spot_img
Sunday, July 5, 2026
Home Blog Page 240

ബസ്​ ജീവനക്കാർക്ക്​ പൊലീസ്​ ക്ലിയറൻസ്​; ഇളവുമായി മോട്ടോർ വാഹന വകുപ്പ്

0

ആ​ല​പ്പു​ഴ: ഈ​മാ​സം 15 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഇ​ള​വു​ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ഒ​രാ​ഴ്ച​കൂ​ടി​യാ​ണ് സ​മ​യം നീ​ട്ടി​യ​ത്. ജീ​വ​ന​ക്കാ​ർ പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ആ​ർ.​ടി ഓ​ഫി​സി​ൽ എ​ത്തി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.

പെരിയാർവാലി കനാലിൽ വെള്ളമില്ല; കർഷകർ ദുരിതത്തിൽ

0

കി​ഴ​ക്ക​മ്പ​ലം: പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ൽ വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. പ്ര​ദേ​ശ​ത്ത്​ കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി. താ​മ​ര​ച്ചാ​ൽ, മ​ല​യി​ടം​തു​രു​ത്ത്, ഊ​ര​ക്കാ​ട്, അ​മ്പു​നാ​ട്, ചൂ​ര​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഏ​താ​ണ്ട്​ വ​റ്റി​വ​ര​ണ്ടു.

ക​നാ​ലി​ലെ വെ​ള്ളം വ​റ്റി​യ​തോ​ടെ കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. അ​തോ​ടെ ശു​ദ്ധ​ജ​ല​വും മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ജ​നു​വ​രി​യാ​യി​ട്ടും ക​നാ​ൽ​വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. വേ​ന​ലി​ൽ ക​നാ​ലു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ജ​ല​പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ന്ന മ​ട്ടാ​ണ്. ഏ​താ​നും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ക​നാ​ൽ ശു​ചീ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കൊച്ചി മെട്രോ രാജ്യത്തിന്റെ അഭിമാന പദ്ധതി- പി. രാജീവ്

0

കൊച്ചി:ഇന്ന് രാജ്യത്തിന്റെ അഭിമാനകരമായ പദ്ധതിയായി കൊച്ചി മെട്രോ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോക്ക് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി പി. രാജീവ്. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവീസ് കളമശേരി ബസ്സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തില്‍ ഓടുന്നില്ല. എന്നാല്‍ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികള്‍ ലാഭത്തിലാണ് എന്ന് പറയാന്‍ കഴിയുക.. ഇത്തരം സേവന പദ്ധതികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉല്‍പ്പാദനക്ഷമത കൂടും. മലീനികരണം കുറയും. കാര്യക്ഷമത വര്‍ധിക്കും. അങ്ങനെയുള്ള സാമൂഹ്യ ഘടകങ്ങള്‍ പരിഗണിക്കുമ്പോഴാണ് സമൂഹത്തിന് ഒരു പദ്ധതി ലാഭകരമാണ് എന്ന് കണക്കാക്കുന്നത്. പി രാജീവ് ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്: പ്രത്യേക യോഗം വിളിക്കും- പി. രാജീവ്‌

0

കൊച്ചി: കുസാറ്റിൽ സംഘടിപ്പിച്ച ദ്വിദിന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഉയർന്നുവന്ന ആശയങ്ങൾ പ്രാവർത്തികമാക്കാൻ വ്യവസായ-ഉന്നത വിദ്യാഭ്യാസ വകുപ്പു മേധാവികളുടെ സംയുക്ത യോഗം വിളിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺക്ലേവിൽ നടന്ന വിവിധ സെഷനുകളുടെ ഭാഗമായി രൂപപ്പെട്ട നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും ഏറെ വിലപ്പെട്ടതാണ്. വ്യവസായ മേഖലയുടെ സഹകരണം ആവശ്യമായ കാര്യങ്ങളിൽ പരമാവധി പിന്തുണ ഉണ്ടാകും. ഇക്കാര്യത്തിൽ വ്യവസായ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി- വീണ ജോര്‍ജ്

0

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ഞായറാഴ്ച മുതല്‍ മഴ ശക്തമാകും

0

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്നാട് തീരങ്ങളില്‍ ഇന്ന് വൈകീട്ട് 05.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ജാഗ്രതാനിര്‍ദേശം

എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.

0

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ ​കൊല്ല​പ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് ​കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയതായിരുന്നു.

റോഡിൽനിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലാണ് സംഭവം നടന്ന സ്ഥലം. നിലമ്പൂർ കരുളായി വന​മേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാൻ പോയത്.

10 ദിവസം മുമ്പ് കരുളായി വനത്തിലെ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു; ആ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 211 കോടി രൂപ കൂടി അനുവദിച്ചു.

0

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 രൂപകൂടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ്‌ അനുവദിച്ചത്‌.

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും അനുവദിച്ചു.

കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,222 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ചു.