spot_img
Wednesday, July 8, 2026
Home Blog Page 290

കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 544 നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 544 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PA 566681

സമശ്വാസ സമ്മാനം (.8,000/-)

PB 566681
PC 566681
PD 566681
PE 566681
FP 566681
PG 566681
PH 566681
PJ 566681
PK 566681
PL 566681
PM 566681

രണ്ടാം സമ്മാനം [10 Lakhs]

PG 354429

മൂന്നാം സമ്മാനം  [ 1 ലക്ഷം]

PA 930456

PB 270253

PC 321953

PD 203836

PE 231642

FP 775408

PG 218970

PH 187985

PJ 360435

PK 224155

PL 439215

PM 535820

നാലാം സമ്മാനം Rs.5,000/- 0618  0697  0818  1925  2452  2845  2982  4192  5549  6287  7183  8110  8217  8372  8419  9140  9916  9967

അഞ്ചാം സമ്മാനം (Rs.1,000/-) 0183  0526  0546  0572  0786  1232  1530  1736  2387  2686  2936  3294  3517  3833  4240  4801  5342  5984  6173  6279  6495  6605  6795  6804  6907  7105  7521  7885  8028  8089  8187  9195  9231  9930

ആറാം സമ്മാനം (Rs.500/-)0002  0061  0082  0434  0684  0998  1093  1307  1593  1776  1888  1901  1948  1960  2224  2269  2339  2431  2457  2634  2934  2962  3135  3146  3169  3184  3190  3651  3741  3749  4118  4420  4500  4846  4864  4993  5048  5179  5697  5767  5796  5910  6151  6172  6292  6419  6844  6927  6936  7048  7128  7167  7388  7407  7527  7711  7724  7788  7804  7835  7880  7909  8024  8040  8041  8087  8116  8145  8647  8864  8878  9146  9173  9268  9420  9546  9600  9708  9881  9929

ഏഴാം സമ്മാനം (100) 0064  0578  0612  0717  0831  0958  1000  1082  1104  1222  1279  1396  1459  1711  1788  1816  1824  1877  1927  2112  2132  2134  2140  2161  2259  2360  2362  2456  2483  2699  2827  2832  2886  2902  3191  3274  3445  3495  3553  3596  3648  3875  3905  3936  3958  3962  4208  4330  4456  4578  4680  4692  4756  4837  4974  5025  5027  5071  5284  5294  5332  5368  5434  5471  5480  5553  5557  5607  5841  5859  5865  5891  5892  6092  6103  6164  6202  6300  6309  6318  6388  6392  6634  6860  6966  7029  7093  7108  7142  7275  7348  7431  7454  7468  7476  7618  7695  7726  7854  7923  8025  8248  8669  8774  8780  8809  8843  8874  9040  9046  9094  9132  9151  9163  9188  9226  9257  9267  9291  9294  9464  9488  9822  9826  9840  9906

എഡിഎമ്മിൻ്റെ മരണം: ഹർജി വിധി പറയാൻ മാറ്റി

0

കണ്ണൂർ: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29 നാണ് കേസിൽ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.

എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ വാദം

എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിൻ്റെ അഭിഭാഷകൻ, പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രശാന്തിന്റെ പരാതികളിൽ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടന ഉത്തരവാദിത്വമുള്ള എഡിഎമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ എഡിഎമ്മിനോട് സ്ഥലം സന്ദർശിക്കാൻ പറയാൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷക്ക് സാധിക്കില്ല. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റിൻ്റെ പരിധിയിൽ വരുന്നതല്ല. ദിവ്യയുടെത് ആസൂത്രിത നടപടിയാണ്. നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് വൈരാഗ്യം വരാൻ കാരണം. ഉപഹാരം നൽകുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ എഴുന്നേറ്റ് പോയത് അപമാനിക്കാൻ ഉദ്ദേശിച്ചാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. അതിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം. ആ വേദിയിൽ ദിവ്യയോട് തിരിച്ച് മറുപടി പറയാതിരുന്നത് നവീന്റെ മാന്യത. ഗൗരവതരമായ കുറ്റമാണ് ദിവ്യ ചെയ്തത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണരുടെ മുന്നിൽ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീൻ ബാബുവിന്റെ അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എംവിഡി

0

ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ വസ്തുക്കൾ വെച്ച് കൊണ്ട് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി എംവിഡി. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കൾ വച്ചു കൊണ്ട് ഇരുചക്ര വാഹനങ്ങളിൽ ളിൽ യാത്ര ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസാരമായ അപകടത്തിൽ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത് കാരണമാവും എന്നും എം വി ഡി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

