spot_img
Tuesday, July 7, 2026
Home Blog Page 265

‘ആ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി’; എം ടിയെ അവസാനമായി കാണാനെത്തി മോഹന്‍ലാല്‍

0

കറുപ്പിലും വെളുപ്പിലുമൊതുങ്ങാത്ത മനുഷ്യ മനസുകളുടെ ഗ്രേ ഷേഡുകള്‍ ഉയരങ്ങളിലും സദയത്തിലുമെല്ലാം എം ടി എഴുതിവച്ചപ്പോള്‍ അതിനെയെല്ലാം കൈയൊതുക്കത്തോടെ ഉജ്ജ്വലമാക്കാന്‍ മലയാളത്തിന്റെ മോഹന്‍ലാലുണ്ടായിരുന്നു. തന്നെ മലയാള സിനിമയിലെ വന്മരമായി വളര്‍ത്തിയവരില്‍ ഒരാളായ എം ടിയെ അവസാനമായി കാണാന്‍ മോഹന്‍ലാല്‍ എം ടിയുടെ വസിതിയില്‍ എത്തിയപ്പോള്‍ ആ കാഴ്ച സകലരുടേയും ഹൃദയത്തില്‍ തൊട്ടു. എം ടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യം ചെയ്തയാളാണ് താനെന്ന് മോഹന്‍ലാല്‍ ഹൃദയവേദനയോടെ പ്രതികരിച്ചു.

എം ടി വാസുദേവന്‍ നായരുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചയാളാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അമൃതം ഗമയയിലും അഭിനയിക്കാനായി. അവസാനം മനോരഥങ്ങളില്‍ ഓളവും തീരവും താന്‍ ചെയ്തു. എം ടി ആശുപത്രിയിലാണെന്നറിഞ്ഞ് നിരവധി തവണ ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. എം ടിയുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശ്വാസ തടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിച്ച എംടി ചികിത്സയില്‍ കഴിയവേയാണ് എം ടി വിടപറഞ്ഞത്. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.

നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. എംടിയെന്ന രണ്ടക്ഷരത്തില്‍ സര്‍ഗാത്മകതയുടെ വിവിധ മേഖലകളില്‍ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍. ഇന്ത്യന്‍ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകള്‍ പല തലമുറകളിളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്.

ഇന്നത്തെ വിലനിലവാരം

0

കറൻസി വിനിമയ നിരക്കുകൾ

𝟏 സൗദി റിയാൽ :22:71
𝟐 യു.എ.ഇ ദിർഹം :23:20
𝟑 ഖത്തർ റിയാൽ :23:39
𝟒 ഒമാൻ റിയാൽ:221.41
𝟓 ബഹ്‌റൈൻ ദിനാർ:225:90
𝟔 കുവൈറ്റ് ദിനാർ: 276:61
𝟕 മലേഷ്യൻ റിങ്കറ്റ്   : 18:93
𝟖 യൂറോ :88:57
𝟗 അമേരിക്കൻ ഡോളർ :85:25
𝟏𝟎 ഇസ്രായേൽ  ഷേകേൽ :23:34
𝟏𝟏 ഓസ്‌ട്രേലിയൻ ഡോളർ: 53:09
𝟏𝟐ബ്രിട്ടീഷ്‌ പൗണ്ട് : 106:91
𝟏𝟑തുർക്കിഷ് ലിറ:02:42
𝟏𝟒സിങ്കപ്പൂർ ഡോളർ:62:64
𝟏𝟓ചൈന യുവാൻ :11:67


സ്വർണ്ണം,തങ്കം  (𝟮𝟮K) & വെള്ളി വില
  
സ്വർണ്ണം ഒരു പവൻ :57,000രൂപ
സ്വർണ്ണം ഒരു ഗ്രാം : 7:125രൂപ
വെള്ളി ഒരു കിലോ   :99:100രൂപ
വെള്ളി ഒരു ഗ്രാം      99:10രൂപ
തങ്കം :10ഗ്രാം 77:730രൂപ

പെട്രോൾ & ഡീസൽ വില
𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43

കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90

𝟑.കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77

𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09

𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64

𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18

𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72

𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72

𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63

𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62

𝟏𝟏.മുംബൈ
പെട്രോൾ: 103.44 ഡീസൽ: 89.97

𝟏𝟐.ചെന്നൈ
പെട്രോൾ: 100:90 ഡീസൽ: 92.49

𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 102.86 ഡീസൽ: 88.94

𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ മരണം; യുവതിയുടെ കുടുംബത്തിന് 2 കോടി പ്രഖ്യാപിച്ച് അല്ലു അര്‍ജുനും നിര്‍മാതാക്കളും!

