spot_img
Sunday, July 5, 2026
Home Blog Page 229

നടനും നർത്തകനുമായ അവ്വൈയ് സന്തോഷ് ബൈക്കപകടത്തിൽ മരിച്ചു

0

കിഴക്കമ്പലം: അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുന്ന നർത്തകൻ പള്ളിക്കര മലേക്കുരിശ് കണ്ടത്തിൽ സന്തോഷ് ജോൺ (43) ആലുവ ദേശത്തുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. പട്ടാമ്പിയിൽ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് രാത്രി 1-ന് അപകടത്തിൽ പെട്ടത്.അവ്വൈ ഷണ്മുഖി’ എന്ന സിനിയിലെ കമലഹാസന്റെ കഥാപാത്രത്തിന്റെ വേഷത്തിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായിരുന്നു സന്തോഷ്. മികച്ച രീതിയിൽ നൃത്തം ചെയ്തതിന്‌ കമലഹാസൻ സന്തോഷിനെ നേരിൽ കണ്ട് അഭിനന്ദിച്ചു. പിന്നീട് അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. ചെറുപ്പം മുതൽ പ്രത്യേകതരം ഡാൻസ്, മാജിക് എന്നിവയിൽ മികവുതെളിയിച്ച് സന്തോഷ് ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മൈഡിയർ കുട്ടിച്ചാത്തൻ, സകലകലാ വല്ലഭൻ, കുട്ടിയും കോലും, സത്യം ശിവം സുന്ദരം, അപരന്മാർ നഗരത്തിൽ, സ്പാനിഷ് മസാല തുടങ്ങിയവ അതിൽ ചിലതാണ്. ജയറാം, നാദിർഷാ, കലാഭവൻ മണി എന്നിവരോടൊപ്പം ഒട്ടേറെ രാജ്യങ്ങളിൽ സന്തോഷ് സ്റ്റേജ് പ്രോഗ്രമുകളിൽ പങ്കെടുത്തിട്ടുണ്ട്. പരേതനായ കെ. ജോണിന്റെയും ലീലാമ്മയുടെയും മകനാണ് സന്തോഷ്.

അമ്മ ലീലാമ്മയുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമത്തിൽ വൈറലായിട്ടുണ്ട്. സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാറുമുണ്ട്. ഭാര്യ: ഷീന. മക്കൾ: അലീന, ജോണൽ. സംസ്‌കാരം ശനിയാഴ്ച 2-ന് കിഴക്കമ്പലം സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ടി.പിയുടെയും കെ.കെ. രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി; വധു റിയ ഹരീന്ദ്രൻ

0

വടകര: കൊല്ലപ്പെട്ട ആർ.എം.പി.ഐ സ്ഥാപകൻ ടി.പി. ചന്ദ്രശേഖരന്‍റെയും വടകര എം.എൽ.എ കെ.കെ. രമയുടെയും മകൻ ആർ.സി. അഭിനന്ദ് വിവാഹിതനായി. റിയ ഹരീന്ദ്രന് ആണ് വധു. ചാത്തമംഗലം വട്ടോളി പരേതനായ പി.സി. ഹരീന്ദ്രൻ-കെ.വി. പ്രസന്ന ദമ്പതികളുടെ മകളാണ് റിയ.

മുംബൈയിൽ ജെ.എസ്.ഡബ്ല്യു കമ്പനിയിലെ ജീവനക്കാരനാണ് അഭിനന്ദ്. 2012 മെയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുമ്പോള്‍ 17 വയസായിരുന്നു മകൻ അഭിനന്ദിന്. ഒഞ്ചിയത്തെ സംഘർഷ കാലത്ത് വീട്ടിൽ നിന്ന് മാറിനിന്നാണ് അഭിനന്ദ് പഠനം പൂർത്തിയാക്കിയത്.

ഇന്നലെ രാവിലെ 11.30ന് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിൽ നടന്ന വിവാഹ ചടങ്ങിൽ രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ പങ്കെടുത്തു. സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ ആശംസകൾ നേർന്നു.

ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മ മരിച്ചു.

0

കോട്ടക്കൽ: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ അമ്മ മരിച്ചു. മലപ്പുറം കോട്ടക്കൽ തോക്കാമ്പാറ സ്വദേശി പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബിയാണ് (65) മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വീട്ടമ്മരാവിലെ പത്തുമണിയോടെയാണ് മരണം.ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. മകൻ എബിനൊപ്പം ബൈക്കിൽ പോകുകയായിരുന്നു ബേബി. ഇവരുടെ സാരി ബൈക്കിന്‍റെ ചങ്ങലയിൽ കുടുങ്ങുകയും പിന്നാലെ ബേബി റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് മറിഞ്ഞ് മകനും റോഡിൽ വീണു. തലയിടിച്ച് വീണ ബേബിക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു

ഇനി പഴയതു പോലെ കേരളത്തിൽ ഭൂമിവാങ്ങാനും വില്‍ക്കാനും പറ്റില്ല, വരുന്നത് വൻമാറ്റം, ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ,കൂടുതൽ അറിയേണ്ട കാര്യങ്ങൾ

0

കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ.

ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2021 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്. കൃത്യമായ സർവേ പ്രക്രിയ ഉറപ്പുവരുത്തുന്നത്തിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷനുകൾ, റിയൽ ടൈം കൈനമാറ്റിക് സംവിധാനങ്ങൾ, 200 റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺസൈറ്റ് ഡാറ്റാ പ്രോസസ്സിംഗ് സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.Kerala News

അതോടൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർവേ ഡയറക്ടറേറ്റിൽ കേന്ദ്രീകൃത മോണിറ്ററിങ് കൺട്രോൾ സെന്ററുമുണ്ട്’. ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ കേരളത്തിന്റെ സർവേ മോണിറ്ററിങ് സംവിധാനങ്ങൾ പഠിക്കാനും സ്വീകരിക്കാനും താല്പര്യം പ്രകടിപ്പിച്ചത് സന്തോഷകരമാണ്.

കേന്ദ്ര സർക്കാരിന്റെ ഭൂവിഭവ വകുപ്പ് ആസാം സംസ്ഥാനത്തിന് സർവ്വേയുമായി ബന്ധപ്പെട്ട സഹായങ്ങളും ഐ ടി സൊലൂഷ്യനുകളും നല്കാൻ കേരളത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതും ഭൂവിനിയോഗത്തിലും ഡിജിറ്റൽ സർവേ മേഖലയിലുമുള്ള കേരളത്തിന്റെ നേതൃത്വം വ്യക്തമാക്കുന്നതാണെന്ന്  മന്ത്രി പറഞ്ഞു.Kerala News

അതേസമയം കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമം സംബന്ധിച്ച് റവന്യു വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കണം. ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വിൽക്കാനാകൂ.

ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരുന്നതിനാൽ വില്ലേജുകളിലേക്ക് ‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.സർവേ സ്കെച്ചിൽ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളിൽ ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്നും ഇനിമുതൽ രേഖപ്പെടുത്തും. ഇതുൾപ്പെടെ ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയിൽ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങൾ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ നികുതി സ്വീകരിക്കുന്നത് ഡിജിറ്റൽ ബേസിക് ടാക്സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിനുമുന്നോടിയായി ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും.ഓൺലൈനായി ലഭിക്കുന്ന നികുതി രസീതിൽ പഴയതും പുതിയതുമായ സർവേ അല്ലെങ്കിൽ റീസർവേ നമ്പറുകൾ ഉണ്ടാകുമെന്നതിനാൽ ഉടമസ്ഥനും ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും മറ്റുകക്ഷികൾക്കും പരിശോധിക്കാനാകും.

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററില്‍ ചികിത്സയില്

0

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫിയുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിച്ചു.

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷാഫി. കല്യാണരാമന്‍, പുലിവാല്‍ കല്യാണം,മായാവി,ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ് തുടങ്ങിയവ ഷാഫി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്. 2018ല്‍ റിലീസ് ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഷാഫിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങൾ കാണാനില്ല! വേലി തന്നെ വിളവ് തിന്നുകയാണെന്ന് പൊലീസ്

0

ബെംഗളൂരു: ബാങ്ക് മാനേജർ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായെന്ന് പരാതി. ബെംഗളൂരു സ്വദേശിനിയായ 32കാരിയായ ബാങ്ക് മാനേജരാണ് പരാതി നൽകിയത്. വേലി തന്നെ വിളവ് തിന്നുകയാണെന്നും ബാങ്കിലെ ജീവനക്കാരെ ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ബസവേശ്വരനഗറിലെ ബാങ്കിൽ മാനേജരായി ജോലി ചെയ്യുന്ന 32കാരിയാണ് പരാതിക്കാരി. താൻ ജോലി ചെയ്യുന്ന ബ്രാഞ്ചിലെ ലോക്കറിൽ സ്വർണാഭരണങ്ങളും ചെക്ക് ബുക്കും മറ്റ് രേഖകളും സൂക്ഷിച്ചിരുന്നുവെന്ന് മാനേജർ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അവസാനമായി ലോക്കർ തുറന്നത്. പിന്നീട് ഒക്ടോബറിൽ തുറക്കാൻ നോക്കിയപ്പോൾ ലോക്കറിന്‍റെ താക്കോൽ കാണാനില്ലായിരുന്നു. താക്കോൽ നഷ്ടപ്പെട്ട വിവരം ബാങ്ക് ഇൻചാർജിനെ അറിയിക്കുകയും അനുമതി വാങ്ങി ഡിസംബർ 30 ന് ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തിൽ ലോക്കർ കുത്തിത്തുറക്കുകയും ചെയ്തു. എന്നാൽ ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങൾ കാണാനില്ലായിരുന്നു. രേഖകൾ മാത്രമേയുണ്ടായിരുന്നുള്ളൂ.

കസ്റ്റമർ കീയും മാസ്റ്റർ കീയും ഉപയോഗിച്ചാൽ മാത്രമേ ലോക്കർ തുറക്കാൻ കഴിയൂ. മാസ്റ്റർ കീകളും ഡോർ കീകളും സാധാരണയായി കാഷ് ബോക്സിലാണ് സൂക്ഷിക്കുന്നതെന്ന് മാനേജർ പറഞ്ഞു. തന്‍റെ കസ്റ്റമർ കീ ബാഗിലാണ് സൂക്ഷിച്ചിരുന്നതെന്നും ആഭരണങ്ങൾ എടുക്കുക എന്ന ഉദ്ദേശത്തോടെ ആരോ തന്‍റെ ബാഗിൽ നിന്ന് താക്കോൽ മോഷ്ടിച്ചതാവുമെന്നാണ് മാനേജർ നൽകിയ പരാതിയിൽ പറയുന്നത്. ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് പരാതി നൽകിയതെന്ന് മാനേജർ പൊലീസിനോട് പറഞ്ഞു.

ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 250 ഗ്രാം സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. ബിഎൻഎസ് സെക്ഷൻ 306 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബാങ്കിലെ ജീവനക്കാർ ആരെങ്കിലുമാവാം മാനേജരുടെ ലോക്കർ കീ മോഷ്ടിച്ച് സ്വർണം കവർന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. കാരണം കസ്റ്റമർ കീയ്ക്കൊപ്പം മാസ്റ്റർ കീ കൂടിയുണ്ടെങ്കിലേ ലോക്കർ തുറക്കാനാവൂ. മാസ്റ്റർ കീ ബാങ്കിലാണ് സൂക്ഷിക്കുക. ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പരാതി നൽകിയ ആളുടെ വിശദാംശങ്ങളോ ഏതാണ് ബാങ്കെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

2025ലെ റിപ്പബ്ലിക് ദിനം; കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം

0

തിരുവനന്തപുരം: രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ‘സ്വർണിം ഭാരതി’ന്റെ ശിൽപ്പികളായി അംഗീകരിച്ചാണ് ക്ഷണം നൽകിയത്. കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.

രാഷ്ട്രനിർമാണത്തിൽ ഈ വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ് ഈ ഉദ്യമം. റിപ്പബ്ലിക് ദിന പരേഡിലെ സാന്നിധ്യം അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും രാജ്യത്തിന്റെ പുരോഗതിയോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള സാക്ഷ്യമാകും.

പാരാലിമ്പിക്സ് സംഘാംഗങ്ങളും അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികളും, മികച്ച പ്രവർത്തനം കാഴ്ചവച്ച പിഎം-വിശ്വകർമ യോജന ഗുണഭോക്താക്കൾ, പിഎം കുസും പദ്ധതി ഗുണഭോക്താക്കൾ, പിഎം സൂര്യ ഘർ യോജന ഗുണഭോക്താക്കൾ, കൈത്തറി-കരകൗശലത്തൊഴി‌ലാളികൾ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജലയോദ്ധാക്കൾ, കുടിവെള്ള-ശുചിത്വ പരിപാലനത്തിനുള്ള പാനി സമിതി അംഗങ്ങൾ, മൃഗസംരക്ഷണവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗോകുൽ ദൗത്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർ, ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകർ, പിഎം മത്സ്യ സമ്പദ യോജന ഗുണഭോക്താക്കൾ, ‘മൻ കീ ബാത്ത്’ പരിപാടിയിൽ പ്രധാനമന്ത്രി പരാമർശിച്ച വ്യക്തികൾ, മികച്ച സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചവർ, പ്രത്യേക നേട്ടം കൈവരിച്ച ഗോത്രവർഗ ഗുണഭോക്താക്കൾ തുടങ്ങിയവർക്കാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത്

കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ ചികിത്സക്കിടെ മകനും മരിച്ചു

0

കൊച്ചി: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരള്‍ ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്.

കരൾ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചത്. പിന്നാലെ 26കാരന് പിതാവിന്റെ കരള്‍ മാറ്റിവയ്ക്കുകയുമായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റി- മന്ത്രി വീണാ ജോർജ്

0

തിരുവനന്തപുരം: 2025 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 – POSH Act) പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇതോടൊപ്പം ഐടി പാര്‍ക്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഇന്റേണല്‍ കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. പത്തോ പത്തിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണല്‍ കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടല്‍ (https://posh.wcd.kerala.gov.in) ആരംഭിച്ചത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടല്‍ സജ്ജമാക്കിയത്.

ആ ഘട്ടത്തില്‍ ആയിരത്തോളം സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്. 2024 ഓഗസ്റ്റില്‍ വകുപ്പ് ജില്ലാടിസ്ഥാനത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഇപ്പോള്‍ പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടലിലൂടെ 17,113 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 10,533 സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പരിശോധനകളിലൂടെയും ബോധവത്ക്കരണത്തിലൂടെയുമാണ് ഇത്രയേറെ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനായത്.

സംസ്ഥാനത്ത് ആദ്യമായാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയൊരു സംവിധാനം ആവിഷ്‌ക്കരിച്ചത്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിലവില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ല എന്നുള്ളത് മനസിലാക്കാന്‍ സാധിക്കും. ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണല്‍ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും വകുപ്പിന് സാധിക്കും. സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

നടുവണ്ണൂരിൽ പെട്രോൾ പമ്പിലെ ചോർച്ച; ആശങ്ക മാറാതെ നാട്ടുകാർ

0

നടുവണ്ണൂർ: സംസ്ഥാന പാതയിൽ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിനടുത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ ഇന്ധന ചോർച്ചയുണ്ടായി 8 മാസം കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിൽ നാട്ടുകാർ ആശങ്കയിൽ. പമ്പിന് സമീപമുള്ള കിണറുകളിലും ജലസ്രോതസ്സുകളിലും ഇന്ധനത്തിന്റെ ഗന്ധവും അസാധാരണ നിറവും രുചിവ്യത്യാസവും ഇപ്പോഴും നിലനിൽക്കുകയാണ്. പമ്പിന്റെ പരിസരത്തുള്ള വീടുകളിൽ ശുദ്ധജലം മുടങ്ങിയിട്ട് 8 മാസമായി. ജല മലിനീകരണം മൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതും നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. കിണറുകൾ മലിനീകരിക്കപ്പെട്ടത് മാത്രമല്ല ഇതിന്റെ ദീർഘകാല ഫലങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.നാട്ടുകാർ പെട്രോൾ പമ്പ് അധികൃതരോടും പ്രാദേശിക ഭരണകൂടത്തിനും അനുബന്ധ വകുപ്പിലും ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ജനകീയ കൂട്ടായ്മയും നന്മ റസിഡന്റ്സ് അസോസിയേഷനും ചേർന്ന് മലിനീകരണത്തിനെതിരെ കർമ സമിതി രൂപീകരിച്ചിട്ടുണ്ട്. പമ്പ് ഉടമയുടെ നിരുത്തരവാദപരമായ നടപടിക്ക് എതിരെ കർമ സമിതി കലക്ടർക്കും ബന്ധപ്പെട്ട വകുപ്പിലും നൽകിയ പരാതി പ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ജൂലൈയിൽ സ്ഥലം സന്ദർശിച്ചിരുന്നു.