spot_img
Friday, July 3, 2026
Home Blog Page 214

യുപിഐ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കുക, ഏപ്രിൽ 1 മുതൽ ബാങ്കുകൾ ഈ മാറ്റങ്ങൾ നടപ്പിലാക്കും

0

യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ  മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക പുതുക്കണം എന്നതാണ് ഇതില്‍ പ്രധാന നിബന്ധന. ബാങ്കുകള്‍ പതിവായി കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ ഡാറ്റാബേസ് പുതുക്കണം . ഇത്  മൊബൈല്‍ നമ്പറുകള്‍ മൂലമുണ്ടാകുന്ന പിശകുകള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് എന്‍പിസിഐ സര്‍ക്കുലര്‍ പറയുന്നു.

യുപിഐ ലൈറ്റുമായി ബന്ധപ്പെട്ട ചില മാറ്റങ്ങളും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.യുപിഐ ലൈറ്റ് പ്രവര്‍ത്തനരഹിതമാക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് ബാലന്‍സ് തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. ഇങ്ങനെ ഫണ്ട് പിന്‍വലിക്കാന്‍ പ്രാപ്തമാക്കുന്ന ട്രാന്‍സ്ഫര്‍ ഔട്ട് എന്ന സേവനം ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ലഭ്യമാകും.നിലവില്‍, യുപിഐ ലൈറ്റ് ഉപയോക്താക്കള്‍ക്ക് അക്കൗണ്ടില്‍ നിന്ന് വാലറ്റിലേക്ക് പണം ചേര്‍ക്കാന്‍ കഴിയും, പക്ഷേ അത് ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല. ഇതിനായി യുപിഐ ലൈറ്റ് അക്കൗണ്ട് നിര്‍ജ്ജീവമാക്കണം. എന്നാല്‍ ട്രാന്‍സ്ഫര്‍ ഔട്ട് വഴി ബാങ്ക് അക്കൗണ്ടിലേക്ക് ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കാം. ഇത് ചെറിയ പേയ്മെന്‍റുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കും.

ഒരു യുപിഐ ലൈറ്റ് അക്കൗണ്ടില്‍ നിന്ന് 6 മാസത്തേക്ക് ഒരു ഇടപാടും നടന്നില്ലെങ്കില്‍, ബാങ്ക് ആ അക്കൗണ്ട് നിഷ്ക്രിയമായി കണക്കാക്കുകയും ബാക്കി തുക ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യും. ഈ നിയമം 2025 ജൂണ്‍ 30-നകം നടപ്പിലാക്കും. കുറഞ്ഞ ചെലവിലുള്ള ദൈനംദിന ഇടപാടുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു അതിവേഗ പേയ്മെന്‍റ് യുപിഐ പേയ്മെന്‍റ് സേവനമാണ് യുപിഐ ലൈറ്റ്. 500 രൂപയില്‍ താഴെയുള്ള ചെറിയ തുകകള്‍ക്ക് പിന്‍ നമ്പര്‍ ഇല്ലാതെ ഇടപാടുകള്‍ നടത്താന്‍ ഇത് അനുവദിക്കുന്നു. 

കാന്തപുരം വിഭാഗം സമസ്ത സ്വകാര്യ സർവകലാശാല സ്ഥാപിക്കും

0

കോഴിക്കോട്: സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്തയുടെ തീരുമാനം. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും കാന്തപുരം വിഭാഗം സമസ്ത സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. 100 കോടിയുടെ പദ്ധതിയിലാകും സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. സംഘടനക്കു കീഴിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കാനാണ് തീരുമാനം.

പതിനായിരം രൂപയുണ്ടോ, 50 എംപി ക്യാമറ സഹിതം കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍; പോക്കോ എം7 5ജി ഇന്ത്യയിലെത്തി

0

പോക്കോ (Poco) അവരുടെ ഏറ്റവും പുതിയ പോക്കോ എം7 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 10,000 രൂപയിൽ താഴെ വിലയുള്ള ഈ ബജറ്റ് ഫോണിൽ സ്‌നാപ്ഡ്രാഗൺ പ്രൊസസർ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, ഡ്യുവൽ ക്യാമറ സജ്ജീകരണം തുടങ്ങിയവ ഉണ്ട്. ഏറ്റവും വലിയ ഡിസ്‌പ്ലേയുള്ളതും ഏറ്റവും വേഗത്തിൽ പ്രവർത്തിക്കുന്ന 5ജി ഫോണുമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

പോക്കോ എം7 ഇന്ത്യയിൽ രണ്ട് വേരിയന്‍റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും 8 ജിബി + 128 ജിബി വേരിയന്‍റിന് 10,999 രൂപയുമാണ് വില. സാറ്റിൻ ബ്ലാക്ക്, മിന്‍റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. മാർച്ച് 7ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ട് വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും.

