spot_img
Wednesday, July 8, 2026
Home Blog Page 289

എഡിഎം നവീൻ ബാബുവിൻ്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാറിൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷൺ ചുമതല. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും.

കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വലായിരുന്നു ഇതുവരെയുള്ള അന്വേഷണം.കൂടുതൽ സമഗ്രവും ഊർജ്ജിതവുമായി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

കണ്ണൂർ സിറ്റി പോലീസ് കമീഷണറാണ് അന്വേഷണ സംഘത്തിൻ്റെ തലവൻ. കണ്ണൂർ എസിപി ടി കെ രത്നകുമാർ,ടൗൺ എസ് എച്ച് ഒ ശ്രീജിത് കൊടേരി എന്നിവരും സംഘത്തിലുണ്ട്.

ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ച മൊഴികളും തെളിവുകളും സംഘം പരിശോധിച്ചു. അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം കണ്ണൂർ റേഞ്ച് ഡിഐജിക്ക് നൽകണമെന്നാണ് നിർദ്ദേശം.

ജി.എസ്.ടി രജിസ്ട്രേഷൻ: ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും  രേഖകളുടെ പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചു

0

        സംസ്ഥാനത്ത് ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് 2024 ഒക്ടോബർ 8  മുതൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ആരംഭിച്ചു.

        യഥാർത്ഥ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ആധാർ, പാൻ കാർഡുകൾ തുടങ്ങിയ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ ദുരുപയോഗം   ചെയ്ത്  വ്യാജ  രജിസ്ട്രേഷൻ എടുത്ത്   വ്യാജ ബില്ലിങ്ങിലൂടെ അനധികൃതമായി ഇന്പുട് ടാക്‌സ് ക്രെഡിറ്റ്  നേടി നികുതി വെട്ടിപ്പ് നടത്തുന്ന പ്രവണത രാജ്യത്തുടനീളം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരളത്തിലും ഇത്തരം വ്യാജ രജിസ്‌ട്രേഷനിലൂടെയുള്ള   കോടികളുടെ നികുതി വെട്ടിപ്പ്  സംസ്ഥാന ജി.എസ്.ടി  ഇന്റലിജൻസ്  വിഭാഗത്തിന്റെ  അന്വേഷണത്തിൽ   കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് വേണ്ടിയാണ് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള  ആധാർ  ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സംസ്ഥാനത്ത് പ്രാബല്യത്തിൽ കൊണ്ട് വന്നത്.

        2023 നവംബറിൽ പുതുച്ചേരി, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷൻ നടപ്പിലാക്കിയതിന്റെ ഫലമായി   വ്യാജ രജിസ്‌ട്രേഷനുകളിൽ   ഗണ്യമായ കുറവുണ്ടായതായി  കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്  രാജ്യത്ത്  മറ്റിടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനമായത് . രജിസ്‌ട്രേഷനായി  അപേക്ഷ സമർപ്പിക്കുന്ന യഥാർത്ഥ നികുതിദായകർ അല്ലാത്തവരെ കണ്ടെത്തി അത്തരം അപേക്ഷകൾ നിരസിക്കാനും,    നികുതി വെട്ടിപ്പുകാരെ തടയാനും ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള  ആധാർ  ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സഹായിക്കും.

        ഡാറ്റാ വിശകലനത്തിൻറെയും, റിസ്‌ക് പാരാമീറ്ററുകളുടെയും അടിസ്ഥാനത്തിലാണ്  കോമൺ പോർട്ടലിൽ  ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ആധാർ ഓതൻറിക്കേഷനായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. ഹൈ റിസ്‌ക്  കേസുകളിൽ ബയോമെട്രിക്  ആധാർ ഓതൻറിക്കേഷനും,  മറ്റ് കേസുകളിൽ ഒ.ടി.പി  അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുമാണ് നടപ്പിലാക്കുന്നത്.

        കോമൺ പോർട്ടലിൽ  ഫോം GST REG-01-ൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകന്   ഒ.ടി.പി  അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുള്ള  ലിങ്ക് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ജി.എസ്.ടി സുവിധ കേന്ദ്രം (GSK) സന്ദർശിക്കാനുള്ള  അപ്പോയിന്റ്മെന്റ്   ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് ഇ- മെയിലിൽ ലഭിക്കും.

