spot_img
Wednesday, July 1, 2026
Home Blog Page 176

ഹയർസെക്കന്ററി ട്രാൻസ്ഫർ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു

0

        സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2025-26-ലെ  ഓൺലൈൻ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താൽക്കാലിക പട്ടിക (പ്രൊവിഷണൽ ലിസ്റ്റ്) www.dhsetransfer.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേൽ പരാതികൾ മെയ് 24 നകം dhsetransfer@kite.kerala.gov.in എന്ന ഇ-മെയിലിൽ സമർപ്പിക്കണം. മെയ് 31 നകം ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ നടന്നുവരികയാണ്.

        പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാൻ നിരവധി അവസരങ്ങൾ നൽകിയിട്ടും അവ കൃത്യമാക്കാത്തതുമൂലം അധ്യാപകരുടെ സേവന കാലയളവ് ലിസ്റ്റിൽ കുറവായി കാണുന്നുവെങ്കിൽ അത്തരം പരാതികൾ ഇനി പരിഗണിക്കില്ല. പരിരക്ഷിതം, മുൻഗണന, അനുകമ്പാർഹം വിഭാഗത്തിൽ തെറ്റായ വിവരങ്ങളും രേഖകളും നല്കി ആനുകൂല്യം പറ്റുന്നവർ ലിസ്റ്റിലുണ്ടെങ്കിൽ അതിനെതിരെ മറ്റുളളവർക്കും പരാതി നൽകാം. പ്രിൻസിപ്പൽമാർ ഫോർവേഡ് ചെയ്ത മുൻഗണനാ വിഭാഗത്തിലെ അപേക്ഷകൾ മതിയായ രേഖകൾ ഇല്ല എന്ന് പിന്നീട് കണ്ടെത്തിയാൽ ആ വിഭാഗത്തിൽ നിന്ന് അവരെ മാറ്റും. 

        8209 അപേക്ഷകളാണ് ജനറൽ ട്രാൻസ്ഫറിനായി ഈ വർഷം ലഭിച്ചത്.  ഇതിൽ 4694 അധ്യാപകർക്ക് മറ്റു സ്‌കൂളുകളിലേക്കും 3245 അധ്യാപകർ അവർ നിലവിൽ ജോലി ചെയ്യുന്ന സ്‌കൂളുകളിലേയ്ക്കും പ്രൊവിഷണൽ ലിസ്റ്റ് പ്രകാരം ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. ഇതിൽ 3607 അധ്യാപകർക്ക് അവരുടെ ഒന്നാമത്തെ ചോയ്‌സും 768 അധ്യാപകർക്ക് രണ്ടാമത്തെ ചോയ്‌സും ലഭിച്ചിട്ടുണ്ട്. 467 അധ്യാപകർക്ക് മൂന്നാമത്തെയും 316 അധ്യാപകർക്ക് നാലാമത്തേയും ചോയ്‌സുകൾ ലഭിച്ചു.  അന്തിമ പട്ടികയിൽ മാറ്റം വരാം.

പരാതി പരിഹാര സമിതി

        ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പരാതികൾ പരിശോധിക്കാനായി സർക്കാർ ഇതാദ്യമായി രൂപീകരിച്ച മൂന്നംഗ സമിതിയിലേക്ക് പരാതികൾ സമർപ്പിക്കാനുള്ള വിശദാംശങ്ങൾ പുറത്തിറക്കി. ഹെൽപ് ഡെസ്‌ക്, പരാതി പരിഹാര ഇ-മെയിൽ തുടങ്ങി നിലവിലുള്ള സംവിധാനങ്ങളിൽ പരാതി നല്കി തൃപ്തികരമല്ലെങ്കിൽ മാത്രമാണ് സമിതിക്കായി പരാതികൾ നൽകേണ്ടത്. നിശ്ചിത ഫോർമാറ്റിൽ മതിയായ രേഖകളോടെ വേണം dhsecomplaints@kite.kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ പരാതികൾ നൽകേണ്ടത്. ലഭിക്കുന്ന പരാതികളുടെ സ്വഭാവമനുസരിച്ച് ആവശ്യമെങ്കിൽ പരാതിക്കാരന് നേരിട്ടോ ഓൺലൈൻ വഴിയോ സമിതിയുടെ മുമ്പാകെ ഹാജരാകാനും അവസരമുണ്ടാകും.