ഈ പോക്കോ ഫോണിൽ 120Hz റിഫ്രഷ് റേറ്റും ട്രിപ്പിൾ ടിയുവി സർട്ടിഫിക്കേഷനുമുള്ള 6.88 ഇഞ്ച് എച്ച്‌ഡി+ സ്‌ക്രീൻ ഉണ്ട്. 12 ജിബി വരെ വികസിപ്പിക്കാവുന്ന റാം ഇതിനുണ്ട്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 SoC പ്രോസസർ ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്. പോക്കോ എം7 5ജി-യിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സ്‍കാനർ ഉണ്ട്, കൂടാതെ 18 വാട്സ് ഫാസ്റ്റ് ചാർജിംഗുള്ള 5160 എംഎഎച്ച് ബാറ്ററിയും ബോക്സിൽ 33 വാട്സ് ചാർജറും ഉണ്ട്. 5,160 എംഎഎച്ചിന്‍റെതാണ് ബാറ്ററി. 

പോക്കോ എംപി 5ജി ഫോൺ ഷവോമി ഐപ്പർ ഒഎസ്-നൊപ്പം ആൻഡ്രോയ്‌ഡ് 14-ൽ പ്രവർത്തിക്കുന്നു. ഫോണിനൊപ്പം കമ്പനി രണ്ട് വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ വാഗ്ദാനം ചെയ്യുന്നു. സോണി ഐഎംഎക്സ്852 സെൻസറുള്ള 50 എംപി പ്രധാന ക്യാമറയും സെക്കൻഡറി ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കായി ഫോണിന് 8 എംപി മുൻ ക്യാമറയുണ്ട്. കണക്റ്റിവിറ്റിക്കായി ഫോണിൽ ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, ജിപിഎസ് + ഗ്ലോനാസ്സ്, യുഎസ്‍ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്.

വമ്പൻ കുതിപ്പിൽ സ്വർണവില, വീണ്ടും 64,000 കടന്നു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

0

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. വമ്പൻ വ‍ർദ്ധനവാണ് ഇന്നുണ്ടായത്. ​ഇന്ന് 560 രൂപയാണ് കൂടിയത്. ​ഇന്നലെ 120 രൂപയും ഉയർന്നിരുന്നു. ഇതോടെ സ്വർണവില 64,000 കടന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,080 രൂപയാണ്. ഒരാഴ്ചയോളം സ്വർണവില ഇടിഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64,000 ത്തിന് താഴെയെത്തിയിരുന്നു.

ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷം വില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6600 രൂപയാണ്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വര്ണവിലയെ കുത്തനെ ഉയർത്തിയത്. കാനഡ, മെക്സിക്കോ, ചൈന തുടഗിയ രാജ്യങ്ങൾക്ക് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ആഗോള സ്വർണവില കുത്തനെ ഉയർന്നിരുന്നു. ട്രംപിന്റെ ഈ നയം വ്യാപാര യുദ്ധത്തിന് വഴി വെക്കുമെന്ന് ആശങ്ക വന്നതോടെയാണ് സ്വർണവില ഉയർന്നത്. സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണത്തെ കണക്കാക്കുന്നതാണ് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാനുള്ള കാരണം. ഡിമാൻഡ് ഉയർന്നതോടെ വില കുത്തനെ ഉയരുകയായിരുന്നു. ജനുവരി ഒന്നിന്  57,200 രൂപയായിരുന്നു സ്വർണവില. എന്നാൽ രണ്ട മാസം പിന്നിട്ട് മാർച്ചിൽ എത്തുമ്പോൾ വില 63,440 ആണ്. 6,240  രൂപയാണ് പവന് കൂടിയത്. 

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ

ഹോട്ടലിലെ മേശയും കസേരകളും കളവ് ചെയ്ത ലോറിയെ പിന്തുടർന്ന് കർണ്ണാടകയിൽ നിന്നും പൊക്കി പേരാമ്പ്ര പോലീസ്.

