spot_img
Monday, July 6, 2026
Home Blog Page 248

ബീഫിൽ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു; കഴിച്ച സുഹൃത്ത് ഗുരുതരാവസ്ഥയിൽ; പോലീസ് കേസെടുത്തു

0

കോഴിക്കോട് വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് എലിവിഷം ചേർന്ന ബീഫ് കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ളത്. സംഭവത്തിൽ സുഹൃത്തായ വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സുഹൃത്തുക്കളായ നിധീഷും മഹേഷും ചേർന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയത്ത് മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിച്ചു.

ബീഫിൽ എലിവിഷം ചേർത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് നിതീഷ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നു.

‘ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ’; അശ്ലീല കമന്റിട്ടയാൾക്കെതിരെ പി പി ദിവ്യയുടെ പരാതി

0

കണ്ണൂർ: സോഷ്യൽ മീഡിയയിൽ അശ്ലീല കമ്മന്റിട്ടയാൾക്കെതിരെ പരാതി നൽകി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്നാണ് പി പി ദിവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അശ്ലീല കമന്റിട്ടയാളുടെ വിവരങ്ങളും സ്ക്രീൻഷോട്ടുകളും സഹിതമാണ് പിപി ദിവ്യ ഫേസ്ബുക്കിൽ വിവരങ്ങൾ പങ്കുവെച്ചത്.

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർദ്ധിക്കുകയാണെന്നും സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും പിപി ദിവ്യ. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

0

പുൽപ്പള്ളി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.

ബുധനാഴ്ച സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവിട്ടിലായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം;

0

പുൽപ്പള്ളി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.

ബുധനാഴ്ച സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവിട്ടിലായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

0



പുൽപ്പള്ളി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.

ബുധനാഴ്ച സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവിട്ടിലായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

പെരിയ കേസ്:പ്രതിചേർത്ത നാല് പേർ ജയിൽ മോചിതരായി

0

പെരിയ കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പെരിയ കേസില്‍ സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി. കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍ , രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.

സിപിഐഎമ്മിനെതിരായ ഗൂഢാലോചനയാണ് കേസില്‍ പ്രതികളാകാന്‍ കാരണമെന്ന് പുറത്തിറങ്ങിയ കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. പൊളിഞ്ഞത് തയ്യാറാക്കിയ കെട്ടുകഥകളാണെന്നും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

കെ വി കുഞ്ഞിരാമന്‍ , കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്ക് സി ബി ഐ കോടതി 5 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തു 4 പേര്‍ക്കും ഉടന്‍ ജാമ്യം അനുവദിക്കാന്‍ ഉത്തരവിട്ടത്.

അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി സിബിഐക്ക് നോട്ടീസയച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്‌റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കുറ്റകൃത്യത്തിലോ ഗുഡാലോചനയിലും ഒരു തരത്തിലും തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്നും 4 പേരും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഐ പി സി 225 പ്രകാരം പ്രതികളെ സഹായിച്ചു എന്നതായിരുന്നു 4 പേര്‍ക്കും എത്തിരെയുള്ള കുറ്റാരോപണം. ഇതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി ബി ഐക്ക് കഴിഞ്ഞില്ലെങ്കിലും 4 പേരെയും വിചാരണ കോടതി ശിക്ഷിക്കുകയായിരുന്നു. ഇതാണ് 4 പേരും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

കാ​ട്ടാ​ന​ ആ​ക്ര​മണം: ര​ണ്ട് യു​വ​തി​ക​ൾ​ക്ക് പ​രി​ക്ക്

0

കേ​ള​കം: ഓ​ടം​തോ​ട് പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് നേ​രെ കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ആ​ന​യു​ടെ പി​ടി​യി​ൽ പെ​ടാ​തി​രി​ക്കാ​ൻ ഓ​ടി​യ ആ​റ​ളം ഫാ​മി​ലെ പ​തി​മൂ​ന്നാം ബ്ലോ​ക്ക് നി​വാ​സി​ക​ളാ​യ മേ​ഘ (17), ര​ഞ്ജ​നി (20) എ​ന്നി​വ​ർ​ക്കാണ് വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ​ത്.
ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ആ​റ​ളം ഫാം ​ഓ​ഫി​സി​ന് സ​മീ​പ​ത്തെ ഓ​ടം​തോ​ട് പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് നേ​രെ കാ​ട്ടാ​ന ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ വ​നം വ​കു​പ്പ് സം​ഘം പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​രാ​ൾ​ക്ക് ത​ല​ക്കും മ​റ്റൊ​രാ​ൾ​ക്ക് കാ​ലി​നു​മാ​ണ് പ​രി​ക്ക്. കീ​ഴ്പ​ള്ളി, കൊ​ട്ടി​യൂ​ർ-​മ​ണ​ത്ത​ണ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ക്കേ​റ്റ​വ​രെ അ​നു​ഗ​മി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് വ​നം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ, നേടിയത് 39 കോടി

0

ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതിൽ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്.

