spot_img
Wednesday, June 24, 2026
Home Blog Page 122

മാധ്യമ കുലപതിക്ക് വിട; ടിജെഎസ് ജോര്‍ജ് അന്തരിച്ചു

0

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് (97) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച മുതല്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.

രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച മാധ്യമ കുലപതിയാണ് ടിജെഎസ് ജോര്‍ജ്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയാണ്. മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണലില്‍ നിന്നാണ് ടിജെഎസ് ജോര്‍ജിന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എകണോമിക് റിവ്യു, ഏഷ്യാവീക്ക് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഡിറ്റോറിയല്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടിജെഎസ് ജോര്‍ജിന്റെ ഘോഷയാത്ര എന്ന ആത്മകഥ ഏറെ പ്രസിദ്ധമാണ്. ഇതുള്‍പ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചു. വി കെ കൃഷ്ണമേനോന്‍, എം എസ് സുബ്ബലക്ഷ്മി, പോത്തന്‍ ജോസഫ് മുതലായവരുടെ ജീവചരിത്രങ്ങളെഴുതിയിട്ടുണ്ട്. 2011ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2017ല്‍ സ്വദേശാഭിമാനി പുരസ്‌കാരവും ലഭിച്ചു. അമ്മു ജോര്‍ജാണ് ഭാര്യ. പ്രശസ്ത എഴുത്തുകാരന്‍ ജീത് തയ്യിലും ഷേബ തയ്യിലും മക്കളാണ്.

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്താന്റെ അഞ്ച് എഫ്- 16 ഉള്‍പ്പെടെ 10 വിമാനങ്ങള്‍ തകർത്തു; വ്യോമ സേനാ മേധാവി

0

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ വീണ്ടും വാർത്താ സമ്മേളനവുമായി വ്യോമസേന. ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്‍ തകർത്തിട്ടില്ലെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്. പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന 10 യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും എ.പി സിങ് പറഞ്ഞു.വെടിനിർത്തല്‍ ആവശ്യം മുന്നോട്ട് വെച്ചത് പാകിസ്താനാനെന്നും എ.പി സിങ് കൂട്ടിച്ചേർത്തു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര, നാവിക, വ്യോമ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യുഎവി പ്രതിരോധ സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ സംയുക്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു നിര്‍ണ്ണായക വഴിത്തിരിവായി. അതിന് കീഴില്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ ഒരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. ഇന്ത്യയുടെ ദീര്‍ഘദൂര സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ (എസ്എഎം) ഇന്ത്യക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിമറിച്ചുവെന്നും എ.പി സിങ് വ്യക്തമാക്കി.ഞങ്ങള്‍ ലക്ഷ്യം ഭേദിച്ചത് ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചുതന്നു. പാകിസ്താന് സ്വന്തം അതിര്‍ത്തിക്കുള്ളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല- അദ്ദേഹം പറഞ്ഞു.

കരൂർ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ മദ്രാസ് ഹൈക്കോടതി തള്ളി

0

ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെയുടെത് അടക്കം ഒരു കൂട്ടം ഹരജികളാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞുസിബിഐ അന്വേഷണത്തെ തമിഴ്നാട് സർക്കാർ എതിർത്തു. ദുരന്തത്തിൽ സർക്കാറിനും ടിവികെക്കും കോടതിയുടെ വിമർശനം ഉണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളാണ്. അച്ചടക്കം ഇല്ലാത്ത പ്രവർത്തകരെ ആരാണ് നിയന്ത്രിക്കേണ്ടത് എന്നും കോടതി ആരാഞ്ഞു.തമിഴ്നാട് സർക്കാരിനെയും വിമർശിച്ചു. പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് കോടതി ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി ഉണ്ടായിരുന്നോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചു.

