spot_img
Wednesday, July 8, 2026
Home Blog Page 280

എഐ ഉപയോഗിച്ച് പ്രൊഫൈല്‍ ചിത്രം തയ്യാറാക്കാം; ഞെട്ടിക്കാന്‍ ഇന്‍സ്റ്റഗ്രാം

0

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പ്രൊഫൈല്‍ ചിത്രം തയ്യാറാക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അണിയിച്ചൊരുക്കുന്നതായി സൂചന. ഡെവലപ്പറായ അലക്‌സാണ്ട്രോ പലൂസ്സിയാണ് ഈ വിവരം പുറത്തുവിട്ടത്. 

ആകര്‍ഷകമായ എഐ ഫീച്ചറിന്‍റെ പണിപ്പുരയിലാണ് മെറ്റയുടെ ഇന്‍സ്റ്റഗ്രാം എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ക്ക് എഐ ടൂളിന്‍റെ സഹായത്തോടെ കസ്റ്റം പ്രൊഫൈല്‍ പിക്‌ച്ചറുകള്‍ തയ്യാറാക്കാന്‍ മെറ്റ ശ്രമിക്കുന്നു. ക്രിയേറ്റ് ആന്‍ എഐ പ്രൊഫൈല്‍ പിക്‌ച്ചര്‍ എന്ന ഓപ്ഷന്‍ ഇന്‍സ്റ്റയില്‍ വരുന്നതായി അലക്‌സാണ്ട്രോ പലൂസ്സി ഒരു സ്ക്രീന്‍ഷോട്ട് ത്രഡ്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. മെറ്റയുടെ സ്വന്തം ഏതെങ്കിലുമൊരു എല്‍എല്‍എം മോഡല്‍ ഉപയോഗിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. അക്ഷരങ്ങളിലൂടെ നിര്‍ദേശം നല്‍കിയോ നിലവിലെ പ്രൊഫൈല്‍ ചിത്രത്തില്‍ പരിഷ്‌കാരം വരുത്തിയോ ആവും എഐ ചിത്രം നിര്‍മിക്കുക എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. 

Instagram is working on the ability to create an AI profile picture

എല്ലാ പ്ലാറ്റ്ഫോമുകളിലും എഐയെ ഇന്‍റഗ്രേറ്റ് ചെയ്യാനുള്ള മെറ്റയുടെ പരിശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ ടൂള്‍ വരുന്നത്. ഇതിനകം തന്നെ ഇന്‍സ്റ്റ ചില എഐ അധിഷ്ഠിത ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. ചാറ്റ്‌ബോട്ടായ മെറ്റ എഐ ഇതിനൊരു ഉദാഹരണമാണ്. ഈ ഫീച്ചര്‍ വ്യക്തികള്‍ക്കും ഗ്രൂപ്പ് ചാറ്റിനും ലഭ്യമാണ്. സന്ദേശങ്ങള്‍ പുതുക്കി എഴുതി ഗ്രാമറും മറ്റും ശരിയാക്കുന്ന എഐ റീറൈറ്റ് ടൂളും ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസജുകളില്‍ നല്‍കുന്നു. 

ഇന്‍സ്റ്റ പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം മെറ്റ ഓഗസ്റ്റില്‍ അവതരിപ്പിച്ചിരുന്നു. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം. ‘മൈസ്പേസ്’ ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം.  

കാർ പുതിയതാണോ? എങ്കിൽ ഇക്കാര്യങ്ങൾ ചെയ്യരുത്- Is the car new? Then don’t do these things

0

ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം സ്വരുക്കൂട്ടി വച്ച പണം ഉപയോഗിച്ചും ലോണെടുത്തുമൊക്കെയാവും നമ്മളില്‍ പലരും കാർ എന്ന സ്വപ്‍നം സാക്ഷാത്കരിക്കുക. എന്നാല്‍ പുതിയ കാര്‍ സ്വന്തമാക്കി കഴിഞ്ഞാല്‍ പലരും ചില കാര്യങ്ങൾ മറന്നുപോകുകയാണ് പതിവ്. ആദ്യത്തെ മാസങ്ങളില്‍ കാറിനെ എങ്ങനെ പരിപാലിക്കണം എന്നുള്ള അറിവില്ലായ്‍മ മൂലമാവും പലരും കാറിനോട് ഇങ്ങനെ പെരുമാറുന്നത്. കാര്‍ വാങ്ങി ആദ്യത്തെ കുറച്ചു നാളുകളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ നിങ്ങളുടെ കാറിന് ദീര്‍ഘായുസ് ലഭിക്കും.

1. അമിത ഭാരം കയറ്റരുത്
പുതിയ കാറില്‍ അമിത ഭാരം കയറ്റുന്നതും എഞ്ചിന്‍ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. റോഡ് സാഹചര്യങ്ങളുമായി പുതിയ എഞ്ചിന്‍ പൊരുത്തപ്പെടുന്നത് വരെ അമിത ഭാരം കയറ്റാതിരിക്കുന്നതാണ് കാറിന്റെ ഭാവിയ്ക്ക് നല്ലത്.

2 ഫുള്‍ ത്രോട്ടില്‍
പുതിയ കാര്‍ വാങ്ങിയ ഉടനെ ഫുള്‍ ത്രോട്ടിലില്‍ ചീറി പായുന്നത് പലരുടെയും ഹോബിയാണ്. ഇത്തരക്കാരില്‍ ഭൂരിഭാഗവും യുവാക്കളായിരിക്കും. ആവേശത്തിന്‍റെ പുറത്തുമാത്രമായിരിക്കില്ല ഇത്തരം കടുംകൈ പലരും കാറിനോട് ചെയ്യുന്നത്. ഇങ്ങനെ  സമ്മര്‍ദ്ദം ചെലുത്തിയാല്‍ കാറിന്‍റെ എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കാമെന്ന വിശ്വാസത്തിന്‍റെ പുറത്തുകൂടിയാവും ഇത്. എന്നാലിത് കാറിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. കാരണം ഒട്ടേറെ ചലിക്കുന്ന ഘടകങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് എഞ്ചിന്‍. ഫുള്‍ ത്രോട്ടിലില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ എഞ്ചിനില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഇത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യും. കുറേയധികം കിലോമീറ്ററുകള്‍ ഓടിയതിന് ശേഷമേ പുതിയ കാറുകള്‍ പൂര്‍ണ മികവിലേക്ക് എത്തുകയുള്ളൂവെന്ന് മിക്ക വാഹന നിര്‍മ്മാതാക്കളും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ പുതിയ കാറിന്‍റെ ആദ്യ 500-1000 കിലോമീറ്ററുകള്‍ (കാറുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും) ഫുള്‍ ത്രോട്ടിലില്‍ പായിക്കാതിരിക്കുന്നതാണ് ഉത്തമം.

3 . ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കരുത്
വ്യത്യസ്ത ലോഡുകളുമായി പൊരുത്തപ്പെടാന്‍  എഞ്ചിന് സാവകാശം വേണമെന്നതിനാല്‍ ക്രൂയിസ് കണ്ട്രോള്‍ ആദ്യത്തെ കുറച്ചുനാള്‍ ഉപയോഗിക്കാതിരിക്കുകയാവും നല്ലത്. കാരണം ക്രൂയിസ് കണ്‍ട്രോളില്‍, എഞ്ചിന്‍ ഒരു നിശ്ചിത rpm ലാണ് സഞ്ചരിക്കുക. മാത്രമല്ല, ഇത്തരം സാഹചര്യത്തില്‍ ദീര്‍ഘസമയത്തേക്ക് ലോഡില്‍ വ്യത്യാസങ്ങളുമുണ്ടാകില്ല. ഇത് കാറിന്റെ എഞ്ചിന്‍ ഘടനയെ സ്വാധീനിക്കും. അതായത് കുറഞ്ഞ വേഗതയില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും അമിത വേഗതയില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും പുതിയ കാറിന് അത്ര നല്ലതല്ല.

4 . റെഡ്‌ലൈന്‍ കടക്കരുത്
എഞ്ചിനിലും അനുബന്ധഘടകങ്ങളിലും അമിത സമ്മര്‍ദ്ദം സംഭവിക്കുമെന്നതിനാല്‍ ആര്‍പിഎം മീറ്ററില്‍ റെഡ് ലൈന്‍ കടക്കുന്നതും പുതിയ കാറിന് നല്ലതല്ല

5. എഞ്ചിന്‍ ചൂടാകില്ലെങ്കില്‍ ഡ്രൈവ് ചെയ്യരുത്
ചെറിയ ദൂരത്തേക്ക് പുതിയ കാര്‍ ഓടിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, കാര്‍ ചൂടാകാന്‍ ഒരല്‍പം സമയമെടുക്കും. ശരിയായ താപത്തിലെത്തിയാല്‍ മാത്രമാണ് എഞ്ചിന്‍ പൂര്‍ണ മികവില്‍ പ്രവര്‍ത്തിക്കുക. ചെറിയ ദൂരം മാത്രമാണ് സഞ്ചരിക്കുന്നതെങ്കില്‍ എഞ്ചിന്‍ ആവശ്യമായ തോതില്‍ ചൂടാകില്ല. തത്ഫലമായി എഞ്ചിന്‍ തകരാറിന് വഴിവക്കും. പഴയ കാറുകള്‍ക്കും ഇത് ബാധകമാണ്.

After a long wait, many of us realize the dream of a car by using the money saved and taking a loan. But after getting a new car, many people tend to forget some things. Many people treat their cars like this because they don’t know how to take care of them in the first few months. If you don’t do the following things in the first few days after buying your car, your car will have a long life.

  1. Don’t carry too much weight
    Adding too much weight to a new car can also affect engine performance. It’s best for the car’s future not to add too much weight until the new engine adapts to road conditions.

2 at full throttle
After buying a new car, driving it at full throttle is a hobby of many people. Most of these people will be young people. It is not only out of excitement that many people do this to the car. This is beyond the belief that the car’s engine performance can be improved if this pressure is applied. But the health of the car will be seriously affected. Because an engine is made up of many moving parts. Driving at full throttle puts a lot of stress on the new engine and this can lead to serious problems. Most of the car manufacturers make it clear that new cars reach their full potential only after running for many kilometers. So for the first 500-1000 kms (varies depending on the car) of a new car it is best not to drive at full throttle.

  1. Do not use cruise control
    It is best not to use the cruise control for the first few days as the engine needs time to adjust to different loads. Because in cruise control, the engine will run at a fixed rpm. Moreover, in such a case there will be no variation in load for a long period of time. This will influence the engine structure of the car. This means that driving at low speeds for long periods of time and driving at high speeds for long periods of time is not good for a new car.
  2. Don’t cross the redline
    Crossing the red line on the rpm meter is also not good for a new car as it puts too much stress on the engine and its components
  3. Do not drive if the engine is not warm
    It is best not to drive a new car for short distances. Because the car takes some time to warm up. An engine will work at its best only when it reaches the right temperature. If only a short distance is traveled, the engine will not warm up sufficiently. resulting in engine failure. The same applies to older cars.

നിങ്ങളുടെ വാഹനത്തിൻ്റെ ബ്രൈറ്റ് ലൈറ്റ് മറ്റുള്ളവർക്ക് ഇരുട്ടാക്കരുത്:മുന്നറിയിപ്പുമായി എം വി ഡി

0

രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡിൽ അവശ്യം പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ് രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യ ഘട്ടങ്ങളിൽ മാത്രം ഹെഡ് ലൈറ്റ് ഹൈ ബീമിൽ തെളിയിക്കുക.

ഓർക്കുക,താഴെ പറയുന്ന സമയങ്ങളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക.

1. എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോൾ.

2. സ്ട്രീറ്റ് ലൈറ്റ് പ്രവർത്തിക്കുന്ന റോഡുകളിൽ.

3. ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ പോകുമ്പോൾ

കൂടാതെ രാത്രിയിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ തീർച്ചയായും ഹെഡ്ലൈറ്റ് ഡിം ആക്കാൻ മറക്കരുത്. കാരണം അതിശക്തമായി തെളിഞ്ഞു നിൽക്കുന്ന ഹെഡ്ലൈറ്റ് പ്രകാശത്തിൽ അതിനോട് ചേർന്ന് നിൽക്കുന്ന ഇൻഡിക്കേറ്ററിന്റെ തീവ്രത കുറഞ്ഞ പ്രകാശം എതിരെ വരുന്നവരുടെ കണ്ണിൽ പെടില്ല.ഇത് അപകടത്തിലേക്ക് വഴിതെളിക്കും

പല വാഹന നർമ്മാതാക്കളും ഹാലജൻ ലാംബുകൾക്ക് പകരം LED ലാംബുകളും HID ലാംബുകളും ഹെഡ് ലൈറ്റിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാംബുകൾക്ക് നിർമ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാൽ പല സാധാരണ വാഹനങ്ങളിലും നിർമ്മാതാക്കൾ ഹാലജൻ ലാംബുകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. വാഹന ഉടമകൾ ഹെഡ് ലൈറ്റ് റിഫ്ലക്ടറിലെ ഹാലജൻ ബൾബ് നീക്കം ചെയ്ത് അവിടെ നേരിട്ട് LED അല്ലെങ്കിൽ HID ബൾബ് ഘടിപ്പിക്കുമ്പോൾ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല.

