കോഴിക്കോട്:കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽവെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത് . പ്രതി അബ്ദുൽ സനൂഫിനെതിരെ ഫസീല നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാകാത്തതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് കുറ്റപത്രത്തിൽ പറയുന്നു.മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് കഴിഞ്ഞ നവംബറിൽ ലോഡ്ജിൽ മരിച്ച നിലയിിൽ കണ്ടെത്തുന്നത്.__24-ാം തിയതിയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ ലോഡ്ജിൽ നിന്നും പുറത്ത് പോയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് ഇയാളെ ചെന്നൈയില്‍ നിന്നും പിടികൂടുകയായിരുന്നു. കൊലപാതകമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു._*🄴🄽🅃🄴🄼🅄🄺🄺🄰🄼 🄽🄴🅆🅂* 🪀 _കൂടുതൽ വാർത്തകൾക്ക്_ *_എന്റെ മുക്കം ന്യൂസ്_* _ഗ്രൂപ്പിൽ ജോയിൻ ചെയ്യുക_ ↙️https://chat.whatsapp.com/IKKWoMX1CvDJiPIUcnRLmu
ചുരത്തിൽ വാഹനാപകടം; പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ചു, നാല് പേർക്ക് പരിക്ക്
താമരശ്ശേരിചുരം ചിപ്പിലിത്തോടിന് സമീപം പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവർമാരായ അബദുൽ ഹക്കിം, കാസിം എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല.മഞ്ചേരിയിൽ നിന്നും മൈസൂരിലേക്ക് പച്ചക്കറി എടുക്കാൻ പോയവരാണ് പിക്കപ്പിൽ ഉണ്ടായിരുന്നത്. ചുരം കയറുകയായിരുന്ന ലോറി പിന്നിലേക്ക് നീങ്ങി പിക്കപ്പിൽ ഇടിക്കുകയും, പിക്കപ്പ് പിന്നാലെ വന്ന ട്രാവല്ലറിൽ ഇടിക്കുകയുമായിരുന്നു.പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം.
ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ
മാട്രിമോണി സൈറ്റിലൂടെ വിവാഹാലോചന നടത്തി യുവതിയിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ
കൽപ്പറ്റ : മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയായ യുവതിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടിൽ വി.എസ് രതീഷ്മോൻ(37) ആണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് അതി വിദഗ്ദമായി പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. യുവതിയിൽ നിന്നും 85,000 രൂപയാണ് ഇയാൾ തട്ടിയത്.ആൾമാറാട്ടം നടത്തിയാണ് ഇയാൾ മാട്രിമോണി സൈറ്റിൽ കയറിയത്. വ്യാജ പ്രൊഫൈൽ വഴി പരിചയപ്പെട്ട യുവതിയെ ഫോണിലൂടെയും വാട്‌സ്‌ആപ്പ് വഴിയും ബന്ധപ്പെട്ടു. പിന്നീട് യുവതിയുടെ ബന്ധുക്കളെയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. ഇവരെ വിശ്വസിപ്പിച്ച്രതീഷ് യുവതിയുമായി ബന്ധം തുടർന്നു. ഇതിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ പലപ്പോഴായി യുവതിയിൽ നിന്നും ഓൺലൈൻ ബാങ്കിംഗ് വഴി 85,000 രൂപ യുവാവ് കൈക്കലാക്കി. പീന്നീട് സംശയം തോന്നി വിവരങ്ങൾ ചോദിച്ചതോടെ ഇയാൾ യുവതിയെ ബ്ലോക്ക് ചെയ്തു. ഇതോടെ യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു.2023- ൽ എറണാകുളം ഹിൽ പാലസ് സ്റ്റേഷനിൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ട്. പ്രതി ഇത്തരത്തിൽ കൂടുതൽ പേരിൽ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ നജീബ്, സിവിൽ പൊലീസ് ഓഫീസർമാരായ സി. വിനീഷ, പി.പി. പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രവീന്ദ്ര ഇന്ദാർജ് സിങ് എന്നിവരും രേഖയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട എന്‍ഡിഎ നേതാക്കള്‍, എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്.പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരായ രവിശങ്കര്‍ പ്രസാദ്, ഓം പ്രകാശ് ധന്‍ഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തില്‍, പര്‍വേഷ് വര്‍മ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം ഏകകണ്ഠമായി പാസായി. രവിശങ്കര്‍ പ്രസാദ് രേഖ ഗുപ്തയെ നേതാവായി തെരഞ്ഞെടുത്തതായി ഔപചാരികമായി പ്രഖ്യാപിച്ചു. രേഖ ഗുപ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.ഒന്‍തോളം പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വനിത-ഒബിസി-മധ്യവര്‍ഗത്തിന്റെ പ്രതിനിധി എന്നീ മൂന്ന് ഘടകങ്ങള്‍ രേഖ ഗുപ്തക്ക് തുണയായി.
ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന നാലാമത്തെ വനിതയാണ് രേഖ. ബിജെപിയുടെ സുഷ്മ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി എന്നിവരാണ് ഇതിനു മുന്‍പ് രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച വനിതകള്‍. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് രേഖ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് തവണ മുന്‍സിപ്പല്‍ കൗണ്‍സിലറായും സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറായും പ്രവര്‍ത്തിച്ചു.ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെയും കോണ്‍ഗ്രസിന്റെ പ്രവീണ്‍ കുമാര്‍ ജെയിനിനെയും പിന്തള്ളി 29,000 വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത വിജയിച്ചത്.
തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ ഉഗ്രവിഷമുള്ള പാമ്പ് ? വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്
കണ്ണൂര്‍: ഉറങ്ങിക്കിടക്കുമ്പോള്‍ കാതിനുള്ളിൽ പാമ്പ് കയറി. അതും നമ്മുടെ തലശ്ശേരിയിൽ. ഇങ്ങനെയൊരു തലക്കെട്ടോടുകൂടിയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോള്‍. തലശ്ശേരി സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് ഒരു സ്ത്രീ ഉച്ചയ്ക്ക് കിടന്നുറങ്ങിയപ്പോള്‍ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പ് കയറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഫയര്‍ഫോഴ്സും വനംവകുപ്പ് ജീവനക്കാരുമടക്കം എത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്നും വീഡിയോക്കൊപ്പമുള്ള സന്ദേശത്തിൽ പ്രചരിച്ചിരുന്നു.
എന്നാൽ, അത്തരമൊരു സംഭവം കണ്ണൂരിൽ നടന്നിട്ടില്ലെന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും വ്യക്തമാക്കുന്നത്. മറ്റു പല സ്ഥലങ്ങളുടെ പേരിട്ടും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്. പലയിടത്തും പല സ്ഥലത്തിന്‍റെയും പേരിലാണ് ഇത്തരം വീഡിയോ പ്രചരിക്കുന്നതെന്ന് മാത്രം. നേരത്തെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ തന്നെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഒരു കാരണവശാലും ചെവിക്കുള്ളിൽ പാമ്പിന് കയറാനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വ്യാജ വീഡിയോകള്‍ പുറത്തുവരുന്നതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
2022ൽ ഇത്തരത്തിൽ വൈറലായ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുടെ ചെവിയ്ക്കുള്ളിൽ പാമ്പ് കയറിയെന്നും അത് പുറത്ത് വരാതെ ഇരിക്കുന്നു എന്ന തരത്തിലുള്ള വീഡിയോയാണ് അന്ന് വൈറലായത്. ചെവിയിൽ കയറിയ പാമ്പിനെ ഗ്ലൗസിട്ട് ഒരാൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതായാണ് അന്ന് പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വീഡിയോ പ്രചരിച്ചത്. എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയും അന്ന് തന്നെ പുറത്തുവന്നിരുന്നു.
പാമ്പിന്‍റെ തല രൂപമുള്ള റബ്ബർ മോഡൽ ചെവിയിൽ വച്ച് ഒരാൾ അനക്കുകയാണ് ചെയ്യുന്നത്. റബ്ബർ മോഡലിലുള്ള പാമ്പിന്‍റെ തല മാത്രം പുറത്ത് എടുക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും സമാന രീതിയിലുള്ളതാണെങ്കിലും പാമ്പിനെ പുറത്തെടുക്കുന്നത് വീഡിയോയിൽ കാണുന്നില്ല. പാമ്പിന്‍റെ വായ സ്ത്രീയുടെ ചെവിയിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലാണുള്ളത്. ഇതും സമാനമായ രീതിയിൽ വ്യാജമായി നിര്‍മിച്ചതായിരിക്കുമെന്ന് തന്നെയാണ് വിദ്ഗധര്‍ വ്യക്തമാക്കുന്നത്.
ഒരു മനുഷ്യന്‍റെ ഇയര്‍ കനാലിന് ഏകദേശം 2.5 സെന്‍റമീറ്റര്‍ മാത്രമാണ് നീളമാണുള്ളത്. അതിനാൽ തന്നെ നീളമുള്ള പാമ്പിനെ ഉള്‍കൊള്ളാവുന്ന നീളം ചെവിക്കില്ല. അതുപോലെ ഇത്രയും വലിയ ജീവി ചെവിക്കുള്ളിൽ പൂര്‍ണമായും കയറിയശേഷവും ഒന്നും സംഭവിക്കാത്ത പോലെ ഒരാള്‍ക്ക് നിൽക്കാനുമാവില്ലെന്നും കണ്ണൂരിലെ സ്നേക്ക് റെസ്ക്യൂവര്‍ ബിജിലേഷ് പറഞ്ഞു. ചെവിയിൽ ചെറിയ പ്രാണി കയറിയാൽ പോലും അസഹ്യവേദനയുണ്ടാകും. തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ പാമ്പ് കയറിയെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ബിജിലേഷ് പറഞ്ഞു.
