spot_img
Monday, July 6, 2026
Home Blog Page 247

ഭാവഗായകന് വിട: പി.ജയചന്ദ്രന് ആദരാഞ്ജലിയുമായി സംഗീത ലോകം, ഇതിഹാസ ശബ്ദത്താൽ അനുഗ്രഹീതനെന്ന് പ്രധാനമന്ത്രി

0

തൃശൂർ ∙ മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന്റെ (80) ‌ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് പൂങ്കുന്നത്തെ വീട്ടിലെത്തി. പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിലാണ് (മണ്ണത്ത് ഹൗസ്) മൃതദേഹം എത്തിച്ചത്. ഇതിനുശേഷം സംഗീത–നാടക അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും.ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

മകരവിളക്കിനൊരുങ്ങി ശബരിമല; മകരജ്യോതിക്ക് 4 നാള്‍,

0

പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നിൽ കണ്ട് തീർത്ഥാടകർക്കായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. ഭക്തലക്ഷങ്ങളുടെ ശരണം വിളിയുടെ വിശുദ്ധിയുമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയാൻ ഇനി 4 നാളുകൾ കൂടി.തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂർത്തിയാകും. പന്ത്രണ്ടിന് ഉച്ചയ്ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിച്ച് ജനുവരി 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. പിന്നീട് പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകര നക്ഷത്രവും ദൃശ്യമാകും.

ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിരവധി ക്രമീകരണങ്ങൾ ഇതിനോടകം ഏർപ്പെടുത്തി കഴിഞ്ഞു. വിർച്വൽ ക്യു, സ്പോട്ട് ബുക്കിംഗ് എന്നിവ നിജപ്പെടുത്തിയതാണ് പ്രധാനം. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലക്കലിലേക്ക് മാറ്റി കഴിഞ്ഞു. പമ്പയിൽ നിന്ന് 800 ഓളം കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ഉണ്ടാകും. പമ്പ ഹിൽ ടോപ്പിലെ വാഹന പാർക്കിംഗ് ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

നാളെ മുതൽ പതിനാലു വരെ മുക്കുഴി കാനനപാത വഴി ഭക്തർക്ക് പ്രവേശനവുമുണ്ടാകില്ല. മകരവിളക്ക് കഴിഞ്ഞു 15, 16, 17 ,18 തീയതികളിൽ തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാൻ ഭക്തർക്ക് അവസരമുണ്ടാകും. അതിനാൽ പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന.

അന്തരിച്ച പി. ജയചന്ദ്രന്റെ സംസ്കാരം നാളെ

0

തൃശ്ശൂർ:അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. 10 മുതൽ 12 വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.

പാലിയത്തെ തറവാട്ടില്‍ നാളെ രാവിലെ 9 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂർ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്കാരം. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴേമുക്കാലോടെ മരണം സംഭവിക്കുക ആയിരുന്നു.

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, റിമാന്‍ഡില്‍

0

കൊച്ചി: നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 മണിയോടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള  കോടതിയിൽ ഹാജരായി. 

കോരമം​ഗലത്ത് കുടുംബ സം​ഗമം നടത്തി

0

കുന്ദമംഗലം: കോരമം​ഗലത്ത് കുഞ്ഞാലി-ഖദീജ ദമ്പതികളുടെ കുടുംബസം​ഗമം​​​ കുന്ദമം​ഗലം സെ‍ഞ്ച്വറിഹാളിൽ നടന്നു. പുറംതൊടികയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ പി.കെ അബ്ദുൽ ​ഗഫൂർ മുഖ്യാതിഥിയായിരുന്നു.

