ന്യൂഡൽഹി : രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും ധനമന്ത്രി നടത്തിയിട്ടില്ല.നികുതി അളവുകളില്‍ വർദ്ധന ഉണ്ടാകുമെന്ന മധ്യവർഗ്ഗത്തിന്റെ പ്രതീക്ഷക്ക് മങ്ങലേറ്റു. വോട്ട് ഓണ്‍ അക്കൗണ്ട് ബജറ്റ് ആണെങ്കിലും ബജറ്റ് ജനപ്രിയമായില്ല എന്നു തന്നെ പറയാം. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ ചുമതലയേറ്റാല്‍ ജൂലൈയില്‍ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍
* ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാർത്ഥ്യമാക്കും.
- രാഷ്ടീയ ഗോകുല്‍ മിഷൻ വഴി പാലുല്‍പാദനം കൂട്ടും
- സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും, മത്സ്യസമ്ബദ് പദ്ധതി വിപുലമാക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകള്‍ യാഥാർത്ഥ്യമാക്കും.
- 50 വർഷത്തിൻ്റെ പരിധി സംസ്ഥാനങ്ങള്‍ക്ക് വായ്പ
- ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും.
- ഒരു കോടി വീടുകളില്‍ കൂടി സോളാർ പദ്ധതി നടപ്പാക്കും.
- ആയുഷ്മാൻ ഭാരത് പദ്ധതി അങ്കണ്‍വാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി.
- കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്താകെ സ്ഥാപിക്കും.
- പുതിയ റെയില്‍വേ ഇടനാഴി സ്ഥാപിക്കും. നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും.
- വിമാനത്താവള വികസനം തുടരും. വ്യോമഗതാഗത മേഖല വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാർത്ഥ്യമാക്കും
- വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും.
മലബാർ ലൈവ് ന്യൂസ് ഗ്രൂപ്പ്. - ഇ – വാഹനരംഗ മേഖല വിപുലമാക്കും
- ജനസംഖ്യ വർദ്ധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും.
- ഇന്ത്യ ആത്മീയ വിനോദത്തിൻറെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.






