പുതിയങ്ങാടി, വെ സ്റ്റ് ഹിൽ, നടക്കാവ്, ക്രിസ്ത്യൻ കോളജ് ജങ്ഷൻ, മാവൂർ റോഡ് ജങ്ഷൻ, പാളയം, കല്ലായി, മീഞ്ചന്ത, ചെറുവണ്ണൂർ, ഫറോക്ക് പുതിയപാലം, ഫറോക്ക് പേട്ട, ചുങ്കം, രാമനാട്ടുകര, വഴിയാണ് മനുഷ്യ ചങ്ങല കടന്നുപോകുന്നത്. പ്രവർത്തകരുമായെത്തുന്ന എല്ലാ വാഹനങ്ങളും റോഡരികിൽ പരമാവധി ഒതുക്കിനിർത്തി ആളുക ളെ ഇറക്കണമെന്ന് ട്രാഫിക് പൊലിസ് അറിയിച്ചു.
പ്രവർത്തകരെ ഇറക്കിയശേഷം വാഹനങ്ങൾ നോർ ത്ത്, സൗത്ത് ബീച്ചുകളിൽ പാർക്ക് ചെയ്യണം. പാർക്ക് ചെയ്യുന്ന വാഹനത്തി ന് സമീപം തന്നെ വാഹനത്തിന്റെ ഡ്രൈവർമാർ ഉണ്ടാകണം.
ചെറിയ വാഹനങ്ങൾ സംഘാടകർ ഒരുക്കിയിട്ടു ള്ള പാർക്കിങ് ഗ്രൗണ്ടുക ളിൽ പാർക്ക് ചെയ്യണം. കോരപ്പുഴ മുതൽ ഇടിമൂഴി ക്കൽ വരെ ദേശീയപാത വഴി മനുഷ്യചങ്ങല നടക്കു ന്നതിനാൽ യാത്രക്കാർ പരമാവധി ബൈപ്പാസ് റോഡുകൾ ഉപയോഗപ്പെടുത്തേണ്ടതാണെന്നും ട്രാഫിക് പൊലിസ് അറിയിച്ചു