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

0

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും. 

താമരശേരിയിലെ ഷഹബാസിന്‍റെ കൊലപാതക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ പത്താംക്ലാസ്  പരീക്ഷഫലം തടഞ്ഞുവെച്ചതിനെതിരെ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നാലു വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചതെന്ന് കോടതി ചോദിച്ചു.

സർക്കാരിന് ഇക്കാര്യത്തിൽ എന്തധികാരമാണുളളത്? കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ എന്ത് ബന്ധമാണുളളത്?  സർക്കാരിന്‍റെ നടപടി ആശ്ചര്യകരം എന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാത്തതെന്തെന്നും ചോദിച്ചു. ഇക്കാര്യത്തിൽ കൂടിയാലോചിച്ച് അടിയന്തര നടപടി സ്വീകരിക്കാനും സർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു. 

അന്താരാഷ്ട്ര ലഹരി മൊത്തവിൽപ്പനക്കാരനെ കർണാടകയിൽ നിന്നും പിടികൂടി കുന്ദമംഗലം പൊലീസ്

0

കോഴിക്കോട്: അന്താരാഷ്ട്ര ലഹരി മൊത്തവിൽപ്പനക്കാരനെ കർണാടകയിലെ ഹസനിൽ നിന്നും പിടികൂടി കുന്ദമംഗലം പൊലീസ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപനക്കാരനാണ് പിടിയിലായിരിക്കുന്നത്. 2025 ജനുവരി 21 ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ രണ്ട് ടാൻസാനിയൻ  സ്വദേശികളും, നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ 8 പേർ നേരത്തേ അറസ്റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 9-ാമത്തെ പ്രതിയാണ് ഇംറാൻ. നേരത്തെ അറസ്റ്റിലായ പ്രതികളെ  തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവിടെ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ച് കുന്ദമംഗലം പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. 

ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിച്ച് ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയായിരുന്നു പതിവ് രീതി. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് ഇംറാൻ എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ആന്ധ്ര, ബാം​ഗ്ലൂ‌ർ, തിരുവമ്പാടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുകളുണ്ട്. ഈ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി ഒളിവിൽ കഴിഞ്ഞുവരവെയാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലാവുന്നത്. 

പ്രതി മൊബൈൽ ഫോൺ ഉപയോ​ഗിക്കാറില്ല. വൈഫൈ ഉപയോഗിച്ച് വാട്സാപ്പിൽ മാത്രമാണ് മയക്കുമരുന്ന് ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്. പ്രതിയെ ഇരുപതിലേറെ ലോഡ്ജുകളിലും, അവിടങ്ങളിലെ രജിസ്റ്ററുകളും, സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഹസനിലെ ലോഡ്ജ് മുറിയിൽ നിന്നും പിടികൂടിയത്. പ്രതി താമസിച്ചിരുന്ന റൂമിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും, നാല് വൈഫൈ റൂട്ടറുകളും, എംഡിഎംഎ വലിയ്ക്കാനുപയോഗിക്കുന്ന ഗ്ളാസ് കുഴൽ, എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് തുലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐപിഎസിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ  ഉമേഷ്. എ യുടെ ഇൻവെസ്റ്റിഗേഷൻ ടീമായ കുന്നമംഗലം എസ് എച്ച് ഒ  കിരൺ, എസ് ഐ നിധിൻ,എസ് സി പി ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ധനലക്ഷ്മി DL-3 ലോട്ടറിയുടെ സമ്പൂര്‍ണഫലം


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി DL-3ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. കൊല്ലത്ത് ശിവപ്രസാദ് എന്ന ഏജന്റ് വിറ്റ DF 193208 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. കൊല്ലത്ത് ഐശ്വര്യ മുരുകേഷ് എന്ന ഏജന്റ് വിറ്റ DC 196260 നമ്പരിലുള്ള ടിക്കറ്റ് ഈ തുക നേടി. മൂന്നാം സമ്മാനമായ 20 ലക്ഷം രൂപ കൊല്ലത്ത് മുരുകേഷ് തേവര്‍ എസ് എന്ന ഏജന്റ് വിറ്റ DA 193519 എന്ന നമ്പരുള്ള ടിക്കറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. 

