spot_img
Wednesday, July 1, 2026
Home Blog Page 175

‘പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന് ആരോപണം’; റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി

0

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി. പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. ഇന്നലെയാണ് ഇത്തരമൊരു പരാതി അയച്ചത്.

അഞ്ച് വര്‍ഷം മുന്‍പ് വേടന്‍ പാടിയ ഒരു പാട്ടിലെ വരികളാണ് പരാതിക്ക് ആധാരം. രാജ്യം ഭരിക്കുന്നയാള്‍ കപട ദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

ഹയർ സെക്കൻഡറി സേ പരീക്ഷ ജൂൺ 23 മുതൽ 27 വരെ

0

തിരുവനന്തപുരം: ഹയർ സെക്കൻഡറി സേ പരീക്ഷകൾ ജൂൺ 23 മുതൽ 27 വരെ നടത്തും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഈ മാസം 27 വരേയും 600 രൂപ സൂപ്പർ ഫൈനോടു കൂടി ഈ മാസം 29 വരേയും അടയ്ക്കാം. കേരളത്തിലെ തെരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്‌കൂളുകൾക്കു പുറമേ ലക്ഷദ്വീപിലെ സ്ക്‌കൂളുകളും, ഗൾഫിലെ ഒരു സ്‌കൂളും പരീക്ഷാ കേന്ദ്രങ്ങളായിരിക്കും.

2025 മാർച്ചിൽ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌ത്‌ ഉന്നതപഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയ്ക്ക്
അപേക്ഷിക്കാം. മാർച്ചിലെ പരീക്ഷയിൽ ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ നേടാനാവാത്ത വിദ്യാർഥികൾ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആദ്യമായി രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ വിദ്യാർഥിക്ക് എന്തെങ്കി ലും ഒരു ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപ്രൂവ്‌മെൻ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാർട്ട്മെന്റ്റൽ വിദ്യാർഥികൾ ഇംപ്രൂവ്‌മെൻ്റ് പരീക്ഷയ്ക്ക് പങ്കെടുക്കാൻ യോഗ്യരല്ല. സേപ രീക്ഷാ വിജ്ഞാപനം dhse kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ

0

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത.തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊട്ടേക്കും.ഇതിന് മുന്നോടിയായാണ് മഴ കനക്കുന്നത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്

വന്ദേഭാരതിൽ ഇനി സീറ്റിന് ബുദ്ധിമുട്ടില്ല, കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 16 ആയി

0

തിരുവനന്തപുരം: യാത്രക്കാർക്ക് ആശ്വാസമായി വന്ദേഭാരതിന്‍റെ കോച്ചുകളുടെ എണ്ണം കൂട്ടി. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്‍റെ എട്ടു കോച്ചുകളാണ് 16 ആയി ഉയർത്തിയത്. ഇതോടെ ടിക്കറ്റ് ക്ഷാമത്തിനടക്കം പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. 

ആലപ്പുഴ റൂട്ടിലെ വന്ദേഭാരത് യാത്രക്കാരുടെ സ്ഥിരം പരാതിയായിരുന്നു ട്രെയ്നിൽ സീറ്റില്ല എന്നത്. സീറ്റിനായി നോക്കുമ്പോഴെല്ലാം കാണുന്നത് വെയ്റ്റിംഗ് ലിസ്റ്റ് ആയിരിക്കും. ആ പരാതിയ്ക്ക് പരിഹാരം എന്ന നിലയിലാണ് പതിനാറ് കോച്ചുമായി തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്.  

