spot_img
Sunday, July 5, 2026
Home Blog Page 241

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ഞായറാഴ്ച മുതല്‍ മഴ ശക്തമാകും

0

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്നാട് തീരങ്ങളില്‍ ഇന്ന് വൈകീട്ട് 05.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ജാഗ്രതാനിര്‍ദേശം

എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.

0

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ ​കൊല്ല​പ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് ​കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയതായിരുന്നു.

റോഡിൽനിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലാണ് സംഭവം നടന്ന സ്ഥലം. നിലമ്പൂർ കരുളായി വന​മേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാൻ പോയത്.

10 ദിവസം മുമ്പ് കരുളായി വനത്തിലെ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു; ആ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 211 കോടി രൂപ കൂടി അനുവദിച്ചു.

0

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 രൂപകൂടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ്‌ അനുവദിച്ചത്‌.

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും അനുവദിച്ചു.

കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,222 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ചു.

എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു;

0

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ ​കൊല്ല​പ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് ​കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയതായിരുന്നു.

റോഡിൽനിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലാണ് സംഭവം നടന്ന സ്ഥലം. നിലമ്പൂർ കരുളായി വന​മേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാൻ പോയത്.
10 ദിവസം മുമ്പ് കരുളായി വനത്തിലെ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

കൊട്ടിയൂർ മലയോര ഹൈവേയിൽ വാഹനമിടിച്ച് ചത്തത് കടുവക്കുഞ്ഞെന്ന് സംശയം..!

0

കേളകം: മലയോര ഹൈവേയിലെ കൊട്ടിയൂർ കണ്ടപ്പനത്തിന് സമീപം തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്തത് കടുവ കുഞ്ഞെന്ന് സംശയം. ബുധനാഴ്ച രാവിലെ ജഡം വനപാലകർ നീക്കം ചെയ്തെങ്കിലും എത് ജീവിയാണെന്ന് വെളിപ്പെടുത്തിയില്ല.

രൂപ സാദൃശ്യം കൊണ്ട് ജഡം കടുവ കുഞ്ഞിന്റെത് തന്നെയാണ് നിഗമനത്തിലാണ് നാട്ടുകാർ.

മദ്യപിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്ക് കെ.എസ്.ആർ.ടി‌.സി

0

ചാ​ല​ക്കു​ടി: മ​ദ്യ​പ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി‌.​സി മാ​നേ​ജ്മെ​ന്റ് നീ​ക്കം. മ​ദ്യ​പാ​ന കേ​സു​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. മ​ദ്യ​പി​ച്ച് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ അ​ത​ത് യൂ​നി​റ്റു​ക​ളി​ൽ പു​നഃ​പ്ര​വേ​ശി​പ്പി​ക്കാ​തി​രി​ക്കാ​നും അ​വ​രെ പ​ക​രം മൂ​ന്ന് ജി​ല്ല​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റാ​നു​മാ​ണ് ആ​ലോ​ച​ന. മ​ദ്യ​പി​ച്ച് സ​സ്പെ​ൻ​ഷ​നി​ലാ​യാ​ലും അ​ത​ത് യൂ​നി​റ്റു​ക​ളി​ൽ ത​ന്നെ പു​നഃ​പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​ർ വി​ഷ​യ​ത്തെ ലാ​ഘ​വ​ത്തോ​ടെ കാ​ണു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

മ​ദ്യ​പി​ച്ചാ​ണോ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​വു​ന്ന​തെ​ന്ന് അ​റി​യാ​ൻ ഓ​രോ ഡി​പ്പോ​യി​ലും രാ​വി​ലെ ഡ്യൂ​ട്ടി​ക്ക് വ​രു​മ്പോ​ൾ ബ്രീ​ത്ത് അ​ന​ലൈ​സ​ർ വെ​ച്ച് ഊ​തി​ക്കു​ന്ന പ​രി​പാ​ടി​യു​ണ്ട്. ചി​ല​ർ ബ്രീ​ത്തി​ങ് ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​നാ​ൽ ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ മാ​റ്റി​നി​ർ​ത്തു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​കു​ന്നു​ണ്ട്.

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ആരോ​ഗ്യ നില അതീവ ഗുരുതരം, വെൻ്റിലേറ്ററിലേക്ക് മാറ്റി

0

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുഞ്ഞിൻ്റെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. സ്കാനിം​ഗ് ഉൾപ്പെടെയുള്ള പരിശോധനയിൽ കുഞ്ഞിൻ്റെ വൈകല്യങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നത് വലിയ രീതിയിൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

നിറത്തിന്റെ പേരില്‍ അവഹേളനം; ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹം ഖബറടക്കി

0

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹം ഖബറടക്കി.

കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുല്‍ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭർത്താവ് അബ്‌ദുല്‍ വാഹിദ് നിറത്തിന്റെ പേരില്‍ നിരന്തരം പെണ്‍കുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. ഷഹാന മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേർപ്പെടുത്താനും നിർബന്ധിച്ചു.

വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെണ്‍കുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

0

കൊച്ചി: ബോ​ബി ചെ​മ്മ​ണ്ണൂ​രിന്റെ അഭിഭാഷ​കനെ കോടതി വിളിപ്പിച്ചു. ഹൈകോടതി ജഡ്ജാണ് അഭിഭാഷകനെ അടിയന്തരമായി വിളിപ്പിച്ചിരിക്കുന്നത്. നാടകം കളിക്കരുതെന്നാണ് ബോബി ചെമ്മണ്ണൂരിനോട് കോടതി പറയുന്നത്. ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പും കോടതി നൽകുന്നു. ഈ വിഷയത്തിൽ ഇന്ന് 12-മണിക്ക് കൃത്യമായ വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാതിരുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ആരു​ം കോടതിക്ക് അതീതരല്ലെന്നും കോടതി.ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ചൊ​വ്വാ​ഴ്ച ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി​യി​രുന്നില്ല. വി​ടു​ത​ൽ ബോ​ണ്ടി​ൽ ഒ​പ്പു​വെ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ്​ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങാ​തി​രു​ന്ന​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത ഒ​ട്ടേ​റെ ത​ട​വു​കാ​ർ ജ​യി​ലി​ലു​ണ്ട്. അ​വ​ർ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം കൂ​ടി​യാ​ണി​തെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ അ​ഭി​ഭാ​ഷ​ക​രെ​യും ജ​യി​ൽ അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.