spot_img
Wednesday, July 8, 2026
Home Blog Page 288

മാസ് എൻട്രയുമായി വിജയ്, റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു

0

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടിവികെ)ത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. വൈകിട്ട് നാലോടെ ജനസമുദ്രത്തിനിടയിലേക്ക് വിജയ് എത്തി. വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി. ജനിച്ചവരെല്ലാം സമന്മാരെന്നതാണ് പാര്‍ട്ടി തത്വശാസ്ത്രം എന്നും വേദിയിൽ പ്രഖ്യാപിച്ചു. സാമൂഹ്യനീതിയിൽ ഊന്നിയ മതേതരസമൂഹമാണ് ടിവികെ ലക്ഷ്യമിടുന്നതെന്നും വേദിയിൽ പ്രഖ്യാപനം നടത്തി.
Tvk state conference live updates tamil superstar thalapathy vijay's tamizhaga vetri kazhagam's first state convention started in Vikravandi

ആരാധകരുടെയും പ്രവര്‍ത്തകരുടെയും വൻ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. വൈകിട്ടാണ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ വേദിയിൽ കലാപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.

വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് സമ്മേളനം. പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 19 പ്രമേയങ്ങളായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക. ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാർട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. ടിവികെയെ രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടി ആയി തെരഞ്ഞെടുപ്പ്  കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.  

അക്ഷയ AK 774 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 774 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

FIRST PRIZE ( 70,00,000 ₹ ) | 70 ലക്ഷം രൂപ. AO 432099 (WAYANADU)

സമാശ്വാസ സമ്മാനം (Consolation Prize). ( 8,000 ₹ ) | എട്ടായിരം രൂപ.

AN 432099  AP 432099

AR 432099  AS 432099

AT 432099  AU 432099

AV 432099  AW 432099

AX 432099  AY 432099  AZ 432099

SECOND PRIZE ( 5,00,000 ₹ ) | 5 ലക്ഷം രൂപ.AY 365962 (ALAPPUZHA)

THIRD PRIZE ( 1,00,000 ₹ ) | 1 ലക്ഷം രൂപ.AN 860081AO 795606AP 145482AR 172443AS 267930AT 267965AU 285157AV 801545AW 983492AX 824799AY 955397AZ 989267

FOURTH PRIZE ( 5,000 ₹ ) | അയ്യായിരം രൂപ.0284  0655  0907  1240  5010  6752  6985  7252  7422  7457  7526  7942  8165  8340  8802  9166  9435  9600

FIFTH PRIZE ( 2,000 ₹ ) | രണ്ടായിരം രൂപ.0058  1199  4004  6265  6515  6543  7211

SIXTH PRIZE ( 1,000 ₹ ) | ആയിരം രൂപ.0269  0529  0811  1174  1408  2181  2361  2579  2644  2949  4719  5200  5818  6434  6729  6842  7528  7708  8664  8707  8711  8989  9107  9402  9555

SEVENTH PRIZE ( 500 ₹ ) | അഞ്ഞൂറ് രൂപ.0345  0569  0597  0600  0625  0677  0821  0840  0843  0868  0875  1007  1231  1347  1425  1489  1742  1920  1999  2147  2176  2376  2396  2595  3013  3086  3351  3388  3534  3563  3586  3625  3941  4253  4286  4332  4441  4717  5071  5196  5287  5511  5666  6246  6252  6283  6321  6513  6596  6643  7138  7219  7362  7463  7470  7516  7648  7651  7728  7868  7915  7934  7967  8115  8153  8709  8983  9244  9914  9928  9935  9958

EIGHTH PRIZE ( 100 ₹ ) | നൂറ് രൂപ 0178  0258  0275  0519  0777  0863  0938  1005  1151  1200  1329  1367  1509  1511  1557  1655  1731  2031  2040  2094  2100  2194  2246  2277  2295  2447  2489  2736  2767  2848  2928  3038  3126  3212  3445  3576  3610  3635  3810  3829  3896  3964  3967  4042  4344  4391  4421  4484  4519  4644  4745  4762  4850  4877  4917  4960  4972  5020  5022  5177  5185  5212  5371  5421  5575  5694  5811  5938  6081  6207  6307  6315  6376  6449  6486  6492  6500  6622  6632  6765  6788  6902  6931  7080  7183  7260  7315  7357  7365  7381  7388  7500  7626  7844  7856  7922  8040  8052  8076  8155  8208  8286  8347  8533  8600  8609  8682  8734  8774  8790  8860  8953  9019  9117  9161  9196  9227  9266  9352  9644  9793  9804  9842