നേരത്തെയുളള എട്ട് കോച്ചുകളാണ് ഇരട്ടിയായത്. 530 അധിക സീറ്റുകള്‍. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 1128 ആയി. എക്സിക്യൂട്ടീവ് ചെയര്‍ കാറുകളുടെ എണ്ണം രണ്ടായി. നാഗർകോവിൽ– ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ലഭിച്ചതാണ് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിന് ഗുണം ചെയ്തത്. അവിടെ നിന്നു പിൻവലിച്ച 16 കോച്ച് ട്രെയിനാണ് പാലക്കാട് ഡിവിഷനു ലഭിച്ചത്. അടുത്തിടെ, കോട്ടയം വഴിയുള്ള തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിന്റെ കോച്ചുകൾ 20 ആയി കൂട്ടിയിരുന്നു. മംഗളൂരു വന്ദേഭാരതും 20 കോച്ചുകളാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എണ്ണം ഇരട്ടിയായിട്ടും സീറ്റുകള്‍ നിറഞ്ഞായിരുന്നു ആദ്യ യാത്ര. ഈയാഴ്ചത്തെ സര്‍വീസുകളിലെല്ലാം വെയ്റ്റിങ് ലിസ്റ്റ് 100 ന് മുകളിലാണ്

മുത്തങ്ങയിൽ 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

0

കൽപറ്റ: വയനാട്ടിൽ ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നമാണ് എക്സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്പോസ്റ്റിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ വയനാട് വാളാട് സ്വദേശി സഫീർ എക്സൈസ് പിടിയിലായി. ബിയർ വെയ്സ്റ്റിൽ  ഒളിപ്പിച്ചായിരുന്നു കടത്ത് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം, കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു കസ്റ്റഡിയിൽ

0

ആലുവ: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പുത്തൻ കുരിശ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. മൂന്ന് വയസുകാരിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകൾ നൽകിയിരുന്നു. ഇന്ന് പകൽ മുഴുവൻ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

മൂന്ന് വയസുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്‍റെ  വീട് ഉൾപ്പെടുന്ന പുത്തൻ കുരിശിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തും. 

പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ കിണറ്റിൽ വീണു

0

കോഴിക്കോട്: ഫറോക്കിൽ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ വീട്ടിൽ തന്നെയുള്ള കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

ഡ്രൈവിങ് പഠിച്ച സ്നേഹലത കാർ സ്ഥിരമായി റിവേഴ്സ് ഗിയർ എടുത്തു പഠിക്കാറുണ്ട്. കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കാർ വീണെങ്കിലും സ്നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം കാർ മിനി ക്രെയിൻ എത്തിച്ച് ആറരയോടെ കിണറ്റിൽ നിന്നെടുത്തു

ഹോട്ടലുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

0

*82 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോരക്കടകൾ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മേയ് 19, 20 തീയതികളിൽ വൈകിട്ട് 4 മുതൽ 8 വരെയാണ് പരിശോധനകൾ നടത്തിയത്. ജില്ലകളിൽ രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ ഉൾപ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

ആകെ 1648 പരിശോധനകളാണ് നടത്തിയത്. വിശദ പരിശോധനയ്ക്കായി സ്ഥാപനങ്ങളിൽ നിന്നും 188 സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ 264 സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നൽകുകയും 249 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകുകയും 23 സ്ഥാപനങ്ങൾക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകൾ നൽകുകയും ചെയ്തു. നിയമപരമായ ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന 82 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.

സ്ഥാപനങ്ങളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, സ്ഥാപനത്തിന്റെ ശുചിത്വം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, പെസ്റ്റ് കൺട്രോൾ മെഷേഴ്സ് എന്നിവ കർശന പരിശോധനക്ക് വിധേയമാക്കി. വീഴ്ച കണ്ടെത്തുന്ന സാഹചര്യത്തിൽ എഫ്എസ്എസ് ആക്ട് 2006 ആന്റ് റൂൾസ് 2011ലെ പ്രൊവിഷൻസിന് വിധേയമായി അടിയന്തിര തുടർ നടപടികൾ സ്വീകരിക്കും.

നത്തിംഗ് ഫോൺ 3 ജൂലൈയിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും

0

 നത്തിംഗ് ഫോൺ 3 ഉടൻ ആഗോളതലത്തിൽ പുറത്തിറങ്ങും. യുകെ ആസ്ഥാനമായുള്ള കമ്പനി വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന്‍റെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി. പക്ഷേ ഫോണ്‍ പുറത്തിറക്കുന്ന കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നത്തിംഗ് ഫോണ്‍ 3-യുടെ പ്രതീക്ഷിക്കുന്ന വില മുമ്പ് നത്തിംഗ് സ്ഥാപകനും സിഇഒയുമായ കാൾ പെയ് പ്രഖ്യാപിച്ചിരുന്നു. നത്തിംഗ് ഫോൺ 3 ഒരു ഫ്ലാഗ്ഷിപ്പ് ഓഫറായിരിക്കുമെന്ന് സൂചനയുണ്ട്. 2023 ജൂലൈയിൽ അനാച്ഛാദനം ചെയ്ത നത്തിംഗ് ഫോൺ 2-നെ അപേക്ഷിച്ച് ഈ ഫോൺ കാര്യമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരാൻ സാധ്യതയുണ്ട്.

