spot_img
Wednesday, July 8, 2026
Home Blog Page 279

അബ്ദുറഹീമിന്റെ മോചനം വൈകും; കേസ് രണ്ട് ആഴ്ചത്തേക്ക് മാറ്റി

0

യാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് ഇന്നുണ്ടായില്ല. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവെച്ച് റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ടു. ഇതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നത്. കേസിൽ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിംഗിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നാണ് വധശിക്ഷയിൽനിന്ന്‌ ഒഴിവാക്കിയത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) ആണ് മലയാളികൾ ഒന്നാകെ ശേഖരിച്ച് നൽകിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ  ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ദിയാധനത്തിന് പുറമെ 7.5 ലക്ഷം റിയാൽ അഭിഭാഷകന്‌ ഫീസിനത്തിലും നൽകി. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് ഇന്ന് കോടതി പരി​ഗണിക്കാനിരുന്നത്.

മരിച്ച ബാലനും റഹീമും തമ്മില്‍ മുന്‍വൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലന്‍ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വര്‍ഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്ലിക്ക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ ഹർജി. 18 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തിൽ കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സഹായ സമിതിയും ലോക മലയാളികളും. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ്കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു.

കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006ലാണ്‌ സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന്‌ ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്  റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് കുടുംബം മടങ്ങിയെത്തിയത്.

യു ഡി എഫ് ഹർത്താൽ; നഗരത്തിൽ കടകൾ അടപ്പിക്കുകയും ബസ്സ് സർവീസ് തടസ്സപ്പെടുത്തുകയും ചെയ്‌തു.

0

കോഴിക്കോട്: ജില്ലയില്‍ യു ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഞായറാഴ്ച പൊതു അവധിയാണെങ്കിലും പൊതുവെ തുറക്കാറുള്ള കടകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു.11 മണിയോടെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ കടകള്‍ അടപ്പിക്കുകയും ബസ്സ് സര്‍വീസ് തടസ്സപ്പെടുത്തുകയും ചെയ്തു.വാഹന ഗതാഗതം പതിവു പോലെ നടക്കുന്നുണ്ടായിരുന്നു പ്രധാനപ്പെട്ട കവലകളിലെല്ലാം പോലീസ് നിരീക്ഷണമുണ്ട്. കടയടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ രാവിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല.കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പതിവുപോലെ നടന്നു. എന്നാല്‍ 11 മണിയോടെയാണ് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഒമ്പതു മണിയോടെ മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ തടഞ്ഞു. കോഴിക്കോട് നഗരത്തില്‍ സിറ്റി ബസ്സുകള്‍ അധികം ഓടുന്നില്ല. കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപകമായി കടകള്‍ തുറന്നിട്ടില്ല.കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവസംഘാം​ഗം സന്തോഷ് ശെൽവം തന്നെയെന്ന് പൊലീസ്

0

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് ഇന്നലെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷ് ശെൽവമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ശരീരത്തിലെ ടാറ്റൂവാണ് നിർണായകമായത്. മോഷണത്തിനിടയിൽ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതാണ് മോഷണസംഘത്തിലെ പ്രതികളിലൊരാൾ സന്തോഷാണെന്ന് ഉറപ്പിക്കാൻ സഹായകമായതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സാമനരീതിയിലുള്ള നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സന്തോഷ് ശെൽവം. മോഷണത്തിന്റെയും ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയുടെയും അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‍നാട് പൊലീസിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെയാണ് പൊലീസ് സന്തോഷ് ഉൾപ്പെടെയുള്ള ചിലരെ എറണാകുളം കുണ്ടന്നൂർ തേവര പാലത്തിനുതാഴെ നിന്ന്‌ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സംഘം കൂട്ടംചേർന്ന്‌ താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ്‌ പ്രതികൾ പിടിയിലായത്‌. ഇതോടെ സ്‌ത്രീകളടക്കമുള്ള വലിയ സംഘം പൊലീസിനെ വളഞ്ഞു. സംഘർഷത്തിനിടെയാണ്‌ സന്തോഷ് രക്ഷപ്പെട്ടത്‌. കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ട സന്തോഷിനായി പൊലീസ്‌ വ്യാപക തിരച്ചിൽ നടത്തി. അഗ്നി രക്ഷാസേനയും സ്കൂബ സംഘവും സഹായത്തിനെത്തിയിരുന്നു. നാലുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇയാളെ വീണ്ടും പിടികൂടുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.സന്തോഷിനൊപ്പം മണികണ്ഠൻ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു. മോഷണത്തിൽ മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല. മോഷണസംഘത്തിലെ പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടിയ സാഹചര്യത്തിൽ കുറുവാ സംഘത്തിൽ പെട്ടവരുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാൻ എറണാകുളം പൊലീസ് പരിശോധന ശക്തമാക്കി

ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ അകത്ത് കയറും; സിസിടിവി ഇല്ലെന്ന് ഉറപ്പാക്കി മാത്രം മോഷണം, അറസ്റ്റ്

0

കോഴിക്കോട്: സിസിടിവി സ്ഥാപിക്കാത്ത ചെറിയ കടകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി പ്രവീണ്‍ ഒടയോള(35)യെയാണ് മാവൂര്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇയാള്‍ മാവൂരിലെ ടൈലറിംഗ് ഷോപ്പിലും സമീപത്തെ പച്ചക്കറി കടയിലും കയറി 50,000 രൂപ മോഷ്ടിച്ചിരുന്നു.

ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. സെന്‍ട്രിംഗ് ജോലിക്കാരനായ പ്രവീണ്‍ മോഷണം നടത്തുന്നതിനായി എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഹോം നഴ്‌സായി വീടുകളില്‍ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പള്ളിക്കല്‍ ബസാറില്‍ ആശാരിയായും ജോലി ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാത്രിയില്‍ ബൈക്കില്‍ കറങ്ങി നടന്നാണ് മോഷണം നടത്താനുള്ള കടകള്‍ പ്രവീൺ നോക്കിവച്ചിരുന്നത്.പെന്‍സില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് മേശ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരുന്നത്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്ത് ചാലക്കുടിയില്‍ ഇരുപതോളം കടകളില്‍ സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. മാവൂര്‍ എസ്‌ഐ സലിം മുട്ടത്ത്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രവീണിനെ പിടികൂടിയത്

ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

0

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്‌. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.

ഇതിനിടയില്‍ സി.പി.ഐലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഇതോടെ ബി.ജെ.പി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ സന്ദീപ് ഉറച്ചു നിന്നു. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി:പ്രധാന നിർദേശങ്ങൾ ഇങ്ങനെ

0

കൊച്ചി: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മിൽ 8 മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉൾപ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള മാർ​ഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

തിരുവിതാംകൂർ, കൊച്ചി, മലബാർ, ​ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി ചേർക്കുകയും ചെയ്തു. വളരെ സെൻസിറ്റീവായ വിഷയമാണിതെന്നും എല്ലാവരേയും കേൾക്കണം എന്നുമായിരുന്നു കഴിഞ്ഞ തവണ കേസ് പരി​ഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.

പ്രധാന നിർദേശങ്ങൾ ഇങ്ങനെ

  • എഴുന്നള്ളത്തിന് ഒരു മാസം മുൻപ് ബന്ധപ്പെട്ടവർ ജില്ലാതല സമിതിക്ക് അപേക്ഷ നൽകണം. ഏതെല്ലാം ആനകളെയാണ് കൊണ്ടുവരുന്നത് എന്നത് ഉൾപ്പടെയുള്ള വിശദാംശങ്ങളും അപേക്ഷയിൽ വ്യക്തമാക്കണം.
  • രണ്ട് ആനകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്റർ ഉണ്ടെന്ന് ഉറപ്പാക്കണം.‌
  • പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്.
  • ആനകളെ നിർത്തുമ്പോൾ മേൽക്കൂരയും തണലും ഉറപ്പാക്കണം.
  • ആനകളെ സ്വകാര്യ ഡോക്ടർമാർ പരിശോധിച്ച സർട്ടിഫിക്കറ്റ് സ്വീകരിക്കരുതെന്നും സർക്കാർ വെറ്റിനറി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാൽ മതിയെന്നും നിർദേശം.
  • 125 കിലോമീറ്ററിലധികം ദൂരം ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ ആറ് മണിക്കൂറിലധികം തുടർച്ചയായി യാത്ര ചെയ്യിപ്പിക്കാനോ പാടില്ല.
  • ആനയെ കൊണ്ടുപോകുന്ന വാഹനങ്ങൾ മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേ​ഗത്തിൽ സഞ്ചരിക്കാൻ പാടില്ല. ഇതിന് സ്പീഡ് ​ഗവർണർ വേണം. മോട്ടോർ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം.
  • ഒന്നിൽ കൂടുതൽ എഴുന്നള്ളത്തുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  • എഴുന്നള്ളത്തിന് 10 ദിവസം മുൻപത്തേയും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവുമുള്ള യാത്രാരേഖകൾ പരിശോധിക്കണം.
  • രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനും ഇടയിൽ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. ഇതേ സമയങ്ങളിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോകാനും പാടില്ല.

കാറിലിരിക്കുകയായിരുന്ന യുവാവിനടുത്തേക്ക് പത്തോളം പേർ; വിളിച്ച് പുറത്തിറക്കി ക്രൂര മർദനം, കേസ്

കുറ്റ്യാടിയിൽ യുവാവിന് മർദനം. കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം ആളുകളെത്തി വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഗ്ലാസിന്റെ ചില്ലും തകർത്തു. മണിയൂർ സ്വദേശി മുഹമ്മദിനാണ് മർദനമേറ്റത്. മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ കുറ്റ്യാടി മരുതൻകര റോഡിലാണ് സംഭവം. കാറിലിരിക്കുകയായിരുന്നു യുവാവ്. ഈ സമയത്താണ് ഒരു സംഘമാളുകൾ കാറിനടുത്തേക്ക് എത്തുന്നത്. ഒരാൾ മുഖംമൂടി ധരിച്ചിരുന്നു. കാറിൻ്റെ ചില്ലിൽ അടിച്ചും ഇടിച്ചും യുവാവിനെ പുറത്തിറക്കുകയായിരുന്നു സംഘം. യുവാവിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും ചെയ്തു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന തർക്കത്തിന്റെ ഭാ​ഗമായാണ് ഇപ്പോഴുണ്ടായ മർദനനമെന്നാണ് പൊലീസ് പറയുന്നത്. മർദനമേറ്റ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ ഭാ​ഗമായുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിളിച്ചുവരുത്തിയാണ് വീണ്ടും ആക്രമണമുണ്ടായത്. നിലവിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; ശബരിമല നട ഇന്ന് തുറക്കും

0

സന്നിധാനം: മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട  തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ  ചുമതലയേൽക്കും. 

വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വാർത്താക്കുറിപ്പിൽ സർക്കാർ അറിയിച്ചു.

അതേസമയം, ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി  ചാറ്റ് ബോട്ട്  ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ അറിയിച്ചു. 

നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക്  ‘സ്വാമി ചാറ്റ് ബോട്ടിലൂടെ’ ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ  അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.  

ആധുനിക ചാറ്റ് ബോട്ട് സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്.

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

0

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു.9 പേർക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ഇന്നു പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.

എഐ ഉപയോഗിച്ച് പ്രൊഫൈല്‍ ചിത്രം തയ്യാറാക്കാം; ഞെട്ടിക്കാന്‍ ഇന്‍സ്റ്റഗ്രാം

0

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പ്രൊഫൈല്‍ ചിത്രം തയ്യാറാക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അണിയിച്ചൊരുക്കുന്നതായി സൂചന. ഡെവലപ്പറായ അലക്‌സാണ്ട്രോ പലൂസ്സിയാണ് ഈ വിവരം പുറത്തുവിട്ടത്. 

ആകര്‍ഷകമായ എഐ ഫീച്ചറിന്‍റെ പണിപ്പുരയിലാണ് മെറ്റയുടെ ഇന്‍സ്റ്റഗ്രാം എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ക്ക് എഐ ടൂളിന്‍റെ സഹായത്തോടെ കസ്റ്റം പ്രൊഫൈല്‍ പിക്‌ച്ചറുകള്‍ തയ്യാറാക്കാന്‍ മെറ്റ ശ്രമിക്കുന്നു. ക്രിയേറ്റ് ആന്‍ എഐ പ്രൊഫൈല്‍ പിക്‌ച്ചര്‍ എന്ന ഓപ്ഷന്‍ ഇന്‍സ്റ്റയില്‍ വരുന്നതായി അലക്‌സാണ്ട്രോ പലൂസ്സി ഒരു സ്ക്രീന്‍ഷോട്ട് ത്രഡ്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. മെറ്റയുടെ സ്വന്തം ഏതെങ്കിലുമൊരു എല്‍എല്‍എം മോഡല്‍ ഉപയോഗിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. അക്ഷരങ്ങളിലൂടെ നിര്‍ദേശം നല്‍കിയോ നിലവിലെ പ്രൊഫൈല്‍ ചിത്രത്തില്‍ പരിഷ്‌കാരം വരുത്തിയോ ആവും എഐ ചിത്രം നിര്‍മിക്കുക എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. 

Instagram is working on the ability to create an AI profile picture

എല്ലാ പ്ലാറ്റ്ഫോമുകളിലും എഐയെ ഇന്‍റഗ്രേറ്റ് ചെയ്യാനുള്ള മെറ്റയുടെ പരിശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ ടൂള്‍ വരുന്നത്. ഇതിനകം തന്നെ ഇന്‍സ്റ്റ ചില എഐ അധിഷ്ഠിത ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. ചാറ്റ്‌ബോട്ടായ മെറ്റ എഐ ഇതിനൊരു ഉദാഹരണമാണ്. ഈ ഫീച്ചര്‍ വ്യക്തികള്‍ക്കും ഗ്രൂപ്പ് ചാറ്റിനും ലഭ്യമാണ്. സന്ദേശങ്ങള്‍ പുതുക്കി എഴുതി ഗ്രാമറും മറ്റും ശരിയാക്കുന്ന എഐ റീറൈറ്റ് ടൂളും ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസജുകളില്‍ നല്‍കുന്നു. 

ഇന്‍സ്റ്റ പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം മെറ്റ ഓഗസ്റ്റില്‍ അവതരിപ്പിച്ചിരുന്നു. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം. ‘മൈസ്പേസ്’ ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം.