spot_img
Monday, July 6, 2026
Home Blog Page 365

സൗദി അറേബ്യയിൽ തൊഴിലവസരം; 4110 റിയാൽ മുതൽ ശമ്പളം, വിസയും ടിക്കറ്റും താമസ സൗകര്യവും സൗജന്യം

0

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരുടെ നിയമനം നടത്തുന്നു. ബി.എസ്.സി അല്ലെങ്കിൽ പോസ്റ്റ് ബി.എസ്.സി നഴ്സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ് വൈഫ്, എൻ.ഐ.സി.യു, നൂറോളജി. ഗൈനക്, ഓപ്പറേഷൻ തീയറ്റർ, പീഡിയാട്രിക് ജനറൽ തുടങ്ങിയ ഏതെങ്കിലും മേഖലയിൽ രണ്ട് വർഷം തൊഴിൽ പരിചയമുള്ളവരുമായ വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായം 35 വയസ്സിൽ താഴെയായിരക്കണം, 4110 സൗദി റിയാലാണ് ശമ്പളം.

എക്സ്പീരിയൻസ് അനുസരിച്ചുള്ള അലവൻസും ഇതിന് പുറമെയുണ്ടാവും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ , സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ, ആധാർ , തൊഴിൽ പരിചയം തെളിയിക്കുന്ന രേഖകൾ, പാസ്സ്പോർട്ട് (ആറ് മാസത്തിൽ കുറയാതെ കാലാവധി ഉണ്ടായിരിക്കണം) എന്നിവ 2024 മെയ് 23 നു മുൻപ് GCC@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്.വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. അതേസമയം ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ :0471-2329440/41/42 /45 / 6238514446. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീശക്തി ലോട്ടറിയുടെ SS-416 നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ SS-416 നറുക്കെടുപ്പ് ഫലം

1st Price – Rs. 75,00,000/-SY 486319 (CHITTUR)Agent Name: MUTHUKUMAR RAgency No: P 2738

Consolation Prize – Rs. 8,000/-SN 486319 SO 486319SP 486319 SR 486319SS 486319 ST 486319SU 486319 SV 486319 SW 486319 SX 486319 SZ 486319

2nd Price – Rs. 5,00,000/-AO 547167 (ALAPPUZHA)Agent Name: VIVEK P CAgency No.: A 5047

3rd Price – Rs. 5,000/-0767 2846 2882 3092 3618 5145 5493 6206 6378 6798 7016 7461 8203 8294 9530 9587 9809 9903

4th Price – Rs. 2,000/-3252 3779 4138 4208 4404 4531 5673 7669 8032 8702

5th Price – Rs. 1,000/-0785 0942 1948 3142 3257 3570 3717 3837 4054 4852 6449 6457 6738 7026 7252 7285 8638 8707 9158 9430

6th Price – Rs. 5,00/-0107 0826 0882 1245 1487 2263 2637 3036 3051 3069 3115 3312 3354 3543 3596 3607 3638 3706 3791 5027 5168 5389 5715 5866 5910 6015 6130 6234 6241 6242 6344 6646 6916 6967 7099 7103 7181 7853 8177 8374 8615 8755 8768 8809 9090 9213 9241 9335 9606 9610 9735 9834

7th Price – Rs. 200/-0031 0538 0601 0672 0750 0823 1020 1229 1474 1563 2557 2627 3315 3953 4123 4141 4535 5109 5408 5450 5528 6026 6350 6400 6932 6973 7020 7076 7189 7523 7818 7839 7988 8116 8150 8185 8834 8851 9163 9337 9455 9464 9591 9741 9936

8th Price – Rs. 100/-0077 0082 0141 0167 0324 0327 0373 0495 0496 0544 0627 0713 0938 0970 1008 1092 1156 1194 1376 1443 1457 1578 1667 1677 1707 1725 1777 1810 1852 1878 1923 2089 2103 2124 2267 2290 2306 2412 2438 2584 2673 2785 2795 2915 2952 2969 3148 3289 3385 3409 3533 3568 3574 3697 4010 4033 4096 4132 4163 4183 4201 4249 4267 4298 4378 4399 4510 4525 4566 4581 4717 4823 4924 4986 5016 5057 5207 5250 5278 5385 5391 5506 5964 6073 6154 6171 6442 6470 6513 6529 6641 6789 6875 7017 7184 7250 7351 7417 7431 7591 7599 7601 7775 7816 7995 8138 8139 8293 8453 8555 8732 8743 8819 8996 9002 9035 9078 9219 9333 9417 9485 9661 9674 9787 9870 9930

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

0

കുറ്റിക്കാട്ടൂരില്‍ കടവരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം പുറത്ത്. മരിച്ച മുഹമ്മദ് റിജാസ് കയറിനിന്ന കടയിലെ വയറിങ്ങിലും, അതുപോലെ സര്‍വീസ് വയറിലും ചോര്‍ച്ചയുണ്ടായിരുന്നു എന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തല്‍. നല്ല മഴ പെയ്തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളില്‍ അമര്‍ന്ന് സര്‍വീസ് വയര്‍ കടയുടെ തകരഷീറ്റില്‍ തട്ടിയെന്നാണ് അനുമാനിക്കുന്നത്. ഇതുവഴി കറണ്ട് തൂണിലുമെത്തിയതാകാം.

അതുപോലെ തന്നെ കടയില്‍ വയറിങ്ങില്‍ പ്രശ്നമുള്ളതിനാല്‍ രാത്രി പ്രവർത്തിച്ച ബൾബിന്‍റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. ഈ രണ്ട് പ്രാഥമികമായ അനുമാനങ്ങളാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. തലേന്ന് പകല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതാണ്. എന്നാല്‍ അപ്പോള്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ മൊഴിയെടുത്ത ശേഷം അന്തിമ റിപ്പോര്‍ട്ട് വൈദ്യുത മന്ത്രിക്ക് കൈമാറും. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കടവരാന്തയില്‍ കയറി സഹോദരനെ കാത്തുനില്‍ക്കവെയാണ് റിജാസിന് ഷോക്കേറ്റത്.സംഭവസമയത്ത് അവിടെയെത്തിയ സഹോദരൻ റാഫിക്കും ഷോക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി റിജാസിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. തൂണില്‍ ഷോക്കുണ്ടെന്ന് നേരത്തെ പരാതി നല്‍കിയിട്ടും കെഎസ്ഇബിയില്‍ നിന്ന് വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെന്നാണ് പരാതി. കടയുടെ മുകളിലെ മരത്തില്‍ വൈദ്യുതലൈൻ തട്ടിനില്‍ക്കുന്നത് വഴിയും കടയിലേക്ക് വൈദ്യുത പ്രവാഹമുണ്ടെന്ന് പരാതിപ്പെട്ടിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്ട നടപടിയെടുക്കുമെന്നാണ് വൈദ്യുത മന്ത്രി അറിയിച്ചിരുന്നത്.

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

0

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്. 

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്

0

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി.

മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങിയാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. വെള്ളത്തിലിറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. കെട്ടി നിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളത്തിൽ കുതിർന്ന ഭക്ഷണം ഉപയോഗിക്കരുത്. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.

അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു; നടപ്പാക്കാന്‍ അനുമതിയും

0

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍, പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതി അമീറുൽ ഇസ്‌ലാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വധശിക്ഷ നടപ്പാക്കുനുള്ള സർക്കാരിന്റെ അപേക്ഷയിൽ, ഹൈക്കോടതി വധശിക്ഷയ്ക്ക് അനുമതിയും നല്‍കി.

അപൂർവങ്ങളിൽ അപൂർവം എന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൽ ഇസ്‌ലാമിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് വിചാരണ കോടതി വിധിച്ച വധശിക്ഷക്കെതിരായ അപ്പീലിൽ അമീറുൽ ഇസ്‌ലാമിന്റെ പ്രധാന വാദങ്ങൾ. തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു. മറ്റാരോ ആണ് കൊലപാതകിയെന്നും, ജിഷയെ മുൻപരിചയമില്ലെന്നുമാണ് മറ്റ് വാദങ്ങൾ. എന്നാൽ ഈ വാദങ്ങൾ തള്ളുന്ന പ്രോസിക്യൂഷൻ, ശക്തമായ സാഹചര്യ തെളിവുകൾ പ്രതിക്കെതിരെയുണ്ടെന്നാണ് വാദിച്ചത്.