ലിഫ്റ്റ് ചോദിച്ച് കയറിയ കാറിൽവച്ച് ഉടമയുടെ ‘അശ്ലീലപ്രവർത്തി’; ദുരനുഭവത്തിന്റെ വീഡിയോയടക്കം പങ്കുവച്ച് വ്ലോഗർ അരുണിമ ബാക്ക്പാക്കർ

യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. ഒറ്റക്ക് ട്രിപ്പ് പോകണമെന്ന് ആണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ആ ആഗ്രഹവുമായി എല്ലാവരും വീട്ടിൽ ഇരിക്കാരാണ് പതിവ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിച്ച് യാത്ര തിരിയ യുവതിയാണ് അരുണിമ. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള ട്രാവൽ വ്‌ളോഗറാണ് യുവതി. വിദേശ രാജ്യങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നതിന്റെ അനുഭവങ്ങൾ ചിത്രങ്ങളായും റീലുകളായും വീഡിയോകളായും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അരുണിമ ബാക്ക്പാക്കർ എന്ന അക്കൗണ്ടിലൂടെയും പേജിലൂടെയും ഇതിനകം തന്നെ വളരെ പ്രശസ്തയാണ് ഇവർ. ഇപ്പോഴിതാ യാത്രയ്ക്കിടയിൽ നേരിട്ട ഒരു ദുരനുഭവം വിവരിക്കുകയാണ് അരുണിമ.

തുർക്കിയിലൂടെ യാത്ര ചെയ്തപ്പോഴുണ്ടായ ഒരു ദുരനുഭവം ആണ് വീഡിയോയിലൂടെ ഇവർ പങ്കുവച്ചിരിക്കുന്നത്. തുർക്കിയിൽ വെച്ച് ഒരു കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമ താൻ കാൺകെ സ്വയംഭോഗം ചെയ്ത ദുരനുഭവമാണ് അരുണിമ പറയുന്നത്. വാഹന ഉടമ തന്റെ സ്വകാര്യ ഭാഗം കാണിക്കുന്നതടക്കമുള്ള വീഡിയോ ഇവർ പങ്കുവച്ചിട്ടുണ്ട്.

തുർക്കിയിലെ നെവ്ഷീർ എന്ന സ്ഥലത്തേക്ക് പോകാൻ ലിഫ്റ്റ് നോക്കി നിന്ന് അരുണിമയ്ക്ക് ഏറെ നേരത്തെ കാത്തു നിൽപ്പിന് ശേഷമാണ് ഒരു ലിഫ്റ്റ് ലഭിക്കുന്നത്. കാറിൽ കയറിയപ്പോൾ മുതൽ ഡ്രൈവർ അരുണിമയോട് അശ്ലീലം സംസാരിക്കുകയും സ്വയംഭോഗം ചെയ്യാൻ തുടങ്ങുകയും ചെയ്തു. അരുണിമ കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അയാൾ പ്രവർത്തി തുടരുകയായിരുന്നു. വീഡിയോ എടുക്കരുതെന്നും ഇതിനിടയിൽ അയാൾ പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരു ഒരു ഫ്യുവൽ സ്റ്റേഷനിൽ അരുണിമയെ ഇറക്കിവിട്ട ശേഷം അയാൾ പോയി.എന്നാൽ ഈ രാജ്യത്തെ എല്ലാവരും മോശമല്ലെന്നും താരം വിഡിയോയിലൂടെ പറയുന്നുണ്ട്.


കുറിപ്പ് ഇങ്ങനെ

കാറിൽ വച്ച് ഇത്രയും മോശമായ അനുഭവം ആദ്യമായിട്ടാണ് ഒരു രാജ്യത്ത് വെച്ച് തന്നെ നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായി I had many good and bad experiences in one country  ഒരുപാട് ചിന്തിച്ചതിനുശേഷം ആണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത്, എൻറെ നല്ലതു മോശവുമായ അനുഭവങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടുന്നു. ഈ വീഡിയോ ഇടുമ്പോൾ ഒരുപാട് ആളുകൾ എന്നെ കുറ്റപ്പെടുത്താനും നെഗറ്റീവ് പറയാനും ഉണ്ടാകുമെന്ന് അറിയാം എന്നിട്ടും ഞാൻ ഇട്ടത് ഞാൻ എന്തിന് എൻറെ മോശമായ അനുഭവങ്ങൾ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ്.

