spot_img
Sunday, July 5, 2026
Home Blog Page 227

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

0

കല്പറ്റ : പ്രിയങ്ക ഗാന്ധി എം.പി. ഇന്ന് വയനാട്ടിൽ എത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പന്ത്രണ്ടേകാലോടെ സന്ദർശിക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡി.സി.സി. ട്രഷറർ എൻ.എം. വിജയൻറെ വീട്ടിൽ കുടുംബാംഗങ്ങളെ കാണും. തുടർന്ന് കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും. തുടർന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന യു.ഡി. എഫ്. മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രിയങ്ക തിരികെ ഡൽഹിക്ക് പോവും.

നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

0

കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹരജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ച് സംസ്ഥാനത്തിന് കോടതി നോട്ടീസ് അയച്ചു.

നട​ന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം. പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്ന് നടൻ്റെ അഭിഭാഷകരായ ആ‍ർ. ബസന്ത്, എ. കാർത്തിക് എന്നിവർ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്ന് നടൻ കോടതിയെ അറിയിച്ചു.ഹരജി അടുത്തമാസം 28ന് കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂൺ എട്ടിനാണ് കോഴിക്കോട്ടെ ഒരു വീട്ടിൽ വെച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പിന്നാലെ ഒളിവിൽപോയ താരത്തിൻ്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു. അതിനിടെ, പൊലീസ് മനപ്പൂർവം അറസ്റ്റ് വൈകിപ്പിച്ചുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.

നെന്മാറയിൽ അമ്മയെയും മകനെയും വെട്ടി കൊലപ്പെടുത്തി; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

0

നെന്മാറ∙ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു.

നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

0

നെന്മാറ∙ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു.

കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു

0

ചെന്നൈ : ചെന്നൈയിൽ കാരറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ്‌ മരിച്ചത്. കൊരുക്കുപ്പെട്ടയിൽ പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു

0

ചെന്നൈ : ചെന്നൈയിൽ കാരറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ്‌ മരിച്ചത്. കൊരുക്കുപ്പെട്ടയിൽ പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുറക്കാത്ത റേഷൻ കടകൾ ഉച്ച മുതൽ ഏറ്റെടുക്കും, നാളെ മുതൽ 40 ലേറെ മൊബൈൽ റേഷൻ കടകൾ, വ്യാപാരികളുമായി വീണ്ടും ചർച്ച

0

അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോ – ഡിനേഷനുമായി ചർച്ച നടത്തും. എല്ലാ ജില്ലകളിലും കൺ ട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദ്ദേശിച്ചു.

READ MORE:സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വ്യാപാരികൾ സമരത്തിൽ

സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

ദേ മഴ വരുന്നു, വീണ്ടും യെല്ലോ അലർട്ട്; കനത്ത ചൂടിൽ വിയർക്കുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥ പ്രവചനം

0

തിരുവനന്തപുരം: താപനില കുതിച്ചുയർന്ന് വിയർക്കാൻ തുടങ്ങിയ കേരളത്തിന് ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. വ്യാഴാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. വ്യാഴാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുപ്പതാം തിയതി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വ്യാപാരികൾ സമരത്തിൽ

0

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ പണിമുടക്ക് സമരത്തിൽ. കഴിഞ്ഞ ദിവസം അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാപാരി സംഘടന നേതാക്കളുമായി മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജി.ആർ. അനിലും നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ്, തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരത്തിലേക്ക് കടക്കുമെന്ന് റേഷൻ സംഘടന പ്രതിനിധികൾ തീരുമാനിച്ചത്. ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാർ ഇപ്പോൾ പണിമുടക്കിലാണ്. ഇതോടെ, പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികളാണ് അനിശ്ചിതകാല പണിമുടക്ക് സമരത്തിന്റെ ഭാഗമാകുന്നത്. ഇതിനിടെ, സമരം നേരിടാന്‍ കര്‍ശന നടപടികൾ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടച്ചിടുന്ന കടകള്‍ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നിരത്തിലിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സമരം കാരണം ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാല്‍ നിയമനടപടിയെടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷ്യാവകാശങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ ചുമതലയാണ്

വേതനപരിഷ്കരണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്. മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് വേതന പരിഷ്കരണം പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം. എന്നാൽ, കൃത്യമായ ഉറപ്പ് തന്നെ വേണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് ചർച്ച അലസിയത്. ധനമന്ത്രി ബാലഗോപാൽ യോഗത്തിൽ സജീവമായി പങ്കെടുത്തില്ലെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നെന്നും സംഘടന നേതാക്കൾ കുറ്റപ്പെടുത്തി.സംഘടന നേതാക്കളായ ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, ജി. കൃഷ്ണപ്രസാദ്, പി.ജി. പ്രിയൻകുമാർ, ടി. മുഹമ്മദലി, ടി. ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി. മോഹനൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി), റേഷൻ ഡീലേഴ്സ് കോഓ ഡിനേഷൻ സംസ്ഥാന കമ്മിറ്റിയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

പഞ്ചാരക്കൊല്ലി നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി; രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയെന്ന് സ്ഥിതീകരണം.

0

മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു.

കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.38 ക്യാമകളിനും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയിൽ ആയ കടുവയെ കാൽപ്പാടുകൾ കണ്ടാണ് പിന്തുടർന്നത്. കഴുത്തിൻ്റെ ഭാഗത്ത് ആഴത്തിലുള്ള പരുക്കുണ്ട്. കടുവയുടെ ദേഹത്തുളള ചില മുറിവുകൾ പഴക്കമുള്ളതാണ്. കടുവയെ പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി കുപ്പാടി വൈൽഡ് ലൈഫ് വെറ്റിറിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി.

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.