FIRST PRIZE ( 1,00,00,000 ₹ ) | 1 കോടി രൂപ. DF 193208(KOLLAM)

സമാശ്വാസ സമ്മാനം (Consolation Prize). ( 5,000 ₹ ) അയ്യായിരം രൂപ.

DA193208 DB193208 

DC193208 DD193208 

DE193208 DG193208 

DH193208 DJ193208 

DK193208 DL193208 DM193208

SECOND PRIZE ( 50,00,000 ₹ ) | 50 ലക്ഷം രൂപ. DC 196260(KOLLAM)

THIRD PRIZE ( 20,00,000  ₹ ) | 20 ലക്ഷം രൂപ.DA 193519(KOLLAM)

FOURTH PRIZE ( 1,00,000 ₹ ) 1ലക്ഷം രൂപ..

1) DA 458432

2) DB 741657

3) DC 568054

4) DD 245505

5) DE 494304

6) DF 367597

7) DG 740484

8) DH 800179

9) DJ 573295

10) DK 351592

11) DL 798905

12) DM 382789

FIFTH PRIZE ( 5,000 ₹ ) അയ്യായിരം രൂപ.

1067  1462  2622  2788  3486  3567  3754  4953  5378  5702  5737  5964  6418  7524  8188  8775  9208  9367

SIXTH PRIZE ( 1000 ₹ ) | ആയിരം രൂപ.

0404  1034  1502  1644  2147  2951  3169  3203  3907  4330  4472  4929  5522  6846  7325  7371  7482  7633  7726  8115  8485  9076  9560  9819

SEVENTH PRIZE ( 500 ₹ ) | അഞ്ഞൂറ് രൂപ

0026 0034 0170 0461 0474 0563 0796 0971 0989 0998 1006 1071 1099 1168 1377 1494 1552 1719 1753 1918 1920 2072 2086 2163 2236 2424 2522 2546 2603 2740 2812 2959 2995 3011 3032 3070 3088 3248 3324 3423 3509 3560 3591 3605 3618 3626 3664 3758 3930 3937 3978 4212 4427 4568 4630 4894 4976 4986 5063 5120 5127 5138 5206 5229 5310 5400 5547 5659 5882 5891 5918 5943 6015 6077 6092 6192 6324 6330 6355 6455 6520 6535 6597 6672 6780 6788 6905 7010 7196 7358 7423 7454 7717 7746 7762 7780 7787 7827 7917 8133 8399 8559 8644 8676 8899 8970 9002 9022 9085 9179 9366 9477 9565 9625 9628 9678 9825 9925 9945 9992

EIGHTH PRIZE ( 100 ₹ ) നൂറ് രൂപ

0022  0044  0187  0227  0238  0277  0313  0479  0541  0547  0574  0654  0723  0794  0831  1178  1184  1189  1192  1211  1219  1275  1321  1351  1358  1438  1512  1539  1540  1571  1612  1835  1837  1857  2036  2065  2083  2087  2162  2181  2323  2375  2417  2471  2611  2663  2679  2692  2769  2793  2886  2952  2978  3042  3115  3205  3226  3372  3394  3397  3441  3459  3542  3548  3694  3839  3901  4052  4103  4116  4128  4138  4163  4170  4180  4241  4249  4446  4455  4495  4570  4680  4759  4811  4898  4901  4952  4965  5028  5060  5223  5289  5324  5341  5463  5517  5538  5560  5633  5724  5731  5828  5837  5885  5953  5966  5997  6000  6083  6172  6265  6286  6321  6344  6370  6373  6381  6411  6637  6653  6659  6756  6785  6805  6874  7112  7180  7188  7229  7241  7346  7351  7412  7502  7523  7525  7549  7744  7748  7856  7857  7874  7914  7920  7943  7966  7982  8074  8088  8094  8151  8252  8275  8290  8304  8438  8466  8513  8522  8536  8622  8626  8696  8697  8720  8723  8741  8868  8872  8923  8935  8975  8990  8995  9016  9037  9064  9132  9146  9180  9220  9273  9292  9300  9389  9437  9490  9548  9556  9607  9614  9619  9689  9816  9824  9860  9958  9997