പിന്നെ ഇൻസ്റ്റഗ്രാമിൽ പൈസ ഒന്നും കിട്ടില്ല വീഡിയോ ഇട്ടാൽ… യൂട്യൂബിൽ ആണേൽ ഇങ്ങനെയുള്ള വീഡിയോകൾക്ക് മോണിറ്റൈസേഷൻ ഉണ്ടാകില്ല… കുറേപേർ റീച്ചിനുവേണ്ടി ഇതൊക്കെ ഇടുന്നു എന്ന് പറഞ്ഞു വരുന്നവർക്ക് വേണ്ടിയിട്ടുള്ള മറുപടിയാണിത്… ഞാൻ എന്തിന് അയാളുടെ വണ്ടിയിൽ കയറി അതുകൊണ്ടല്ലേ ഇത് സംഭവിച്ചേ എന്ന് പറഞ്ഞു വരും ഒരുപാട് ആളുകൾ ഈയടുത്ത് തന്നെ നമ്മുടെ നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ വച്ചു ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?? അത് ഒരു പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആണ്,അതിൽ വച്ചാണ് അങ്ങനെ സംഭവിച്ചത്..പിന്നെ ഞാൻ യാത്ര ചെയ്യുന്നത് കാണുന്ന വണ്ടികൾ എല്ലാം കൈകാണിച്ചു അവർ നിർത്തുമ്പോൾ അതിൽ കയറിയാണ് പോകുന്നത് അത് അഞ്ചുവർഷമായി അങ്ങനെ തന്നെയാണ് യാത്രകൾ ചെയ്യുന്നത്.

എൻറെ യാത്രയിൽ ഏറ്റവും കൂടുതൽ നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്..ഞാനിപ്പോ ഇട്ട ഈ വീഡിയോയിൽ പോലും രണ്ടാമത് വീഡിയോയിൽ നല്ല അനുഭവം ഉണ്ടായതും ഞാൻ കയറിയ വണ്ടിയിൽ നിന്നുതന്നെയാണ് അതിനെപ്പറ്റി ആരും ഒന്നും പറയുന്നില്ല ആർക്കും അത് അറിയുകയും വേണ്ട എല്ലാവരും ആ നെഗറ്റീവ് അനുഭവത്തെ മാത്രം ചൂണ്ടിക്കാണിക്കുന്നു എന്തുകൊണ്ട്??? ആളുകൾക്ക് എപ്പോഴും താൽപര്യം നെഗറ്റീവ് കഥകളാണ് എന്നാൽ എനിക്ക് എല്ലാം എൻറെ യാത്രയിൽ ഉണ്ടാവുന്ന അനുഭവങ്ങളാണ്. ഓരോ മോശമായ അനുഭവങ്ങൾ ഉണ്ടാകുമ്പോഴും ഞാൻ അതിൽ നിന്നും കൂടുതൽ സ്ട്രോങ്ങ് ആയി യാത്ര ചെയ്യുകയാണ് ചെയ്യുന്നത് അല്ലാതെ തളരുന്നില്ല… പിന്നെ ഇതിൽ വന്ന് ഓരോ ആളുകൾ മോശം രീതിയിൽ കമന്റ് ഇടുമ്പോൾ അവരവരുടെ സ്റ്റാൻഡേർഡും ചിന്താഗതിയും ആണ് നിങ്ങൾ പബ്ലിക്കായി ഇവിടെ വന്ന് കമൻറ് ആയി രേഖപ്പെടുത്തുന്നത്… നിങ്ങൾ മോശം കമന്റ് ഇടുന്നതിലൂടെ നിങ്ങൾ തന്നെയാണ് നാട്ടുകാർക്ക് മുന്നിൽ മോശമാകുന്നത് അല്ലാതെ ഞാനല്ല ഞാൻ എന്താണെന്ന് അറിയുന്ന വ്യക്തികൾക്ക് എന്നെ അറിയാം… പിന്നെ ഇതുപോലെ അനുഭവങ്ങൾ വസ്ത്രധാരണം കൊണ്ടാണെന്ന് പറയുന്ന കേട്ടിട്ടുണ്ട് ഞാൻ ഇതിൽ ഫുൾകൈ ഫുൾ കാൽ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്

ഭാരത് ബന്ദുമായി ബന്ധപെട്ട് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾക്കെതിരെ പോലീസിന്റെ മുന്നറിയിപ്പ്