.

‘എഴുന്നേൽക്കരുത്, അവിടെ തന്നെ കിടക്കൂ’; ഗുഡ്സ് ട്രെയിന് അടിയിൽ കിടക്കുന്ന സ്ത്രീയോട് നാട്ടുകാർ, വീഡിയോ വൈറൽ

0

അപ്രതീക്ഷിതമായി ഓടിയെത്തിയ ട്രെയിന് മുന്നില്‍ നിന്നും രക്ഷപ്പെടാനായി പാളത്തിന് സമാന്തരമായി കിടന്ന കണ്ണൂര്‍ സ്വദേശിയായ പവിത്രന്‍റെ വാര്‍ത്ത വന്നിട്ട് അധിക ദിവസങ്ങളായില്ല. അതിന് മുമ്പ് തന്നെ സമാനമായ ഒരു വാര്‍ത്ത ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും പുറത്ത് വരികയാണ്. ഒരു തീവണ്ടി കടന്നു പോകുമ്പോൾ അതിനടിയിലായി റെയിൽവേ ട്രാക്കിൽ കിടക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സംഭവത്തിന് ദൃക്സാക്ഷികളായവരെയും വീഡിയോ കണ്ടവരെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി.

ഒരു തീവണ്ടി അതിവേഗത്തിൽ കടന്നു പോകുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം തന്നെ ആളുകൾ ഉച്ചത്തിൽ ‘അവിടെത്തന്നെ കിടക്കുക എഴുന്നേൽക്കരുത്’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേൾക്കാം. ഈസമയം ഒരു സ്ത്രീ പാളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനിന് അടിയിലായി പാളത്തിന് സമാനന്തരമായി കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകൾ ബഹളം തുടർന്ന് അല്പസമയത്തിന് ശേഷം ട്രെയിൻ നിർത്തുന്നു. അപ്പോൾ ട്രെയിനിൽ അടിയിൽ നിന്നും സ്ത്രീ സുരക്ഷിതയായി പുറത്തുവരുന്നതും ആളുകൾ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ ആശങ്കപ്പെടുത്തുന്ന നിമിഷങ്ങൾക്കൊടുവിൽ സ്ത്രീ സുരക്ഷിതമായി പുറത്ത് വന്നപ്പോൾ സംഭവത്തിന് സാക്ഷികളായവർ ‘മാതാ റാണി കീ ജയ്’ എന്ന് വിളിച്ച് ദൈവത്തിന് നന്ദി പറയുന്നതും കേൾക്കാം.

വന്നെത്തി, പ്രതീക്ഷയുടെ കശുവണ്ടിക്കാലം

0

ശ്രീ​ക​ണ്ഠ​പു​രം: വി​ല​ക്കു​റ​വും വി​ള​നാ​ശ​വു​മെ​ല്ലാം ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റ​മു​ള്ള പ്ര​തീ​ക്ഷ ന​ൽ​കി മ​റ്റൊ​രു ക​ശു​വ​ണ്ടി​ക്കാ​ലംകൂ​ടി വ​ന്നെ​ത്തി. ഇ​ത്ത​വ​ണ​യെ​ങ്കി​ലും ക​ട​ബാ​ധ്യ​ത തീ​രു​മെ​ന്ന വ​ലി​യ കാ​ത്തി​രി​പ്പി​ലാ​ണ് ക​ർ​ഷ​ക​ർ ക​ശു​വ​ണ്ടി സീ​സ​ണി​നെ വ​ര​വേ​റ്റ​ത്.

ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ക​ശു​വ​ണ്ടി​പ്പ​രി​പ്പി​ന് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റു​ക​ളി​ല​ട​ക്കം വ​ൻ ഡി​മാ​ൻഡാ​ന്നു​ള്ള​ത്. ഉ​ൽ​പാ​ദ​നം കൂ​ടു​ക​യും മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ ക​ർ​ഷ​ക പ്ര​തീ​ക്ഷ തി​ള​ങ്ങും. റ​ബ​റും കു​രു​മു​ള​കും അ​ട​ക്ക​യും ഉ​ൾ​പ്പെ​ടെ വി​ല​യി​ടി​വും രോ​ഗ​ബാ​ധ​യും ച​തി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ൻ ക​ശു​വ​ണ്ടി​യെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. അ​തു കൊ​ണ്ടുത​ന്നെ വാ​യ്പ​യെ​ടു​ത്തും മ​റ്റും ഏ​ക്ക​റു​ക​ണ​ക്കി​ന് ക​ശു​വ​ണ്ടി​ത്തോ​ട്ട​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത​ത്.