0

പേരാമ്പ്ര:പാലേരി ഹോട്ടലിലെ മേശയും കസേരകളും കളവ് ചെയ്ത വെസ്റ്റ് ബംഗാൾ ലോറി പിന്നാലെയെത്തി കർണ്ണാടകയിൽ നിന്നും പൊക്കി പേരാമ്പ്ര പോലീസ്. പാലേരിയിലെ കടവരാന്തയിൽ നിന്നും മേശയും കസേരകളും മോഷണം പോയതായി പോലീസിൽ പരാതിപ്പെടുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു അന്വേഷണത്തിനിടെ മോഷണ വസ്തുക്കൾ വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനുള്ള ലോറിയിലാണ് കടത്തിക്കൊണ്ടു പോയതെന്ന് മനസ്സിലാക്കിയ പോലീസ് ഉടനെ തന്നെ ലോറിയെ പിന്തുടരാൻ തീരുമാനിച്ചു. മോഷണം പോയ കസേരകളും മേശകളും സിസിടിവി പരിശോധിച്ചതിൽ ലോറിയിൽ തന്നെയുണ്ടെന്ന് കാണുകയും ചെയ്തു. തുടർന്ന് പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ ജംഷീദിന്റെ മേൽനോട്ടത്തിൽ അന്വേഷണസംഘം കർണാടകയിലേക്ക് തിരിക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലോറി കണ്ടെത്തി കളവുമുതലുകൾ പിടിച്ചെടുത്തത് സേനയ്ക്ക് തന്നെ ഏറെ അഭിമാനമായിരിക്കുകയാണ്.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, റിയാസ് ,ബൈജു,പേരാമ്പ്ര ഡിവൈഎസ്പി വി വി ലതീഷിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീഷ് ടി,സിഞ്ചുദാസ്, ജയേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി ലോറിയും മുതലുകളും പിടിച്ചെടുത്തത്.

ഏറ്റുമാനൂരിലെ ട്രെയിൻ തട്ടിയുള്ള മരണം; കടുത്ത പ്രതിഷേധത്തിനിടെ ഷൈനിയുടെയും മക്കളുടെയും സംസ്കാരം നടന്നു

0

ശക്തമായ പ്രതിഷേധത്തിനിടയിൽ കോട്ടയം ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ച ഷൈനി കുര്യാക്കോസിൻ്റെയും മക്കളായ അലീനയുടെയും ഇവാനയുടെയും സംസ്കാരം നടന്നു. ഭർത്താവിനും കുടുംബത്തിനും എതിരെ ഭാര്യവീട്ടിലും സംസ്കാരം നടന്ന തൊടുപുഴ ചുങ്കം പള്ളിയിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ആത്മഹത്യയിൽ വിശദമായ അന്വഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

അമ്മയെയും സഹോദരങ്ങളേയും തൻ്റെ ഇടവക പള്ളിയിൽ സംസ്കരിക്കണമെന്ന ഷൈനിയുടെ മൂത്ത മകൻ എഡ്വിൻ്റെ ആവശ്യപ്രകാരമാണ് കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിൻ തട്ടി മരിച്ച ഷൈനിയുടെയും 2 മക്കളുടെയും മൃതദേഹം തൊടുപുഴ ചുങ്കത്തേക്ക് കൊണ്ടുവന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുകളുമായി ഭാര്യ വീട്ടിൽ എത്തിയ ഭർത്താവ് ചുങ്കം ചേരിയിൽവലിയപറമ്പിൽ നോബിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പോലീസ് സംരക്ഷണയിലാണ് 3 ആംബുലൻസുകളിലായി മൃതദേഹങ്ങൾ നോബിയുടെ വീട്ടിലെത്തിച്ചത്. എന്നാൽ ശക്തമായ പ്രതിഷേധമാണ് നോബിക്കും കുടുംബത്തിനുമെതിരെ സ്വന്തം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

സംസ്കാരത്തിൻ്റെ ഭാഗമായി ആരും നോബിയുടെ വീട്ടിലേക്ക് പോകണ്ട എന്നാണ് ചുങ്കം നിവാസികൾ തീരുമാനിച്ചത്. ആ തീരുമാനപ്രകാരം നാട്ടുകാർ ചുങ്കം പള്ളിയുടെ മുറ്റത്ത് കേന്ദ്രീകരിച്ചു. സംഘർഷ സാധ്യത മുന്നിൽക്കണ്ട് ഭർത്താവ് നോബി സംസ്കാരം നടന്ന പള്ളിയിലേക്ക് എത്തിയില്ല. ഭർത്താവിൻ്റെ വീട്ടിൽ അതിക്രൂരമർദ്ദനമാണ് ഷൈനി ഏറ്റുവാങ്ങി കൊണ്ടിരുന്നത് എന്ന് അയൽവാസിയും തൊടുപുഴ നഗരസഭ കൗൺസിലറുമായ മെർലി രാജു പറഞ്ഞു.

