spot_img
Wednesday, July 8, 2026
Home Blog Page 291

വാഹനാപകടം; ഇൻഷുറൻസില്ലെങ്കില്‍ 2000 രൂപ പിഴ; വാഹനം വിട്ട് കിട്ടണമെങ്കിൽ ഇൻഷുറൻസ് പുതുക്കണം; പുതിയ നീക്കങ്ങളുമായി മോട്ടോർ വാഹനവകുപ്പ്

0

അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇൻഷുറൻസില്ലെങ്കില്‍ 2000 രൂപകൂടി പിഴചുമത്താൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു.

ഇൻഷുറൻസില്ലാതെ വാഹനം നിരത്തില്‍ ഇറക്കിയതിനും അപകടമുണ്ടാക്കിയതിനുമുള്ള പോലീസ് കേസിന് പുറമേയാണിത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കില്‍ നഷ്ടപരിഹാരത്തുക നല്‍കേണ്ട ബാധ്യത വാഹന ഉടമയ്ക്കാണ്. കേന്ദ്ര നിർദേശപ്രകാരമാണ് പ്രത്യേകം പിഴ ഈടാക്കുന്നതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.

അപകടത്തില്‍പ്പെട്ട വാഹനത്തിന്റെപേരിലുള്ള കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ അതേ കുറ്റത്തിന് മറ്റൊരുവഴിക്ക് പിഴചുമത്തുന്നത് ശരിയല്ലെന്ന നിലപാടാണ് വകുപ്പ് എടുത്തിരുന്നത്. എന്നാല്‍ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ ഓടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കാൻ കേന്ദ്രം നിർദേശിച്ചത്.

ഇൻഷുറൻസ് പരിരരക്ഷ പുതുക്കിയശേഷം വാഹനം വിട്ടുകൊടുത്താല്‍ മതിയെന്ന വ്യവസ്ഥയും കർശനമാക്കും. നഷ്ടപരിഹാരത്തുക ഈടാക്കിയശേഷം വാഹനം വിട്ടുകൊടുത്താല്‍ മതിയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ഭാവിയില്‍ അതും വ്യവസ്ഥായായി മാറും.

എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

0

തിരുവനന്തപുരം: എണ്ണപലഹാരം പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന പത്രക്കടലാസിൽ നിന്ന് രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയുള്ള സാഹചര്യം കണക്കിലെടുത്താണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫലപ്രദമായ പാക്കിങിൽ ഭക്ഷണങ്ങളുടെ ഘടനാമാറ്റം ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തും.

സംരംഭകര്‍ അടക്കം പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യസുരക്ഷാ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.

ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കി : മുഖ്യമന്ത്രി

0

ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

സമ്പൂർണ ഡിജിറ്റൈസേഷൻ മുഖ്യമന്ത്രി പ്രഖ്യാപിച്ചു

മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.  ശബരിമലയിൽ ഗസ്റ്റ്ഹൗസുകൾ നിർമ്മിച്ചുവരികയാണെന്നും നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ഭക്തർക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അങ്കണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടേയും സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂർണ ഡിജിറ്റൈസേഷൻ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.

ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കാനായി. ഇതിന്റെ പ്രവർത്തനങ്ങളിൽ ജീവനക്കാരും പ്രധാന പങ്ക് വഹിച്ചു. ഇതിലൂടെ ബോർഡിന് കൂടുതൽ മികവോടെ കാര്യക്ഷമമായി പ്രവർത്തിക്കാനാകും. വിവരങ്ങൾ കൃത്യമായി എല്ലാവരിലും എത്തിക്കാൻ ഡിജിറ്റൈസേഷൻ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ കിഫ്ബി പദ്ധതിയിലൂടെ 130 കോടിരൂപ ചെലവിട്ട് നാല് ഇടത്താവളങ്ങൾ സർക്കാർ നടപ്പാക്കിവരികയാണെന്ന് അദ്ധ്യക്ഷനായിരുന്ന ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. യാത്രാ സൗകര്യം, ആരോഗ്യപരിപാലനം, ദാഹജലം, വൈദ്യുതി, പാർക്കിംഗ്, പൊലീസ് സേവനം  ഉൾപ്പെടെ വിപുലമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി നിരന്തരം ചർച്ച നടത്തി അവലോകനയോഗങ്ങൾ സംഘടിപ്പിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വയനാടിനുള്ള സഹായമായി 1 കോടി രൂപ ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറി.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, അഡ്വ വി കെ പ്രശാന്ത് എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ എ അജികുമാർ, ജി സുന്ദരേശൻ, കവി വി. മധുസൂദനൻ നായർ, ദേവസ്വം ബോർഡ് ഐടി ഉപദേശകനും ഫോറൻസിക് വിദഗ്ധനുമായ ഡോ. പി വിനോദ് ഭട്ടതിരിപ്പാട്,  സെക്രട്ടറി എസ് ബിന്ദു,  മുൻ പ്രസിഡന്റ് പത്മകുമാർ, ചീഫ് എൻജിനീയർ രഞ്ജിത്ത് കെ ശേഖർ, ദേവസ്വം കമ്മീഷണർ  സി വി പ്രകാശ്,  ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് എസ് പി പ്രജിത്ത് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