ഈ വർഷം ജൂലൈയിൽ ആഗോളതലത്തിൽ നത്തിംഗ് ഫോൺ 3 പുറത്തിറങ്ങുമെന്ന് കമ്പനി ഒരു വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ പ്രീമിയം മെറ്റീരിയലുകൾ, പ്രധാന പ്രകടന അപ്‌ഗ്രേഡുകൾ, മികച്ച സോഫ്റ്റ്‌വെയർ തുടങ്ങിയവയുമായി വരുമെന്നാണ് റിപ്പോർട്ടുകൾ. ലോഞ്ചിന് മുമ്പുള്ള ആഴ്ചകളിൽ കമ്പനി ഹാൻഡ്‌സെറ്റിന്‍റെ രൂപകൽപ്പനയും പ്രധാന ഫീച്ചറുകളുമൊക്കെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

ഈ മാസം ആദ്യം, ആൻഡ്രോയ്‌ഡ് ഷോ: I/O എഡിഷൻ പരിപാടിയിൽ നത്തിംഗ് സ്ഥാപകനും സിഇഒയുമായ കാൾ പെയ്, നത്തിംഗ് ഫോൺ 3-ന് ഏകദേശം 800 പൗണ്ട് (ഏകദേശം 90,000 രൂപ) വില വരുമെന്ന് പറഞ്ഞിരുന്നു. അടിസ്ഥാന 8 ജിബി + 128 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള നത്തിംഗ് ഫോൺ 2-ന്‍റെ 44,999 രൂപ ലോഞ്ച് വിലയേക്കാൾ വളരെ ഉയർന്ന വിലയാണിത്.

അതേസമയം ചില ഓൺലൈൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത് നത്തിംഗ് ഫോൺ 3-യുടെ വില ഇന്ത്യയിൽ ഏകദേശം 55,000 രൂപ ആയിരിക്കും എന്നാണ്. ഈ ഹാൻഡ്‌സെറ്റിൽ ഒരു ഫ്ലാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, 5,000 എംഎഎച്ച് അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള ബാറ്ററി, പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടറിനൊപ്പം ഒരു വലിയ പ്രൈമറി സെൻസർ ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവ ഉണ്ടായിരിക്കും എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

നത്തിംഗ് ഫോൺ 2-ൽ 50-മെഗാപിക്സൽ 1/1.56-ഇഞ്ച് സോണി ഐഎംഎക്സ്890 മെയിൻ സെൻസറും ഒഐഎസ്, ഇഐഎസ് പിന്തുണയുള്ള 50-മെഗാപിക്സൽ 1/2.76-ഇഞ്ച് സാംസങ് ജെഎന്‍1 അൾട്രാ-വൈഡ് ഷൂട്ടറും ഉള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. ഹാൻഡ്‌സെറ്റിന് 32-മെഗാപിക്സൽ 1/2.74-ഇഞ്ച് സോണി ഐഎംഎക്സ്615 ഫ്രണ്ട് ക്യാമറ സെൻസർ ഉണ്ട്. ഇത് ഒരു സ്‌നാപ്ഡ്രാഗൺ 8+ ജെന്‍ 1 സോക് പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ 45 വാട്സ് വയർഡ്, 5 വാട്സ് ക്യൂഐ വയർലെസ് ചാർജിംഗ് പിന്തുണയുള്ള 4,700 എംഎഎച്ച് ബാറ്ററിയും ലഭിക്കുന്നു.

ഹയർസെക്കന്ററി ട്രാൻസ്ഫർ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു

0

        സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2025-26-ലെ  ഓൺലൈൻ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താൽക്കാലിക പട്ടിക (പ്രൊവിഷണൽ ലിസ്റ്റ്) www.dhsetransfer.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേൽ പരാതികൾ മെയ് 24 നകം dhsetransfer@kite.kerala.gov.in എന്ന ഇ-മെയിലിൽ സമർപ്പിക്കണം. മെയ് 31 നകം ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ നടന്നുവരികയാണ്.

        പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാൻ നിരവധി അവസരങ്ങൾ നൽകിയിട്ടും അവ കൃത്യമാക്കാത്തതുമൂലം അധ്യാപകരുടെ സേവന കാലയളവ് ലിസ്റ്റിൽ കുറവായി കാണുന്നുവെങ്കിൽ അത്തരം പരാതികൾ ഇനി പരിഗണിക്കില്ല. പരിരക്ഷിതം, മുൻഗണന, അനുകമ്പാർഹം വിഭാഗത്തിൽ തെറ്റായ വിവരങ്ങളും രേഖകളും നല്കി ആനുകൂല്യം പറ്റുന്നവർ ലിസ്റ്റിലുണ്ടെങ്കിൽ അതിനെതിരെ മറ്റുളളവർക്കും പരാതി നൽകാം. പ്രിൻസിപ്പൽമാർ ഫോർവേഡ് ചെയ്ത മുൻഗണനാ വിഭാഗത്തിലെ അപേക്ഷകൾ മതിയായ രേഖകൾ ഇല്ല എന്ന് പിന്നീട് കണ്ടെത്തിയാൽ ആ വിഭാഗത്തിൽ നിന്ന് അവരെ മാറ്റും. 

        8209 അപേക്ഷകളാണ് ജനറൽ ട്രാൻസ്ഫറിനായി ഈ വർഷം ലഭിച്ചത്.  ഇതിൽ 4694 അധ്യാപകർക്ക് മറ്റു സ്‌കൂളുകളിലേക്കും 3245 അധ്യാപകർ അവർ നിലവിൽ ജോലി ചെയ്യുന്ന സ്‌കൂളുകളിലേയ്ക്കും പ്രൊവിഷണൽ ലിസ്റ്റ് പ്രകാരം ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. ഇതിൽ 3607 അധ്യാപകർക്ക് അവരുടെ ഒന്നാമത്തെ ചോയ്‌സും 768 അധ്യാപകർക്ക് രണ്ടാമത്തെ ചോയ്‌സും ലഭിച്ചിട്ടുണ്ട്. 467 അധ്യാപകർക്ക് മൂന്നാമത്തെയും 316 അധ്യാപകർക്ക് നാലാമത്തേയും ചോയ്‌സുകൾ ലഭിച്ചു.  അന്തിമ പട്ടികയിൽ മാറ്റം വരാം.

പരാതി പരിഹാര സമിതി

        ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പരാതികൾ പരിശോധിക്കാനായി സർക്കാർ ഇതാദ്യമായി രൂപീകരിച്ച മൂന്നംഗ സമിതിയിലേക്ക് പരാതികൾ സമർപ്പിക്കാനുള്ള വിശദാംശങ്ങൾ പുറത്തിറക്കി. ഹെൽപ് ഡെസ്‌ക്, പരാതി പരിഹാര ഇ-മെയിൽ തുടങ്ങി നിലവിലുള്ള സംവിധാനങ്ങളിൽ പരാതി നല്കി തൃപ്തികരമല്ലെങ്കിൽ മാത്രമാണ് സമിതിക്കായി പരാതികൾ നൽകേണ്ടത്. നിശ്ചിത ഫോർമാറ്റിൽ മതിയായ രേഖകളോടെ വേണം dhsecomplaints@kite.kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ പരാതികൾ നൽകേണ്ടത്. ലഭിക്കുന്ന പരാതികളുടെ സ്വഭാവമനുസരിച്ച് ആവശ്യമെങ്കിൽ പരാതിക്കാരന് നേരിട്ടോ ഓൺലൈൻ വഴിയോ സമിതിയുടെ മുമ്പാകെ ഹാജരാകാനും അവസരമുണ്ടാകും.