spot_img
Tuesday, July 7, 2026
Home Blog Page 345

കെഎസ്ആ‍ര്‍ടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം നാളെ

0

കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനയറ കെ എസ് ആർ ടി സി സ്വിഫ്റ്റ് ആസ്ഥാനത്ത് 26ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷത വഹിക്കും

കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്‌കൂളുകൾ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിവിധ ഡിപ്പോകളിൽ ആധുനിക സംവിധാനങ്ങളോടെയാണ് ഇവ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ കെ എസ് ആർ ടി സിയുടെ കീഴിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. നേരത്തെ കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളിന്‍റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവിങ് സ്കൂൾ പ്രാവര്‍ത്തികമാകുന്നത്. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം.

കെ എസ് ആർ ടി സിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനമടക്കം ഡ്രൈവിംഗ് സ്‌കൂളുകൾക്കായി വിനിയോഗിക്കും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുമെന്നാണ് വിവരം.

മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് എം വി നികേഷ് കുമാര്‍.

0

കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു.

എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.

കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ; മദ്യവിൽപന ശാലകളും ബാറുകളും തുറക്കില്ല

0

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ (ജൂൺ 26, ബുധനാഴ്ച) ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപന ശാലകളും നാളെ തുറക്കില്ല.ഇന്ന് രാത്രി ഒമ്പത് മണിക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചാൽ പിന്നീട് വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് തുറക്കുക. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യവിൽപന ശാലകൾക്ക് അവധി നൽകിയത്. 1987 മുതൽ ഐക്യരാഷ്ട്ര സഭയാണ് ജൂൺ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിന് ഹാനികരം

ധീര ജവാന്‍ വിഷ്ണുവിന് വിടചൊല്ലി നാട്

0

ഛത്തീസ്ഗഡിലെ സുഗ്മയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് മലയാളി ജവാൻ വിഷ്ണുവിന് ജന്മനാടിന്റെ അന്ത്യഞ്ജലി. പാലോടും നന്ദിയോട് ജംഗ്ഷനിലും അവസാനമായി വിഷ്ണുവിനെ കാണാൻ ആയിരങ്ങളാണെത്തിയത്. മന്ത്രി ജി ആർ അനിൽ, ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഉൾപ്പെടെയുള്ള നേതാക്കളും അന്തിമോപചാരം അർപ്പിക്കാനായെത്തി. ശേഷം കരിമൺകോട് ശാന്തികുടീരത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.

ഒരു നാടിന്റെ അന്ത്യാഞ്ജലി. നിറയെ സ്വപ്നങ്ങൾ ബാക്കി വെച്ചുള്ള മടക്കം. കഴിഞ്ഞ മാസം 25ന് നാട്ടിൽ നിന്നും ചത്തീസ്ഗഡ് ലേക്ക് പോയ വിഷ്ണു തിരിച്ചെത്തുന്നത് ചേതനയറ്റ ശരീരമായാണ്. ഇന്ന് പുലർച്ചെയോടെ നാട്ടിലെത്തിച്ച വിഷ്ണുവിന്റെ മൃതദേഹം മേയർ ആര്യ രാജേന്ദ്രന്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. ശേഷം സി ആർ പി എഫ് ക്യാമ്പിലും നന്ദിയോടുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിലും കുടുംബ വീട്ടിലും എത്തിച്ചു. തുടർന്ന് വിലാപയാത്രയോടെ നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പ്രാഥമിക വിദ്യാഭ്യാസം നേടിയ എസ് കെ വി സ്കൂളിലും പൊതുദർശനത്തിനായി എത്തിച്ചു.

മന്ത്രി ജി ആർ അനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള നേതാക്കളും അന്തിമോപചാരമർപ്പിക്കാനെത്തി. ശേഷം ഔദ്യോഗിക ബഹുമതികളോടെ കരിമൺകോട് ശാന്തികുടീരത്തിൽ സംസ്കാരം നടന്നു.

കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ യുവാവ്; നാടിനെ നടുക്കിയ സംഭവം കളിയിക്കാവിളയിൽ

0

കളിയിക്കാവിള ഒറ്റാമരത്ത്  കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. കരമന സ്വദേശിയായ എസ്. ദീപുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലപാതകമനെന്നാണ് പൊലീസ് സംശയിക്കുന്നത്. കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതെന്നാണ് അമ്മാവൻ സുനിൽ പറഞ്ഞു. 10 ലക്ഷം രൂപയുമായാണ് വീട്ടിൽ നിന്നും ദീപു ഇറങ്ങിയത്. ഈ പണം കാറിൽ കാണാനില്ല.

