spot_img
Friday, July 3, 2026
Home Blog Page 215

സ്വർണ്ണവില താഴ്ചയിലേക്ക്:ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

0

സംസ്ഥാനത്ത് ഇന്നും 10 രൂപ ഗ്രാമിന് കുറഞ്ഞു. ഒൻപത് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63520 രൂപയാണ്.

മൂന്ന് ദിവസങ്ങൾക്ക് മുൻപ് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6540 രൂപയാണ് ഇന്നത്തെ വില.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്.

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ.
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ.
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ.
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. വിപണി വില 63,440 രൂപ
ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,440 രൂപ
ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,560 രൂപ
ഫെബ്രുവരി 10: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 11: ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
ഫെബ്രുവരി 11 (പരിഷ്കരിച്ചു): ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ
ഫെബ്രുവരി 12: ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ കുറഞ്ഞു. വിപണി വില 63,520 രൂപ
ഫെബ്രുവരി 13: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 14: ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. വിപണി വില 63,920 രൂപ
ഫെബ്രുവരി 15: ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപ കുറഞ്ഞു. വിപണി വില 63,120 രൂപ
ഫെബ്രുവരി 16: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,120 രൂപ
ഫെബ്രുവരി 17: ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 63,520 രൂപ
ഫെബ്രുവരി 18: ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. വിപണി വില 63,760 രൂപ
ഫെബ്രുവരി 19: ഒരു പവൻ സ്വർണത്തിന് ഇന്ന് 520 രൂപ ഉയർന്നു. വിപണി വില 64,280 രൂപ
ഫെബ്രുവരി 20: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 64,560 രൂപ
ഫെബ്രുവരി 21: ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപ കുറഞ്ഞു. വിപണി വില 64,200 രൂപ
ഫെബ്രുവരി 22: ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. വിപണി വില 64,360 രൂപ
ഫെബ്രുവരി 23: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 64,360 രൂപ
ഫെബ്രുവരി 24: ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. വിപണി വില 64,440 രൂപ
ഫെബ്രുവരി 25: ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. വിപണി വില 64,600 രൂപ
ഫെബ്രുവരി 26: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ കുറഞ്ഞു. വിപണി വില 64,400 രൂപ
ഫെബ്രുവരി 27: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ
ഫെബ്രുവരി 28: ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ കുറഞ്ഞു. വിപണി വില 63440 രൂപ
മാർച്ച് 1: സ്വർണവിലയിൽ 80 രൂപ കുറഞ്ഞു.  വിപണി വില 63520 രൂപ

വിനേദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

0

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി. അവിലാഞ്ചി, ഗൂഡല്ലൂർ സൂചിമല, ഷൂട്ടിംഗ് മട്ടം, മുതുമല, പൈക്കാര, പൈൻ ഫോറസ്റ്റ്, നാടുകാണി ജീൻപൂള്‍, കൊളരിപേട്ട, കോത്തഗിരി രംഗസ്വാമിപാറ, പാർസൻസ് വേലി തുടങ്ങിയ 40 ഇടങ്ങളിലാണ് കാട്ടുതീ ഭീഷണിയെത്തുടർന്ന് ഏപ്രില്‍ 16 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.പകല്‍ സമയത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ വനം പ്രദേശങ്ങള്‍ ഉണങ്ങി നില്‍ക്കുകയാണ്. വനമേഖലയില്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സ്കൂട്ടറിൽ പോകവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; സംഭവം മലപ്പുറത്ത് തലപ്പാറയിൽ

0

മലപ്പുറം: മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. സ്കൂട്ടറിൽ എത്തിയയാൾ ഇവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

പാലക്കലില്‍ നിന്നും മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. രണ്ട് പേരുടെയും വലതുകൈയ്യിനാണ് വെട്ടേറ്റത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു

ബി.ബി.എ വിദ്യാർത്ഥി മയക്കുമരുന്നുമായി പിടിയിൽ

0

കോഴിക്കോട് :രാമനാട്ടുകര,ഫറോക്ക് ഭാഗങ്ങളിൽ ലഹരി എത്തിച്ച് വിൽപന നടത്തുന്ന ബി.ബി.എ വിദ്യാർത്ഥിയെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ഫറോക്ക് എസ്.ഐ അനൂപ് സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് സമർത്ഥമായി പിടികൂടി.മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ. പി (20) ആണ് ന്യൂജൻ മയക്കുമരുന്നുമായി പിടിയിലായത്.