ഉമ്മർ. കെ, ഫാത്തിമ മരക്കാർകുട്ടി, സൈനബ, ഉസ്മാൻ, അലിയ്യി പന്തീർപാടം, അഷ്റഫ് പൊഴിൽതാഴം, ഫൈസൽ ഉമ്മേങ്ങൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കുടുംബത്തിൽ നിന്ന് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് നടന്ന വ്യക്തിത്വ വികസന, മോട്ടിവേഷൻ ക്ലാസിന് ‍‍ബിഞ്ചു ജേക്കബ് നേതൃത്വം നൽകി. കുടുംബാം​ഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

കോരമം​ഗലത്ത് കുടുംബ സം​ഗമം നടത്തി

0

കുന്ദമംഗലം: കോരമം​ഗലത്ത് കുഞ്ഞാലി-ഖദീജ ദമ്പതികളുടെ കുടുംബസം​ഗമം​​​ കുന്ദമം​ഗലം സെ‍ഞ്ച്വറിഹാളിൽ നടന്നു. പുറംതൊടികയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ പി.കെ അബ്ദുൽ ​ഗഫൂർ മുഖ്യാതിഥിയായിരുന്നു.

ഉമ്മർ. കെ, ഫാത്തിമ മരക്കാർകുട്ടി, സൈനബ, ഉസ്മാൻ, അലിയ്യി പന്തീർപാടം, അഷ്റഫ് പൊഴിൽതാഴം, ഫൈസൽ ഉമ്മേങ്ങൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കുടുംബത്തിൽ നിന്ന് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് നടന്ന വ്യക്തിത്വ വികസന, മോട്ടിവേഷൻ ക്ലാസിന് ‍‍ബിഞ്ചു ജേക്കബ് നേതൃത്വം നൽകി. കുടുംബാം​ഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

കാരശ്ശേരിയിൽ ഗ്രാമസഭകൾക്ക് തുടക്കമായി

0

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2024 വർഷത്തെ ഡിഗ്രി, പിജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പിജി, ടിടിസി, ഐടിഐ, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബിഎഡ്, മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ അവസാന വർഷ പരീക്ഷകലിൽ നിശ്ചിത ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജനുവരി 31 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേന സമർപ്പിക്കണം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെയും ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യ പേജിന്റെയും അംശാദായ അടവിന്റേയും പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം, അപേക്ഷയിലോ രജിസ്ട്രേഷൻ രേഖയിലോ പേര്, വിലാസം എന്നിവയിൽ വ്യത്യാസം ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റും സമർപ്പിക്കണം. പരീക്ഷാ തീയതിക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. കുടിശ്ശികയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കേരളത്തിനകത്തെ സർവകലാശാലകളിൽ റഗുലർ കോഴ്സിൽ പഠിച്ചവരായിരിക്കണം. വിദ്യാർഥികൾ, സ്വാശ്രയ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റ്‌ ക്വാട്ടയിൽ പഠിച്ച വിദ്യാർഥികൾ ഈ ആനുകൂല്യത്തിന് അർഹരല്ല. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2729175.

ബീഫിൽ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു; കഴിച്ച സുഹൃത്ത് ഗുരുതരാവസ്ഥയിൽ; പോലീസ് കേസെടുത്തു

0

കോഴിക്കോട് വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് എലിവിഷം ചേർന്ന ബീഫ് കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ളത്. സംഭവത്തിൽ സുഹൃത്തായ വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സുഹൃത്തുക്കളായ നിധീഷും മഹേഷും ചേർന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയത്ത് മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിച്ചു.

ബീഫിൽ എലിവിഷം ചേർത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് നിതീഷ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നു.

‘ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ’; അശ്ലീല കമന്റിട്ടയാൾക്കെതിരെ പി പി ദിവ്യയുടെ പരാതി

0

കണ്ണൂർ: സോഷ്യൽ മീഡിയയിൽ അശ്ലീല കമ്മന്റിട്ടയാൾക്കെതിരെ പരാതി നൽകി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്നാണ് പി പി ദിവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അശ്ലീല കമന്റിട്ടയാളുടെ വിവരങ്ങളും സ്ക്രീൻഷോട്ടുകളും സഹിതമാണ് പിപി ദിവ്യ ഫേസ്ബുക്കിൽ വിവരങ്ങൾ പങ്കുവെച്ചത്.

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർദ്ധിക്കുകയാണെന്നും സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും പിപി ദിവ്യ. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

0

പുൽപ്പള്ളി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.

ബുധനാഴ്ച സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവിട്ടിലായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.