0

അല്ലു അര്‍ജുന്റെ പിതാവും സിനിമാ നിര്‍മാതാവുമായ അല്ലു അരവിന്ദ്, പുഷ്പ 2 സ്‌ക്രീനിംഗിനിടെ പരുക്കേറ്റ എട്ടുവയസുകാരനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടു കോടി നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍, അല്ലു അര്‍ജുന്റെ തിയേറ്റര്‍ സന്ദര്‍ശനത്തിനിടെ പരുക്കേറ്റ കുട്ടിയുടെ മാതാവായ മുപ്പത്തിയഞ്ച് കാരി മരിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്റെ ബന്ധം വ്യക്തമാവുന്നതിന് താരത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ദില്‍ രാജുവിനൊപ്പമാണ് അല്ലു അരവിന്ദ് എട്ടു വയസുകാരനെ കാണാന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. അതേസമയം കുട്ടിക്കിപ്പോള്‍ സ്വയം ശ്വാസമെടുക്കാന്‍ കഴിയുന്നുവെന്ന വിവരം ആശ്വാസം നല്‍കുന്നതാണെന്ന് അല്ലു അരവിന്ദ് പ്രതികരിച്ചു.

എട്ടുവയസുകാരന്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നുണ്ടെന്നും. വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും അല്ലു അരവിന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുടെ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും 2 കോടിയില്‍ ഒരു കോടി അല്ലു അര്‍ജുനും അമ്പത് ലക്ഷംെ മൈത്രി ഫിലിം മേക്കേഴ്‌സും, ബാക്കി സംവിധായകന്‍ സുകുമാറും കൈമാറുമെന്നും അല്ലു അരവിന്ദ് അറിയിച്ചു. തെലങ്കാന ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജു വഴിയാകും പണം കൈമാറുക.

നിയമപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുട്ടിയുടെ കുടുംബവുമായി അല്ലു അരവിന്ദിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് അനുവാദത്തില്‍ പത്തു ദിവസം മുമ്പ് കുട്ടിയെ സന്ദര്‍ശിച്ചിരുന്നെന്നും അല്ലു അരവിന്ദ് പറഞ്ഞു.

താമരശ്ശേരിയിൽ മയക്കുമരുന്നുമായി ദമ്പതികൾ അടക്കം മൂന്നുപേർ പിടിയിൽ

0

താമരശ്ശേരി: താമരശ്ശേരിയിൽ     വില്പനക്കായി എത്തിച്ച നാലര ഗ്രാം ന്യൂജൻ മയക്കുമരുന്നുമായി ദമ്പതികളടക്കം
മൂന്ന് പേരെ താമരശ്ശേരി പോലീസ് പിടികൂടി.

ഇന്നലെ പുലർച്ചെയാണ്  താമരശ്ശേരി സ്വദേശി അതുൽ (30), കാരന്തൂർ ഷമീഹ മൻസിൽ അനസ് (30), ഇയാളുടെ ഭാര്യ നസീല (32) എന്നിവരെ താമരശേരി പോലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.

താമരശേരി ബൈപാസ്സ് റോഡിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള വർക്ക് ഷോപ്പി്ന് മുന്നിൽ മയക്ക് മരുന്ന് വിൽക്കാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലാവുന്നത്.
   അതുൽ ഇതിന് മുൻപും രണ്ടു തവണ എം.ഡി.എം.എ യുമായി പിടിയിലായതാണ്.  സ്ഥിരമായി സ്ത്രീകളെ ഉപയോഗിച്ചാണ് അതുലും സംഘവും മയക്ക് മരുന്ന് കടത്തുന്നത്.
  

വിദ്യാർത്ഥികൾക്കടക്കം ലഹരി മരുന്നു വിൽക്കുന്ന ഇയാൾ സ്ഥിരമായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
താമരശേരി അഡീഷണൽ എസ്.ഐ സന്ദീപ്, കോഴിക്കോട് റൂറൽ ഡാൻസഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കേരള പൊലീസിന്റെ പൂട്ട്; സൈബർ തട്ടിപ്പുകളുടെ തലവൻ പിടിയിൽ

0

സൈബർ തട്ടിപ്പുകളുടെ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ തലവൻ പിടിയിൽ. കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസാണ് പിടിയിലായത്. ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി കൊച്ചി കാക്കനാട് സ്വദേശിനിയിൽ നിന്നും നാലു കോടി രൂപ തട്ടിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്.

ഡൽഹിയിലെ ഐ സി ഐ സി ഐ ബാങ്കിൽ പരാതിക്കാരിയുടെ പേരിൽ മറ്റൊരാൾ ഒരു അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും ഈ അക്കൗണ്ടിലൂടെ ഇയാൾ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക്‌ പുറമെ ലഹരിക്കടത്തും മനുഷ്യക്കടത്തും നടത്തുന്നുണ്ടെന്നും വീട്ടമ്മയെ തെറ്റിദ്ധരിപ്പിക്കുകയും അക്കൗണ്ടിലുള്ളത് നിയമപ്രകാരമുള്ള പണമാണോന്ന് പരിശോധിക്കേണ്ടതുണ്ടെന്നും നിയമപ്രകാരമുള്ളതാണെന്നു കണ്ടെത്തിയാൽ പണം തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

അക്കൗണ്ടിലുള്ള മുഴുവൻ പണവും തങ്ങൾ നൽകുന്ന അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്യണമെന്നും അല്ലെങ്കിൽ പരാതിക്കാരിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.നേരത്തെ ഈ കേസിൽ അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശികളിൽ നിന്നാണ് മുഖ്യ പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. കൊൽക്കത്ത പൊലീസിന്റെ സഹായത്തോടെ ബംഗ്ളാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചിൽ നിന്നാണ് കൊച്ചി സിറ്റി സൈബർ പൊലീസ് പ്രതിയെ പിടികൂടിയത്.

ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

0

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയിരിക്കുന്നത്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും.

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂ‍ർത്തിയാക്കിയത്. സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്.

ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരിനും പുതിയ ഗവർണറെ നിയമിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയ്ക്കാണ് മണിപ്പൂർ ഗവർണറായി നിയമനം. ഈ വർഷം ഓഗസ്റ്റ് വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് നിയമനം. ഒഡിഷ, മിസോറാം സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചു

യുട്യൂബർ ‘മണവാള’നെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി പൊലീസ്‌

0

തൃശൂർ: യുട്യൂബർക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി പൊലീസ്‌. മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെയാണ്‌ നോട്ടീസ്‌ പുറത്തിറക്കിയത്‌. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തശൃൂർ വെസ്റ്റ്‌ പൊലീസ്‌ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ പൊലീസിന്റെ നടപടി.

കഴിഞ്ഞ ഏപ്രിൽ 19നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. കേരളവർമ കോളേജ്‌ റോഡിൽ വച്ചായിരുന്നു സംഭവം.

കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ; ബാങ്കിലെ 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

0

ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ നടപടിയുമായി സൊസൈറ്റി ഭരണസമിതി. ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ ഭരണസമിതി സസ്‌പെൻഡ് ചെയ്തു. സൊസൈറ്റി ജീവനക്കാർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ചേർന്ന ഭരണസമിതി ബോർഡ് മീറ്റിംഗിലാണ് തീരുമാനം. വലിയ വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് ഭരണസമിതിയുടെ നടപടി.

സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജ മോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. സൊസൈറ്റി ബോർഡ് മീറ്റിങ്ങിൽ ആയിരുന്നു മൂവരെയും സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ മൂവരുടെയും പേരുകൾ ഉണ്ടായിരുന്നു.

ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ അന്വേഷണ സംഘം തയ്യാറാകുന്നതിനിടയിലാണ് ഇപ്പോൾ ഭരണസമിതിയുടെ തീരുമാനം.എന്നാൽ കുറ്റക്കാരാണെന്നതിന്റെ അടിസ്ഥാനത്തിലല്ല ഇവർക്കെതിരെയുള്ള നടപടി , പകരം അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്നാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

അന്വേഷണത്തിൻറെ ആദ്യ പടിയായി സാബുവിൻറെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ജീവനക്കാർ, സിപിഐഎം മുൻ ഏരിയ സെക്രട്ടറി വി ആർ സജി എന്നിവരിൽ നിന്നും സാബു നേരിട്ട ദുരനുഭവം മേരിക്കുട്ടി പൊലീസിൽ മൊഴിയായി നൽകിയിട്ടുണ്ട്.

നിക്ഷേപതുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്താണ് സാബു ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സയ്ക്കായി ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപ ബാങ്ക് നൽകിയിരുന്നില്ല. തുടർന്നും ബാങ്കിൽ എത്തിയപ്പോൾ ജീവനക്കാർ അസഭ്യം പറഞ്ഞതായും പിടിച്ചു തള്ളിയതായി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.

വടകരയിൽ കരവാനിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ഫോറൻസിക്ക് പരിശോധന തുടങ്ങി

0

വടകരയിൽ വഴിയരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി. മലപ്പുറം വണ്ടൂർ സ്വദേശി മനോജിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി.കാസർകോട് സ്വദേശി ജോയലിന്റെ ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. മനോജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പൊന്നാനിയിലെ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ തന്നെയുള്ള ജീവനക്കാരനാണ് ജോയൽ. വാഹനത്തിന്‍റെ മുന്നിലെ പടിയിലും പിൻഭാഗത്തുമായാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കരിമ്പനപ്പാലത്താണ് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ കണ്ടെത്തിയത്. മരണകാരണം പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. എ സിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

0

പുതുപ്പാടി: സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം.  പുതുപ്പാടിയിൽ ആണ് അപകടം ഉണ്ടായത്. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്.വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.പുതുപ്പാടി സഹകരണ ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരിയാണ്.മക്കള്‍; സ്റ്റാലിന്‍ (സി.പി.എം ചെമ്മരംപറ്റ ബ്രാഞ്ച് സിക്രട്ടറി), മുംതാസ്.