0

വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പമാണ്‌ ജില്ലാ കളക്ട്രേറ്റിലെത്തി കളക്ടർ ആർ മേഘശ്രീക്ക്‌ മുൻപാകെ പത്രിക നൽകിയത്‌.ഇതോടനുബന്ധിച്ച്‌ കൽപ്പറ്റ നഗരത്തിൽ റോഡ്‌ ഷോയും സംഘടിപ്പിച്ചിരുന്നു.

കൽപ്പറ്റ പുതിയ സ്റ്റാൻഡ്‌ പരിസരത്ത്‌ നിന്ന് തുടങ്ങിയ റോഡ്‌ ഷോ എസ്‌കെഎംജെ സ്കൂൾ പരിസരത്ത്‌ സമാപിച്ചു.രാഹുൽ ഗാന്ധി കെ സുധാകരൻ സാദിഖലി ശിഹാബ്‌ തങ്ങൾ എന്നിവർ തുറന്ന വാഹനത്തിൽ പ്രിയങ്കാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഗ്ഗെയും സോണിയാ ഗാന്ധിയും റോഡ്‌ ഷോ സമാപിക്കുന്ന സ്ഥലത്തേക്ക്‌ എത്തി.പത്രികാ സമർപ്പണത്തിന്‌ മുൻപ്‌ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രിയങ്ക പ്രവർത്തകരോട്‌ സംസാരിച്ചു.മത്സരിക്കാൻ അവസരം നൽകിയ കുടുംബത്തിനും കോൺഗ്രസിനും അവർ നന്ദി പറഞ്ഞു.രാത്രികാല ഗതാഗത നിരോധനം,വന്യമൃഗ ശല്യം എന്നിവ പരിഹരിക്കുന്നതിനായി ഇടപെടുമെന്ന് വാഗ്ദാനം നൽകി.

പ്രിയങ്കക്ക്‌ പിന്നാലെ രാഹുൽ ഗാന്ധിയും സംസാരിച്ചു.പിന്തുണക്ക്‌ നന്ദിയുണ്ടെന്ന് പറഞ്ഞ രാഹുൽ സഹോദരി ഇനി ഒപ്പമുണ്ടാവുമെന്നും പിന്തുണനൽകണമെന്നും പറഞ്ഞു.ഒന്നരയോടെ പ്രിയങ്ക കളക്ടർക്ക്‌ മുന്നിലെത്തി പത്രിക നൽകി.പത്രികാ സമർപ്പണത്തിന്‌ ശേഷം മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരെ സംസ്ക്കരിച്ച പുത്തുമലയും സന്ദർശ്ശിച്ചു.തുടക്കത്തിൽ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികൾക്കായി പ്രിയങ്കാഗാന്ധി എത്തും.ജാർഖണ്ഡിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തേണ്ടതിനാൽ ഇതു കൂടി പരിഗണിച്ചാവും വയനാട്ടിലെ പ്രചാരണത്തിന്റെ അടുത്ത ഘട്ടം

വർഷങ്ങൾക്ക് ശേഷം സോണിയ ഗാന്ധി നാളെ വയനാട്ടിലേക്ക്

0

കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. വൈകിട്ടോടെ മൈസൂരുവിൽ എത്തുന്ന ഇരുവരും റോഡ് മാർഗമായിരിക്കും ബത്തേരിയിലെത്തുക.

