spot_img
Wednesday, July 29, 2026

കോഴിക്കോട് ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്; പത്തോളം ജ്വല്ലറികളില്‍ നിന്ന് ആഭരണങ്ങളുമായി ജീവനക്കാരന്‍ മുങ്ങി



കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലൈനില്‍ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്. പത്തോളം ജ്വല്ലറികളില്‍ നിന്ന് ഒന്നരക്കോടിയോളം മൂല്യം വരുന്ന സ്വര്‍ണവുമായി ഒരു ജ്വല്ലറി ജീവനക്കാരന്‍ മുങ്ങുകയായിരുന്നു. പറമ്പില്‍ ബസാര്‍ സ്വദേശി സഫര്‍നാസാണ് തട്ടിപ്പ് നടത്തിയത്. ഒരു കോടി 39ലക്ഷം രൂപയുടെ സ്വര്‍ണമാണ് ജ്വല്ലറികള്‍ക്ക് നഷ്ടമായത്.

തിങ്കളാഴ്ച ഒരു മണിക്കൂര്‍ കൊണ്ടാണ് ഈ തട്ടിപ്പ് നടത്തിയത്. മോഡല്‍ കാണിക്കുന്നതിനും മറ്റുമായി കമ്മത്ത് ലൈനിലെ ജ്വല്ലറികള്‍ ആഭരണങ്ങള്‍ മറ്റുകള്‍ക്ക് വിശ്വാസത്തിന്റെ പുറത്ത് നല്‍കാറുണ്ട്. കമ്മത്ത് ലൈനിലെ ജ്വല്ലറി ജീവനക്കാരനായ പ്രതി പത്തോളം ജ്വല്ലറികളിലെത്തി ഇത്തരത്തില്‍ ആഭരണങ്ങള്‍ വാങ്ങിക്കുകയായിരുന്നു. 950ഗ്രാം തൂക്കംവരുന്ന ആഭരണങ്ങളാണ് വിവിധ ജ്വല്ലറികളില്‍ നിന്നായി ഇയാള്‍ തട്ടിയെടുത്തത്.

ജ്വല്ലറികള്‍ പരസ്പരം അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും ആഭരണങ്ങള്‍ തിരികെ കൊണ്ടുവരാതായതോടെ അന്വേഷിച്ച് പോയപ്പോഴാണ് ജീവനക്കാരന്‍ മുങ്ങിയവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles