ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രേങ്ങള്‍ കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ചു. ഇന്ത്യക്കാർ ഏറെയുള്ള മറ്റ് രാജ്യങ്ങിലും നീറ്റ് കേന്ദ്രങ്ങളുണ്ടാകും. ജിസിസി യിലെ ഒമാൻ, യുഎഇ, ഖത്തർ, കുവൈറ്റ് , സൗദി അറേബ്യ, ബഹ്റിൻ എന്നിവിടെയും തായ്‌ലന്റ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലുമാണ് നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിച്ചത്.
ഒമാനിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ നീറ്റ് പരീക്ഷാകേന്ദ്രം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷകർത്താക്കളും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിലെ ഇന്ത്യൻ സ്‌കൂള്‍ രക്ഷാകർത്താക്കളുടെ പ്രതിനിധി കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തില്‍ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ട് നിവേദനം നല്കിയിരുന്നു. സമാനമായി മറ്റ് രാജ്യങ്ങളില്‍ ഉള്ളവരും നല്‍കി. എല്ലാ എംബസികളുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ ഈ തീരുമാനം നീറ്റ് പരീക്ഷയെഴുതാൻ കാത്തിരുന്ന പ്രവാസികളായ വിദ്യാർത്ഥികള്‍ക്കും അവരുടെ രക്ഷകർത്താക്കള്‍ക്കും ഏറെ ആശ്വാസമാകുകയും ചെയ്തു.
14 സെന്റെറുകളില്‍ കൂടി നാഷണല്‍ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് കേന്ദ്രങ്ങള്‍ അനുവദിക്കുകയായിരുന്നു കേന്ദ്രം. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് ഉത്തരവ് നാഷണല്‍ ടെസ്റ്റിങ് ഏജൻസി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുവൈത്തില്‍ ഒരു സെന്റെറാണ് ഉള്ളത്. യു.എ.ഇയില്‍ മൂന്ന് സെന്റെറുകള്‍ ഉണ്ട്. ദുബായ്, അബുദാബി, ഷാർജാ എന്നീവടെങ്ങളിലാണീത്. സൗദി അറേബ്യ, ഖത്തല്‍, ബഹ്റൈൻ, ഒമാൻ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും സെന്ററുകള്‍ അനുവദിച്ചു. നേരത്തെ അപേക്ഷിച്ചവർക്ക് സെന്ററുകള്‍ മാറാൻ അവസരമുണ്ട്. അതിന് അനുസരിച്ചുള്ള ഫീസ് അടച്ചാല്‍ മതിയാകുമെന്നും സീനിയർ ഡയറക്ടർ ഡോ. സദ്ഹാന പരാഷാർ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ 9-ന് ഇറക്കിയ ഉത്തരവില്‍ ഇന്ത്യയിലുള്ള 554 പരീക്ഷ കേന്ദ്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതാവട്ടെ, കഴിഞ്ഞ രണ്ട് വർഷങ്ങളായി ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ നീറ്റ് സെന്ററുകള്‍ ഒഴിവാക്കിയുള്ളതായിരുന്നു. ഇത് പ്രവാസികളുടെ കടുത്ത എതിർപ്പിന് വഴിയൊരുക്കി. വിദേശ രാജ്യങ്ങളിലുള്ള നീറ്റ് സെന്ററുകള്‍ നിർത്തലാക്കിയ സാഹചര്യത്തില്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നതിനായി തനിയെ യാത്ര ചെയ്യേണ്ടി വരുന്നതും വലിയ തോതിലുള്ള വിമാന ടിക്കറ്റ് നിരക്കും പ്രവാസി രക്ഷിതാക്കള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കേന്ദ്ര സർക്കാരിന് നിവേദനങ്ങള്‍ എത്തി.
രാജ്യത്തിന്റെ പുരോഗതിയിലും സർവ്വതോന്മുഖമായ വളർച്ചയിലും പ്രവാസി വിദ്യാർത്ഥികളുടെ പങ്ക് നിഷേധിക്കുന്നതിന് തുല്യമാണ് ഇതിലൂടെ സംജാതമായിരിക്കുന്നതെന്നും അവർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.






