spot_img
Wednesday, June 3, 2026

ചരിത്രത്തിലെ ഏറ്റവും വലിയ വില; റെക്കോർഡിട്ട് സ്വർണവില



സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. . അന്താരാഷ്ട്ര സ്വർണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64560  രൂപയാണ്.  

അമേരിക്കൻ പ്രസിഡൻ്റ് ഡെണാൾഡ് ട്രംപിൻ്റെ നികുതി നയങഅങൾ തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2970ഡോളർ മറികടന്ന് വരും ദിവസങ്ങളിൽ  3000-3050 ഡോളറിലേക്ക് പോകാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകണം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8070 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6640 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്. 

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ. 
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ. 
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ. 
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ. 
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. വിപണി വില 63,440 രൂപ
ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,440 രൂപ
ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,560 രൂപ
ഫെബ്രുവരി 10: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 11: ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
ഫെബ്രുവരി 11 (പരിഷ്കരിച്ചു): ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ
ഫെബ്രുവരി 12: ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ കുറഞ്ഞു. വിപണി വില 63,520 രൂപ
ഫെബ്രുവരി 13: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 14: ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. വിപണി വില 63,920 രൂപ
ഫെബ്രുവരി 15: ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപ കുറഞ്ഞു. വിപണി വില 63,120 രൂപ
ഫെബ്രുവരി 16: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,120 രൂപ
ഫെബ്രുവരി 17: ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 63,520 രൂപ
ഫെബ്രുവരി 18: ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. വിപണി വില 63,760 രൂപ
ഫെബ്രുവരി 19: ഒരു പവൻ സ്വർണത്തിന് ഇന്ന് 520 രൂപ ഉയർന്നു. വിപണി വില 64280 രൂപ
ഫെബ്രുവരി 20: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 64560 രൂപ



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles