spot_img
Sunday, July 5, 2026
Home Blog Page 230

‘കേരളം ഭരിക്കുന്നത് അഴിമതിസർക്കാർ’

0

ബാലുശ്ശേരി : കേരളത്തിലെ ഇടതുസർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും രാജിവെച്ച് സ്ഥാനമൊഴിയുകയാണ് വേണ്ടതെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ പ്രഫുൽ കൃഷ്ണ. ബി.ജെ.പി. ബാലുശ്ശേരി മണ്ഡലം കൺവെൻഷനും പുതിയ ഭാരവാഹിയുടെ സ്ഥാനാരോഹണച്ചടങ്ങും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം മുൻ പ്രസിഡന്റ്‌ ബബീഷ് ഉണ്ണികുളം അധ്യക്ഷതവഹിച്ചു. മണ്ഡലത്തിലെ പുതിയ പ്രസിഡന്റായി ഷൈനി ജോഷി ചുമതലയേറ്റു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി.വി. രാജൻ, എൻ.പി. രാമദാസ്, എം.സി. ശശീന്ദ്രൻ, ടി. ബാലസോമൻ, ടി. ദേവദാസ്, കെ.കെ. ഗോപിനാഥൻ, റീന ഉണ്ണികുളം, ബീന കാട്ടുപറമ്പത്ത്, വിമല കുമാരി മഠത്തിൽ എന്നിവർ സംസാരിച്ചു.

യുദ്ധസ്മാരകമന്ദിരം നാളെ നാടിന് സമർപ്പിക്കും

0

കോഴിക്കോട് : രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ഓർമ്മയ്ക്കായി യുദ്ധസ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉള്ളിയേരി പുത്തഞ്ചേരിയിൽ നിർമിച്ച യുദ്ധസ്മാരകമന്ദിരം വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. വിമുക്തഭടന്മാരുടെ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് സ്മാരകം യാഥാർഥ്യമായതെന്ന് ട്രസ്റ്റ് ചെയർമാനും വിമുക്തഭടനുമായ രജീഷ് കെ. പുത്തഞ്ചേരി പറഞ്ഞു. യുദ്ധസ്മാരകത്തിന്റെ സമർപ്പണം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ രജീഷ് കെ. പുത്തഞ്ചേരി അധ്യക്ഷനാകും. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.എം. സച്ചിൻദേവ് എം.എൽ.എ., സുബേദാർ മേജർ പി.വി. മനേഷ് (റിട്ട. എൻ.എസ്.ജി. കമാൻഡോ), ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കളക്ടർ സ്നേഹിൽകുമാർ സിങ് തുടങ്ങിയവർ പങ്കെടുക്കും. യുദ്ധസ്മാരകത്തിന് പുറമെ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും സ്മരണയിൽ കുട്ടികൾക്കായി ഫുട്ബോൾ,ബാഡ്മിന്റൺ,വോളിബോൾ തുടങ്ങിയ കായികഭ്യാസത്തിനായി അക്കാദമിയും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

നടി നിമിഷ സജയൻ്റെ പിതാവ് സജയൻ നായർ അന്തരിച്ചു

0

ചലച്ചിത്ര താരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ (63) അന്തരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. വയസായിരുന്നു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ സജയന്‍ നായര്‍ ജോലിയുടെ ഭാഗമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.തനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ ബിന്ദു സജയൻ. നിമിഷ സജയൻ, നീതു സജയൻ എന്നിവരാണ് മക്കൾ. സംസ്‍കാരം അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ വച്ച് നടക്കും.

2017ൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നിമിഷ. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളുടെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നിമിഷ നിരവധി മികച്ച സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വീൽ ചെയറുകൾ നൽകി ഐമിഷ് പ്രൈവറ്റ് ലിമിറ്റഡ്

0

കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വീൽ ചെയറുകൾ നൽകി ഐമിഷ് പ്രൈവറ്റ് ലിമിറ്റഡ്. പാവപ്പെട്ട രോഗികൾ ചികിത്സ തേടുന്ന മെഡിക്കൽ കോളജിലേക്ക് അവർക്ക് ഉപകാരപ്രദമായ ഉപകരണങ്ങൾ നൽകുന്നത് ഏറ്റവും അഭിനന്ദനീയമായ പ്രവർത്തിയാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്ത് കുമാർ. കാഷ്വാലിറ്റിയിലേക്ക് ഐമിഷ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ വീൽ ചെയറുകൾ ഡയറക്ടർ മുണ്ടുമുഴി ഉസ്മാൻ കോയ തങ്ങളിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുണ്ടുമുഴി എ. എം.മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, ചെസ്റ്റ് സൂപ്രണ്ട് ഡോ. കെ.പി. സൂരജ്, നഴ്സിങ് ഓഫിസർ എൽസി, സി.എച്ച് സെന്റർ വളണ്ടിയർമാരായ മൂസ്സക്കുട്ടി മുണ്ടുമുഴി, കെ.പി.ഇബ്രാഹിം കോയ എന്നിവർ പ്രസംഗിച്ചു.