പല തരത്തിലുള്ള പണിയായുധങ്ങൾ, ഇരുമ്പുദണ്ഡുകൾ, അലൂമിനിയം ഫാബ്രിക്കേഷനു വേണ്ടിയുള്ള പൈപ്പുകൾ, ഗ്ലാസ്സുകൾ, ഷീറ്റുകൾ, കാടുവെട്ടു യന്ത്രങ്ങൾ, തെങ്ങുകയറാനുള്ള യന്ത്രം, ടൈൽ കട്ടു ചെയ്യുന്ന കട്ടറുകൾ എന്നു വേണ്ട ഒട്ടുമിക്ക സാധനങ്ങളും “എളുപ്പ”ത്തിൽ എത്തിക്കാനുള്ള വാഹനമായി ആളുകൾ ഇന്ന് ഇരുചക്രവാഹനങ്ങളെ കാണുന്നുവെന്നും . കച്ചവട താല്പര്യത്തോടെ കസേരകൾ പോലുള്ള മറ്റു ചില വസ്തുക്കൾ കൊണ്ടു പോകുന്നവരും പുതുതായി രംഗപ്രവേശം ചെയ്തിട്ടുണ്ട് എന്നും എം വി ഡി കുറിച്ചു. റോഡിലുപയോഗിക്കുന്ന. സ്വന്തമായി ബാലൻസ് ഇല്ലാത്ത ഏക വാഹനമാണ് ടുവിലറുകൾ എന്നും എം വി ഡി വ്യക്തമാക്കി

എംവിഡിയുടെ ഫേസ്ബുക് പോസ്റ്റ്

അപകടം പതിയിരിക്കുന്ന യാത്രകൾ

ഇരുചക്രവാഹനം എന്നത് രണ്ടു പേർക്ക് വരെ ഒന്നിച്ച് സഞ്ചരിക്കാവുന്ന ഒരു വാഹനമാണ്. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കൾ അവയിൽ വച്ചു കൊണ്ട് യാത്ര ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസ്സാരമായ അപകടത്തിൽ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത് കാരണമാവും. പല തരത്തിലുള്ള പണിയായുധങ്ങൾ, ഇരുമ്പുദണ്ഡുകൾ, അലൂമിനിയം ഫാബ്രിക്കേഷനു വേണ്ടിയുള്ള പൈപ്പുകൾ, ഗ്ലാസ്സുകൾ, ഷീറ്റുകൾ, കാടുവെട്ടു യന്ത്രങ്ങൾ, തെങ്ങുകയറാനുള്ള യന്ത്രം, ടൈൽ കട്ടു ചെയ്യുന്ന കട്ടറുകൾ എന്നു വേണ്ട ഒട്ടുമിക്ക സാധനങ്ങളും “എളുപ്പ”ത്തിൽ എത്തിക്കാനുള്ള വാഹനമായി ഇന്ന് ഇരുചക്രവാഹനങ്ങളെ കാണുന്ന ഒരു പറ്റം ആളുകൾ സമൂഹത്തിലുണ്ട്. കച്ചവട താല്പര്യത്തോടെ കസേരകൾ പോലുള്ള മറ്റു ചില വസ്തുക്കൾ കൊണ്ടു പോകുന്നവരും പുതുതായി രംഗപ്രവേശം ചെയ്തിട്ടുണ്ട്.

ഓർക്കുക, റോഡിലുപയോഗിക്കുന്ന. സ്വന്തമായി ബാലൻസ് ഇല്ലാത്ത ഏക വാഹനമാണ് ടുവിലറുകൾ.

വയനാട് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

0

വയനാട്‌ ലോക്സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിയോടെ ജില്ലാ കളക്ടർ ആർ മേഘശ്രീക്ക്‌ മുൻപാകെ എൽഡിഎഫ്‌ നേതാക്കൾക്കൊപ്പമെത്തി സ്ഥാനാർത്ഥി പത്രിക നൽകും. യുഡിഎഫ്‌ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്നലെ പത്രിക നൽകിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും ഇന്ന് പത്രിക നൽകും.

പി.പി ദിവ്യക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

0

എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷക്കെതിരായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

നവീൻ ബാബുവിന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തന്റെ മൊഴി ആരോഗ്യ വകുപ്പ് അന്വേഷണ സംഘം പരിയാരം മെഡിക്കൽ കോളജിലെത്തി രേഖപ്പെടുത്തി. കൈക്കൂലി നൽകിയെന്ന മൊഴി ടി.വി പ്രശാന്തൻ വീണ്ടും ആവർത്തിച്ചു. പ്രശാന്തനെ ഉടൻ ജോലിയിൽ നിന്ന് നീക്കം ചെയ്തേക്കുമെന്നാണ് വിവരം.