തലസ്ഥാനത്ത് പെൺകുട്ടിയെ പട്ടാപ്പകൽ 2 പേർ വീട്ടിൽ കയറി പീഡിപ്പിച്ചു

0

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടിയം സ്വദേശി ബൈജു, പരവൂർ സ്വദേശി ജിക്കോ ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മംഗലാപുരത്ത് ഒപ്റ്റിക്കൽ കേബിൾ ജോലിക്കായി വന്നവരാണ്. ജിക്കോ ഷാജി പരവൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആ‍ളാണ്.പീഡനത്തിൽ പുറമേ എസ് എസ് ടി നിയമപ്രകാരവും പോലീസ് കേസെടുത്തു.

ഇന്നലെയാണ് മംഗലാപുരത്ത് 20 കാരി പീഡനത്തിനിരയായത്. പെൺകുട്ടിയെ പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടു പരിസരത്ത് ജോലിക്ക് ജോലിക്കെത്തിയതായിരുന്നു പ്രതികൾ. പെൺകുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തിയ ഇരുവരും 20 കാരിയെ കടന്നു പിടിക്കുകയും ബഹളം വെക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

‘വിടപറയും നേരം’ എന്ന് തുടങ്ങുന്ന ഗാനം, അവസാനമായി യൂട്യൂബ് ലൈവ്; യൂട്യൂബര്‍ ദമ്പതിമാർ മരിച്ചനിലയിൽ

0

തിരുവനന്തപുരം : പാറശ്ശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ ലത (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്രിയാ ലത യൂട്യൂബ് ചാനൽ നടത്തിയിരുന്നു. പ്രധാനമായും കുക്കറി വീഡിയോകളായിരുന്നു യുട്യൂബ്ബ്‌ ചാനലിൽ ഇട്ടിരുന്നത്. പക്ഷേ ഈ മാസം 25 ന് പോസ്റ്റ്‌ ചെയ്‌ത വീഡിയോയിൽ ജീവനൊടുക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു. ‘വിട പറയുകയാണെൻ ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ചിത്രങ്ങൾ മാത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രിയിലാണ് പാറശ്ശാലയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. കൊച്ചിയിൽ ജോലി ചെയ്യുന്ന മകൻ ഇന്നലെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കാത്തിരിപ്പു കേന്ദ്രങ്ങൾക്കു സമീപവും ഓട്ടോസ്റ്റാൻഡ്; ബസുകൾക്ക് സർവീസ് നടത്താൻ ബുദ്ധിമുട്ടെന്നു പരാതി

0

കോഴിക്കോട് :നഗരത്തിലെ മിക്ക ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്കു സമീപവും ഓട്ടോ സ്റ്റാൻഡുകൾ വന്ന സാഹചര്യത്തിൽ നഗരത്തിനുള്ളിൽ സർവീസ് നടത്താൻ സിറ്റി ബസുകൾക്കു ബുദ്ധിമുട്ടുണ്ടാകുന്നതായി ജില്ല സിറ്റി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഈ സാഹചര്യം തുടർന്നാൽ സിറ്റി ബസുകൾ നഗരത്തിലെ സർവീസ് നിർത്തി വയ്ക്കുമെന്നും മുന്നറിയിപ്പു നൽകി. രാവിലെയും വൈകിട്ടും കാരപ്പറമ്പ്, മലാപ്പറമ്പ്, റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് പരിസരം, പാളയം – കല്ലായി റോഡ് എന്നീ ഭാഗങ്ങളിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ്.അനുവദിച്ച സമയത്ത് സിറ്റി ബസുകൾക്കു സമയം പാലിച്ചു സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. കോർപറേഷൻ, പൊലീസ്, ആർടിഒ, ബസ് ഉടമകൾ, ജീവനക്കാർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു പ്രശ്നത്തിനു പരിഹാരം കാണണമെന്ന് അസോസിയേഷൻ‌ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.ബിജു, ജനറൽ സെക്രട്ടറി എം.തുളസീദാസ്, കെ.പ്രതീഷ്, എസ്.സന്തോഷ്, കെ.പി.എം.എച്ച്.ഉമ്മർ എന്നിവർ പ്രസംഗിച്ചു.