NINTH PRIZE ( 50 ₹ ) അമ്പത് രൂപ

0061  0144  0183  0185  0257  0268  0294  0299  0326  0328  0383  0392  0492  0493  0562  0591  0595  0607  0613  0621  0629  0633  0666  0710  0752  0765  0825  0921  0929  0930  0933  0963  0978  1058  1070  1088  1120  1125  1154  1177  1229  1314  1379  1382  1389  1443  1534  1639  1673  1758  1769  1798  1805  1899  1954  1962  1986  2025  2032  2038  2050  2135  2167  2213  2251  2252  2276  2279  2317  2392  2415  2436  2519  2531  2541  2558  2621  2636  2711  2716  2789  2805  2813  2818  2837  2849  2917  2998  3116  3133  3141  3228  3256  3393  3436  3455  3469  3537  3582  3639  3646  3679  3692  3797  3823  3905  3944  4002  4010  4079  4104  4125  4172  4206  4209  4234  4278  4295  4315  4332  4347  4391  4396  4400  4456  4486  4488  4538  4559  4560  4610  4625  4627  4641  4734  4783  4822  4870  4964  5000  5095  5124  5166  5220  5269  5311  5329  5349  5398  5404  5478  5533  5677  5690  5790  5793  5854  6002  6021  6051  6053  6056  6124  6128  6147  6239  6242  6315  6347  6374  6387  6399  6482  6487  6526  6556  6557  6592  6608  6639  6692  6693  6734  6795  6828  6859  6936  6945  6967  6974  6979  7030  7041  7072  7129  7169  7339  7378  7403  7426  7440  7462  7478  7490  7500  7527  7571  7803  7958  8022  8134  8145  8235  8291  8299  8370  8444  8446  8580  8599  8673  8683  8711  8725  8750  8801  8913  8928  8933  8962  8980  8989  9014  9038  9078  9114  9151  9187  9219  9372  9386  9428  9436  9451  9517  9593  9597  9701  9709  9756  9896  9988

‘ഹാപ്പി ബർത്ത്ഡേ ഡിയർ ലാൽ’ : പിറന്നാളാശംസകൾ നേർന്ന് മമ്മൂട്ടി

0

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് പ്രിയതാരം മമ്മൂട്ടി. ഹാപ്പി ബർത്ത്ഡേ ഡിയർ ലാൽ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മമ്മൂട്ടി പങ്കുവച്ചു.ഇന്ന് 65ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് നിരവധി പേരാണ് ആശംസകളുമായെത്തുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, കെ രാജൻ എന്നിവരും മോഹൻലാലിന് ആശംസ നേർന്നു. കലാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ലാലിന് ആശംസയുമായി എത്തിയത്.

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

0

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ഫോട്ടോയാണ് പൊലീസ് പുറത്തുവിട്ടത്. പ്രതികൾ ഉപയോഗിച്ച, വാഹനങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.അജ്മല്‍ റോഷന്‍ പലരില്‍ നിന്നായി പണം കൈപറ്റിയിട്ടുണ്ട് . ഈ തുക തിരികെ ചോദിച്ച് നേരത്തെ പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കേയാണ് തട്ടിക്കൊണ്ട് പോകല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

നഷ്ടപ്പെട്ടത് വലതുകൈ, ഇടംകൈയിൽ സ്വപ്നം മുറുക്കിപ്പിടിച്ചു; പാർവതി എറണാകുളം അസിസ്റ്റന്‍റ് കളക്ടറായി ചുമതലയേറ്റു

0

എറണാകുളം: സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ മലയാളികൾക്കാകെ പ്രചോദനമായിിരുന്നു അമ്പലപ്പുഴക്കാരി പാര്‍വതി ഗോപകുമാറിന്റെ വിജയം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ അപകടത്തിൽ വലം കൈ നഷ്ടപ്പെട്ട പാര്‍വതി 282ാം റാങ്ക് നേടിയാണ് സിവിൽ സർവ്വീസ് നേടിയെടുത്തത്. സ്വപനങ്ങളെയും മനോധൈര്യത്തേയും തന്‍റെ ഇടത് കൈയ്യിൽ മുറുക്കിപ്പിടിച്ചുള്ള പോരാട്ടത്തിനൊടുവിൽ പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍. ഇടം​കൈകൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐഎഎസ് നേടിയ അമ്പലപ്പുഴക്കാരി പാർവതി ഗോപകുമാർ എറണാകുളം അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു.