        ഒ.ടി.പി  അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുള്ള  ലിങ്ക് അപേക്ഷകന് ലഭിച്ചാൽ,  അപ്രകാരം ലഭിച്ച ലിങ്കിൽ  അപേക്ഷകന്  ക്ലിക്ക്  ചെയ്ത് പ്രക്രിയ പൂർത്തിയാക്കാം. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ജിഎസ്ടി സുവിധ കേന്ദ്രം (GSK) സന്ദർശിക്കാനുള്ള സന്ദേശത്തോടുകൂടിയ ഇ-മെയിൽ ലഭിക്കുകയാണെകിൽ , ഇ-മെയിലിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിയുക്ത GSK സന്ദർശിക്കാൻ  അപേക്ഷകൻ  അപ്പോയിൻറ്‌മെന്റ് / സ്ലോട്ട്  ബുക്ക് ചെയ്യേണ്ടതുണ്ട്. അപ്പോയിൻറ്‌മെന്റ് /  സ്ലോട്ട്   ബുക്ക് ചെയ്തതിന് ശേഷം, അപേക്ഷകന് ഇ-മെയിൽ വഴി അപ്പോയിൻറ്‌മെൻറിൻറെ സ്ഥിരീകരണം  ലഭിക്കുന്നു . അപേക്ഷകന് അപ്രകാരം  തിരഞ്ഞെടുത്ത  സൗകര്യപ്രദമായ  തീയതിയിലും സമയത്തും നിയുക്ത GSK സെന്ററുകൾ  സന്ദർശിച്ച്  ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്താൻ കഴിയും.

        ജിഎസ്ടി സുവിധ കേന്ദ്രം (GSK) സന്ദർശിക്കുന്ന സമയത്ത്, അപേക്ഷകൻ  അപ്പോയിൻറ്‌മെന്റ് സ്ഥിരീകരണ ഇ-മെയിലിൻറെ  പകർപ്പ് (ഹാർഡ് കോപ്പി /സോഫ്റ്റ് കോപ്പി ),   ഇ-മെയിലിൽ സൂചിപ്പിച്ചിരിക്കുന്ന അധികാര പരിധിയുടെ വിശദാംശങ്ങൾ ,ആധാർ കാർഡും പാൻ കാർഡും ( ഒറിജിനൽ പകർപ്പുകൾ), അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്ത ഒറിജിനൽ രേഖകൾ  എന്നിവ കൊണ്ട് വരേണ്ടത്തുണ്ട്. രേഖകൾ കൃത്യമാണെങ്കിൽ  ബയോമെട്രിക് ആധാർ  ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും GSK-യിൽ  പൂർത്തിയാക്കാം . കോമൺ പോർട്ടലിൽ ഫോം GST REG -01 ൽ അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ ബയോമെട്രിക് ആധാർ ഓതൻറിക്കേഷൻ പൂർത്തിയാക്കണം.

നവംബർ മുതൽ ഒടിപി സന്ദേശത്തിൽ തടസമുണ്ടായേക്കും; ടെലികോം സേവന കമ്പനികളുടെ മുന്നറിയിപ്പ്

0

നവംബർ 1 മുതൽ ഇ – കൊമേഴ്സ് ഇടപാടുകളിൽ ഒടിപി ലഭ്യമാക്കുന്നതിന് താത്കാലിക തടസം നേരിടുമെന്ന് മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ. വാണിജ്യസന്ദേശങ്ങൾ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനമുണ്ടാകണമെന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ്.

സന്ദേശങ്ങൾ അയക്കുന്ന കമ്പനികൾ അവരുടെ യുആർഎൽ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ), തിരിച്ചുവിളിക്കാനുള്ള നമ്പർ എന്നിവ ടെലികോം ഓപ്പറേറ്റർമാർക്ക് നൽകണം. ഇവ ടെലികോം ഓപ്പറേറ്ററുടെ ബ്ലോക്ക് ചെയിൻ അധിഷ്ടിത ഡിസ്ട്രിബ്യൂഷൻ ലെഡ്ജർ പ്ലാറ്റ്ഫോമിലാണ് ശേഖരിക്കുക.

