spot_img
Tuesday, July 7, 2026
Home Blog Page 346

കെ.എം. പി. യു സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തി

0

പത്ര ,ദൃശ്യ ,ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ കേരള മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തിഞായറാഴ്ച ചങ്ങരംകുളത്ത് കെ.എം പി യു ഓഫീസ് പ്രസിഡൻ്റ് ,ജനറൽ സെക്രട്ടറി ,ട്രഷറർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയതു.
സംസ്ഥാന പ്രസിഡൻ്റ് എം.റഫീഖ് തിരുവനന്തപുരം ,ജനറൽ സെക്രട്ടറി സുവീഷ് ബാബു ഇരിട്ടി ,ട്രഷറർ ഷാഫി ചങ്ങരംകുളം ,
സ്ഥാപക നേതാക്കളായ വി.സെയ്ദ് , പീറ്റർ ഏഴിമല ,സംസ്ഥാന പ്രൊജക്ട് കോർഡിനേറ്റർ ജോയ് പാലക്കാട് , മലപ്പുറം ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവന്നൂർ എന്നിവർ സംസാരിച്ചു.


സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.സി.ഗീവർ ചാലിശേരി ,സംസ്ഥാന ജോ: സെക്രട്ടറിമാരായ ഹർഷകുമാർ തിരുവനന്തപുരം , ഹമീദ് കോക്കൂർ , സംസ്ഥാന സമിതി അംഗങ്ങളായ ഇസ്മായിൽ പെരുമണ്ണൂർ , രാജൻ പിള്ള പുനലൂർ , കോഴിക്കോട് ജില്ല പ്രസിഡൻ്റ് ഫാസിൽ തിരുവമ്പാടി , തൃശൂർ ജില്ല പ്രസിഡൻ്റ് മത്തായി കേരള , തിരുവനന്തപുരം ജില്ല പ്രസിഡൻ്റ അബൂബക്കർ , പാലക്കാട് ജില്ല പ്രസിഡൻ്റ് കെ.ജി സണ്ണി , വൈസ് പ്രസിഡൻ്റ് പ്രദീപ് ചെറുവാശേരി , ജോബി തൃശൂർ ,അസീസ് കപ്പൂർ, അനിൽ ജോസ് എന്നിവർ പങ്കെടുത്തു.

ദേശീയപാത നിർമ്മാണത്തിനായി സൂക്ഷിച്ച കമ്പികൾ മോഷ്ടിച്ച അഞ്ചംഗ സംഘത്തെ പിടികൂടി

0

കോഴിക്കോട് :പന്തീരാങ്കാവിൽ ദേശീയപാത നിർമ്മാണത്തിനായി സൂക്ഷിച്ച കമ്പികൾ മോഷ്ടിച്ച അഞ്ചംഗ സംഘത്തെ പിടികൂടി. അസം ബാർപേട്ട സ്വദേശികളായ രഹന കാത്തുൻ, ഐനൽഅലി, മൊയിനൽ അലി, ജോയനൽ അലി, മിലൻ അലി എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 9 ലക്ഷം രൂപയുടെ കമ്പികളാണ് മോഷ്ടിച്ചത്.
കരാർ എടുത്ത കമ്പിനിയായ കെ എം സി കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരായ ജെ എ എഫ് എഫ് ലിമിറ്റഡിൻ്റെ ഇരിങ്ങല്ലൂർ ലാന്റ് മാർക്കിന് സമീപത്തുള്ള വർക്ക് ഷെഡ്ഡിൽ കൂട്ടിയിട്ട കമ്പികളാണ് മോഷ്ടിച്ചത്.
ഞായർ പുലർച്ചെ അഞ്ചിന് ഷെഡ്ഡിൽ കൂട്ടിയിട്ട കമ്പികൾ മോഷ്ടിക്കുന്നതിനിടയിൽ രണ്ടുപേരെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി പന്തീരാങ്കാവ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിൽ മറ്റു മൂന്നു പേരെ കൂടി പൊലീസ്‌ കസ്റ്റഡിയിലെടുത്തു.സി ഐ വിനോദ് കുമാർ, എസ് ഐ മഹേഷ്, എ എസ് ഐ ഷംസുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലൈലാബി, പ്രമോദ്, ബഷീർ എന്നിവർ നേതൃത്വം നൽകി.

വയനാട് കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി

0

വയനാട്: വയനാട് കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന കടുവ നിലവിൽ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. കടുവയെ മൃഗശാലയിൽ പുനരധിവസിപ്പിക്കാൻ സാധ്യതയുണ്ട്. വിശദമായ ആരോഗ്യ പരിശോധന ഇന്ന് നടത്തും. 