നാമ നിർദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലെത്തും. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സോണിയ കേരളത്തിലെത്തുന്നത്. സോണിയയും രാഹുലും പ്രിയങ്കയും ഒരുമിച്ച് വയനാട്ടിലെത്തുന്നതും ആദ്യമാണ്.

കഴിഞ്ഞ രണ്ടു തവണ രാഹുൽ വയനാടിനെ പ്രതിനിധീകരിച്ച് മത്സരിച്ചപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സോണിയക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.

നാളെ രാവിലെ 11ന് കൽപറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും റോഡ് ഷോ ആയി രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചായിരിക്കും പ്രിയങ്ക പത്രിക സമർപ്പിക്കുക. റോഡ് ഷോയിൽ സോണിയയും ഖാർഗെയും രാഹുലും ഒരുമിച്ച് അണിനിരന്നേക്കും.

പ്രിയങ്കയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സംസ്ഥാന ദേശീയ നേതാക്കൾ വയനാട്ടിലെത്തുമെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് സ്വർണത്തിന്:ഈ മാസത്തിലെ വില ഒറ്റ നോട്ടത്തിൽ 

0

സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 160 രൂപ വർധിച്ച് സ്വർണവില റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. ഇന്നും അതെ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58400 രൂപയാണ്.

വില കുത്തനെ ഉയർന്നതോടെ സ്വർണാഭരണ ഉപഭോക്താക്കൾ ആശങ്കയിലാണ്. ഇനിയും വില ഉയരുമെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. 

ഇന്ന് ഒരു പവന് സ്വർണം വാങ്ങാൻ  ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജുകളും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 63,350 രൂപ നൽകേണ്ടി വരും

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7300 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വില ഇന്നും ഉയർന്നിട്ടുണ്ട്.ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയായി 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല  വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40  രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360  രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ
ഒക്ടോബർ 17: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 57280 രൂപ
ഒക്ടോബർ 18: ഒരു പവൻ സ്വർണത്തിന്റെ വില 640  രൂപ ഉയർന്നു. വിപണിയിലെ വില 57920 രൂപ
ഒക്ടോബർ 19:  ഒരു പവൻ സ്വർണത്തിന്റെ വില 480  രൂപ ഉയർന്നു. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 20: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 21: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 22: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,400 രൂപ

യുപിഐയില്‍ തെറ്റായി പണം അയച്ചോ? പേടിക്കേണ്ട തിരികെ ലഭിക്കാൻ വഴികളിതാ…

0

യുപിഐയില്‍ പണം മാറി അയക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. പണം തിരികെ ലഭിക്കുമോ എന്ന് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പണം തിരികെ ലഭിക്കുന്നതിനും നിരവധി വഴികളുണ്ട്.

തെറ്റായ യുപിഐ ഐഡിയിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെങ്കില്‍, ആദ്യം ചെയ്യേണ്ടത് പണം ലഭിച്ചയാളെ ഉടന്‍ ബന്ധപ്പെടുക എന്നതാണ്. പണം കിട്ടിയ ആളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല, ആ വ്യക്തി പണം തിരികെ നല്‍കുന്നില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ ചെയ്യാന്‍ കഴിയുന്ന മറ്റു വഴികളാണ് ചുവടെ:

1.പേയ്മെന്റ് സേവന ദാതാവിനെ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുക

ഇടപാട് നടത്തിയ പേയ്മെന്റ് സേവന ദാതാവിനെ (Google Pay, Paytm, PhonePe മുതലായവ) ബന്ധപ്പെടുക എന്നതാണ് ഒരു കാര്യം. യുപിഐ ഇടപാട് ഐഡി, വെര്‍ച്വല്‍ പേയ്മെന്റ് വിലാസം, പണം കൈമാറിയ തീയതി എന്നിവ പോലുള്ള ഇടപാട് വിശദാംശങ്ങള്‍ നല്‍കി സാഹചര്യം വിശദീകരിക്കാൻ കഴിയും.

2. എന്‍പിസിഐ പോര്‍ട്ടലില്‍ പരാതി നല്‍കുക

യുപിഐയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എന്‍പിസിഐ) ‘തര്‍ക്ക പരിഹാര സംവിധാനം’ പ്രവർത്തനത്തിലുണ്ട്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ‘തര്‍ക്ക പരിഹാര സംവിധാനം’ എന്ന വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. യുപിഐ ഇടപാട് ഐഡി, ട്രാന്‍സ്ഫര്‍ ചെയ്ത തുക, ഇടപാടിന്റെ തീയതി, വെര്‍ച്വല്‍ പേയ്മെന്റ് വിലാസം, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉൾപ്പെടെ ഓണ്‍ലൈന്‍ ഫോമിൽ രേഖപ്പെടുത്തുക. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ഒരു പകര്‍പ്പ് അപ്‌ലോഡ് ചെയ്യുക. പരാതിയുടെ കാരണമായി ‘Incorrectly transferred to another account’ ‘ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

3. പരാതി പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍

യുപിഐ പേയ്മെന്റ് സേവന ദാതാവിന് (Google Pay, Paytm, PhonePe മുതലായവ) ആദ്യം പരാതി നല്‍കുക. പരിഹരിക്കപ്പെട്ടില്ലെങ്കില്‍, അടുത്തതായി യുപിഐ ആപ്പുമായി ബന്ധപ്പെട്ട പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ ബാങ്കിനെ ബന്ധപ്പെടുക. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഉപയോക്താവിന്റെ അക്കൗണ്ടുള്ള ബാങ്കിനെ സമീപിക്കുക. അവസാന ഘട്ടം എന്ന നിലയിലാണ് എന്‍പിസിഐയെ സമീപിക്കേണ്ടത്.

4. ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കാം

ഒരു മാസത്തിന് ശേഷവും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിലോ, പ്രതികരണത്തില്‍ അതൃപ്തി തോന്നുകയോ ചെയ്‌താൽ വിഷയം റിസര്‍വ് ബാങ്കില്‍ ഉന്നയിക്കാം. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓംബുഡ്‌സ്മാനെയാണ് പ്രശ്ന പരിഹാരത്തിനായി സമീപിക്കേണ്ടത്.

5. പരാതി നല്‍കിയ ശേഷം കൃത്യമായി ഫോളോ അപ്പ് ചെയ്യുക

പരാതി നല്‍കിയ ശേഷം കൃത്യമായ ഫോളോ അപ്പുകൾ നടത്തുക. പേയ്മെന്റ് ആപ്പ് വഴിയോ ബാങ്കിന്റെ ഉപഭോക്തൃ സേവനത്തിലൂടെയോ പരാതിയുടെ സ്റ്റാറ്റസ് നിരീക്ഷിക്കുക. സമയബന്ധിതമായ അപ്ഡേറ്റുകള്‍ ചെയ്യുന്നത് വഴി ഉചിതമായ നടപടി സ്വീകരിക്കാവുന്നതാണ്.

6. തെറ്റുകള്‍ എങ്ങനെ ഒഴിവാക്കാം

പേയ്മെന്റ് സ്ഥിരീകരിക്കുന്നതിന് മുമ്പ് യുപിഐ ഐഡിയോ മൊബൈല്‍ നമ്പറോ ശരിയാണെന്ന് ഉറപ്പാക്കണം. ആകസ്മികമായി വലിയ തുകയുടെ കൈമാറ്റങ്ങള്‍ തെറ്റായി ചെയ്യുന്നത് ഒഴിവാക്കാന്‍ പേയ്മെന്റ് പരിധി നിശ്ചയിക്കുന്നതാണ് നല്ലതാണ്. വലിയ തുക തെറ്റായി കൈമാറുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. എല്ലാ ഇടപാടുകള്‍ക്കും കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കുന്നതും പ്രവര്‍ത്തനക്ഷമമാക്കുന്നത് നല്ലതാണ്.

കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

0

എടപ്പാള്‍:കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍നിന്ന് സ്വര്‍ണ വ്യാപാരിയുടെ ഒരുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. പള്ളുരുത്തി സ്വദേശികളായ നെല്ലിക്കൽ നൗഫൽ (34), പാറപ്പുറത്ത് ജോയ് (50), കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ്  നാലേരി ജയാനന്ദൻ (ബാബു–61) എന്നിവരെയാണ്‌ തിരൂർ ഡിവൈഎസ്‌പി ഇ ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം തിങ്കൾ രാത്രി അറസ്‌റ്റ്‌ ചെയ്‌തത്‌.

തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കാനായി ജിബിൻ എന്ന ജീവനക്കാരൻ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങളാണ് കുറ്റിപ്പറത്തുനിന്ന് തൃശൂരിലേക്കുള്ള ബസ്‌ യാത്രക്കിടെ  സംഘം കവര്‍ന്നത്. ശനി രാത്രി ഒമ്പതരയോടെയാണ് ജിബിന്‍ കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക്  കെഎസ്ആര്‍ടിസി ബസില്‍ കയറിയത്‌.  തിരക്കായതിനാൽ ബാഗ് പുറകിലിട്ട് നിന്നാണ് എടപ്പാള്‍വരെ യാത്രചെയ്തത്. എടപ്പാളില്‍ യാത്രക്കാര്‍ ഇറങ്ങിയതോടെ സീറ്റ്‌ ലഭിച്ചു. തുടർന്ന്‌  ബാഗ് പരിശോധിച്ചപ്പോഴാണ്‌  ആഭരണങ്ങള്‍ സൂക്ഷിച്ച ബോക്സ് നഷ്ടപ്പെട്ടത് അറിയുന്നത്. ഉടൻ  ബസ് ജീവനക്കാരെ അറിയിച്ചു. ചങ്ങരംകുളം പെലീസെത്തി  ബസ് സ്റ്റേഷനിലെത്തിച്ച്  യാത്രക്കാരെയും ബസും പരിശോധിച്ചെങ്കിലും  സ്വര്‍ണം കണ്ടെത്താനായില്ല.

സ്വർണത്തിന്റെ ഉടമകളായ തൃശൂര്‍ സ്വദേശികൾ സ്റ്റേഷനിലെത്തി പരാതി നല്‍കി. ചങ്ങരംകുളം, കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡിവൈഎസ്‌പിക്ക്‌  കീഴിലുള്ള പ്രത്യേക അന്വേഷക സംഘവും ചേര്‍ന്നാണ്  അന്വേഷണം നടത്തിയത്‌. സംഭവ സമയത്ത് 35 യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൊഴി നൽകിയിരുന്നു. എടപ്പാളില്‍ ഇറങ്ങിയവരുടെ വിവരങ്ങളും സിസിടിവി  ദൃശ്യങ്ങളും ശേഖരിച്ചായിരുന്നു അന്വേഷണം. 1.8 കോടിയുടെ 1512 ഗ്രാം സ്വര്‍ണമാണ് ജീവനക്കാരന്റെ കൈവശം  കൊടുത്തുവിട്ടിരുന്നതെന്ന്‌  ഉടമകള്‍ പൊലീസിന് നല്‍കിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

തിരക്കഥ പാളി:യു​വാ​വി​നെ കാ​റി​ൽ കെ​ട്ടി​യി​ട്ടു പ​ണം ക​വ​ർ​ന്ന സംഭവത്തിൽ പ​രാ​തി​ക്കാ​ര​നും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ൽ