പോലീസിൽ കൊടുത്ത ഗാർഹിക പീഡന പരാതിയിൽ കോടതിയിൽ കേസ് നടക്കുന്നതിനിടയാണ് ഷൈനിയും 2 പെൺമക്കളും ആത്മഹത്യ ചെയ്തത്. മരണത്തിൽ സമഗ്രമായ അന്വഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഷൈനി വർഗീസിൻ്റെയും മക്കളായ അലീനയുടെയും ഇവാനയുടെയും സംസ്കാരം നടന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056).

ഷഹബാസ് കേസിൽ സുപ്രധാന കണ്ടെത്തൽ, പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് മർദിക്കാനുപയോഗിച്ച നഞ്ചക്ക്

0

താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം കാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. പ്രധാന പ്രതിയുടെ വീട്ടിൽ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു.റിമാന്‍റിലായ അഞ്ച് വിദ്യാര്‍ത്ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്.

ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന അഞ്ച് പ്രതികളേയും എസ് എസ് എല്‍ സി പരീക്ഷ എഴുതിക്കാമെന്നാണ് തീരുമാനം. എന്നാൽ ഇത് സ്കൂളിൽ വെച്ച് വേണോ എന്നതിൽ തീരുമാനമായിട്ടില്ല. കുട്ടികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിച്ചാല്‍ പ്രതിഷേധമുയരാന്‍ സാധ്യതയുണ്ടെന്ന കാര്യം പോലീസ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയത്. എലൈറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവൻ നിലനിർത്താൻ ആയത്.കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

പ്രണയം നടിച്ച് പീഡനം; വ്‌ളോഗര്‍ അറസ്റ്റില്‍

0

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്.പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്

കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.

ഇനി പൊലീസിനെ വിളിക്കേണ്ടത് 100ല്‍ അല്ല;എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112ല്‍ വിളിക്കാം

0

പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. കേരള പൊലീസ് ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലൂടെ പങ്കുവച്ചതാണ് ഈ വിവരങ്ങള്‍

കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്

ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നല്‍കും.ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളില്‍ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈല്‍ ഫോണുകളില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ SoS ബട്ടണ്‍ വഴിയും നിങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.അടിയന്തരസഹായങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോയെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.

സ്വർണ്ണവില താഴ്ചയിലേക്ക്:ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

0

സംസ്ഥാനത്ത് ഇന്നും 10 രൂപ ഗ്രാമിന് കുറഞ്ഞു. ഒൻപത് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63520 രൂപയാണ്.

മൂന്ന് ദിവസങ്ങൾക്ക് മുൻപ് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6540 രൂപയാണ് ഇന്നത്തെ വില.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്.

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ.
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ.
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ.
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. വിപണി വില 63,440 രൂപ
ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,440 രൂപ
ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,560 രൂപ
ഫെബ്രുവരി 10: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 11: ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
ഫെബ്രുവരി 11 (പരിഷ്കരിച്ചു): ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ
ഫെബ്രുവരി 12: ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ കുറഞ്ഞു. വിപണി വില 63,520 രൂപ
ഫെബ്രുവരി 13: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 14: ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. വിപണി വില 63,920 രൂപ
ഫെബ്രുവരി 15: ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപ കുറഞ്ഞു. വിപണി വില 63,120 രൂപ
ഫെബ്രുവരി 16: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,120 രൂപ
ഫെബ്രുവരി 17: ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 63,520 രൂപ
ഫെബ്രുവരി 18: ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. വിപണി വില 63,760 രൂപ
ഫെബ്രുവരി 19: ഒരു പവൻ സ്വർണത്തിന് ഇന്ന് 520 രൂപ ഉയർന്നു. വിപണി വില 64,280 രൂപ
ഫെബ്രുവരി 20: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 64,560 രൂപ
ഫെബ്രുവരി 21: ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപ കുറഞ്ഞു. വിപണി വില 64,200 രൂപ
ഫെബ്രുവരി 22: ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. വിപണി വില 64,360 രൂപ
ഫെബ്രുവരി 23: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 64,360 രൂപ
ഫെബ്രുവരി 24: ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. വിപണി വില 64,440 രൂപ
ഫെബ്രുവരി 25: ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. വിപണി വില 64,600 രൂപ
ഫെബ്രുവരി 26: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ കുറഞ്ഞു. വിപണി വില 64,400 രൂപ
ഫെബ്രുവരി 27: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ
ഫെബ്രുവരി 28: ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ കുറഞ്ഞു. വിപണി വില 63440 രൂപ
മാർച്ച് 1: സ്വർണവിലയിൽ 80 രൂപ കുറഞ്ഞു.  വിപണി വില 63520 രൂപ