നാലിടത്ത് നന്നായി ലഭിച്ച ഡിഎൻഎ സാമ്പിളുകൾ പ്രതിയുടേതുമായി ചേരുന്നതാണ്. കൃത്യം നടത്തിയതിനുശേഷം പ്രതി വീട്ടിൽ നിന്നും പോകുന്നതിന് സാക്ഷിമൊഴിയുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാരിന്റെ വാദം. 2016 ഏപ്രില്‍ 28 നായിരുന്നു നിയമ വിദ്യാര്‍ഥിനിയെ പെരുമ്പാവൂരിലെ വീട്ടില്‍ വെച്ച് അമീറുൽ ഇസ്‌ലാം അതിക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. മാസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്

ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; പ്രസിഡന്‍റിന്‍റെയും മന്ത്രിയുടെയും മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍

0

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. അപകടത്തില്‍ ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവര്‍ത്തകരെത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. അപകടത്തില്‍ ജീവനോടെ ആരും രക്ഷപ്പെട്ടതിന്‍റെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തകര്‍ന്ന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും ഇതിന് സമീപത്തായി ആരെയും ഇതുവരെ കണ്ടെത്താനായിരുന്നില്ല.ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ കോലിവാന്‍ഡും അറിയിച്ചു.ഇക്കാര്യത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിര്‍, ഈസ്റ്റേണ്‍ അസര്‍ബൈജാൻ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. 14 മണിക്കൂറിലധികമായി നാൽപതിലേറെ സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് ഹെലികോപ്ടര്‍ കണ്ടെത്താനായത്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജൻസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു

തെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ടു. പരിക്കുകളോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയാ ഇർന അറിയിക്കുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം അടക്കം പ്രമുഖരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർ അപകടസ്ഥലത്ത് എത്താൻ സമയമെടുക്കുമെന്നും ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി അറിയിച്ചു. അപകടത്തിൽപെട്ട ഹെലികോപ്ടറിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂടൽമഞ്ഞുള്ള കാലാവസ്ഥയും ദുർഘടമായ പാതകളും തിരച്ചിൽ ദുഷ്കരമാക്കിയിട്ടുണ്ട്. പ്രസിഡന്‍റിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഇറാനിലെ ന്യൂസ് ഏജൻസികൾ അഭ്യർത്ഥിച്ചു.

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറാണിത്. അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം. അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം പ്രദേശത്തെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച രാവിലെയാണ് റഈസി അസർബൈജാനിൽ എത്തിയത്.

ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍; നാട്ടുകാരുടെ രോഷത്തിനിടെ എത്തിച്ചത് ഹെൽമറ്റ് വെച്ച്, തെളിവെടുപ്പ്

0

ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പൊലീസ് പിടികൂടി. പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ കോനാട്ട് രാജേഷിനെയാണ് കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നിൽ നിന്നും പിടികൂടിയത്. തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന സിപി ബാബു-അമ്മിണി ദമ്പതികളുടെ മകളായ അമ്പിളി (42) യെയാണ് ശനിയാഴ്ച വൈകിട്ടോടെ രാജേഷ് നടുറോഡിൽ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പണമടങ്ങിയ ബാഗും കൈക്കലാക്കിയാണ് രാജേഷ് കടന്നുകളഞ്ഞത്. 

പള്ളിച്ചന്തയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി വാഹനത്തിൽ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കൈയ്യിൽ കരുതിയ കത്തികൊണ്ട് അമ്പിളിയെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അമ്പിളി മരിച്ചു. അതേസമയം, പിടിയിലായ രാജേഷിനെ സംഭവസ്ഥലത്തും അമ്പിളിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻപൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് ശേഷം അമ്പിളിയുടെ പണമടങ്ങിയ ബാഗുമായി രാജേഷ് വീട്ടിൽ പോയ ശേഷമാണ് ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു. 

പൈസ വീട്ടിൽ നിന്നും, കുത്താൻ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. പ്രദേശവാസികളും വീട്ടുകാരുടെയും ആക്രമണം ഭയന്ന് രാജേഷിനെ ഹെൽമെറ്റ് വച്ചായിരുന്നു തെളിവെടുപ്പിനായി കൊണ്ടുവന്നത്. എന്നിട്ടും നാട്ടുകാരായ ചിലർ രോഷാകുലരായി. ചേർത്തല ഡിവൈഎസ്പി എസ് ഷാജി, ചേർത്തല സിഐ ജി പ്രൈജു, പൂച്ചാക്കൽ സിഐ എൻ ആർ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. അമ്പിളിയുടെ മൃതദേഹം അലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്കരിച്ചു. 

മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ റെഡ് അലർട്ട്

0

        നാളെ (20.05.2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്ക് റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്ക് ഓറഞ്ച് അലർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. കാല വർഷം മേയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.