0

കൊ​യി​ലാ​ണ്ടി: യു​വാ​വി​നെ കാ​റി​ൽ കെ​ട്ടി​യി​ട്ടു പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​നു പി​ന്നാ​ലെ ക​ള്ള​ക്ക​ഥ ച​മ​ച്ച പ​രാ​തി​ക്കാ​ര​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​രാ​തി​ക്കാ​ര​നാ​യ പ​യ്യോ​ളി സ്വ​ദേ​ശി സു​ഹാ​ന ഹൗ​സി​ൽ സു​ഹൈ​ൽ (25), ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ തി​ക്കോ​ടി കോ​ടി​ക്ക​ൽ ഉ​മ്മ​ർ വ​ള​പ്പി​ൽ താ​ഹ (35), തി​ക്കോ​ടി കോ​ടി​ക്ക​ൽ പു​ളി​വ​ള​പ്പി​ൽ ഹൗ​സി​ൽ യാ​സി​ർ (24) എ​ന്നി​വ​രെ​യാ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് യാ​സി​ർ. വി​ല്യ​പ്പ​ള്ളി ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​ൽ നി​ന്നും 37 ല​ക്ഷം രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ദ​മാ​യ സം​ഭ​വം. കാ​ട്ടി​ല പീ​ടി​ക​യി​ൽ കാ​റി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ് സു​ഹൈ​ലി​നെ ക​ണ്ടെ​ത്തി​യ​ത്. എ​ടി​എ​മ്മി​ൽ നി​റ​യ്ക്കാ​ൻ കാ​റി​ൽ പ​ണ​വു​മാ​യി പോ​കു​ന്ന​തി​നി​ടെ കു​രു​ടി മു​ക്കി​ൽ വ​ച്ച് പ​ർ​ദ​യി​ട്ട​വ​ർ കാ​റി​ൽ ക​യ​റി ത​ന്നെ കെ​ട്ടി​യി​ട്ടെ​ന്നും പി​ന്നെ ത​നി​ക്ക് ഓ​ർ​മ്മ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു സു​ഹൈ​ൽ പ​റ​ഞ്ഞ​ത്. വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ കാ​റി​നു​ള്ളി​ൽ നി​ന്ന് ക​ര​ച്ചി​ൽ കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ സു​ഹൈ​ലി​നെ കാ​റി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ക​ള്ള​ക്ക​ഥ പ​ട​ച്ചു​ണ്ടാ​ക്കി​യ​തി​നു പി​ന്നി​ൽ സു​ഹൈ​ലും സു​ഹൃ​ത്ത് താ​ഹ​യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ടി​എ​മ്മു​ക​ളി​ൽ പ​ണം നി​റ​യ്ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട സു​ഹൈ​ലി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വാ​ദി പ്ര​തി​യാ​യ​ത്. തി​ക്കോ​ടി കോ​ടി​ക്ക​ൽ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് താ​ഹ​ക്കു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത

നാ​ട​ക​മാ​യി​രു​ന്നു പ​ണം ക​വ​ര​ൽ ക​ള്ള​പ്പ​രാ​തി. ഇ​രു​വ​രും ദി​വ​സ​ങ്ങ​ളോ​ളം ആ​ലോ​ചി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മു​ള​ക് പൊ​ടി വി​ത​റി ത​ന്നെ കെ​ട്ടി​യി​ട്ട് പ​ണ​വു​മാ​യി ര​ണ്ടു പേ​ർ ക​ട​ന്നു​ക​ള​ഞ്ഞു​വെ​ന്നാ​ണ് സു​ഹൈ​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, സു​ഹൈ​ലി​ന്‍റെ മു​ഖ​ത്ത് മു​ള​ക് പൊ​ടി ഇ​ല്ലാ​തി​രു​ന്ന​ത് പോ​ലീ​സി​ന് സം​ശ​യം ജ​നി​പ്പി​ച്ചു. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ സു​ഹൈ​ലി​ന്‍റെ ബോ​ധം മ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ സു​ഹൈ​ൽ സ​ത്യം തു​റ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. 37 ല​ക്ഷം രൂ​പ നാ​ദാ​പു​ര​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. പ​രാ​തി​യി​ൽ പ​റ​ഞ്ഞ സ്ഥ​ല​വും കാ​റും സി​സി​ടി​വി കാ​മ​റ​ക​ളും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ പോ​ലീ​സ് പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി. വ​ട​ക​ര ഡി​വൈ​എ​സ്പി ആ​ർ.​ഹ​രി​പ്ര​സാ​ദ്, കൊ​യി​ലാ​ണ്ടി സി​ഐ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ർ, എ​സ്ഐ ജി​തേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. എ​സ്ഐ മ​നോ​ജ് രാ​മ​ത്ത്, എ​എ​സ്ഐ​മാ​രാ​യ വി.​പി.​ബി​നീ​ഷ്, വി.​വി. ഷാ​ജി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​കെ. അ​ഖി​ലേ​ഷ്, കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഗി​രീ​ഷ്, ബി​ജു വാ​ണി​യം​കു​ളം, സ​നീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

0

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രാവിലെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായും നാളെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ഒക്ടോബർ 24 ന് ഒഡിഷ – ബംഗാൾ തീരത്തിനു സമീപം എത്തിച്ചേരാനാണ് സാധ്യത.മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായും ഒരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 23 നും ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെലോ അലർട്ടാണ്. 25 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു