spot_img
Saturday, June 27, 2026
Home Blog Page 152

കൂടിയില്ല, കുറ‍ഞ്ഞില്ല; അനക്കമില്ലാതെ ഇന്ന് സ്വർണവില;ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില 73000 ത്തിന്റെ താഴെയെത്തി. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയാണ്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം തുടരുന്നത് സ്വർണവില കൂട്ടിയേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. വരും ആഴ്ചകളിൽ വ്യാപാര കരാറുകൾ അന്തിമമാകുമെന്നതാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. ഈ വർഷം സ്വർണത്തിന്റെ കാൽ ഭാഗത്തിലധികം വർദ്ധിച്ചിട്ടുണ്ട്. യുഎസിന്റെ അസ്ഥിരമായ വ്യാപാര നയം സ്വർണവില ഉയർത്തിയിട്ടുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്നലെ 45 രൂപ കുറഞ്ഞു. ഇന്നത്തെ വില 9100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7465 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 122 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160

ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520

ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840

ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400

ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480

ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080

ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000

ജൂലൈ 10- പവന് 160 രൂപ ഉയർന്നു. വിപണി വില 72,160

ജൂലൈ 11- പവന് 440 രൂപ ഉയർന്നു. വിപണി വില 72,600

ജൂലൈ 12- പവന് 520 രൂപ ഉയർന്നു. വിപണി വില 73,120

ജൂലൈ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,120

ജൂലൈ 14- ഒരു പവന് 120 രൂപ ഉയർന്നു. വിപണി വില 73,240

ജൂലൈ 15- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73,160

ജൂലൈ 16- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 72,800

ജൂലൈ 17- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800

വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഹൈക്കോടതി; ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി

0


ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാൻഡുകളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ ഈ വിധി ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.

തങ്ങളുടെ ട്രേഡ്മാർക്കുകൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. റിലയൻസ്, ജിയോ ബ്രാൻഡ് നാമങ്ങളും ലോഗോകളും ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നത് തങ്ങളുടെ ട്രേഡ്മാർക്ക് ലംഘനമാണെന്ന് കമ്പനി വാദിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളോട് സാമ്യമുള്ള ബ്രാൻഡിംഗും കമ്പനിയുടെ കലാപരമായ സൃഷ്ടികളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നതിൽ ബ്രാൻഡ് നാമങ്ങൾക്കും ലോഗോകൾക്കും നിർണായക സ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യഥാർത്ഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അവരുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുമെന്നും കോടതി ഊന്നിപ്പറഞ്ഞു.

നിരവധി കമ്പനികൾ റിലയൻസ് ട്രേഡ്മാർക്കുകൾ ഉപയോഗിച്ച് എഫ്എംസിജി ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് കോടതിയെ അറിയിച്ചിരുന്നു. ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, ദൈനംദിന ഗ്രോസറികൾ എന്നിവയുൾപ്പെടെയുള്ള എഫ്എംസിജി ബിസിനസിൽ റിലയൻസ് സജീവമാണ്. അനുമതിയില്ലാതെ റിലയൻസ് ട്രേഡ്മാർക്കുകൾ ഉപയോഗിക്കുന്നത് വ്യാപാര സമൂഹത്തിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി.

റിലയൻസ് ഇൻഡസ്ട്രീസിനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റുമാരായ അൻകിത് സാഹ്നി, കൃതിക സാഹ്നി, ചിരാഗ് അലുവാലിയ, മോഹിത് മാരു എന്നിവരാണ് കോടതിയിൽ ഹാജരായത്. കമ്പനിയുടെ വാദങ്ങൾ അംഗീകരിച്ച കോടതി, വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ ശക്തമായ ഇൻജങ്ഷൻ ഉത്തരവ് പുറപ്പെടുവിച്ചു.

ഈ വിധി ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ട്രേഡ്മാർക്ക് നിയമങ്ങൾ കർശനമാക്കുന്നതിലും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് തങ്ങളുടെ വെബ്സൈറ്റുകളിലെ ഉൽപ്പന്നങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന വ്യക്തമായ സന്ദേശവും ഈ വിധി നൽകുന്നു.

സഹോദരനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ, മൂന്ന് പേർ പിടിയിൽ

0

മലപ്പുറം: സ്വത്ത്‌ തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ പിടിയിൽ. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ മുഹമ്മദ് അസ്‌ലം (20), സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ ആറിന് മലപ്പുറം തിരൂരങ്ങാടിയിലാണ് കേസിനസ്പദമായ സംഭവം നടന്നത്. സഹോദരനായ മുഹമ്മദലിയെ (43) വധിക്കാനാണ് നൗഷാദ് ക്വട്ടേഷൻ നല്‍കിയത്. പുലർച്ചെ 4.50ന് പ്രഭാത നിസ്കാരത്തിനായി ബൈക്കില്‍ പോകവേ റോഡില്‍ വെച്ച്‌ മുഹമ്മദ് അസ്‌ലം, സുമേഷ് എന്നിവർ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

ആക്രമണത്തില്‍ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഹമ്മദലിയുടെ പിതാവിൻ്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. ഇവർ തമ്മില്‍ സ്വത്ത് തർക്കമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് മുഹമ്മദലിയെ അപായപ്പെടുത്താൻ നൗഷാദ് കൂട്ടുപ്രതികള്‍ക്ക് ക്വട്ടേഷൻ നല്‍കിയത്. അഡ്വാൻസ് ആയി 15000 രൂപ കൈമാറുകയും ചെയ്തിരുന്നു. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചത്

യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത കേസ്, കാമുകിയും ഭർത്താവും സഹോദരനും അറസ്റ്റിൽ

0

തൃശൂർ: ഇരിങ്ങാലക്കുട തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38)എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു


2025 ജനുവരി 22നാണ് യുവാവ് ആത്മഹത്യചെയ്തത്. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ സഹോദരൻ അനൂപ് എന്നിവർ ജനുവരി 22 ന് രാത്രി 08.45 മണിയോടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഫോൺ ബലമായി പിടിച്ച് വാങ്ങി കൊണ്ട് പോവുകയും വിവാഹം മുടക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന് അന്വേഷണത്തിൽ കണ്ടെത്തിയിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ദിനേശ് കുമാർ.പി.ആർ, ക്ലീറ്റസ്. സി.എം, സതീശൻ, എ.എസ്.ഐ. മെഹറുന്നീസ,സി.പി.ഒ മാരായ അർജുൻ, തെസ്നി ജോസ്, വിനീത്, കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

15,000ത്തിന്റെ സാരിക്ക് 1900; ആര്യയുടെ ‘കാഞ്ചീവര’ത്തിന്റെ പേരിൽ തട്ടിപ്പ്, ഒട്ടേറെപ്പേർക്ക് പണം നഷ്ടമായി

കൊച്ചി: നടി ആര്യയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. നടി പൊലീസിൽ പരാതി നൽകി. ബിഹാറിൽനിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് ആര്യ വിവരം അറിഞ്ഞത്. പൊലീസിൽ പരാതി നൽകിയതായി ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധിപേരാണ് തന്നെ ദിവസേനെ വിളിച്ച് പറയുന്നതെന്നും അവർ പറഞ്ഞു. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചാണ് തട്ടിപ്പ്. പേജിലെ വിഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകൾ നിർമിക്കുന്നത്. ബന്ധപ്പെടാനായി ഫോൺ നമ്പറുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.

പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. എന്നാൽ പത്തോളം പേജുകൾ തട്ടിപ്പുകാർ വീണ്ടും തുടങ്ങി. ഉത്തരേന്ത്യയിൽനിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നതെന്ന് ആര്യ പറഞ്ഞു. സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു. ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ൽ വിളിച്ച് പരാതികൾ അറിയിക്കാം

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം റദ്ദാക്കി

0

കൊച്ചി: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി നടപടി.

നിർദേശങ്ങൾ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്‍റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വാദം. ഈ വാദം അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും റദ്ദാക്കുകയായിരുന്നു. 

പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വ‍ർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 

കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന എച്ച് ഒഴിവാക്കി, പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ചേർത്തായിരുന്നു ഡ്രൈവിങ് ലൈസൻസ് പരീക്ഷ ഗതാഗത വകുപ്പ് പരിഷ്ക്കരിച്ചത്. ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് പരീക്ഷക്ക് കാലിൽ ഗിയറുള്ള വാഹനം നിർബന്ധമാക്കിയിരുന്നു. 

കാർ ലൈസൻസിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളും ഒഴിവാക്കണം. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം. 

ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗത്തിൽപ്പെട്ട പാർട്ട് വൺ ഡ്രൈവിങ് ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ്–സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേക ട്രാക്കിൽ നടത്തണം. ഡ്രൈവിങ് ടെസ്റ്റ് സ്കൂൾ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് വിവാദമായത്. പരിഷ്ക്കാരത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.  

‘ഞാൻ മരിച്ചാൽ അതിന് ഉത്തരവാദി ഒരാൾ’; ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു

0

അഹമ്മദാബാദ്: ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അഹമ്മദാബാദിലെ ബി ജെ ആശുത്രിയില്‍ വെച്ച് അമിത ഗുളിക കഴിച്ച് ഡോ എലിസബത്ത് ഉദയൻ ആത്മഹത്യ ശ്രമം നടത്തിയത്. പിന്നാലെ ബി ജെ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രി കിടക്കയിൽ വെച്ച് ചിത്രീകരിച്ച വീഡിയോ എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതു.

താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നടൻ ബാലയും കുടുംബവുമാണെന്നും വീഡിയോയിൽ എലിസബത്ത് പറയുന്നുണ്ട്. ബാലക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല. പൊലീസ് നടപടി എടുക്കുന്നില്ല. കോടതിയിൽ വിളിച്ചാലും ബാല ഹാജരാകുന്നില്ല. വീഡിയോയിൽ തൻ്റെ പേര് പരാമർശിക്കരുത് എന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ബാല അത് തുടരുന്നു. വിവാഹം നടന്നില്ല എന്ന് പറയുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും പഴയ കാര്യങ്ങൾ ഓർക്കേണ്ടി വന്നത് മാനസിക സമ്മർദ്ദം കൂടാൻ കാരണമാകുന്നുവെന്നും എലിസബത്ത് വ്യക്തമാക്കി. വീഡിയോയിൽ വളരെ അവശയായ നിലയിലാണ് എലിസബത്ത് ഉള്ളത്.

(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ

0

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്. ഷിരൂർ ഒരു വലിയ പാഠമായിരുന്നുവെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ കെ ലക്ഷ്മിപ്രിയ പറഞ്ഞു.

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു തിരച്ചിൽ. കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ സജീവമായി രംഗത്ത്. തിരച്ചിൽ പേരിനു മാത്രമേയുള്ളുവെന്ന് അർജുന്റെ ബന്ധുക്കളുടെ ആരോപണം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുരന്തസ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. എൻ ഡി ആർ എഫും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങൾ വിഫലമായി.

ജൂലൈ 20-ന് പുഴയിൽ സോണാർ, റഡാർ പരിശോധനകൾ നടത്തി. ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജർ ജനറൽ എം ഇന്ദ്രബാലനും സംഘവും എത്തുന്നു. ജൂലൈ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദുരന്തസ്ഥലം സന്ദർശിക്കുന്നു. ജൂലൈ 27ന് സന്നദ്ധപ്രവർത്തകൻ ഈശ്വർ മാൽപെയും സംഘവും തിരച്ചിലിന് എത്തുന്നു.