ലാംബ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗിൽ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിൻ്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്ലൈറ്റ് ഡിം ചെയ്താൽ പോലും എതിരെയുള്ള വാഹനങ്ങളിൽ ഉള്ള ഡ്രൈവർക്ക് ഒന്നും കാണുവാൻ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു. LED, HID ബൾബുകളിൽ റിഫ്ലക്ടറുകൾക്ക് പകരം പ്രവർത്തിക്കാൻ പ്രോജക്ടർ ലെൻസ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നൽ പ്രകാശം ഉണ്ടാക്കില്ല. അനധികൃത മാറ്റങ്ങൾ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോൾ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകളിൽ വിട്ടു നിൽക്കാൻ ഏവരും ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നമ്മുടെ അമിത പ്രകാശം മറ്റുള്ളവരിൽ ഇരുട്ടായി പടരാതെ ഇരിക്കട്ടെ..സ്നേഹത്തോടെ MVD Kerala.

‘വോട്ടിങ്ങിനായി എത്തിയവർ തിരികെ പോയത് നിറകണ്ണുകളോടെ, കണ്ടുനിന്നവരുടെയും കണ്ണുനിറഞ്ഞു’; പോളിംഗ് ബൂത്തിലെ വൈകാരിക നിമിഷങ്ങൾ

0

ഇന്ന് നടന്ന വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനായി പോളിംഗ് ബൂത്തിലെത്തിയവർ തിരികെ പോയത് നിറ കണ്ണുകളോടെയാണ്. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിനു ശേഷം പലരും പരസ്പരം കണ്ടുമുട്ടിയത് ഏറെ നാളുകൾക്ക് ശേഷമാണ്. ദുരന്തത്തിൽ സർവതും നഷ്പ്പെട്ടവർ കണ്ടുമുട്ടിയപ്പോൾ പോളിംഗ് ബൂത്ത് വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്.

ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളും വേർപിരിഞ്ഞു പോയ സൗഹൃദങ്ങളും പങ്കു വെക്കുന്ന കാഴ്ചകൾ ആയിരുന്നു ചൂരൽ മലയിലെ ബൂത്തിൽ കണ്ടത്. ചൂരൽ മല ദുരന്തത്തിന് ഇരയായവർ വോട്ട് രേഖപ്പെടുത്താൻ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിൽ എത്തിയിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിയുൾപ്പടെ പരിചയക്കാർ പരസ്പരം കണ്ട് പഴയ ഓർമ്മകൾ പുതുക്കി. ദീർഘനാളുകൾക്ക് ശേഷം പ്രിയപ്പെട്ടവരെ കണ്ട പലരും പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ച് നിറകണ്ണുകളോടെയാണ് തിരികെ പോയത്. ‘ഞങ്ങൾക്ക് ജാതിയും മതവും ഒന്നുമില്ല;മതത്തിന്റെ പേരിൽ കലഹിക്കുന്നവർ ഇവിടെ വന്ന് താമസിക്കണം കുറച്ചുനാൾ’ എന്നാണ് ദുരിതബാധിതർ പറഞ്ഞത്.

പൂക്കൾ നൽകിയാണ് ഉദ്യോഗസ്ഥർ ദുരന്തബാധിതരെ ബൂത്തിലേക്ക് വരവേറ്റത്. ദുരിതബാധിതർക്കായി മൂന്ന് ബൂത്തുകൾ ആണ് പ്രത്യേകം ഒരുക്കിയത്.ചൂരൽ മലയിലെ സെൻസബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ ആണ് അട്ടമല, ചൂരൽമല ബൂത്തുകൾ സജ്ജീകരിച്ചിരുന്നത്. മുണ്ടക്കയിലെ ബൂത്ത് മേപ്പാടി സ്കൂളിലും തയ്യാറാക്കി. വിവിധ ഇടങ്ങളിലെ താൽക്കാലിക പുനർധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കായി പ്രത്യേക കെഎസ്ആർടിസി ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്:നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. പവൻ 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1080  രൂപയുടെ വലിയ ഇടിവ് ഉണ്ടായിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,360 രൂപയാണ്. 