ഗ്രാമങ്ങളില്‍ നടന്ന് മോഷണം, കിട്ടുന്നത് കൊണ്ട് ആഡംബര ജീവിതം; 25 കേസില്‍ പ്രതിയായ മോഷ്ടാവ് പിടിയില്‍
പരിയാരം: ചെറുതാഴം കക്കോണിയിലും, അറത്തിപ്പറമ്പിലുമായി രണ്ട് വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച് ആസിഫിനെയാണ് (24) പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബുധനാഴ്ച പിടികൂടിയത്. ഫെബ്രുവരി-14 ന് പകലായിരുന്നു ഇയാള്‍ മോഷണം നടത്തിയത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി കവര്‍ച്ച ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന പ്രതിയെ കാഞ്ഞങ്ങാടു നിന്നാണ് പൊലീസ് പിടികൂടിയത്.
ചെറുതാഴം കക്കോണി സ്വദേശിയായ കെ രാജന്‍റെ (58) വീടാണ് മോഷണം നടന്ന ഒരു സ്ഥലം. രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ഗ്രില്‍സും ഡോറും തുറന്നാണ് ഇയാള്‍ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച രാജന്‍റെ മകളുടെ നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഭാര്യയുടെ പേഴ്സില്‍ ഉണ്ടായിരുന്ന 2,300 രൂപയുമാണ് മോഷ്ടിച്ചത്.
ചെറുതാഴം അറത്തിപ്പറമ്പ് സ്വദേശിയായ കെ വി സാവിത്രിയുടെ (57) വീട്ടിലാണ് ഇയാള്‍ രണ്ടാമത് കയറിയത്. ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച.
ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് സാവിത്രിയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത്. രണ്ടു വീട്ടുകാരും ഉത്സവം കാണാന്‍ പോയപ്പോഴായിരുന്നു മോഷണം. 25 കേസുകളില്‍ പ്രതിയാണ് ആസിഫ്.
സാധാരണ മോഷ്ടാക്കളില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് ആസിഫ് സ്വീകരിക്കാറുള്ളെതന്ന് പോലീസ് പറഞ്ഞു. അപരിചിതമായ സ്ഥലത്തേക്ക് ബസുകളിലാണ് ഇയാള്‍ സഞ്ചരിക്കുക. യാത്രയില്‍ മൊബൈൽ ഫോൺ ഉപയോഗിക്കില്ല. ഗ്രാമപ്രദേശങ്ങളിലൂടെ നടന്ന് മോഷണം നടത്താനുള്ള വീടുകള്‍ കണ്ടെത്തുകയാണ് പതിവ്. ഇതിനായി ഇരുപത് കിലോമീറ്ററുകള്‍ വരെ ഇയാള്‍ നടന്നുപോകാറുണ്ട്. ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി അനുകൂല സാഹചര്യം നോക്കി മോഷണം നടത്തുകയാണ് പതിവ്. കൂടുതലും പണം മാത്രമാണ് ഇയാള്‍ മോഷ്ട്ടിക്കാറുള്ളത്. മോഷണം നടത്തിയ ശേഷം മംഗളൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെത്തി ആഡംബര ഹോട്ടലുകളിലും മറ്റ് താമസിച്ച് സുഖിച്ച് ജീവിക്കാറാണ് പതിവ്. പണം തീര്‍ന്നാല്‍ പതിവ് രീതികള്‍ തുടരും.
ചരിത്രത്തിലെ ഏറ്റവും വലിയ വില; റെക്കോർഡിട്ട് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. . അന്താരാഷ്ട്ര സ്വർണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64560 രൂപയാണ്.
അമേരിക്കൻ പ്രസിഡൻ്റ് ഡെണാൾഡ് ട്രംപിൻ്റെ നികുതി നയങഅങൾ തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2970ഡോളർ മറികടന്ന് വരും ദിവസങ്ങളിൽ 3000-3050 ഡോളറിലേക്ക് പോകാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകണം
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8070 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6640 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ.
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ.
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ.
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. വിപണി വില 63,440 രൂപ
ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,440 രൂപ
ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,560 രൂപ
ഫെബ്രുവരി 10: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 11: ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
ഫെബ്രുവരി 11 (പരിഷ്കരിച്ചു): ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ
ഫെബ്രുവരി 12: ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ കുറഞ്ഞു. വിപണി വില 63,520 രൂപ
ഫെബ്രുവരി 13: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 14: ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. വിപണി വില 63,920 രൂപ
ഫെബ്രുവരി 15: ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപ കുറഞ്ഞു. വിപണി വില 63,120 രൂപ
ഫെബ്രുവരി 16: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,120 രൂപ
ഫെബ്രുവരി 17: ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 63,520 രൂപ
ഫെബ്രുവരി 18: ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. വിപണി വില 63,760 രൂപ
ഫെബ്രുവരി 19: ഒരു പവൻ സ്വർണത്തിന് ഇന്ന് 520 രൂപ ഉയർന്നു. വിപണി വില 64280 രൂപ
ഫെബ്രുവരി 20: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 64560 രൂപ
ഉപയോഗിച്ച സ്മാർട്ട്ഫോൺ വാങ്ങുമ്പോളുള്ള അപകട സാധ്യതയെ ക്കുറിച്ച് പോലീസ്
ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമായിരിക്കാം, എന്നാൽ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് ഇനിപ്പറയുന്ന മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാം.
ഫോണിന്റെ ചരിത്രം പരിശോധിക്കുക. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കിൽ, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിക്കുക.
ഫോൺ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ നിങ്ങൾക്ക് ഫോണിന്റെ IMEI നമ്പർ പരിശോധിക്കാവുന്നതാണ്.
ഫോൺ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. കേടുപാടുകളുടെ ലക്ഷണങ്ങൾക്കായി ഫോൺ സസൂഷ്മം പരിശോധിക്കുന്നതിന് പുറമെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമായി പരിശോധിച്ചിരിക്കണം.
നിയമാനുസൃതമായ വിൽപ്പനക്കാരനിൽ നിന്ന് മാത്രം ഫോൺ വാങ്ങുക. ഓൺലൈൻ മാർക്കറ്റ്‌പ്ലെയ്‌സുകളിൽ നിന്നോ നിങ്ങൾക്ക് അറിയാത്ത വ്യക്തികളിൽ നിന്നോ ഉപയോഗിച്ച ഫോണുകൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കുക. വിൽപനക്കാരനെ നേരിൽ കാണുക. ഇത് വാങ്ങുന്നതിന് മുമ്പ് ഫോൺ പരിശോധിക്കാൻ നിങ്ങൾക്ക് അവസരമൊരുക്കും.
വാങ്ങുമ്പോൾ സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്റ് രീതി ഉപയോഗിച്ച് പണം നൽകുക. ക്യാഷ് നൽകുന്നത് പരമാവധി ഒഴിവാക്കുക. ഒരു രസീത് വാങ്ങുക. ഫോൺ തിരികെ നൽകേണ്ടി വന്നാൽ ഇത് നിങ്ങളെ സഹായിക്കും.
ഫോൺ വാങ്ങിയ ശേഷം സുരക്ഷയ്ക്കായി ഇക്കാര്യങ്ങൾ കൂടി ചെയ്യാൻ മറക്കരുത്.
ഫോൺ വീണ്ടും ഫാക്ടറി റീസെറ്റ് ചെയ്യുക. മുൻ ഉടമയുടെ എല്ലാ ഡാറ്റയും പൂർണ്ണമായി മായ്ച്ചുകളഞ്ഞെന്ന് ഇത് ഉറപ്പാക്കും. ഫോണിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ സുരക്ഷാ പാച്ചുകൾ നിങ്ങൾക്കുണ്ടെന്ന് ഇത് ഉറപ്പാക്കും. എന്താണ് ഡൗൺലോഡ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക. Google Play Store അല്ലെങ്കിൽ Apple App Store പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ഫോണിലും, ബാങ്കിങ് അപ്പുകളിലും ശക്തമായ പാസ്‌വേഡോ PIN-ഓ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഫോണിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ സഹായിക്കും.
ഫിഷിംഗ് പോലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. അറിയപ്പെടാത്ത അയച്ചവരിൽ നിന്നുള്ള ഇമെയിലുകളിലോ ടെക്സ്റ്റ് സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.ഈ ടിപ്പുകൾ പിന്തുടരുന്നതിലൂടെ, ഉപയോഗിച്ച സ്മാർട്ട്ഫോൺ വാങ്ങുമ്പോളുള്ള അപകടസാധ്യത
തൃശ്ശൂരില്‍ കാട്ടാന ആക്രമണം; 60 കാരന്‍ കൊല്ലപ്പെട്ടു
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന്‍ (60) ആണ് മരിച്ചത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം കാടിനുള്ളിലാണ്.To advertise here, Contact Usപീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഉള്‍വനത്തിലാണ് പ്രഭാകരന് ആനയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇന്ന് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരനും മകനും മരുമകനും ചേര്‍ന്നാണ് കാട്ടിലേക്ക് പോയത്. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകു