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കുരുതിക്കളമായി പുത്തൂർ ബൈപാസ്

0

കോട്ടയ്ക്കൽ ∙ പുത്തൂർ ബൈപാസിൽ കഴിഞ്ഞയാഴ്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കാവതികളം കരുവക്കോട്ടിൽ മുഹമ്മദ് സിയാദ് (17) മരിച്ചു. ഗവ.രാജാസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ മുഹമ്മദ് റിഷാദ്, ഹംസ എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നുസ്ഥിരം അപകടമേഖലയായ പുത്തൂർ ബൈപാസിൽ 5 വർഷത്തിനകം വിവിധ അപകടങ്ങളിലായി 7 പേരാണു മരിച്ചത്. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. കാവതികളം ബൈപാസ് ജംക്‌ഷനിലായിരുന്നു നേരത്തേ പതിവായി അപകടങ്ങൾ നടന്നിരുന്നത്. സമീപത്തെ മരങ്ങളും മറ്റും വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നുവെന്നായിരുന്നു പരാതി. തുടർന്ന് അധികൃതർ സ്ഥലത്ത് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജംക്‌ഷനിൽ 2 ഭാഗങ്ങളിലായി വേഗത്തടയും ഒരുക്കി.

പുത്തൂരിനും കാവതികളത്തിനും ഇടയിലാണ് ഇപ്പോൾ അപകടങ്ങൾ പതിവായത്. സമീപത്തെ പുത്തൂർ ജംക്‌ഷനും അപകടമേഖലയാണ്. ഈ ഭാഗങ്ങളിൽ വേഗത്തടയോ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. തെരുവുവിളക്കുകൾ പലപ്പോഴും കത്തുന്നില്ല. ഇരുവശങ്ങളിലും വാഹനങ്ങൾ റോഡിലേക്കു കയറി പാർക്ക് ചെയ്യുന്നതും പ്രശ്നമാണ്. മോട്ടർ വാഹന വകുപ്പോ പൊലീസോ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും പരാതിയുണ്ട്.

രാമനാട്ടുകര മിനി സ്റ്റേഡിയം; യാഥാർഥ്യത്തിലേക്ക്

0

രാമനാട്ടുകര ∙ നഗരസഭ മിനി സ്റ്റേഡിയം നിർമാണത്തിന് ഏറ്റെടുത്ത ഭൂമി തരം മാറ്റാൻ മന്ത്രിസഭയുടെ അംഗീകാരം. സ്റ്റേഡിയത്തിന് ഏറ്റെടുത്ത ഭൂമിക്ക് നെൽവയൽ–നീർത്തട സംരക്ഷണ നിയമത്തിന്റെ സാങ്കേതിക തടസ്സങ്ങളുണ്ടായ പശ്ചാത്തലത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടാണ് വിഷയം മന്ത്രിസഭയുടെ മുൻപിൽ എത്തിച്ചത്.ഭൂമി സ്വഭാവ വ്യതിയാനം വരുത്തുന്നതിനു സമർപ്പിച്ച അപേക്ഷയിൽ നേരത്തേ സംസ്ഥാന നെൽവയൽ നീർത്തട സംരക്ഷണ സമിതി അനുമതി നിഷേധിച്ചിരുന്നു. ആവശ്യമായ ഭേദഗതികളോടെ അനുമതി ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് മന്ത്രി പി.പ്രസാദിന്, മന്ത്രി മുഹമ്മദ് റിയാസ് കത്തു നൽകുകയുണ്ടായി.

തുടർന്നാണ് പ്രത്യേക അജൻഡയായി വിഷയം മന്ത്രിസഭ പരിഗണിച്ച് അംഗീകാരം നൽകിയത്. വർഷങ്ങൾ നീണ്ട തടസ്സങ്ങൾ നീങ്ങിയതോടെ കായികപ്രേമികളുടെ ചിരകാല അഭിലാഷങ്ങളിലൊന്നായ സ്റ്റേഡിയം സഫലീകരിക്കാനുള്ള നടപടികൾക്ക് പുതിയ ഗതിവേഗം കൈവരികയാണ്. സ്റ്റേഡിയം നിർമിക്കാൻ 7ാം വാർഡിലെ മാളീരിത്താഴത്ത് 2010ൽ 2.4 ഏക്കർ അന്നത്തെ പഞ്ചായത്ത് അധികൃതർ ഏറ്റെടുത്തിരുന്നു. 10.4 ലക്ഷം രൂപ ചെലവിട്ടു മാളീരിത്താഴം ചാലിയിൽ വയൽ പ്രദേശമാണു സ്റ്റേഡിയത്തിനു വാങ്ങിയത്. ഇതു തരം മാറ്റുന്നതിനു സർക്കാർ അനുമതി ലഭിക്കാത്തതായിരുന്നു നിർമാണം തുടങ്ങുന്നതിലെ തടസ്സം. സംസ്ഥാന നെൽവയൽ നീർത്തട സംരക്ഷണ സമിതിയിൽ നിന്നു പ്രത്യേക അനുമതി വാങ്ങി നിർമാണം നടത്താനായിരുന്നു ലക്ഷ്യം.

ഇതിനു ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുമതിയായെങ്കിലും തുടർനടപടികൾ അനിശ്ചിതമായി നീളുകയായിരുന്നു. തുടർന്നാണ് മന്ത്രിയുടെ ഇടപെടലിൽ പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. രാമനാട്ടുകര നഗരസഭയിൽ മിനി സ്റ്റേഡിയം നിർമാണ അനുമതി സംബന്ധിച്ച് രാമനാട്ടുകര റസിഡന്റ്സ് അസോസിയേഷൻ ഏകോപന സമിതി ഹൈക്കോടതിയെ സമീപിക്കുകയും ഉടൻ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.മിനി സ്റ്റേഡിയം സജ്ജമാകുന്നതോടെ രാമനാട്ടുകരയുടെ ആരോഗ്യ കായിക വിനോദ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

വയനാട് ദുരന്തബാധിതർക്ക് കൃഷിഭൂമി നൽകാനാവില്ലെന്ന് മുഖ്യമന്ത്രി;

0

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചെന്നു മുഖ്യമന്ത്രി. ദുരന്തത്തെ കേന്ദ്ര സർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 2221 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാറിൽ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നും ദുരന്തബാധിതർക്ക് കൃഷി ഭൂമി നൽകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട്ടിൽ ടൗൺഷിപ്പ് നൽകാൻ ഭൂമി വിലയ്ക്ക് വാങ്ങുമെന്നും ഭാവിയിൽ ഒരു നിലകൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് ഇവിടെ വീടുകൾ നിർമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകും. പുനരാധിവാസം പൂർത്തിയാക്കും വരെ വീടുകളുടെ വാടക സർക്കാർ നൽകും. അതിനുള്ള പണം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സഹായം വൈകിയെന്നത് വസ്തുതയാണെന്നും എന്നാൽ സഹായം ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പുനരധിവസം അനിശ്ചിതത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ദുരന്തം കഴിഞ്ഞ് ആറ് മാസമായിട്ടും പരുക്കേറ്റവർക്ക് ചികിത്സാ സഹായം നൽകിയില്ല. സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ഗുരുതരമായി പരുക്കേറ്റവരടക്കം ചികിത്സ നടത്തുന്നത്. വീട് നിർമാണത്തിന് കണക്കാക്കിയ 30 ലക്ഷം രൂപ ഉയർന്ന നിരക്കാണെന്നും പല സ്പോൺസർമാറും പിൻവാങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വീട് നിർമാണത്തിന് 30 ലക്ഷം രൂപയെന്നത് പ്രാഥമിക കണക്കാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വീടുകൾ ഒരുമിച്ചു നിർമിക്കുമ്പോൾ ചെലവ് കുറയും. അങ്ങനെ വരുമ്പോൾ ചെലവ് 20 ലക്ഷത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിൽ സഹായം ചോദിച്ച് രാജ്യത്തെ എല്ലാ എംപിമാർക്കും കത്തയച്ചെന്നും ഒരു കോടി രൂപ വീതമാണ് എല്ലാവരോടും ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബീച്ചിൽ നിര്‍ത്തിയിട്ട കാറില്‍ വന്‍ മോഷണം:യൂപി സ്വദേശി പിടിയിൽ

0

കോഴിക്കോട് : നിര്‍ത്തിയിട്ട കാറില്‍ വന്‍ മോഷണം നടത്തിയ യുപി സ്വദേശിയെ പൊലീസ് പിടികൂടി. ഗൊരഖ്പൂര്‍ സ്വദേശി സോനു(23)വിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സൗത്ത് ബീച്ചില്‍ സാഫ്രാന്‍ ഡേറ്റ്‌സ് ആൻഡ് നട്‌സ് എന്ന കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വടകര സ്വദേശിനി സമീറ ബാനുവിന്‍റെ കാറിലാണ് മോഷണം നടന്നത്.