2010ൽ ഏഴാംക്ലാസ് പഠിക്കുമ്പോഴാണ് അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിൽ പാർവതിയുടെ വലതു കൈ നഷ്ടമാകുന്നത്.  കൈക്ക് ഗുരുതരമായി പരിക്കേറ്റ പാര്‍വ്വതിയുടെ വലുതു കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി. ഈ സ്ഥാനത്ത് കൃത്രിമ കൈയാണ് ഇപ്പോഴുള്ളത്. ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുട‍ര്‍ന്നുള്ള പഠനം. എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്. പഠനത്തിൽ മിടുക്കിയായ പാര്‍വതി തന്‍റെ രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.

മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി, കേരള കേഡറിൽ ചേർന്ന പാർവതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസി. കളക്ടർ ആയി നിയമിച്ചത്. തിങ്കളാഴ്ച രാവിലെ എറണാകുളം കളക്ടർ എൻ.എസ്.കെ. ഉമേഷിനെ കണ്ട ശേഷമാണ് പാർവതി  ചുമതലയേറ്റത്. ഈ നിയമനവും പരിശീലനത്തിന്റെ ഭാഗമാണ്.

ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാർ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ.എസ് ഗോപകുമാറിന്റെയും കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ്. നായരുടേയും മകളാണ്. സഹോദരി രേവതി ഗോപകുമാർ തിരുവനന്തപുരം ഐസറിൽ വിദ്യാർഥിനിയാണ്. പാർവതി പുതിയ പദവിയിൽ ചുമതലയേൽക്കുന്നതിനു സാക്ഷ്യം വഹിക്കാൻ കുടുംബാംഗങ്ങളും കളക്ടറേറ്റിൽ എത്തിയിരുന്നു.

നാല് വയസുകാരിയുടെ കൊലപാതകം: കുട്ടിയുടെ അമ്മയെ പ്രതിയാക്കി കൊലക്കുറ്റത്തിന് കേസെടുക്കും

0

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. എറണാകുളം റൂറൽ പോലീസിൻ്റേതാണ് തീരുമാനം. അമ്മ സന്ധ്യ ഇപ്പോൾ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്, ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിനെ പുഴയിൽ എറിയാൻ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലർച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിനൽ നിന്ന് കുഞ്ഞിനെ താൻ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നൽകിയിട്ടുണ്ട്.

കോരിച്ചൊരിയുന്ന മഴയിലായിരുന്നു എട്ടര മണിക്കൂറോളം നീണ്ട തെരച്ചിൽ എറണാകുളത്ത് നടന്നത്. ഒടുവിൽ മൂന്ന് മണിയോടെ മൂഴിക്കുളം പാലത്തിനടിയിൽ നിന്ന് മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അങ്കണവാടിയിൽ നിന്ന് അമ്മ കൂട്ടിക്കൊണ്ട് പോയ കുഞ്ഞാണ് ചേതനയറ്റ ശരീരമായി പുഴയിൽ കിടന്നത്. ലോകത്ത് ഏറ്റവും സുരക്ഷിതമെന്ന് കരുതിയ അമ്മയുടെ തന്നെ കൈകളാണ് പിഞ്ചോമനയുടെ ജീവനെടുത്തത്. കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ നൽകിയിരുന്നത്. ഒടുവിൽ പുഴയിൽ എറിഞ്ഞ് കളഞ്ഞുവെന്ന് പറഞ്ഞതും അവർ തന്നെയാണ്. കൊടുംക്രൂരതയുടെ കാരണം എന്തെന്ന് സന്ധ്യ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

അമ്മയ്ക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നായിരുന്നു ബന്ധുക്കൾ ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസിത് മുഖവിലക്കെടുത്തിട്ടില്ല. സംഭവത്തിൽ സന്ധ്യയുടെ ഭർത്താവിൻ്റെ വീട്ടുകാരെയടക്കം ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. കുഞ്ഞിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് വിട്ടുകൊടുക്കും.

അറിയിപ്പ്:- ഹജ്ജ് – 2025 (7th Waiting list)- വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3863 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.

0

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ  3863 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.  

പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്‌പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്,  നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം)   കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ  എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. 

Phone: 0483-2710717. Website: https://hajcommittee.gov.in

മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

0

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മേയ് 19ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 20 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും 19 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, 20 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, 21 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 22 ന് കണ്ണൂർ, കാസറഗോഡ്, 23 ന് ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.