0

വഖഫ് നിയമ ഭേദഗതിക്കെതിരെ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഒക്ടോബർ മൂന്നാം തീയതി ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളതും എന്നാൽ അവർ ഔദ്യോഗികക്കുറിപ്പിലൂടെ തന്നെ ബന്ദ് പിൻവലിക്കുന്നതായി അറിയിച്ചുട്ടുള്ളതുമാണ്. എന്നിട്ടും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഒക്ടോബർ മൂന്നാം തീയതി ബന്ദ് ആണെന്ന രീതിയിലുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും അവപ്രചരിപ്പിക്കുന്നവർക്ക് എതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.#keralapolice

‘അവർ വീണ്ടും ഒന്നിച്ചാൽ എന്താകുമെന്ന് അറിയാമോ? ബ്ലാസ്റ്റ്! പാട്രിയറ്റ് 

0

ബിഗ് M’s ഒന്നിക്കുന്ന ചിത്രം പാട്രിയറ്റിന്റെ ടീസർ പുറത്ത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കാലങ്ങൾക്ക് ശേഷം ഒരുമിച്ച് എത്തുന്ന മഹേഷ് നാരായണൻ ചിത്രമായ പേട്രിയറ്റിന്റെ ടീസർ പുറത്തിറങ്ങി. മഹേഷ് നാരയാണൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

വമ്പൻ കാൻവാസില്‍ ഒരുങ്ങുന്ന ചിത്രം ഓരോ ഫ്രെയിമിലും അതിന്റെ റിച്ച്നെസ് എടുത്തു കാട്ടുന്നുണ്ട്. മലയാളികളുടെ പ്രിയ താരങ്ങളുടെ മാസ് അപ്പിയറൻസിനൊപ്പം അവരുടെ ആക്ഷൻ സീക്വൻസുകളും ടീസറില്‍ കാണാൻ സാധിക്കും.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവര്‍ കൂടി ചേരുമ്പോള്‍ ചിത്രത്തിന്റ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയാണ്. മലയാള സിനിമയില്‍ ഇതുവരെ കുറിക്കപ്പെട്ടിട്ടുള്ള ബോക്സോഫീസ് റെക്കോര്‍ഡുകളെല്ലാം ഭേദിക്കാൻ ചിത്രത്തിന് ക‍ഴിയും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കാലങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ പ്രിയ താരങ്ങളെ ഒരുമിച്ച് കാണാൻ സാധിക്കും എന്നതും ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി മലയാള വാര്‍ത്താ ലോകത്തെല്ലാം ചിത്രത്തെപറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

ഹൈദരാബാദിലെ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി എത്തുന്നത് വലിയ വാര്‍ത്തയായിരുന്നു.

മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ്ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക

ഗാന്ധി സ്മരണയില്‍ രാജ്യം; മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം

0

ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാവാക്കി മാറ്റിയത്. സത്യഗ്രഹം ഗാന്ധിക്ക് സമരമാര്‍ഗമായിരുന്നു. പോരാട്ടങ്ങള്‍ അഹിംസയിലൂന്നിയായിരുന്നു. ജീവിതം നിരന്തര സത്യാന്വേഷണ പരീക്ഷണമായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാന്‍ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തില്‍ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടു.

ലണ്ടനിലെ നിയമ പഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച ഗാന്ധിജി, അവിടെ വംശീയ വിവേചനത്തിനെതിരെ ശക്തമായി പോരാടി. 1915-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ചമ്പാരന്‍ സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിലൂടെ, ഒരു തുള്ളി രക്തം പോലും ചിന്താതെ, സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കാനാകുമെന്ന് ഗാന്ധിജി ലോകത്തിന് കാണിച്ചുകൊടുത്തു.

ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന പല അനാചാരങ്ങള്‍ക്കെതിരെയും ഗാന്ധിജി ശക്തമായ നിലപാട് സ്വീകരിച്ചു. വിഭജനത്തിന്റെ മുറിവുകളുണക്കാന്‍ ശാന്തിദൂതുമായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല തുടങ്ങിയ മഹാരഥന്മാരെ സ്വാധീനിച്ചത് ഗാന്ധിയന്‍ ചിന്തകളായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് പ്രസക്തിയേറി വരുന്ന കാലത്താണ് മറ്റൊരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്.