ജെസിബി വാങ്ങാൻ പോകുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വണ്ടി കൊണ്ടുവരാൻ ഒരാളെ അതിർത്തിയിൽ നിന്നും വാഹനത്തിൽ കയറ്റിയതായും സംശയിക്കുന്നുണ്ട്. പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വിൽപ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു.  ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടിൽ നിന്നും  ഇറങ്ങിയത്. 12.30 തോടെയാണ് കൊലപാതകം അറിഞ്ഞത്. ദീപുവിനെ ജെസിബി വാങ്ങാൻ സഹായിക്കുന്ന ഒരാൾ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള വഴി യാത്ര ചെയ്തതെന്നും ബന്ധു വിശദീകരിച്ചു.

ദേശീയപാത – തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ്  മഹീന്ദ്ര കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പൊലീസിനെ വിവരം അറിയിച്ചത്. കാറിന്റെ മുന്നിലെ സീറ്റിലായിരുന്നു മൃതദേഹം. 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല:ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നല ഒരു പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6625 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വർധിച്ച് 95 രൂപയായി

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 –  ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ
ജൂൺ 8 – ഒരു പവന് സ്വർണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ
ജൂൺ 9 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 11 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു.  വിപണി വില 52,680 രൂപ
ജൂൺ 12 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 52,920 രൂപ
ജൂൺ 13 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപ
ജൂൺ 14 -ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 52,720 രൂപ
ജൂൺ 15 -ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53,200 രൂപ
ജൂൺ 16 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,200 രൂപ
ജൂൺ 17 -ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53040 രൂപ
ജൂൺ 18 -ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52960 രൂപ
ജൂൺ 19 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52960 രൂപ
ജൂൺ 20 -ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53120 രൂപ
ജൂൺ 21 -ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 53720 രൂപ
ജൂൺ 22 -ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,080 രൂപ
ജൂൺ 23-  സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,080 രൂപ
ജൂൺ 24 -ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,000 രൂപ ജൂൺ 24 -. സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,000 രൂപ

ഇന്നത്തെ വില നിലവാരം

0

𝟏 സൗദി റിയാൽ :22:25
𝟐 യു.എ.ഇ ദിർഹം :22:72
𝟑 ഖത്തർ റിയാൽ :22:91
𝟒 ഒമാൻ റിയാൽ:216.81
𝟓 ബഹ്‌റൈൻ ദിനാർ:221:41
𝟔 കുവൈറ്റ് ദിനാർ: 272:21
𝟕 മലേഷ്യൻ റിങ്കറ്റ് : 17:73
𝟖 യൂറോ :89:61
𝟗 അമേരിക്കൻ ഡോളർ :83:46
𝟏𝟎 ഇസ്രായേൽ ഷേകേൽ :22:41
𝟏𝟏 ഓസ്‌ട്രേലിയൻ ഡോളർ: 55:60
𝟏𝟐 ബ്രിട്ടീഷ്‌ പൗണ്ട് : 105:94
𝟏𝟑 തുർക്കിഷ് ലിറ:02:53
𝟏𝟒 സിങ്കപ്പൂർ ഡോളർ:61:73
𝟏𝟓 ചൈന യുവാൻ :11:50

സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില

സ്വർണ്ണം ഒരു പവൻ :53,000രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,625രൂപ
വെള്ളി ഒരു കിലോ :96:100രൂപ
വെള്ളി ഒരു ഗ്രാം 96:10രൂപ
തങ്കം :10ഗ്രാം 72:230
​​​​​
പെട്രോൾ & ഡീസൽ വില

𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43

𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90

𝟑. കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77

𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09

𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64

𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18

𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72

𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72

𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63

𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62

𝟏𝟏.മുംബൈ
പെട്രോൾ: 104.21 ഡീസൽ: 92.15

𝟏𝟐.ചെന്നൈ
പെട്രോൾ: 100:75 ഡീസൽ: 92.34

𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 102.86 ഡീസൽ: 88.94

𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76

Update Time 10:05 AM

ഇന്നും അതിശക്ത മഴ:കേന്ദ്ര കാലാവസ്ഥ വകുപ്പ്

0

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസങ്ങളിലെ മഴ സാധ്യത പ്രവചനംഓറഞ്ച് അലർട്ട്25-06-2024: കണ്ണൂർ, കാസറഗോഡ്26-06-2024: വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്25-06-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്26-06-2024: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്27-06-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്28-06-2024: കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണ്.

സ്വന്തം ഭാര്യയെ രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം വെളിപ്പെടുത്തി ധര്‍മജന്‍

0

സ്വന്തം ഭാര്യയെ രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം വെളിപ്പെടുത്തി നടന്‍ ധര്‍മജന്‍. വിവാഹവുമായി ബന്ധപ്പട്ടെ് ധര്‍മജന്‍ രാവിലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ‘ഭാര്യ വിവാഹിതയാകുന്നു, വരന്‍ ഞാന്‍ തന്നെ’ എന്നു പറഞ്ഞായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
പിഷാരടി എന്നെ വിളിച്ച് ചീത്ത പറഞ്ഞു, ”നീ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലേ, ചത്തുപോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ലെന്നു പറഞ്ഞു. അതൊക്കെ ഇതില്‍ ബാധകമാണ്. കല്യാണം ആയിട്ട് എന്താണ് തന്നെ വിളിക്കാത്തതെന്ന് ചോദിച്ച് രാവിലെ സംവിധായകന്‍ ബോബന്‍ സാമുവല്‍ വിളിച്ചിരുന്നു. പരാതികളുണ്ടാകും, പക്ഷേ ഇതൊരു പബ്ലിസിറ്റിക്കു വേണ്ടി ചെയ്ത കാര്യമല്ല- ധര്‍മജന്‍ പരഞ്ഞു. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യ അനുജയും വീണ്ടും വിവാഹിതരായത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നത് കൊണ്ടാണ് നിയമപ്രകാരം ചടങ്ങ് നടത്തിയതെന്ന് ധര്‍മജന്‍ പറഞ്ഞു.

‘ഭാര്യ വിവാഹിതയാകുന്നു, വരന്‍ ഞാന്‍ തന്നെ’ എന്ന ധര്‍മജന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഉറ്റ സുഹൃത്തുക്കള്‍ പോലും ധര്‍മജന്റെ വിവാഹത്തെ കുറിച്ച് അറിഞ്ഞത്. 16 വര്‍ഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് ധര്‍മജനും ഭാര്യ അനുജയും. വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാതിരുന്നതുകൊണ്ടാണ് രജിസ്റ്റര്‍ ചെയ്യുന്നത് ഒരു ചടങ്ങായി മാറ്റാന്‍ ധര്‍മജന്‍ തീരുമാനിച്ചതെന്ന് ധര്‍മജന്‍ പറഞ്ഞു. നിര്‍മ്മാതാവ് ബാദുഷയുടെ ഭാര്യ മഞ്ജുവായിരുന്നു ഒരു സാക്ഷി. മക്കളുടെ സാന്നിധ്യത്തില്‍ വീണ്ടും വിവാഹം കഴിച്ചതില്‍ സന്തോഷമുണ്ടെന്നു ഭാര്യ അനുജ പറഞ്ഞു. എല്ലാവരും നിര്‍ബന്ധമായും വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും ഈ വിവാഹം അതിനൊരു പ്രചോദനമാക്കുമെന്നും ധര്‍മജന്‍ പറഞ്ഞു

യുവതി കൊടുത്തുവിട്ട 500 രൂപയുടെ 14 എണ്ണം കളളനോട്ട്, 4 പേർ അറസ്റ്റിൽ 

0

കോഴിക്കോട് മണി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ച തുകയില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും കള്ളനോട്ടുകളും പിടിച്ചെടുത്തു. സ്ഥാപന ഉടമയാണ് കള്ളനോട്ട് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയത്. കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ നരിക്കുനിയിലെ ഐ ക്യു മൊബൈല്‍ ഹബ് എന്ന കടയില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനായി യുവതി കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകളില്‍ 14 എണ്ണമാണ് കള്ളനോട്ടാണെന്ന് കടയുടമയ്ക്ക് മനസിലായത്. യാസിര്‍ ഹുസൈന്‍ എന്ന ആളുടെ അക്കൗണ്ടിലേക്ക് അയ്ക്കാന്‍ വേണ്ടി മുര്‍ഷിദ് എന്ന യുവാവിന്റെ കൈവശമാണ് ഹുസ്ന എന്ന യുവതി പണം കൊടുത്തുവിട്ടത്. 

പണവുമായി എത്തിയ മുര്‍ഷിദ് പോയ ശേഷമാണ് ഒറിജിനല്‍ നോട്ടുകള്‍ക്കിടയില്‍ വ്യാജനോട്ടുകളുണ്ടെന്ന് കടയുടമയ്ക്ക് മനസിലായത്. തനിക്ക് ലഭിച്ച തുകയില്‍ കള്ളനോട്ടുകളുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ സംഘം തുക തിരികെ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. താമരശ്ശേരി സ്വദേശികളായ മുര്‍ഷിദ്, മുഹമ്മദ് ഇയാസ് കൊടുവള്ളി സ്വദേശിയായ മുഹമ്മദ് ഷഫീഖ്  മണ്ണാര്‍ക്കാട് സ്വദേശി ഹുസ്ന എന്നിവരാണ് അറസ്റ്റിലായത്. കള്ളനോട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഉര്‍ജ്ജിതമാണെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.