കൊല്ലം : വനിതകൾക്കുള്ള കെഎസ്ആർടിസി പ്രിയദർശിനി യാത്രാ പദ്ധതിയിൽ ആദ്യ 15 ദിവസം ജില്ലയിൽ 30,27,308 സൗജന്യയാത്രകൾ. സീറോ ടിക്കറ്റ് വഴി ജില്ലയിലെ സ്ത്രീകൾക്ക് മിച്ചം പിടിക്കാനായത് 5,54,15,864 രൂപയാണ്. ജില്ലയിലെ 9 ഡിപ്പോകളിൽ കൊട്ടാരക്കര ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നതും ഏറ്റവും കൂടുതൽ വനിതകൾ സൗജന്യയാത്ര നടത്തിയതും. ജൂൺ 15ന് സൗജന്യയാത്ര തുടങ്ങിയതു മുതലുള്ള കണക്കാണിത്.






