spot_img
Thursday, June 25, 2026
Home Blog Page 123

ഹൈസക്ക് വിദ്യാർത്ഥി സമ്മേളനം നാളെ എളേറ്റിൽ വട്ടോളിയിൽ

0

കോഴിക്കോട്: വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങൾ വളർത്തി പുതുകാലം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീ കരിക്കുവാൻ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെൻ്റ് സൗത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്മേളനം ഹൈസക്ക് നാളെ എളേറ്റിൽ വട്ടോളി മെറൂസുല കൺവൻഷൻ സെന്ററിൽ നടക്കും. 7 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ ആയിരത്തി ഇരുനൂറോളം വിദ്യാർത്ഥി പ്രതിനിധികൾ സം ബന്ധിക്കും. രാവിലെ 9.30 ന് അഡ്വ. പി.ടി.എ റഹീം എം .എൽ.എ ഉദ്ഘാടനം ചെയ്യും. എം എസ് എം ജില്ലാ പ്രസിഡണ്ട് സാജിദ് പൊക്കുന്ന് അധ്യക്ഷതവഹിക്കും.

വിവിധ സെഷനുകളിൽ ഇസ്മായിൽ കരിയാട്, ഫൈസൽ നന്മണ്ട, ആദിൽ നസീഫ്, സിപി അബ്ദുസമദ്, ഡോ: മുബശിർ പാലത്ത്, ഹിഷാം അരീക്കോട്, മിസ്ബാഫാറൂഖി, മുഹ്സിൻ തൃപ്പനച്ചി, മുഹമ്മദ് റമീഷ്, കെ.എം അഫ്സൽ,അലി അൻസം മുഖ്‌താർ, ആയിശഹുദ എന്നിവർ ക്ലാസെടുക്കും. ഇസ്രാഈൽ ക്രൂരതയിൽ പീഡിപ്പിക്കപ്പെടുന്ന ഫലസ്ത‌ീൻ ജനതയോട് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിക്കും. വിദ്യാർത്ഥി പ്രതിനിധികൾ രാവിലെ 9 മണിക്ക് എളേറ്റിൽ വാദി ഹുസ്‌ന കാമ്പസിന് സമീപമുള്ള മെറുസുല ഹാളിലെത്തിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് സ്വാഗത സംഘം ചെയർമാൻ എം.ടി. അബ്ദുൽ ഗഫൂർ, ജനറൽ കൺവീനർ ജദീർ കൂളിമാട് എന്നിവർ അറിയിച്ചു.

‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യാൻ പോകുന്നു’; ചിത്രം പങ്കുവെച്ച് മമ്മൂട്ടി

0

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. അസുഖ ബാധിതനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ എയർപോർട്ടിൽ നിന്നുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇതിനൊപ്പം പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെക്കുറിച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല. The camera is calling ‘, എന്ന ക്യാപ്ഷനോടൊപ്പമാണ് ഒരു കാറിൽ ചാരി നിൽക്കുന്ന ചിത്രം മമ്മൂട്ടി പങ്കുവെച്ചത്. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്യാനായി ഹൈദരാബാദിലേക്ക് പോകുകയാണ് മമ്മൂട്ടി. മോഹൻലാലുമൊത്തുള്ള സിനിമയുടെ സെറ്റിൽ അദ്ദേഹം നാളെ ജോയിൻ ചെയ്യും. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി കാമറയ്ക്ക് മുന്നിലെത്തുന്നത്. നാളെ മുതൽ അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചുതുടങ്ങും. ഏഴ് വരെ ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിംഗ് തുടരും. അതിന് ശേഷം ഒക്ടോബർ 13 ന് യുകെയിലാകും സിനിമയുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുക

രാവിലെ കത്തിക്കയറി, ഉച്ചകഴിഞ്ഞപ്പോൾ നേരിയ ആശ്വാസം; സ്വർണ വില കുറഞ്ഞു

0

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 80 രൂപ കുറഞ്ഞു 10,765 രൂപയായി. പവന് 640 രൂപ കുറഞ്ഞു 86,120 രൂപയിലേക്ക് താഴ്ന്നു. പവന് 1040 രൂപയാണ് ഇന്ന് രാവിലെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായിരുന്നു രാവിലെ സ്വർണത്തിന്റെ വില. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നത്.