കഴിഞ്ഞ വർഷം ജൂലൈ 16-ന് ഷിരൂരിൽ രാവിലെയുണ്ടായ വൻ മണ്ണിടിച്ചിൽ വലിയ ദുരന്തമാണ് വിതച്ചത്. അർജുന്റെ തിരോധാനം സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. കർണാടക ഷിരൂരിലെ ദേശീയപാത 66-ൽ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. . മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി. ഒരു ചായക്കടയും സമീപത്തെ വീടുകളും തകർന്നു. മലയാളി ഡ്രൈവറായ അർജുൻ ഉൾപ്പെടെ നിരവധി പേരെ കാണാതായി വിവരം. തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മഴ തടസ്സമായി.

ജൂലൈ 28ന് ദൗത്യം താൽക്കാലികമായി നിർത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ദൗത്യം തുടരുമെന്ന് അറിയിക്കുന്നു. പല വാഹനങ്ങളുടേയും ഹൈഡ്രോളിക് ജാക്കിയും മറ്റു ഭാഗങ്ങളും കിട്ടിയെങ്കിലും അർജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. തിരച്ചിലിന്റെ രണ്ടാംഘട്ടം ഓഗസ്റ്റ് 13-നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി.

തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബർ 20ന് ആരംഭിച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ ആരംഭിച്ചു. സെപ്തംബർ 21ന് മറ്റൊരു ലോറിയുടെ സ്റ്റിയറിങ്, ക്ലച്ച്, ടയർ ഭാഗങ്ങൾ കണ്ടെത്തി. സെപ്തംബർ 22ന് അധികൃതരുമായുള്ള തർക്കത്തെ തുടർന്ന് ഈശ്വർ മാൽപെ തിരച്ചിൽ നിർത്തി. സെപ്തംബർ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തിൽ വീണ്ടും തിരച്ചിൽ. ഒടുവിൽ 72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സെപ്തംബർ 25ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പുഴയിൽ ലോറി കണ്ടെത്തി. കാബിനിൽ അർജുന്റെ മൃതദേഹഭാഗങ്ങളും

റോഡുകളിലെ മഞ്ഞ ബോക്സ് വര അതൊരു വെറും വരയല്ല; കേരള പോലീസ് നൽകുന്ന നിർദ്ദേശം

0

റോഡുകളിലെ മഞ്ഞ ബോക്സുകൾ പലരും കണ്ടിട്ടുണ്ടാവും. ജംഗ്‍ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. എന്നാൽ ഈ മാർക്കിങ് എന്തിനാണെന്ന് ആർക്കൊക്കെ അറിയാം?

തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും, ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് യെല്ലോ ബോക്സ് അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിങ്ങുകൾ. റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും, അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ളതോ, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നത്. ബോക്സ് മാർക്കിംഗിൻ്റെ ഗണത്തിൽ പെട്ട ( IRC Code BM-06) മാർക്കിംഗ് ആണ് ഇത്. ഒരേ ദിശയിൽ വരുന്ന വാഹനങ്ങൾ യെല്ലോ ബോക്സ് ഏരിയയിൽ നിർത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഡ്രൈവർമാർ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ എന്നതാണ് ഇതിന്റെ ലളിതമായ തത്വം. അതായത് ഡ്രൈവർമാർ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു കാരണവശാലും അവിടെ വാഹനം നിർത്താനോ പാർക്ക് ചെയ്യാനോ അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാർഹവുമാണ്. ചുരുക്കി പറഞ്ഞാൽ ട്രാഫിക് തിരക്കുകൾ സ്വയം നിയന്ത്രിക്കാൻ പ്രാപ്തിയുള്ള പരിഷ്കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് യെല്ലോ ബോക്സ് മാർക്കിങ്ങുകൾ.

#keralapolice

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

0

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്.  മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ  അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി  പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.