ബീച്ച് കാണാനെത്തിയ സമീറയും കുടുംബവും രാത്രി 10.30 ഓടെ കാറില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ഒരു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

യുവാക്കൾ കോഴിക്കോട് പൊലീസ് വലയിൽ;

0

കോഴിക്കോട്: നഗരത്തില്‍ ഈ വര്‍ഷം ഇതുവരെ പിടികൂടിയത് 750 ഓളം ഗ്രാം രാസലഹരി. ജനുവരി ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. എംഡിഎംഎ അടക്കമുള്ള മാരക രാസലഹരി അടക്കമാണ് പൊലീസ് പിടികൂടിയത്.

ജനുവരി മാസം ഇരുപത് തികയും മുന്‍പേയാണ് വ്യത്യസ്ത കേസുകളിലായി വലിയ തോതില്‍ രാസലഹരി പൊലീസ് പിടികൂടിയത്. നാല് വലിയ കേസുകള്‍ ഇതിനകം പൊലീസ് രജിസ്റ്റര്‍ ചെയ്കിട്ടുണ്ട്. 25 ലേറെ പേർ പിടിയിലായി. എഴുനൂറ് ഗ്രാം എം.ഡി.എം.എ ഉള്‍പ്പെടെ വ്യാപകമായ ലഹരി ഉല്‍പ്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. 50 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പൊലീസും രാസലഹരി വിരുദ്ധ സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും 226 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. രാസലഹരി കടത്തുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്.

ബംഗലുരുവില്‍ നിന്നാണ് പ്രധാനമായും കോഴിക്കോട്ടേക്ക് രാസലഹരി കടത്തുന്നത്. ചില്ലറ വിപണിയാണ് ലക്ഷ്യം. സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവരാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. ലഹരി കടത്തുന്നവരില്‍ മിക്കവരും അത് ഉപയോഗിക്കുന്നവരുമാണ്. പെട്ടെന്ന് പണം സമ്പദിക്കാനുള്ള വ്യഗ്രതയാണ് ഇത്തരം ലഹരി കടത്തിന് പിന്നിലെന്ന് പൊലീസ് വിശദീകരിക്കുന്നു.മയക്കുമരുന്ന് കടത്ത് പിടികൂടാതിരിക്കാന്‍ വ്യത്യസ്ത രീതികളാണ്കടത്ത് സംഘങ്ങള്‍ സ്വീകരിക്കുന്നത്.

സ്വകാര്യ വാഹനങ്ങളില്‍ രഹസ്യ അറ നിര്‍മ്മിക്കുക, കാന്തം ഉപയോഗിച്ച് ഇരുമ്പ് പെട്ടികളിൽ ഒളിപ്പിച്ച് വാഹനങ്ങള്‍ക്ക് അടിവശത്ത് ഘടിപ്പിക്കുക, ഹെഡ് ലൈറ്റിന്‍റെ ഉള്ളില്‍ നിറക്കുക തുടങ്ങി ക്യാമറയുടെ ട്രൈപ്പോഡുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മാഫിയകള്‍ രാസലഹരി കടത്തുന്നുണ്ട്. കടത്ത് സംഘങ്ങള്‍ ഇത്തരം രീതികള്‍ സ്വീകരിച്ചതോടെ ആന്‍റി നാര്‍ക്കോട്ടിക്ക് സംഘവും പൊലീസും വാഹനപരിശോധയില്‍ കാര്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു

ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണം:വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് മന്ത്രി ജി ആർ അനിൽ

0

ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണം; വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് മന്ത്രി ജി ആർ അനിൽ * സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ധനമന്ത്രിയുടെ സമയം കൂടി കണ്ടെത്തി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അഭ്യർത്ഥിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കം നടത്താനിരിക്കുന്ന സാഹചര്യത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരങ്ങൾക്ക് സർക്കാർ എതിരല്ലെന്നും എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം തടസപ്പെടുത്തിക്കൊണ്ടുള്ള പണിമുടക്കം നടത്തുമ്പോൾ അതിനെ ഗൗരവമായി കാണാതിരിക്കാൻ കഴിയില്ലെന്നും റേഷൻ വ്യാപാരി ക്ഷേമനിധിയെ ശക്തിപ്പെടുത്തിയും റേഷൻ വ്യാപാര മേഖലയെ വൈവിദ്ധ്യവത്കരണത്തിലൂടെ കരുത്തു പകരാനുമുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്താൻ മാത്രമേ ഈ അനിശ്ചിതകാല സമരത്തിന് കഴിയൂ എന്നാണ് ഈ സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.സമരത്തിനാധാരമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച ഡിമാന്റുകളിൽ കേന്ദ്രസർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നതാണ് അതിലൊന്ന്. റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ഈ ഡിമാന്റ് സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.

നിലവിലെ കമ്മീഷൻ പാക്കേജ് പരിഷ്‌കരിക്കുക, കമ്മീഷൻ അതാത് മാസം തന്നെ നൽകുക എന്നിവയാണ് മറ്റ് ഡിമാന്റുകൾ. ഈ ഡിമാന്റുകളെയും പൂർണ്ണമായി തള്ളിക്കളയുന്ന നിലപാടല്ല സംസ്ഥാന സർക്കാരിനുള്ളതെന്നും മന്ത്രി അറിയിച്ചു. സർക്കാരിന്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്ന മുറയ്ക്ക് പരിഗണിക്കാൻ കഴിയുന്ന ഡിമാന്റുകളാണിവ എന്ന് ജനുവരി 20ന് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംഘടനാ നേതാക്കളെ അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.ഒരു മാസം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 11,54,000 ക്വിന്റലാണ്. റേഷൻ വ്യാപാരികൾക്ക് ഒരു മാസം കമ്മീഷൻ നൽകുന്നതിന് 33.5 കോടി രൂപ സർക്കാർ ചെലവാക്കുന്നു. ഒരു ക്വന്റ്‌റൽ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷൻ വ്യാപാരികൾക്ക് നിലവിൽ ലഭിച്ചു വരുന്ന ശരാശരി കമ്മീഷൻ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും ഉയർന്ന കമ്മീഷൻ നിരക്കാണ്.വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റ്‌റലിന് കേവലം 107 രൂപ മാത്രമാണ്. ഇതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി തുകയായ ക്വിന്റലിന് ഏകദേശം 247 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്.

റേഷൻ സാധനങ്ങളുടെ ഗതാഗത കൈകാര്യ ചെലവുമായി ബന്ധപ്പെട്ടും ചെലവാകുന്ന ആകെ തുകയുടെ 20% മാത്രമാണ് കേന്ദ്ര സർക്കാർ നൽകി വരുന്നതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് സമാശ്വാസ കിറ്റ് വിതരണം നടത്തിയ വകയിൽ റേഷൻ വ്യാപാരികൾക്ക് 39.46 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. 17.22 കോടി, 8.46 കോടി, 13.96 കോടി എന്നിങ്ങനെ മൂന്ന് ഗഡുക്കളായിട്ടാണ് തുക നൽകിയിട്ടുള്ളത്.റേഷൻ വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങൾക്കു മുന്നിൽ പിൻതിരിഞ്ഞു നിൽക്കുന്ന സമീപനമല്ല സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വളരെക്കാലമായി ഉന്നയിച്ച രണ്ടാവശ്യങ്ങളാണ് 2021-ലെ കെ.ടി.പി.ഡി.എസ് (കൺട്രോൾ) ഓർഡറും 1998ലെ കേരള റേഷൻ വ്യാപാരി ക്ഷേമനിധി ആക്റ്റും കാലോചിതമായി പരിഷ്‌കരിക്കുക എന്നത്. ഈ രണ്ട് വിഷയങ്ങളിലും നിരന്തരമായ ചർച്ചയിലൂടെ പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.കൂടാതെ, എൻ.എഫ്.എസ്.എ നടപ്പിലാക്കിയതിനു ശേഷമുള്ള റേഷൻ വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും സാമൂഹികവുമായുള്ള പ്രശ്‌നങ്ങൾ പഠിക്കുന്നതിന് റേഷനിംഗ് കൺട്രോളർ അധ്യക്ഷനായുള്ള മൂന്നംഗ സമിതിയെ നിയോഗിക്കുകയും പ്രസ്തുത സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. ഈ റിപ്പോർട്ടിൻ മേലുള്ള ശിപാർശകൾ സർക്കാർ പരിഗണിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.