സന്ദേശങ്ങൾ അയക്കുമ്പോൾ നൽകുന്ന വിവരങ്ങളും ബ്ലോക്ക് ചെയിൻ ശൃംഖലയിലുള്ള വിവരങ്ങളും യോജിച്ചാലേ സന്ദേശങ്ങൾ ഉപഭോക്താവിന്‌ കൈമാറാനാകൂ. പല ബാങ്ക് – ധനകാര്യ സ്ഥാപനങ്ങളും ടെലിമാർക്കറ്റിങ് കമ്പനികളും ഇ – കൊമേഴ്സ് കമ്പനികളും ട്രായ് നിർദേശപ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പാക്കിയിട്ടില്ലെന്നാണ് ടെലികോം സേവന കമ്പനികൾ പറയുന്നത്. സാങ്കേതിക ക്രമീകരണത്തിനുള്ള സമയപരിധി രണ്ടുമാസത്തേക്കുകൂടി നീട്ടിനൽകണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.

നടൻ ജെയിംസ് പാറയ്ക്കക്ക് കാറപടത്തിൽ പരിക്ക്

0

കാലടി :നാടക, സീരിയൽ, സിനിമ രം​ഗത്ത് സജീവമായ നടൻ ജയിംസ് പാറയ്ക്കക്ക് കാറിടിച്ച് പരിക്ക്. ബുധനാഴ്ച വൈകിട്ട് കാലടി ചെങ്ങലിൽ വച്ചായിരുന്നു അപകടം. കാർ ഉടമ തന്നെ ജെയിംസിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ ലിഗമെന്റിന് ഗുരുതര പരിക്ക് സംഭവിച്ച ജയിംസിനെ തിങ്കളാഴ്ച ശസത്രക്രിയക്ക് വിധേയനാക്കും.

ഇനി വീഡിയോ കോൾ കൂടുതൽ ക്ലിയറാകും’; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്-Now the video call will be more clear’; WhatsApp with new update

0

ഇവിടെ വെളിച്ചമില്ല, വീഡിയോക്ക് ക്ലാരിറ്റി ഇല്ല എന്ന പേരിൽ ഇനി വീഡിയോ കോൾ ചെയ്യുമ്പോൾ ക്യാമറ അങ്ങോട്ടുമിങ്ങോട്ടും മാറ്റി കഷ്ടപ്പെടേണ്ട. ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ ആവതരിപ്പിച്ച് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും. 

‘ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേൺ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.

ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്. വീഡിയോ കോളിൽ തന്നെ മികച്ച എക്സ്പീരിയൻസ് നൽകാനുള്ള ഫീച്ചറുകൾ, ആപ്പ് നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടച്ച് അപ്പ് ഫീച്ചർ, ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്‌ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങിയവയാണ് ഇവ.വീഡിയോ കോളിനിടെ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) മാറ്റാനും ഫിൽട്ടറുകൾ ചേർക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും.

അടുത്തിടെയാണ് തെറ്റായ വിവരങ്ങളുടെ പ്രചരണം തടയുന്നതിനുള്ള സംവിധാനവുമായി വാട്ട്സ്ആപ്പ് രംഗത്തെത്തിയത്. വൈകാതെ ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായുള്ള പുതിയ ഫീച്ചറും കമ്പനി പരീക്ഷിച്ചു. വാട്ട്സാപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

Don’t worry about moving the camera around when making a video call because there is no light here and the video is not clear. WhatsApp has come up with a solution for this. WhatsApp has introduced a new feature called Low Light Mode to help users make video calls from low-light locations. This solves the main drawback of WhatsApp video calling.

With the introduction of ‘Low Light Mode’, WhatsApp claims that the face of the person on the call will be clearer even in poor light and communication will be more effective. This feature can be availed by clicking on the bulb icon at the top right of the interface while making a video call in the app. There will also be an option to turn off this feature when there is light.

Low-light mode is available on the iOS and Android versions of the app. The app has already introduced features to provide a better experience during the video call itself. These are touch up feature, option to add filters, change background feature, etc. The new feature allows you to change the background and add filters during a video call.

Recently, WhatsApp has come up with a system to prevent the spread of false information. The company also recently tested a new feature to protect users from dangerous links. The new feature helps to identify links in WhatsApp messages and whether the content mentioned in the message is correct. Check out the messages that are trending this way. WaBetaInfo reports that the feature is being tested on Android beta version 2.24.20.28.

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

0

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന രാഹുൽ ​ഗോപാലിന്റെ ഹർജി ഹൈക്കോടതി അം​ഗീകരിച്ചു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ​ഗാർഹിക പീഡന പരാതി ഉന്നയിച്ച് രം​ഗത്തെത്തിയത്. ഭർത്താവ് രാഹുൽ ​ഗോപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. എന്നാൽ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമുള്ള ​ഗാർഹിക പീഡന പരാതി എന്ന നിലയിൽ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. 

കേസിലെ പ്രതിയായിരുന്ന രാഹുൽ ​ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. 

അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രം​ഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്ന് അറിയിച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി ഇപ്പോൾ രാഹുൽ ​ഗോപാലിനെതിരായ എഫ്ഐആർ റദ്ദാക്കിയിരിക്കുന്നത്. 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു:ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ കുത്തനെയുള്ള വർദ്ധനവിന് ശേഷം സ്വർണവില ഇന്നലെ നേരിയ തോതിൽ കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58360 രൂപയാണ്.

ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ചെറിയ ഇടിവ് ഉണ്ടായതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്.  ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. നിക്ഷേപകർ ചെറിയതോതിൽ ലാഭം അടുത്തതോടെയാണ് ഇന്നലെ വില ഇടിഞ്ഞത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7295 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6015 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല  വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40  രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360  രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ
ഒക്ടോബർ 17: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 57280 രൂപ
ഒക്ടോബർ 18: ഒരു പവൻ സ്വർണത്തിന്റെ വില 640  രൂപ ഉയർന്നു. വിപണിയിലെ വില 57920 രൂപ
ഒക്ടോബർ 19:  ഒരു പവൻ സ്വർണത്തിന്റെ വില 480  രൂപ ഉയർന്നു. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 20: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 21: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 22: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 23: ഒരു പവൻ സ്വർണത്തിന്റെ വില 320  രൂപ ഉയർന്നു. വിപണിയിലെ വില 58,720 രൂപ
ഒക്ടോബർ 24: ഒരു പവൻ സ്വർണത്തിന്റെ വില 440  രൂപ കുറഞ്ഞു. വിപണിയിലെ വില 58,280 രൂപ
ഒക്ടോബർ 25: ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 58,360 രൂപ

അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു; കുടുംബം റിയാദിലേക്ക്

0

സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കുടുംബം റിയാദിലേക്ക്. മോചനം വൈകുന്ന സാഹചര്യത്തിലാണ് റഹീമിനെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക് പോകുന്നത്. നടപടികള്‍ പൂര്‍ത്തിയായാല്‍ കുടുംബം പുറപ്പെടുമെന്ന് സഹോദരന്‍ നസീര്‍ പറഞ്ഞു.

അബ്ദുറഹീമിന്റെ മോചന ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കേസിന്റെ സിറ്റിംഗ് നടന്നുവെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ മോചന ഉത്തരവ് പുറത്തിറക്കട്ടെ എന്നായിരുന്നു അറിയിപ്പ്. ഈ സാഹചര്യത്തിലാണ് അബ്ദുറഹീമിനെ കാണാനായി കുടുംബം സൗദിയിലേക്ക് പുറപ്പെടുന്നത്. റഹീമിന്റെ ഉമ്മ, സഹോദരന്‍, അമ്മാവന്‍ എന്നിവര്‍ ആയിരിക്കും പോകുന്നത്.

സൗദിയിലെ ജയിലില്‍ പോയി മകനെ കാണണമെന്ന് ഉമ്മയുടെ തീരുമാനത്തോട് കുടുംബവും യോജിക്കുകയായിരുന്നു. വിസിറ്റിംഗ് വിസ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കുടുംബം യാത്ര തിരിക്കും. യാത്രയ്ക്കായി കാലതാമസം ഉണ്ടാകില്ലെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

മലപ്പുറത്ത് അപകടം:ഇന്നലെ പൊലിഞ്ഞത് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേരുടെ ജീവൻ

0

മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ടിടത്തുണ്ടായ ബൈക്ക് അപകടങ്ങളിൽ ഇന്നലെ പൊലിഞ്ഞത് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേരുടെ ജീവൻ. മലപ്പുറം രാമപുരത്ത് ബസും ബൈക്കും കൂട്ടിയിടിച്ചും ദേശീയപാതയിൽ ചേളാരിക്കടുത്ത് പടിക്കലിൽ നിയന്ത്രണം വിട്ട ഇരുചക്ര വാഹനം ഡിവൈഡറിൽ ഇടിച്ചുമാണ് അപകടമുണ്ടായത്.

രാമപുരത്തുണ്ടായ അപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു. വേങ്ങര കൂരിയാട് ചെമ്പൻ വീട്ടിൽ ഹംസയുടെ മകൻ ഹസ്സൻ ഫസൽ (19), പിതൃസഹോദര പുത്രൻ വേങ്ങര കൂരിയാട് ചെമ്പൻ സിദ്ദീഖിന്‍റെ മകൻ ഇസ്മയിൽ ലബീബ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും രാമപുരം ജെംസ് കോളജിലെ മൾട്ടി മീഡിയ വിഭാഗം ഒന്നാം വർഷ വിദ്യാർഥികളാണ്.രാമപുരം പനങ്ങാങ്ങര 38ൽ ഫാത്തിമ ക്ലിനിക്കിന് സമീപം ഇന്നലെ വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് എതിരെ വന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിലിടിച്ചത്. ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ രണ്ട് മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു.പടിക്കലിൽ ഇരുചക്ര വാഹനം ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പാങ്ങ് പടപ്പറമ്പ് സ്വദേശിയും കോട്ടക്കലിൽ താമസക്കാരനുമായ പതാരി ഫൈസലിന്‍റെ മകൻ റനീസ് (20), മുരിങ്ങാത്തോടൻ മുഹമ്മദ് കുട്ടിയുടെ മകൻ നിയാസ് (19) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11ഓടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ റനീസ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചും നിയാസ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചുമാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ദേശീയപാതയിൽ പുതുതായി നിർമിച്ച നാലുവരിപ്പാതയിൽ നിന്ന് പടിക്കലിലെ സർവീസ് റോഡിന്‍റെ ഭാഗത്ത് നിർമിച്ച ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ പടപ്പറമ്പ് ജുമാമസ്‌ജിദിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.

കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 544 നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 544 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PA 566681

സമശ്വാസ സമ്മാനം (.8,000/-)

PB 566681
PC 566681
PD 566681
PE 566681
FP 566681
PG 566681
PH 566681
PJ 566681
PK 566681
PL 566681
PM 566681

രണ്ടാം സമ്മാനം [10 Lakhs]

PG 354429

മൂന്നാം സമ്മാനം  [ 1 ലക്ഷം]

PA 930456

PB 270253

PC 321953

PD 203836

PE 231642

FP 775408

PG 218970

PH 187985

PJ 360435

PK 224155

PL 439215

PM 535820

നാലാം സമ്മാനം Rs.5,000/- 0618  0697  0818  1925  2452  2845  2982  4192  5549  6287  7183  8110  8217  8372  8419  9140  9916  9967

അഞ്ചാം സമ്മാനം (Rs.1,000/-) 0183  0526  0546  0572  0786  1232  1530  1736  2387  2686  2936  3294  3517  3833  4240  4801  5342  5984  6173  6279  6495  6605  6795  6804  6907  7105  7521  7885  8028  8089  8187  9195  9231  9930

ആറാം സമ്മാനം (Rs.500/-)0002  0061  0082  0434  0684  0998  1093  1307  1593  1776  1888  1901  1948  1960  2224  2269  2339  2431  2457  2634  2934  2962  3135  3146  3169  3184  3190  3651  3741  3749  4118  4420  4500  4846  4864  4993  5048  5179  5697  5767  5796  5910  6151  6172  6292  6419  6844  6927  6936  7048  7128  7167  7388  7407  7527  7711  7724  7788  7804  7835  7880  7909  8024  8040  8041  8087  8116  8145  8647  8864  8878  9146  9173  9268  9420  9546  9600  9708  9881  9929

ഏഴാം സമ്മാനം (100) 0064  0578  0612  0717  0831  0958  1000  1082  1104  1222  1279  1396  1459  1711  1788  1816  1824  1877  1927  2112  2132  2134  2140  2161  2259  2360  2362  2456  2483  2699  2827  2832  2886  2902  3191  3274  3445  3495  3553  3596  3648  3875  3905  3936  3958  3962  4208  4330  4456  4578  4680  4692  4756  4837  4974  5025  5027  5071  5284  5294  5332  5368  5434  5471  5480  5553  5557  5607  5841  5859  5865  5891  5892  6092  6103  6164  6202  6300  6309  6318  6388  6392  6634  6860  6966  7029  7093  7108  7142  7275  7348  7431  7454  7468  7476  7618  7695  7726  7854  7923  8025  8248  8669  8774  8780  8809  8843  8874  9040  9046  9094  9132  9151  9163  9188  9226  9257  9267  9291  9294  9464  9488  9822  9826  9840  9906