ശനിയാഴ്ച മുതൽ തുടർച്ചയായി സ്വർണവില താഴേക്കാണ്. ശനിയാഴ്ച 80 രൂപയും തിങ്കളാഴ്ച 440 രൂപയും, കുറഞ്ഞിരുന്നു. ഇതോടെ അഞ്ച് ദിവസംകൊണ്ട് മാത്രം സ്വർണവിപണിയിൽ 1920 രൂപയാണ് പവന് കുറഞ്ഞത്. വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് വിലയിടിവ് നൽകുന്നത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7045 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5810 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ  
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 
നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ 
നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ 
നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ 
നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ 
നവംബർ 9 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ 
നവംബർ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,200 രൂപ 
നവംബർ 11 – സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ 
നവംബർ 12 – സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ 
നവംബർ 13 – സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ 

‘ആദ്യമെത്തി വോട്ട് ചെയ്യുന്ന ചിലരുണ്ടായിരുന്നു, ഇന്നില്ല’; നൊമ്പരമായി ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്തെ 3 ബൂത്തുകൾ

0

നൊമ്പരമായി വയനാട്ടിൽ ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്ത് പ്രത്യേകം സജീകരിച്ച മൂന്ന് ബൂത്തുകൾ. ദുരന്തം നടന്നതിന് ശേഷമുളള ആദ്യ വോട്ടെടുപ്പ് നടക്കുന്ന വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും കഴിഞ്ഞ  വോട്ടെടുപ്പിനുണ്ടായിരുന്ന, ബൂത്തിൽ സജീവമായിരുന്ന പലരുമില്ല. ചൂരൽമല മുണ്ടക്കൈ ഭാഗങ്ങളിലുളള ദുരിത ബാധിതർക്കായാണ് പ്രത്യേക ബൂത്തുകൾ സജീകരിച്ചത്. ചൂരൽ മലയിൽ 169-ാം ബൂത്തും അട്ടമലയിൽ 167ാം ബൂത്തും മുണ്ടക്കൈ നിവാസികൾക്കായി മേപ്പാടിയിലുമാണ് (ബൂത്ത് 168 ) പ്രത്യേക ബൂത്തുകളുളളത്. കഴിഞ്ഞ തവണ 73 ശതമാനം പോളിംഗ് നടന്ന ചൂരൽ മലയിൽ 1236 വോട്ടർമാരാണുളളത്. ഈ ബൂത്തിലെ 110 പേർ ഇത്തവണയില്ല. അട്ടമല ബൂത്തിലെ 16 പേരും ഇത്തവണയില്ല.

കഴിഞ്ഞ തവണ രാവിലെ വോട്ടെടുപ്പിന് മുമ്പ് തന്നെ നീണ്ട ക്യൂ ഉണ്ടായിരുന്ന ബൂത്തുകൾ ഇത്തവണ വിജനമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും ആദ്യമെത്തി വോട്ട് ചെയ്യുന്ന ചിലരുണ്ടായിരുന്നു അവരൊന്നും ഇന്നില്ല. വെളളാർമല സ്കൂളായിരുന്നു ബൂത്ത് സജീകരിക്കാറുണ്ടായിരുന്നത്. ആ സ്കൂളും  ഇത്തവണയില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പോളിംഗ് ബൂത്തിലെത്തിക്കാൻ സൗജന്യ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ആരെല്ലാം വോട്ട് ചെയ്യാനെത്തുമെന്ന് അറിയില്ല. പലരും പലയിടങ്ങളിലായിപ്പോയെന്നും വാർഡ് മെമ്പർ ബാലകൃഷ്ണൻ പറയുന്നു. 

പനിക്ക് സ്വയം ചികിത്സ തേടരുത്: മന്ത്രി വീണാ ജോർജ്

0

എല്ലാതരം പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്. എലിപ്പനി സാധ്യതയുള്ളവർക്ക് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരിൽ ഡോക്സിസൈക്ലിൻ കഴിക്കാത്തവരിൽ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിർദേശം നൽകി.സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ കൊണ്ടുള്ള മരണങ്ങൾ തദ്ദേശ സ്ഥാപന തലത്തിൽ അടുത്ത രണ്ടാഴ്ച വിലയിരുത്താൻ മന്ത്രി നിർദേശം നൽകി.