അതിനിടെ എഡിഎം കെ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് റവന്യൂമന്ത്രി കെ രാജന് കൈമാറും. പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.തലസ്ഥാനത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്. വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കും. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് വിതുര-പൊന്നാംചുണ്ട് പാലത്തിൽ വെള്ളം കയറി. കാട്ടാക്കടയിൽ കനത്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി. കാട്ടാക്കട ചാരുപ്പാറ സ്വദേശി ഹരികുമാറിന്റെ വീട്ടിലേക്കാണ് വെള്ളം ഇരച്ചുകയറിയത്. വീട്ടിലെ സെപ്റ്റിക് ടാങ്ക് അടക്കം തകർന്നു. ഇതിനിടെ വിഴിഞ്ഞം തീരത്ത് കൗതുകമായി വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി. സാധാരണയായി കൊടുംകാറ്റും മഴയുമുള്ള ഘട്ടത്തിൽ ഉൾക്കടലിൽ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ് വിഴിഞ്ഞത്ത് ദൃശ്യമായത്.

അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഒഡീഷയിൽ 20 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കാനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്

എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

0

കൽപ്പറ്റ:എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെ ഉച്ചയ്ക്ക് 12 മണിക്കാണ് നവ്യ പത്രിക സമർപ്പിക്കുക. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻ്റ് മോഹനൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിക്കും.

വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി കഴിഞ്ഞു. 5 വർഷക്കാലം എം.പി ആയി ഇരുന്ന രാഹുൽ ​ഗാന്ധി വയനാടിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് നവ്യ വിമർശിച്ചു. വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികൾ എന്നാണ് രാഹുലിനെയും പ്രിയങ്കയെയും നവ്യ വിശേഷിപ്പിച്ചത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിൽ ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന എം.പിയെ ആണ് ആവശ്യമെന്നും നവ്യ വ്യക്തമാക്കിയിരുന്നു. 

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രിയങ്ക വയനാട്ടിലേക്ക്‌ വരുന്നത് നാട്ടുകാരെ വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വയനാട്ടിലെ വോട്ടർമാർ വീണ്ടും വഞ്ചിതരാകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് ജയിച്ച പ്രിയങ്കയുടെ സഹോദരൻ രാഹുൽ വയനാട്ടിലെ വോട്ടർമാരെ വഞ്ചിച്ചു. 
അവർ വീണ്ടും കബളിപ്പിക്കപ്പെടാൻ തയ്യാറാകില്ല. രാഹുൽ ഗാന്ധി  അവരെ വിഡ്ഢികളാക്കിക്കഴിഞ്ഞെന്നും എന്നാൽ ഇപ്രാവശ്യം അവർ വഞ്ചിതരാകില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 

ഇത്തവണ ബിജെപിയും കോൺഗ്രസും തമ്മിലുള്ള മത്സരമാണ് വയനാട്ടിൽ സംഭവിക്കുക. അഞ്ച് വർഷമായി രാഹുൽ അവിടെ ഒന്നും ചെയ്തിട്ടില്ല. പ്രിയങ്ക ഗാന്ധി വാദ്രയും ഇതേ പാരമ്പര്യം പിന്തുടരുമെന്നുറപ്പാണ്. ഈ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിനെ വയനാട്ടിലെ ജനങ്ങൾ തീർച്ചയായും പിന്തുണക്കുക തന്നെ ചെയ്യുമെന്നും കാരണം അവർ കൂടുതൽ കഴിവുള്ള വ്യക്തിയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 

മലയാളിയായ നവ്യ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രയത്നിക്കുക തന്നെ ചെയ്യും. വയനാടിൻ്റെ പ്രശ്‌നങ്ങൾ എന്താണെന്ന് പ്രിയങ്കക്ക് അറിയില്ല, കഴിഞ്ഞ അഞ്ച് വർഷമായി വയനാടിന് വേണ്ടി ഒന്നും ചെയ്യാത്ത സ്വന്തം സഹോദരൻ കൂടിയായ എംപിയുടെ പിൻഗാമിയാണവർ. രാഹുൽ ഗാന്ധിയും തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വോട്ട് ചോദിച്ചെങ്കിലും വയനാട്ടിലെ ജനങ്ങളെ കൈവിടുമെന്ന വിവരം അദ്ദേഹം മറച്ചുവച്ചു. വയനാട്ടിൽ ഒരു ദുരന്തമുണ്ടായി. എം പി എന്ന നിലയിൽ രാഹുൽ ഗാന്ധി അവിടെ ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വോട്ടർമാർ ഏറെയുള്ളതിനാൽ വയനാട് സുരക്ഷിത സീറ്റാണെന്നാണ് പ്രിയങ്ക കരുതുന്നതെന്നും പകരം വിദ്യാസമ്പന്നയും എഞ്ചിനീയറുമായ നവ്യക്ക് ജനങ്ങൾ  അവസരം നൽകുന്നതാണ് ഉചിതമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പ്രിയങ്ക ഗാന്ധിക്കുള്ളത് 4.24 കോടി രൂപയുടെ നിക്ഷേപം, നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍

0

വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ​ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ പറയുന്നു. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയും രാഹുൽ ഗാന്ധിയുമായി ചേർന്ന് ദില്ലി മെഹ്റോളിയിലും കൃഷിസ്ഥലമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. എന്നാൽ കൃഷിസ്ഥലം അല്ലാത്ത ഭൂമി കൈവശം ഇല്ലെന്നും പറയുന്നു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വീടുണ്ട്. 5.64 കോടി രൂപ വിലമതിക്കുന്ന വീടാണ് ഷിംലയിൽ ഉള്ളത്. ആകെ ഭൂമിയും വീടും അടക്കം 7 കോടി 74 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 15,75,000 രൂപയുടെ ബാധ്യത ഉണ്ടെന്നും ഭർത്താവ് റോബർട്ട് വാദ്രക്ക് 10 കോടി രൂപ ബാധ്യതയുണ്ടെന്നും സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. പിജി ഡിപ്ലോമ ഇൻ ബുദ്ധിസ്റ്റ് സ്റ്റഡീസിലാണ് പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യതയെന്നും നാമനിർദേശ പത്രികയിൽ വ്യക്തമാക്കുന്നു. 

മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. വയനാട്ടിൽ മത്സരിക്കാനാവുന്നതിൽ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താൽ ഭാഗ്യമായി കരുതുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരും ഗുരുക്കൻമാരാണ്. രാഹുലിന് പോരാടാനുള്ള കരുത്ത് നൽകിയത് വയനാടാണ്. എന്‍റെ കുടുംബം വയനാടിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയ നിരവധി പേര്‍ കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.

രക്ഷിതാക്കളും കുട്ടികളും ശ്രദ്ധിക്കുക! ഉഴപ്പിയാൽ ഇനി ജയിക്കില്ല; ഈ വര്‍ഷം മുതല്‍ 8ാം ക്ലാസില്‍ മിനിമം മാർക്ക്

0

എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ​ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്പ്രദായം (സബ്ജെക്ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കും.   നിലവിലെ ഓൾ പ്രൊമോഷൻ രീതിയിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും വിഷയത്തിൽ വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഒമ്പതാം ക്ലാസിലും മിനിമം മാർക്ക് നടപ്പാക്കും. നേരത്തെ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിജയിക്കാൻ 30 ശതമാനം മാർക്ക്‌ വേണം.

മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷയുണ്ടാകും.   അടുത്ത വർഷം ഒമ്പതിലും മിനിമം മാർക്ക്‌ പ്രാബല്യത്തിൽ വരും. 2026-27ൽ എസ്‌എസ്‌എൽസി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം.   വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി പരിശോധന നടത്തണം. ഒരു മാസത്തിനകം ഇത് പൂർത്തിയാക്കണം. അനുവാദം ഇല്ലാതെ എത്ര സ്കൂളുകൾ പ്രവർത്തിക്കുന്നുവെന്ന കാര്യത്തിൽ ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

 

അന്യസംസ്ഥാന ഡ്രൈവിങ് ലൈസൻസ്; വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണം

0

മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ കടമ്പ. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർദശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിച്ചാൽ മാത്രമാണ് കേരളത്തിലെ മേൽവിലാസത്തിലേക്ക് മാറ്റം സാധ്യമാകുക. മറ്റു സംസ്ഥാനങ്ങളിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളിൽ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. ഇതുമൂലമാണ് മേൽവിലാസ മാറ്റത്തിന്റെ നിബന്ധന കർശനമാക്കിയതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന
വിശദീകരണം.

അപേക്ഷകന് വാഹനം ഓടിക്കാൻ അറിയാമെന്ന് ബോധ്യപ്പെടാൻ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് തീരുമാനമെടുക്കാം. എന്നാൽ സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാൽ മിക്ക മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നെടുത്ത ലൈസൻസ് കാലാവധിയെത്തുന്നതിനു മുൻപേ പുതുക്കാൻ പോലും കേരളത്തിൽ റോഡ് ടെസ്റ്റ് ആവശ്യമില്ലായിരുന്നു. മോട്ടോർ വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മാർക്ക് ലൈസൻസ് എടുക്കാം. ലൈസൻസ് അനുവദിക്കുന്നതിന് രാജ്യത്താകമാനം ഒരേ മാനദണ്ഡമാണ്. ഈയിടെ കേരളത്തിൽ ലൈസൻസ് അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയെന്നത് മാത്രമാണ് പ്രത്യേകത.