മലപ്പുറത്തു നിന്നും കോഴിക്കോട് ജില്ലയിലേക്ക് കാറിൽ കൊണ്ടു വന്ന 105 ഗ്രാം എംഡി എം എ യുമായിട്ടാണ് രാമനാട്ടുകര ഫ്ലൈ ഓവറിന് താഴെ വച്ച് പിടി കൂടുന്നത്.സംസ്ഥാന വ്യാപകമായി ലഹരിവസ്തുക്കളുടെ വിപണനം, സംഭരണം, ഉൽപാദനം എന്നിവ തടയുന്നതിനായി നടന്നുവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ശ്രാവൺ പിടിയിലായത് . മലപ്പുറം സ്വദേശിയാണെങ്കിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് അവസാന വർഷ BBA വിദ്യാർത്ഥി. ശ്രാവൺ സ്വന്തം വീട്ടിലുള്ള കാർ ഉപയോഗിച്ച് സഞ്ചരിച്ച് ഇൻസ്റ്റാഗ്രാം,ഷെയർ ചാറ്റ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നത്. വളരെയധികം സുരക്ഷ ഉറപ്പുവരുത്തിയാണ് ഇടപാട് നടത്തിയിരുന്നത്. എട്ട് മാസത്തോളമായി ആവശ്യക്കാർക്ക് ലഹരി എത്തിച്ച് കൊടുക്കുന്നതെന്നും , ഏകദേശം 50 തവണ മലപ്പുറം, കോഴിക്കോട് ജില്ലയിൽ ലഹരി എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞു. ആവശ്യക്കാർ വാട്സ് ആപ്പ് വഴി ബന്ധപ്പെട്ടാൽ നേരിട്ട് കൈമാറാതെ ചെറുപൊതികളിലാക്കി എവിടെ എങ്കിലും വച്ച് ഫോട്ടോ എടുത്ത് ഗൂഗിൾ ലൊക്കേഷനിലൂടെ കൈമാറുന്നതാണ് രീതി. പോലീസ് ഒരിക്കലും പിടിക്കൂടില്ല എന്ന വിശ്വാസത്തിൽ ലഹരി കച്ചവടം നടത്തിവരികയായിരുന്നു. മലപ്പുറത്തുനിന്നും കാറിൽ കൊണ്ടുവന്ന് ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ചു വരുകയായിരുന്നു.പിടികൂടിയ ശ്രാവണിന് ലഹരി എത്തിച്ച് കൊടുക്കുന്ന വരെ പറ്റിയും, ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും , ലഹരി മാഫിയ ശ്യഖലയിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് അന്വേക്ഷണം ഊർജ്ജിതമാക്കുമെന്ന് പോലീസ് പറഞ്ഞു.ഡാൻസാഫ് എസ്.ഐ മാരായ മനോജ് എടയേടത്ത് , അബ്ദുറഹ്മാൻ. കെ , എ.എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ , ലതീഷ്..എം.കെ , സരുൺ കുമാർ പി.കെ , ഷിനോജ് എം , അതുൽ ഇവി , അഭിജിത്ത് പി , ദിനീഷ് പി.കെ , മുഹമദ് മഷ്ഹൂർ കെ.എം , ഫറോക്ക് സ്റ്റേഷനിലെ അനീഷ്, ഇർഫാൻ , ശന്തനു , യശ്വന്ത് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് അടുത്ത 3 ദിവസം ചൂട് കൂടും; വടക്കൻ ജില്ലകളിൽ സാധ്യത കൂടുതൽ

0

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത 3 ദിവസം കൂടി ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. ഇന്നും നാളെയും കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയിൽ 2-4°c വരെ വർധനവിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തിയ 40.4°c ഫെബ്രുവരിയിൽ ഇതുവരെ രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായിരുന്നു.
1975 (ഫെബ്രുവരി 8) പുനലൂരിൽ ( 40.1°c) 1981 ( ഫെബ്രുവരി 28) പാലക്കാട്‌ ( 40°c) ആണ് ഇതിനു മുൻപ് ഫെബ്രുവരിയിൽ രേഖപെടുത്തിയ ഉയർന്ന താപനില.

ഫെബ്രുവരി അവസാനം, മാർച്ച്‌ തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിൽ വേനൽ മഴ ചെറുതായി ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ താപനിലയിൽ ചെറിയ ആശ്വാസം ലഭിക്കും.

ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

  1. 11 മുതല്‍ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കുക

2. ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക

3. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക

4. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക

5. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക

6. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുക.

ലഹരിക്കെതിരെ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

0

ഓൺലൈൻ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK) മീഡിയ വിങ്സും സംയുക്തമായി നടത്തിയ ലഹരിക്കെതിരായ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സൗഹൃദ ഫുട്ബോൾ മത്സരം നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു.മത്സരത്തിൽ വിനയാസ് അക്കാദമിയിലെയും കേരളത്തിലുടനീളം ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാരും പങ്കെടുത്തു.ഓൺലൈൻ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷൻ (OMAK ) കേരളയുടെ ജില്ലാ പ്രസിഡണ്ട് ഷിബു പിവി, സെക്രട്ടറി അൻവർ സാദിഖ്, മീഡിയ വിങ്സ് സിഇഒ സി ഡി സുനീഷ്, വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ സ്ഥാപക വിനയ, ഒമാക് സംസ്ഥാന പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹബീബി എന്നിവർ നേതൃത്വം നൽകി.

റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം

0

2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. ഫെബ്രുവരി 28നുള്ളിൽ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതല്ലെന്നും പത്രക്കുറിപ്പിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

തലസ്ഥാനത്ത് നാടിനെ നടുക്കി ക്രൂരമായ കൂട്ടക്കൊല:അഞ്ച് മരണം സ്ഥിരീകരിച്ചു

0

തലസ്ഥാനത്ത് നാടിനെ നടുക്കി 23 വയുസാരന്‍ ചെയ്ത ക്രൂരമായ കൂട്ടക്കൊല. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തുകയും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയത്. യുവാവ് തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊല ചെയ്ത വിവരം പൊലീസിനെ അറിയിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ ചെന്നാണ് ഇയാള്‍ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പേരുമനയിലെ സ്വന്തം വീട്ടില്‍ താന്‍ വിളിച്ചിറക്കിക്കൊണ്ടുവന്ന ഫര്‍സാന എന്ന യുവതിയേയും തന്റെ അനിയന്‍ അഫ്‌സാനേയും കൊലപ്പെടുത്തി. പാങ്ങോട്‌ ചെന്ന് അച്ഛന്റെ മാതാവ് സല്‍മാ ബീവിയേയും ചുള്ളാളത്ത്‌ ചെന്ന് പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരേയും പ്രതി കൊലപ്പെടുത്തിയെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു.

പ്രതിയുടെ ആക്രമത്തില്‍ മാതാവ് ഷമിയ്ക്ക് ഗുരുതരമയി പരുക്കേറ്റിട്ടുണ്ട്. കൊലയ്ക്ക് ശേഷം വീട്ടിലെ ഗ്യാസ് അഫാന്‍ തുറന്നിട്ടിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഇത് നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പൊലീസ് ഈ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ ഇപ്പോള്‍ ആറ്റിങ്ങല്‍ ഡിവൈഎസിപിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

അഫാന്‍ ഫര്‍സാനയെ വിളിച്ചിറക്കികൊണ്ടുവന്നതില്‍ വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നെന്നാണ് സൂചന. തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അരുംകൊലയ്ക്ക് ശേഷം താന്‍ എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു. അഫാന്‍ പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയ പ്രതി നാട്ടില്‍ വന്ന ശേഷമാണ് പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് വന്നത്. പ്രതിയുടെ അമ്മ ക്യാന്‍സര്‍ ബാധിതയായിരുന്നു. അഫാന്റെ സഹോദരന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു

0

ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയത്.

ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക് അയച്ചത്. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് പി സി ജോർജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡ‍ിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്.

ഹൈക്കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതോടെ പി സി ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷൻ പരിസരത്തും പി സി ജോർജിന്റെ വീട്ടു പരിസരത്തും പൊലീസും ബിജെപി പ്രവർത്തകരും നിറഞ്ഞിരുന്നു.  അതിനിടയിൽ രാവിലെ 10.50ന് പി.സി ജോർജിന്റെ മരുമകൾ അടക്കം അഭിഭാഷകർ ഈരാറ്റുപേട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി. കോടതി കയറുന്നതിന് തൊട്ടു മുൻപ് പ്രവർത്തകർക്കിടയിലൂടെ പി സി ജോർജും ഇവിടേക്ക് വന്നു.

പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എന്നാൽ കോടതി മുൻകാല വിദ്വേഷ പരാമർശങ്ങൾ കൂടി കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് തീരുമാനിച്ചു. തുടർന്ന് വൈകിട്ട് 6 മണി വരെ പി സി ജോർജിനെ ഈരാറ്റുപേട്ട പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. കോടതിയിൽ നിന്ന് വൈദ്യപരിശോധനക്ക് ഇറങ്ങിയ പി സി ജോർജ് മാധ്യമങ്ങളോട് ക്ഷുഭിതനായി.

വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് പിസിയുടെ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് വന്നത്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ പിസി ജോർജിനെ ചോദ്യം ചെയ്തു. 

പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു

0

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.

ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു. ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പിസി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.