പശുക്കളെ കൊന്ന അതേ തൊഴുത്തിൽ വീണ്ടുമെത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സാബുവിന്റെ പശുത്തൊഴുത്തിനു സമീപം വച്ച കെണിയിൽ കടുവ അകപ്പെട്ടത്. 

അതിനിടെ പാലക്കാട് നെല്ലിയാമ്പതിയിൽ വീണ്ടും പുലിയിറങ്ങി. ചന്ദ്രാമല മട്ടത്തുപാടി ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരാഴ്ചയായി നെല്ലിയാമ്പതിയിൽ ചന്ദ്രാമലയിലെ സ്ത്രീകളും കുട്ടികളുമുള്ള ലയത്തിനരികെയാണ് പുലിയിറങ്ങുന്നത്. വൈകീട്ട് മൂന്നു മണിയോടെയാണ് പ്രദേശവാസികൾ പുലിയെ കണ്ടത്.

പുലിയെ കാണുമ്പോഴെല്ലാം പേടിച്ച് വനം വകുപ്പിനെ വിവരമറിയിക്കും. പക്ഷെ നടപടിയൊന്നുമുണ്ടായില്ല. ഇതോടെയാണ് തെളിവിനായി പ്രദേശവാസികൾ തന്നെ ദൃശ്യങ്ങൾ പകർത്തിയത്. പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കഴിഞ്ഞ ഏപ്രിലിൽ നെല്ലിയാമ്പതി കൂനംപാലത്തിടുത്ത് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അടുത്ത മൂന്നു ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, മറ്റു ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ന്യൂനമർദ്ദ പാത്തിയുടെ ഫലമായി പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ 25-06-2024 രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.  കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. 

ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.  മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന്  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

വയനാട് കേണിച്ചിറയിൽ രാത്രി വീണ്ടും കടുവയെത്തി; ദൃശ്യങ്ങൾ പുറത്ത്- വീഡിയോ

0

വയനാട്: വയനാട് കേണിച്ചിറയിൽ വീണ്ടും കടുവയെത്തി. ഇന്ന് പുലർച്ചെ രണ്ട് പശുക്കളെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തിയ ദൃശ്യങ്ങൾ ലഭിച്ചു. കേണിച്ചിറയിലെ ബെന്നിയുടെ വീട്ടിലാണ് കടുവ വീണ്ടും എത്തിയത്. അതേസമയം, നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ കടുവയെ മയക്കുവെടി വയ്ക്കാൻ വനം വകുപ്പ് അനുമതി നൽകി. കെണിവെച്ച് പിടിക്കുന്നത് പരാജയപ്പെട്ടാൽ മാത്രമായിരിക്കും മയക്കുവെടിയിലേക്ക് നീങ്ങുക. പശുവിന്റെ ജഡവുമായി നാട്ടുകാർ ബത്തേരി-പനമരം റോഡ് ഉപരോധിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് ഉത്തരവ് ഇറക്കിയത്.

ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്‍റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കൊന്നിരുന്നു. സംഭവത്തെതുടര്‍ന്ന് ഇന്ന് രാവിലെ കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സുല്‍ത്താൻ ബത്തേരി – പനമരം റോഡ് ആണ് ഉപരോധിച്ചത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്‍റെ ജഡവുമായിട്ടായിരുന്നു റോഡ് ഉപരോധം. പശുവിന്‍റെ ജ‍‍ഡം ട്രാക്ടറില്‍ വെച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്.  തുടര്‍ന്ന് ഡിഎഫ്ഒയുടെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ നടത്തിയ ചര്‍ച്ചയിലാണ് കടുവയെ പിടികൂടാൻ ഉത്തരവിറക്കുമെന്ന് അറിയിച്ചത്.

വയനാട്ടിൽ കടുവയുടെ ആക്രമണം, നാല് പശുക്കളെ കൊന്നു; റോഡ് ഉപരോധവുമായി നാട്ടുകാർ

0

വയനാട്:കേണിച്ചിറ എടക്കാട് മേഖലയിൽ കടുവയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കടുവ 4 പശുക്കളെ കൊന്നു. ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ കൊന്നു. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെയാണ് ഇന്ന് പുലർച്ചെ കൊന്നത്. ഇന്നലെ രാത്രി കിഴക്കേൽ സാബുവിന്റെ പശുവിനെ കടുവ കൊന്നിരുന്നു.

കടുവയുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ ബീനാച്ചി പനമരം റോഡ് ഉപരോധിച്ചു. കടുവയെ മയക്കു വെടിവെച്ച് പിടികൂടമെന്നും, ജനങ്ങളുടെ ഭീതി അകറ്റണമെന്നും ആവശ്യപ്പെട്ടാണ് റോഡ് ഉപരോധിക്കുന്നത്. കടുവയെ കൂടുവച്ച് പിടിക്കാനായില്ലെങ്കില്‍ മയക്കുവെടി പ്രയോഗിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനു നിയമാനുസൃത നടപടി പൂര്‍ത്തിയാക്കി അനുമതി നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ.കെ.ശശീന്ദ്രൻ നിര്‍ദേശം നല്‍കി.

വ്യാഴാഴ്ചയാണ് ആദ്യ ആക്രമണം ഉണ്ടായത്. തെക്കേ പുന്നാപ്പിള്ളിൽ വർഗീസിന്റെ വയലിൽ കെട്ടിയിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വെള്ളിയാഴ്ച ഈ ജഡം തിന്നാൻ കടുവ എത്തിയിരുന്നു. ക്വാമറ ട്രാപ്പിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തോൽപ്പെട്ടി 17 എന്ന പത്തു വയസുള്ള ആൺ കടുവ ആണെന്ന് തിരിച്ചറിഞ്ഞു. കടുവയ്ക്കായി കൂട് സ്ഥാപിച്ചിട്ടുണ്ട്

ട്രാഫിക് സിഗ്‌നലിൽ ഇടിച്ച ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞു; ബൈക്ക് യാത്രികൻ മരിച്ചു, ഒട്ടേറെപ്പേർക്കു പരുക്ക്

0

കൊച്ചി: ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ഇടുക്കി സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ബാംഗ്ലൂരിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്.

മോട്ടോർവാഹന വകുപ്പിന്റെ പേരിൽ വ്യാജ ചലാൻ

0

കോഴിക്കോട് : മോട്ടോർവാഹനവകുപ്പിന്റെ പേരിൽ വാട്‌സാപ്പുകളിലേക്ക് വ്യാജ ചലാൻ പ്രചരിക്കുന്നു. ഗതാഗത നിയമലംഘനം എവിടെനിന്നാണ് എന്നതറിയാതെ പലരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചമുതലാണ് എഴുതിത്തയ്യാറാക്കിയ മെസേജുകൾ വന്നുതുടങ്ങിയത്. കിട്ടിയവരിൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്‌. രണ്ടുപേർമാത്രമാണ് പരാതിനൽകിയിട്ടുള്ളത്. സംഭവത്തിനെതിരേ മോട്ടോർവാഹനവകുപ്പ് കോഴിക്കോട് സൈബർ പോലീസിന് പരാതിനൽകി. വ്യാജ മെസേജുകൾവന്നാൽ മോട്ടോർവാഹനവകുപ്പിനെ അറിയിക്കണമെന്ന് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബി. ഷെഫീക്ക് പറഞ്ഞു.പിഴയടയ്ക്കാനായി മെസേജ് അയക്കുന്നത് കേന്ദ്ര ഹൈവേ ഗതാഗത വകുപ്പാണ്. അതിൽ പരിവാഹൻ സേവയിലേക്ക് പിഴയടയ്ക്കാനുള്ള ലിങ്കുമുണ്ടാകും. വ്യാജനിൽ ഇതൊന്നുമില്ല.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്ട്

0

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്

ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയായി ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫമായാണ് മഴ വീണ്ടും കനക്കുന്നത്. .

റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ

0


കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി. ഷാമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.സി.ടി.സി ക്യാന്റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയ്ക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ലൈസൻസിക്കെതിരെ കേസ് ചാർജ് ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിനായി ലൈസൻസി 22,000 രൂപ രാജിഫീസ് അടച്ചു. 150 മി.ല്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ അഞ്ച് രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐ.ആർ.സി.ടി.സി യുടെ നിരക്ക്. പരിശോധന സമയം ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും അഞ്ച് രൂപയ്ക്ക് പകരം 10 രൂപയാണ് ഈടാക്കികൊണ്ടിരുന്നത്. കൂടാതെ ചായയുടെ അളവിലും വ്യത്യാസമുണ്ടായിരുന്നു. കൊല്ലം അസിസ്റ്റന്റ് കൺട്രോളർ സുരേഷ് കുമാർ കെ.ജി., കൊട്ടാരക്കര ഇൻസ്പെകടർ അതുൽ എസ്.ആർ., ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് ഉണ്ണിപ്പിള്ള ജെ., ഓഫീസ് അസിസ്റ്റന്റുമാരായ രാജീവ് എസ്., വിനീത് എം.എസ്., ദിനേശ് പി.എ., സജു ആർ. എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരിന്നു