കെഎസ്ആർടിസിയിൽ പ്ലാസ്റ്റിക് മാലിന്യം;ബസ് തടഞ്ഞുനിർത്തി ഗണേഷ് കുമാറിന്റെ മിന്നൽപരിശോധന,ജീവനക്കാർക്ക് പരസ്യശകാരം

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിലെ എം സി റോഡിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന മന്ത്രി ആയൂര്‍ ടൗണില്‍ വെച്ചാണ് വാഹനം നിര്‍ത്തിച്ച് മിന്നല്‍ പരിശോധന നടത്തിയത്. ബസില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെയാണ് മന്ത്രി പിന്നാലെയെത്തി ബസ് തടഞ്ഞുനിര്‍ത്തിയത്. പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്യാത്തതില്‍ മന്ത്രി ജീവനക്കാരെ ശകാരിച്ചു.

‘വണ്ടിയുടെ മുന്‍വശത്ത് മുഴുവന്‍ പ്ലാസ്റ്റിക് കുപ്പി വാരിയിട്ടേക്കുവാ. കുടിച്ചുകഴിഞ്ഞാല്‍ പ്ലാസ്റ്റിക് കുപ്പി എവിടേക്കെങ്കിലും കളഞ്ഞൂടേ. പ്ലാസ്റ്റിക് കുപ്പി ഇടാനുള്ളതാണോ വണ്ടിയുടെ മുന്‍വശം. പിഴയിടും. ഇങ്ങനെ ഇടാന്‍ പാടില്ലെന്ന് കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദേശം ഉണ്ട്. ഇനി ഇത് ആവര്‍ത്തിക്കരുത്. നടപടി വരുമ്പോള്‍ പഠിച്ചോളും. ഇന്നലെ വെള്ളം കുടിച്ച കുപ്പി ഇന്നും കിടക്കുമ്പോള്‍ അത് ജീവനക്കാരുടെ തെറ്റാണ്’, എന്നും മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു.

കൊടിക്കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. ബസിലെ മാലിന്യങ്ങള്‍ അതാത് സമയത്ത് തന്നെ നീക്കം ചെയ്യണമെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞു.

ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി :കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ സഹായത്തിനായി പോലീസിനെ വിളിക്കാം

0

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്.

കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്കൂളുകൾ മുഖാന്തിരം ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു. അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്അമിത ദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്. മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്‌ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് അവബോധവും നൽകുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡിൽ ബന്ധപ്പെടാവുന്നതാണ്. ഡി – ഡാഡിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.#keralapolice #statepolicemediacentre

സംസ്ഥാന വ്യാപകമായി അനധികൃതമായി റോഡിൽ പാർക്ക് ചെയ്ത 29,301 വാഹനങ്ങൾക്ക് പിഴ ഈടാക്കി

0

റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി അനധികൃതമായി റോഡിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരെ കേരള പോലീസിൻറെ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗത്തിൻറെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 29,301 വാഹനങ്ങൾക്ക് പിഴ ഈടാക്കി. സെപ്റ്റംബർ 21 മുതൽ 27 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.സംസ്ഥാന പാതകളിൽ 9489, ദേശീയ പാതകളിൽ 8470, മറ്റ് പാതകളിൽ 11342 എന്ന രീതിയിലാണ് നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അപകടസാധ്യത കൂടിയ മേഖലകൾ, വാഹന സാന്ദ്രതകൂടിയ പാതകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ, സർവ്വീസ് റോഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടന്നത്. അനധികൃത പാർക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളിൽ നടക്കുന്ന അപകടങ്ങളിൽപ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിനും ഭീഷണിയാകാറുണ്ട്. ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാറിൻറെ നിർദേശപ്രകാരം ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്.പി മാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. ഇത്തരം പരിശോധനകൾ തുടർന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.റോഡ് സുരക്ഷാ മാനേജെൻ്റിൻ്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി, പൗരന്മാർക്ക് നിയമലംഘനങ്ങൾ വാട്ട്സ്ആപ്പ് നമ്പർ 9747001099-ലേക്ക് അറിയിക്കാം#keralapolice #statepolicemediacentre #RoadSafety #noparking