ട്രാക്കിലേക്ക് വാഹനം കയറി; ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

0

ദുരന്തത്തിൽ നിന്ന് തലനാരിക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ. ട്രെയിൻ കടന്ന് വരുമ്പോൾ പയ്യന്നൂർ റയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറിയതാണ് ആശങ്ക ഉണ്ടാക്കിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് സന്ധൻ ബ്രേക്ക് ഇട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു.  ഉച്ചക്ക് 12.35 ഓടെയാണ് സംഭവം. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടു വന്ന കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റിൻ്റെ ഇടപെടലുണ്ടായത് വൻ ദുരന്തം ഒഴിവാക്കി. അതേസമയം, വാഹനമോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

ജർമ്മനിയിൽ നഴ്‌സ്: നോർക്ക റൂട്ട്‌സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്‌മെന്റിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ-Nurse in Germany: Spot Registration in Norka Roots-Triple Win Recruitment

0

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സുമാരുടെ  സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്)  നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10 ന് ആരംഭിക്കും. നഴ്‌സിംങിൽ ബിഎസ്‌സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്‌പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്‌സിംഗ് രജിസ്‌ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് രേഖകൾ കൊണ്ടുവരണം. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.

വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ  ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്സ്.  അഭിമുഖം നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും.  നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.orgwww.nifl.norkaroots.org, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).

As part of the sixth edition of the Triple Win scheme of the state government organization Norka Roots, spot registration has been given to those who could not apply earlier for the special recruitment of nurses in nursing homes in Germany. For this, you can register in person at NORCA Institute of Foreign Languages ​​(NIFL) Kozhikode Center (CM Mathewsons Tower, Ram Mohan Road) on November 1 or Thiruvananthapuram Center (Mettukada Junction, Thaikkad) on November 4. The registration process will start at 10 am. B.Sc/Post Basic Educational qualification in Nursing and 3 years working experience. Other documents including detailed CV, passport, German language qualification (optional), nursing registration, education certificates and work experience should be brought. Along with this, certificate verification will also be done for those selected from those who applied earlier.

Preference will be given to candidates with 2 years work experience in Geriatric Care/Palliative Care/Geriatric and B1 and B2 qualification in German (Fast Track). Age limit 38 years. Interview will be held from November 13 to 21 in Thiruvananthapuram. Triple Win is a nursing recruitment project jointly implemented by Norca Roots, the German Federal Employment Agency and the German Agency for International Cooperation. For more information: www.norkaroots.org, www.nifl.norkaroots.org, Toll Free Number: 1800 425 3939 (from India) +91-8802 012 345 (from abroad, Missed Call Service).

എഡിഎമ്മിന്റെ മരണം; ആരോപണം ഉന്നയിച്ച പ്രശാന്തിന് സസ്പെൻഷൻ

0

പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. പ്രശാന്ത് ഇതുവരെ വിഷയത്തിൽ സംസാരിച്ചിട്ടില്ല. ഇദ്ദേഹത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞത്.

പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി വേണമെന്ന കാര്യം അറിയില്ലെന്ന പ്രശാന്തിൻറെ വാദം തള്ളിയാണ് ആരോഗ്യവകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. പരിയാരം മെ‍‍ഡിക്കൽ കോളേജിലെ ഇലക്ടിക്കൽ ഹെല്പറാണ് പ്രശാന്ത്. സർക്കാർ സർവ്വീസിലേക്ക് റഗുലൈറസ് ചെയ്യാനുള്ള ജീവനക്കാരുടെ പട്ടികയിലാണ് പ്രശാന്ത്. പക്ഷെ ശമ്പളം സർക്കാറിൽ നിന്നായത് കൊണ്ട് ജീവനക്കാരുടെ സർവ്വീസ് ചട്ടങ്ങൾ പ്രശാന്തിനും ബാധകമാണെന്നാണ് കണ്ടെത്തൽ. 

പ്രശാന്ത് മെഡിക്കൽ കോളേജ് അധികാരികളിൽ നിന്ന് ഒരു അനുമതിയും വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല പമ്പിൻറെ കാര്യം അറിയിച്ചിരുന്നുമില്ല. പ്രശാന്തിന്  എങ്ങിനെ പെട്രോൾ പമ്പ് തുടങ്ങാനാകും, പണം എവിടെ നിന്നാണ് എന്നുള്ള സംശയങ്ങൾ എഡിഎമ്മിൻറെ മരണം മുതൽ ഉയർന്നതാണ്. സസ്‌പെഷൻ പ്രാഥമിക നടപടി മാത്രമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രെട്ടറി വിശദ അന്വേഷണം നടത്തുന്നുണ്ട്. ഇതിന് മേലെ തുടർ നടപടിയെടുക്കും. പിരിച്ചു വിടാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ട് പ്രാശാന്തിന് മെമോ നൽകും. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാം അവസാനിപ്പിക്കുന്നു; കരഞ്ഞ് മുടി മുറിച്ച് ‘തൊപ്പി’

0

എല്ലാം അവസാനിപ്പിക്കുന്നുവെന്ന് കരഞ്ഞു പറഞ്ഞ് വിവാദ യൂട്യൂബർ ‘തൊപ്പി’. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമാണ് പിറന്നാൾ ദിനത്തിലെ യൂട്യൂബ് സ്ട്രീമിങ്ങിൽ തൊപ്പി പറയുന്നത്. വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ല, പണവും പ്രശസ്തിയുമുണ്ടാക്കിയിട്ട് പിന്നെ എന്താണ് കാര്യം. ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാർഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് വീഡിയോയിൽ പറയുന്നുണ്ട്.


‘ഇന്ന് സ്ട്രീമിങ്ങില്ല. ഇന്നെൻ്റെ പിറന്നാളായിട്ട് രാവിലെ മുതൽ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേൽക്കുന്നു, ഉറങ്ങുന്നു, എഴുന്നേൽക്കുന്നു… ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോൾ ലൈവിട്ടതാണ്. ഞാൻ ലൈവ് ചെയ്തിട്ട് ഇപ്പോൾ ഒരു മാസമായോ.. ‘ഹാപ്പി ബെർത്ത് ഡേ’ എന്ന് പറഞ്ഞ് ആരും വരരുത്. ഒറ്റ കാര്യമേ പറയാനുള്ളൂ. പിറന്നാൾ സമ്മാനം, ആഘോഷം ഒന്നുമില്ല.. ഒന്നിനും ഞാനില്ല. ഇവിടെയുള്ളവരെയെല്ലാം പറഞ്ഞുവിട്ടൂ. എനിക്ക് പിറന്നാൾ സമ്മാനമായി തരാനുദ്ദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുക. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കിൽ ആർക്കെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കൂ. 

ലൈവ് വരാനാണെങ്കിൽ എന്നും വരാമായിരുന്നു. കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എൻ്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേൾക്കുമ്പോൾ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടർ അവസാനിപ്പിക്കാൻ പോവുകയാണ്. അവസാനം ലൈവ് വന്നിട്ട് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് പോയത് ഓർക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതിൽ കൊട്ടിയടയ്ക്കുകയാണ്. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. എല്ലാം അവസാനിപ്പിക്കാൻ സമയമായി. എനിക്ക് മടുത്തു. 

ഞാൻ കഞ്ചാവാണെന്നാണ് പറയുന്നത്. ഞാൻ ഇങ്ങനെ തന്നെയാണ്. ജീവിതത്തിൽ അത്രയും വിഷമിച്ച ഒരു ദിവസമുണ്ടായിട്ടില്ല. കഴിഞ്ഞ ഒരുമാസമായി ഞാനിങ്ങനെയാണ്. എല്ലാ ദിവസവും ഞാൻ ഇങ്ങനെ വന്ന് ലൈവ് ഇടണമെന്നാണോ നിങ്ങൾ പറയുന്നത്. എനിക്കാരുമില്ല.. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എൻ്റെ അവസ്ഥ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കുക എന്നറിയില്ല. എനിക്ക് മുന്നിലുള്ള അവസാന വഴി ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഒഴിയുകയാണ്. ഞാൻ എന്നിലേക്ക് തിരിച്ച് പോവുകയാണ് ഇനി എനിക്ക് സന്തോഷമായിരിക്കാനുള്ള ഏക വഴി. ഞാനൊരുപാട് ശ്രമിച്ചു. അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ഉരുളുകയാണ്. ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ല. നിങ്ങൾക്കെല്ലാം ഞാനൊരു കോമാളി. ആളുകൾ എന്തെങ്കിലും കരുതട്ടേ. സ്വന്തം കുടുംബം അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ്. ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ ശ്രമിക്കാത്ത വഴികളില്ല. മുഖം മൂടിയിട്ടാണ് ഓരോ തവണയും ലൈവിൽ വരുന്നത്. ഇതിൽ കൂടുതൽ എനിക്ക് പറ്റില്ല. എൻ്റെ ജീവിതം ഇങ്ങനെയാകുമെന്ന് ഞാൻ വിചാരിച്ചില്ല. തൊപ്പി മരിച്ചു, ഇനി നിഹാദായി കാണാം. ലൈവ് നിർത്താൻ തോന്നുന്നില്ല, നിർത്തിയാൽ സഹിക്കാൻ പറ്റാത്ത ഏകാന്തതയാണ്.’ എന്ന് പറഞ്ഞാണ് നിഹാദ് യൂട്യൂബ് വീഡിയോ അവസാനിപ്പിക്കുന്നത്.


ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ തൊപ്പിയുടെ യഥാർത്ഥ പേര് നിഹാദ് എന്നാണ്. കണ്ണൂർ സ്വദേശിയായ നിഹാദിന്റെ mrz thoppi എന്ന യൂട്യൂബ് ചാനലിന് എട്ട് ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉണ്ട്. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. മോശം പദപ്രയോഗങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമുൾപ്പെടെ ടോക്സിക് മനോഭാവങ്ങളാണ് തൊപ്പിയുടെ വീഡിയോകളിൽ പ്രധാനം. തൊപ്പി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളിൽ സ്കൂൾ കുട്ടികൾ കൂട്ടമായെത്തുന്നത് വലിയ ചർച്ചയായിരുന്നു. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന് ആരോപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ  അധ്യാപകരടക്കം രംഗത്തുവന്നിരുന്നു. പൊതുസ്ഥലത്ത് അശ്ലീല പരാമർശങ്ങൾ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനും ‘തൊപ്പി’ക്കെതിരെ മലപ്പുറത്ത്‌ പൊലീസ് കേസുണ്ടായത് കഴിഞ്ഞ വർഷമാണ്.

ഉപതെരഞ്ഞെടുപ്പ്: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

0

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. അബ്കാരി, എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉത്പ്പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.

ടോള്‍ ഫ്രീ നമ്പറായ 1800 425 2848 ലോ താഴെ പറയുന്ന എക്സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലോ വിവരം അറിയിക്കാം.എക്‌സൈസ് കണ്‍ട്രോള്‍ റൂം കല്‍പ്പറ്റ -04936-288215എക്സൈസ് റെയിഞ്ച് ഓഫീസ്, കല്‍പ്പറ്റ – 04936-208230എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കല്‍പ്പറ്റ 04936-202219എക്സൈസ് റെയിഞ്ച് ഓഫീസ് മാനന്തവാടി- 04935-293923എക്‌സ്‌ക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മാനന്തവാടി- 04935-240012എക്സൈസ് റെയിഞ്ച് ഓഫീസ്, ബത്തേരി- 04936-227227എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി- 04936-248190എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്,മീനങ്ങാടി-04936-246180എക്‌സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍-9447178064അസി.എക്‌സൈസ് കമ്മീഷണര്‍- 9496002872,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,കല്‍പ്പറ്റ- 9400069663,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മാനന്തവാടി-9400069667,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സുല്‍ത്താന്‍ ബത്തേരി- 9400069665,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍, സ്‌ക്വാഡ്, വയനാട്- 9400069666എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ- 9400069668എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി- 9400069670എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍,സുല്‍ത്താന്‍ ബത്തേരി-9400069669.