പബ്ലിക് ഹെൽത്ത് ആക്ടിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി അത് ചർച്ച ചെയ്ത് വിലയിരുത്തി തുടർ നടപടി സ്വീകരിക്കണം. ഗവേഷണ അടിസ്ഥാനത്തിൽ പഠനം നടത്താനായി ഒരു കമ്മിറ്റി രൂപീകരിക്കും.ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എൻ1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. സാലഡ്, ചട്നി, മോര് എന്നിവയിൽ ഉപയോഗിക്കുന്ന വെള്ളവും തിളപ്പിച്ച് ആറിയ വെള്ളം ആയിരിക്കണം. കുടിവെള്ള സ്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മണ്ണിലും ജലത്തിലും കലരുന്ന മാലിന്യം ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. അവബോധം ശക്തമാക്കണം.എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഐഎസ്എം ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു

വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചു’; വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പിപി ദിവ്യ

0

വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ദിവ്യ. വ്യാജ വാർത്തകൾ കെട്ടിച്ചമച്ചവർക്കും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് പിപി ദിവ്യ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ദിവ്യ അറിയിച്ചിരിക്കുന്നത്.

കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബു മരണപ്പെട്ട കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം ചില മാധ്യമങ്ങൾ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നതായി ദിവ്യ പറഞ്ഞിരുന്നു. ജയിൽമോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ നൽകി. വിമർശനങ്ങൾ ആകാം. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നോട്ടുവന്നത്. അതിൽ പ്രയാസമുണ്ടെന്ന് പിപി ദിവ്യ പ്രതികരിച്ചിരുന്നു.

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൾ റഹീമിനെ കണ്ട് ഉമ്മ

0

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കണ്ട് ഉമ്മ.18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്.ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ റഹീം കണ്ടിരുന്നില്ല. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്.

ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിന്‍റെ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചു. ഉമ്മയുടെ മനസിൽ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്‍റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് റഹീം അന്ന് സുഹൃത്തുക്കളോട് ഫോണിൽ പറഞ്ഞത്.

കൊച്ചി കായലിനെ തൊട്ട് സീപ്ലെയിൻ

0

കൊച്ചി: കേരളത്തിലെ സീപ്ലെയിൻ പദ്ധതിയുടെ ഭാഗമായ ആദ്യ സീപ്ലെയിൻ കൊച്ചി കായലിൽ ഇറങ്ങി. വിജയവാഡയിൽ നിന്നെത്തിയ വിമാനമാണ് കൊച്ചി കായലിൽ ഇറങ്ങിയത്. 12 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിമാനമാണിത്. ഔദ്യോഗിക പരീക്ഷണപ്പറക്കൽ നാളെ നടക്കും.ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയർക്രാഫ്റ്റ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) ആണ് കൊച്ചിയിലെത്തിയത്. ആന്ധ്രപ്രദേശിൽ നിന്ന് മൈസൂരിലെത്തിയ ശേഷം ഇന്ന് ഉച്ചക്ക് 12.55ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷം 2.30നാണ് വിമാനം കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തത്. തുടർന്ന് മറീനയിൽ പാർക്ക് ചെയ്തു.

നാളെ രാവിലെ 10.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സീപ്ലെയിൻ ഫ്ലാഗ്ഓഫ് ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. നേരേ ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വിമാനം ജലാശയത്തിലിറങ്ങും. മാട്ടുപ്പെട്ടിയിൽ നിന്ന് അര മണിക്കൂറിനു ശേഷം പുറപ്പെടുന്ന വിമാനം 12ന് നെടുമ്പാശ്ശേരിയിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും.

മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാപരിശോധന പൂർത്തിയായി. രണ്ട് മീറ്റർ ആഴം മാത്രമാണ് സീപ്ലെയിൻ ഇറങ്ങുന്നതിന് ആവശ്യം. എന്നാൽ 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്‍റെ ആഴം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചു.ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ, കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്‍റെയും പശ്ചിമഘട്ടത്തിന്‍റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നു എന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.