ആഗോള സാഹചര്യങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ വരാനിരിക്കുന്നതും ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും

എൻ്റെ സ്‌കൂൾ എൻ്റെ അഭിമാനം: സംസ്ഥാനത്ത് സ്‌കൂളുകളിൽ റീൽസ് മത്സരവുമായി കൈറ്റ്

0

സംസ്ഥാനത്ത് എൻ്റെ സ്‌കൂൾ എൻ്റെ അഭിമാനമെന്ന പേരിൽ റീൽസ് മത്സരവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാലയത്തിൻ്റെ മികവുകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വീഡിയോ നിർമാണത്തിൽ പരിശീലനം നൽകുന്നതിനുമാണ് മത്സരം. ‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ എന്നാണ് റീൽസ് മത്സരത്തിന്റെ വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയവയാണ് റീൽസിൽ വിഷയമാക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന 100 റീലുകൾക്ക് 5,000 രൂപ വീതം സമ്മാനം ലഭിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ര്ടക്ചർ ആൻ്റ് ടെക്‌നിക്കൽ എജുക്കേഷൻ (കൈറ്റ്) ആണ് മത്സരം സംഘടിപ്പിക്കുന്നത്.

അവതരണം അഭിമുഖം എന്നിവയെല്ലാം കുട്ടികൾ തന്നെ ചെയ്യണം. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ മുൻകൈയെടുത്താണ് മത്സരത്തിനുള്ള റീൽസ് തയ്യാറാക്കേണ്ടത്. സ്വന്തം സ്‌കൂളിന് പുറമെ സമീപ പ്രദേശത്തെ സ്‌കൂളുകളെയും റീൽസ് എടുക്കുന്നതിന് തിരഞ്ഞെടുക്കാം. എൽപി – യുപി സ്‌കൂളുകൾക്കാണ് മുൻഗണന നൽകേണ്ടത്. ഒരു സ്‌കൂളിനെക്കുറിച്ച് 90 സെക്കന്റിൽ കൂടാത്ത റീലുകളാണ് തയ്യാറാക്കേണ്ടത്. റീലുകൾ സ്‌കൂളിന്റെ സാമൂഹിക മാധ്യമ പേജിൽ (ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്) പോസ്റ്റ് ചെയ്ത് കൈറ്റ് വിക്ടേഴ്‌സ് ചാനലിനെ ടാഗ് ചെയ്യണം. #എന്റെസ്‌കൂൾഎന്റെഅഭിമാനം, #MySchoolMyPride, #victerseduchannel എന്നീ ഹാഷ് ടാഗുകളിൽ വേണം അവരവരുടെ പേജുകളിൽ പോസ്റ്റ് ചെയ്യാൻ. വെർട്ടിക്കലായി ഷൂട്ട് ചെയ്യുന്ന വീഡിയോകളാകണമെന്നും ഫയലുകളുടെ വലുപ്പം 50 എംബിയിൽ കൂടതലാകരുതെന്നും എംപി4 ഫോർമാറ്റിലാകണമെന്നും നിബന്ധനയുണ്ട്.

വീഡിയോയുടെ ഫയൽ നെയിമിൽ ആദ്യം ജില്ലയുടെ പേരും പിന്നെ സ്‌കൂൾ കോഡും ചേർക്കണം. തിരഞ്ഞെടുക്കുന്ന റീലുകൾ കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനലിന്റെ 8714323499 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് റീലുകൾ അയയ്‌ക്കേണ്ടതാണ്. പ്രത്യേക ജൂറി മികച്ച റീലുകളെ തിരഞ്ഞെടുക്കും. കൈറ്റ് ജില്ലാ ഓഫീസുകൾ/കൈറ്റിന്റെ വെബ്‌സൈറ്റ് മുഖേന ലഭ്യമാക്കുന്ന എൻഡ് കാർഡ് വീഡിയോയുടെ അവസാനം ഉപയോഗിക്കണം. റീൽസുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9. ഇത് സംബന്ധമായ വിശദമായ വിവരങ്ങൾ കൈറ്റിന്റെ വെബ്‌സൈറ്റിൽ (www.kite.kerala.gov.in) ലഭിക്കും. എല്ലാ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും റീൽസ് തയ്യാറാക്കി കൈറ്റ് വിക്ടേഴ്‌സിലേക്ക് ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും അതത് കൈറ്റ്-മാസ്റ്റർ ട്രെയിനർമാർ ഉറപ്പുവരുത്തേണ്ടതാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

നാനോ എക്സൽ തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന പ്രതികൾ ചെന്നൈയിൽ പിടിയിൽ

0

സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ Nano Excel കേസ്സിലെ ഒളിവിലായിരുന്ന പ്രധാന പ്രതികളെ തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ACJM) കോടതിയിൽ വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിൽ ഹാജരാകാതെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച ഹൈദരാബാദിൽ ഉള്ള വിലാസത്തിൽ സ്ഥിരതാമസമാക്കിയിരുന്ന പ്രതികൾ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്‌നാട്ടിലേക്ക് മാറുകയും അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റുകളിൽ ഒളിവിൽ താമസിക്കുകയുമായിരുന്നു.

ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ ചെന്നൈയിൽ ആർക്കിടെക്ചർ ഡിസൈനിങ് സ്ഥാപനം നടത്തിവരികയായിരുന്നു ഇവരെ തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് സംഘം പിടികൂടുകയായിരുന്നു . അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. നിരവധി കേസ്സുകളിൽ അറസ്റ്റ് വാറണ്ടുലുള്ള ഇവർ 300 കോടിയോളം രൂപയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 600-ൽ അധികം തട്ടിപ്പ് കേസ്സുകൾ ഇവർക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്. അന്വേഷണ സംഘം, സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദ്ദേശാനുസരണം തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ടി.കെ സുബ്രഹ്മണ്യൻ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ റിയാസ് രാജ, ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർ തോംസൺ ആന്ററണി, സബ് ഇൻസ്പെക്ടർ ലിജോ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബീർകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. #keralapolice #statepolicemediacentre

കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികൾ വയനാട് പോലീസിന്റെ പിടിയിൽ

0

– പിടികൂടിയത് വീട് വളഞ്ഞ് അതിസാഹസികമായി

കൽപ്പറ്റ: കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്. കൊല്ലം, പാലോട് സ്റ്റേഷനിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികളായ തിരുവനന്തപുരം വഞ്ചിയൂർ ആലംകോട് റംസി മൻസിൽ അയ്യൂബ് ഖാൻ (56) മകൻ സൈതലവി (18) എന്നിവരെയാണ് മേപ്പാടിയിൽ വച്ച് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്ന് പുലർച്ചെ (30.09.2025) മേപ്പാടി പോലീസും  സ്പെഷ്യൽ സ്ക്വാഡുമാണ് ഇവരെ പിടികൂടിയത്. മേപ്പാടി സ്റ്റേഷൻ പരിധിയിലുള്ള കോട്ടവയലിൽ വാടക വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇവരെ വീട് വളഞ്ഞാണ് പിടികൂടിയത്. ഒരാഴ്ച മുൻപ് കൊല്ലം പാലോട് സ്റ്റേഷൻ പരിധിയിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായിരുന്നു. എന്നാൽ തെളിവെടുപ്പിനിടെ ഇവർ കൈവിലങ്ങുമായി കടന്നുകളയുകയായിരുന്നു. വൈദ്യ പരിശോധന കഴിഞ്ഞ് പ്രതികളെ പാലോട് പോലീസിന് കൈമാറും.

മുഖ്യമന്ത്രിയുണ്ട് ഒരു വിളിപ്പാടരികെ; ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന്

0

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ സെപ്റ്റംബർ 29ന് പ്രവർത്തനം ആരംഭിക്കും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കഴിയുക.സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിജസ്ഥിതി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ നൽകുക,പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനും കാലതാമസം കുറയ്ക്കാനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക, ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക,

പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും സമയബന്ധിതമായി മറുപടി നൽകുക, സ്ഥിരതയുള്ള ഒരു ജനസമ്പർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർദ്ധിപ്പിക്കുക, അടിയന്തരഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിച്ച് സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കി വിശ്വസനീയമായ ജനസേവന സംവിധാനമായി പ്രവർത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു.സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പും മേൽനോട്ട ചുമതലയും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.വെള്ളയമ്പലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിലാണ് സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തിക്കുന്നത്. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ, വി ശിവൻകുട്ടി, അഡ്വ. ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാവും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒ യുമായ ഡോ കെ എം എബ്രഹാം ആമുഖ പ്രഭാഷണം നടത്തും. ഡോ ശശി തരൂർ, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കൗൺസിലർ പാളയം രാജൻ എന്നിവർ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി വി സുഭാഷ് നന്ദി അറിയിക്കും

പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്ത സഹായി അറസ്റ്റില്‍

0

കണ്ണൂർ‍: കണ്ണൂരില്‍ പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ സഹായി അറസ്റ്റില്‍. ഉദ്യോഗാര്‍ത്ഥിയെ കോപ്പിയടിക്കാൻ സഹായിച്ച പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. ബ്ലൂടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ച് പരീക്ഷ എഴുതിയ സഹദിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കുപ്പായത്തില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് ഹെഡ് സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാനും ശ്രമിക്കുന്നതിനിടെയാണ് സബീലിന് പിടിവീണത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി. പയ്യാമ്പലം ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹദിനെ പിടികൂടിയത്. നേരത്തെ അഞ്ച് പിഎസ്‍സി പരീക്ഷകള്‍ ഇയാള്‍ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിവീണത് ഉദ്യോ​ഗസ്ഥരുടെ സംശയത്തില്‍കുപ്പായത്തില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാനും ശ്രമിക്കുന്നതിനിടെയാണ് സബീലിന് പിടിവീണത്. പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഉദ്യോ​ഗസ്ഥർക്ക് ഇയാൾ കോപ്പിയടിക്കുന്നതായുള്ള സംശയം തോന്നുകയും ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ആയിരുന്നു. പൊലീസെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് പിടികൂടുകയുമായിരുന്നു. പയ്യമ്പലം ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ നടന്നത്.

ധനസഹായം പ്രഖ്യാപിച്ച് വിജയ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം നൽകും

0

കരൂർ റാലി ദുരന്തം: മരണം 40 ആയി

ചെന്നൈ: കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് വിജയ് കുറിച്ചു.

വിജയ്‍യുടെ കുറിപ്പ്കരുറിൽ ഇന്നലെ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്‍റെ മനസ്സും ഹൃദയവും അതിയായ ദുഃഖത്താൽ നിറയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഈ കഠിനമായ ദുഃഖത്തിൽ, എന്‍റെ ഹൃദയത്തിൽ അനുഭവിക്കുന്ന വേദന വാക്കുകളാൽ പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. എന്‍റെ കണ്ണുകളും മനസും ദുഃഖത്താൽ മൂടിയിരിക്കുന്നു.ഞാൻ കണ്ടുമുട്ടിയ എല്ലാവരുടെയും മുഖങ്ങൾ എന്‍റെ മനസ്സിൽ മിന്നിമറയുന്നു. സ്നേഹവും കരുതലും കാണിക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് ഓർക്കുമ്പോൾ എന്‍റെ ഹൃദയം കൂടുതൽ തളരുന്നു. എന്‍റെ പ്രിയപ്പെട്ടവരേ… നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിലുള്ള നിങ്ങളുടെ ദുഃഖത്തിൽ വിവരിക്കാനാവാത്ത വേദനയോടെ ഞാൻ അനുശോചനം അറിയിക്കുന്നു. ഈ അതിരില്ലാത്ത ദുഃഖത്തിൽ നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് ഞാനുമുണ്ട്.

കരൂർ റാലി ദുരന്തം: മരണം 40 ആയി

തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മരിച്ചവരിൽ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ച ദുരന്തമുണ്ടായത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം

0

തദ്ദേശസ്ഥാപന തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർ പട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും.സെപ്തംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാം.വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്ത്, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫാറത്തിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം.941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

തദ്ദേശസ്ഥാപന തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ ലഭിക്കും.ചില വോട്ടർമാർക്ക് അവർ നൽകിയതുപ്രകാരമുള്ള കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ തിരിച്ചറിയൽകാർഡ് നമ്പർ (EPIC Number), 2015 മുതൽ വോട്ടർമാരായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നമ്പർ, മറ്റുള്ളവർക്ക് തിരിച്ചറിയൽ നമ്പരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ വോട്ടർമാരുടെ വിവരങ്ങൾ തയ്യാറാക്കിയിരുന്നത്.എന്നാൽ ഇനി എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. SEC എന്ന ഇംഗ്‌ളീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേർന്നതാണ് സവിശേഷ തിരിച്ചറിയൽ നമ്പർ. തദ്ദേശസ്ഥാപന വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർനപടികൾക്കും, അന്വേഷണങ്ങൾക്കും വോട്ടർമാർ ഈ സവിശേഷ തിരിച്ചറിയൽ നമ്പർ പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു