spot_img
Monday, July 6, 2026
Home Blog Page 366

അക്ഷയ എകെ- 652 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 652 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ…

ഒന്നാം സമ്മാനം (70 ലക്ഷം) AS 564449 (WAYANADU)

സമാശ്വാസ സമ്മാനം (8000) AN 564449 AO 564449 AP 564449 AR 564449 AT 564449 AU 564449 AV 564449 AW 564449 AX 564449 AY 564449 AZ 564449

രണ്ടാം സമ്മാനം [5 Lakhs] AO 547167

മൂന്നാം സമ്മാനം [1 Lakh] AN 689410 AO 513160 AP 227729 AR 187969 AS 492535 AT 507213 AU 253244 AV 335928 AW 974392 AX 734672 AY 797795 AZ 674485

നാലാം സമ്മാനം (5,000/-) 0323  0602  1164  1923  2365  2514  3108  4157  4435  4868  5331  5935  6026  6741  8449  8673  8704  9980


അഞ്ചാം സമ്മാനം (2,000/-) 3183  4413  5375  7335  7587  8819  9615


ആറാം സമ്മാനം( 1,000/-)
0309  0817  1243  1270  1536  2251  3067  3903  4144  4382  5637  5944  6582  6602  6794  6842  7043  7047  7714  7808  8325  8668  8841  9405  9493  9596


ഏഴാം സമ്മാനം (500/-)
0219  0549  0607  0681  0686  0819  1103  1166  1228  1840  2021  2123  2145  2189  2338  2384  2559  2894  3074  3147  3149  3319  3347  3375  3537  3551  3713  3744  3987  4101  4143  4268  4273  4523  4531  4825  4987  5021  5132  5293  5418  5533  5558  5601  5889  5966  5998  6012  6280  6295  6570  6605  6810  6828  6903  7038  7184  7380  7610  7618  7859  7901  7921  8268  9108  9213  9252  9458  9788  9866  9921  9925


എട്ടാം സമ്മാനം (100)
0053  0217  0218  0278  0304  0329  0355  0427  0979  1434  1489  1524  1623  1666  1706  2030  2058  2132  2162  2178  2252  2362  2368  2393  2627  2635  2645  2702  2772  2778  2871  2893  2908  3060  3106  3125  3313  3355  3384  3401  3423  3476  3559  3589  3813  4044  4165  4220  4321  4391  4428  4434  4697  4711  4751  4913  4920  4975  4980  5002  5119  5194  5305  5394  5500  5542  5796  5893  5991  6063  6068  6179  6229  6362  6447  6489  6581  6595  6659  6683  6705  6887  6925  6976  7026  7075  7120  7328  7420  7545  7600  7655  7832  7857  7948  8176  8257  8266  8366  8433  8556  8681  8772  8867  8889  8904  8907  8937  8948  9038  9135  9242  9308  9312  9346  9457  9467  9652  9668  9745  9873  9893  9920

ഉംറ വിസയിൽ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം

0

 സൗദി അറേബ്യയിൽ താമസിക്കുന്ന ഉംറ വിസക്കാർക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ കഴിയില്ലെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയത്തി​െൻറ മുന്നറിയിപ്പ്​. ഉംറ തീർഥാടകർ വിസയുടെ കാലാവധി പാലിക്കണം​. കാലാവധി അവസാനിക്കുന്നതിന് മുമ്പ് മക്ക വിടണം.  പ്രത്യേകിച്ച് മസ്​ജിദുൽ ഹറാം പരിസരത്തുണ്ടാവരുത്​. അല്ലാത്തപക്ഷം നിയമനടപടി നേരി​േടണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തടയാൻ സുരക്ഷ വകുപ്പ്​ തീവ്രശ്രമം തുടരുകയാണ്​. മക്കക്കടുത്തുള്ള ചെക്ക്​ പോസ്​റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്​. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ്​ പ്രചാരണങ്ങളുടെ പ്രമോട്ടർമാരെ പിടികൂടാൻ വ്യാപകമായ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്​. വ്യാജ ഹജ്ജ്​ പരസ്യങ്ങൾ നൽകിയ ചിലയാളുകൾ ഇതിനകം പൊലീസ്​ പിടിയിലായിട്ടുണ്ട്​. അനുമതിയില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നത്​ ഉൾപ്പടെ നിയമ ലംഘം നടത്തുന്നവർക്കുള്ള പിഴശിക്ഷ ദുൽഖഅദ്​ 25 മുതൽ അടുത്ത വർഷം ദുൽഹജ്ജ്​ 14 വരെയുള്ള കാലാവധിയിൽ നടപ്പാക്കാൻ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

ഹജ്ജിന്‍റെ ഈ​ ദിവസങ്ങളിൽ ഹജ്ജ്​ പെർമിറ്റ്​ കൈവശമുള്ളവർക്ക്​ ഒഴികെ മറ്റാർക്കും ഉംറ​ പെർമിറ്റ്​ അനുവദിക്കുകയില്ല. മക്ക, മധ്യമേഖല, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ ട്രെയിൻ സ്​റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ്​ സെൻററുകൾ, താൽക്കാലിക സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വെച്ച്​ ഹജ്ജ്​ പെർമിറ്റ് ഇല്ലാതെ പിടിയിലാകുന്നവർക്ക്​ 10,000 റിയാൽ​ പിഴയായി ചുമത്തും. കൂടാതെ വിദേശികളാണെങ്കിൽ നാടുകടത്തലും സൗദിയിലേക്ക്​ പുനഃപ്രവേശന വിലക്കും ശിക്ഷയായുണ്ടാവും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും.

എന്റെ ഭ്രാന്തൻ ചിന്തകൾ…സിദ്ദീഖ് എഴുതുന്നു.

0

കഴിഞ്ഞദിവസം തിരുവമ്പാടി ബസ്റ്റാൻഡിൽ, കടയുടെ പുറത്തുള്ള ഒരു ബോർഡിനോട് ചേർന്ന് കടയുടമ സതീഷ് ഒരു പാമ്പിൻ കുഞ്ഞിനെ കണ്ടു. അത് ജനിച്ച് ദിവസങ്ങളേ ആകുന്നുള്ളൂ.. അണലി വർഗ്ഗത്തിൽ പെട്ട ഒന്നായിരുന്നുവത്..

വളരെ ഭംഗിയുള്ള അതിനെ അവൻ മറ്റാരോടും പറയാതെ അവന്റെ കടയുടെ ഭാഗത്തുനിന്നും തുരത്തി മറ്റൊരുടിത്ത് എത്തിച്ചു..അത് വിഷമുള്ള പാമ്പാണെന്നും ആരെയെങ്കിലും കടിച്ചാൽ അപകടം സംഭവിക്കും എന്നും അവനറിയാമായിരുന്നു..അവിടെ കൂടിയിരുന്നവർക്ക് അവൻ അതിനെ കാണിച്ചുകൊടുത്തു..

അങ്ങാടി ആയതുകൊണ്ട്, ആളുകൾക്കിടയിലേക്കല്ലാതെ, അതിന് വാസയോഗ്യമായ ഒരു ഇടം അവിടെ ഇല്ലാത്തതുകൊണ്ട്, ഇഴഞ്ഞ് നീങ്ങുന്ന ആ കുഞ്ഞു പാമ്പിനെ കൂടി നിന്നവരിൽ ഒരുത്തൻ തല്ലിക്കൊന്ന് ഒരു വടിയിൽ തൂക്കിയെടുത്ത് കൊണ്ടുപോയി കളഞ്ഞു..

“നീയെന്തു മനുഷ്യനാ?, അതിനെ കൊല്ലണ്ടേ?, അത് ആരെയെങ്കിലും കടിച്ചാൽ ആള് കാഞ്ഞു പോകില്ലേ?”കൂട്ടത്തിൽ നിന്ന് ഒരുത്തൻ സതീഷിനോട് ചോദിച്ചു..

“എനിക്ക് ഇതുപോലെയുള്ള ജീവികളെ കൊല്ലുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും . കോഴിയിറച്ചി കഴിക്കുമെങ്കിലും അതിനെ കൊല്ലാനും കൊല്ലുന്നത് കാണുന്നതും എനിക്ക് ബുദ്ധിമുട്ടാണ്”..സതീഷിന്റെ മറുപടി കേട്ട് ഞാൻ ചിരിച്ചുകൊണ്ട്

“അവരും ഈ ഭൂമിയുടെ അവകാശികളാണ്, അല്ലേ സതീഷാ?”,അത് പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ എന്റെ കടയിലേക്ക് പോയി.. കടയിലെത്തി ഞാൻ ഓരോന്നാലോചിച്ചു..

നമ്മളിൽ ഭൂരിപക്ഷം പേരും സതീഷിനെ പോലെ തന്നെയല്ലേ?, പ്രത്യേകിച്ച് സ്ത്രീകൾ?..എനിക്ക് നേരിട്ട് അടുപ്പമുള്ള, ഉമ്മയും വല്യമ്മയും അമ്മായിമാരും അവരുടെ പെൺകുട്ടികളും എന്റെ പെങ്ങളും അയൽപക്കത്തുള്ള സ്ത്രീകളും സ്ത്രീ സുഹൃത്തുക്കളും അടങ്ങുന്ന സ്ത്രീ സമൂഹത്തിൽ തോന്നൂറ്റിയഞ്ച് ശതമാനം പേരും പാറ്റയെയും പല്ലിയെയും പഴുതാരയെയും കൊല്ലുന്നതിൽ സതീഷിനെ പോലെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്..

ദൈവം ശിക്ഷിക്കുമോ, മറ്റെന്തെങ്കിലും ശാപം കിട്ടുമോ അല്ലെങ്കിൽ അവയെ കൊല്ലുമ്പോൾ അവ ആക്രമിക്കുമോ എന്നൊക്കെയുള്ള അവരുടെ പേടിയേക്കാൾ, അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് അവരുടെ മനസ്സിന്റെ ആർദ്രതയാണ്..പതിനഞ്ചോ ഇരുപതോ വർഷങ്ങൾക്ക് മുമ്പാണ് ആകാശദൂത് എന്ന സിനിമ ഇറങ്ങിയത്..

ഏതുനിമിഷവും മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ മാരക രോഗിയായ ഒരു അമ്മ, സ്ഥിര മദ്യപാനിയും വഴക്കാളിയുമായ അച്ഛൻ, അവരുടെ നാല് മക്കളും അടങ്ങിയ മറ്റാരും സഹായിക്കാനില്ലാത്ത ഒരു ദരിദ്ര കുടുംബം ..അപ്രതീക്ഷിതമായി ഭർത്താവ് ഒരു ആക്സിഡന്റിൽ മരിച്ചുപോകുന്നു..

അനാഥാലയത്തിൽ വളർന്ന ആ അമ്മ തന്റെ മക്കളെയും ആ ദുരിതക്കയത്തിലേക്ക്, അനാഥാലയത്തിലേക്ക് പറഞ്ഞയക്കാൻ കഴിയാത്തതുകൊണ്ട് അവരുടെ നാലു മക്കളെയും ദത്ത് നൽകുന്നതാണ് കഥാസാരം..മൂത്ത കുട്ടിയെയും ഇളയ കുട്ടിയെയും രണ്ടു ദമ്പതികൾ ഏറ്റെടുത്തു..

നടുക്കുള്ള ഇരട്ടക്കുട്ടികളിൽ ഒരുത്തനെയും ഒരു കുടുംബം ഏറ്റെടുത്തു..ഇരട്ടക്കുട്ടികളിൽ കാലിന് സ്വാധീനക്കുറമുള്ളവൻ ഒഴികെ ബാക്കി എല്ലാവരെയും ആ സ്ത്രീ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചു..

അല്ലെങ്കിലും കാലിന് സ്വാധീന കുറവുള്ള ഒരു കുട്ടിയെ ആരാണ് ദത്തെടുക്കുക?..അവനെ ആരെയും ഏൽപ്പിക്കാൻ കഴിയാതെ ആ സ്ത്രീ മരിച്ചുപോയി..

മരണാനന്തര ചടങ്ങുകൾക്ക് എല്ലാ മക്കളും വന്നു..ചടങ്ങുകൾക്ക് ശേഷം ഓരോരുത്തരായി അവരവരുടെ രക്ഷിതാക്കളുടെ കൂടെ പോകാനൊരുങ്ങുന്നു..അമ്മയുടെ ഗർഭപാത്രം മുതൽ ഒരുമിച്ചായിരുന്ന തന്റെ സഹോദരനെ വേർപിരിയാൻ കഴിയാതെ സങ്കടപ്പെടുന്ന തങ്ങളുടെ മകനെ കണ്ട് ആ ദമ്പതികൾ ( ദത്തെടുത്തവർ ) സ്വാധീന കുറവുള്ളവനെയും അവരുടെ കൂടെ കൂട്ടുന്നു..ഇതായിരുന്നു ആ സിനിമ..

ആ അമ്മയുടെയും മക്കളുടെയും മാനസിക സംഘർഷങ്ങളും വൈകാരിക പ്രകടനങ്ങളും കണ്ട് ഒരു തുള്ളിയെങ്കിലും കണ്ണീർ പൊഴിക്കാതെയോ ഒരു തേങ്ങലോ കൂടാതെ കണ്ടിട്ടുണ്ടാവില്ല ഒരു പുരുഷ കേസരിയും ( അപൂർവ്വം ചിലർ ഒഴികെ) ആ സിനിമ ..അപ്പോൾ പിന്നെ സ്ത്രീകളുടെ കാര്യം പറയണോ?..

ആ സിനിമ ടിവിയിൽ കണ്ട് തേങ്ങി തേങ്ങി കരയുന്ന എന്റെ പെങ്ങളെ സിനിമയൊന്നും കണ്ട് ശീലമില്ലാത്ത എന്റെ ഉമ്മ വടിയെടുത്ത് തല്ലാൻ പോയത് എനിക്ക് ഓർമ്മയുണ്ട്..സത്യത്തിൽ അത് അവരുടെ ന്യൂനതയല്ല മേന്മയാണ്..

അവരുടെ സഹജീവി സ്നേഹം സഹാനുഭൂതി സിമ്പതി എമ്പതി തുടങ്ങിയവയുടെ ആകത്തുകയായ മനസ്സിന്റെ ആർദ്രതയാണ് അത് വിളിച്ചോതുന്നത്..ഗുഹാ മനുഷ്യനിൽ നിന്നും പല ഘട്ടങ്ങളായി പരിവർത്തനം ചെയ്ത് നമ്മൾ നേടിയതാണ് മനസ്സിന്റെ ആ നന്മ..മറ്റുള്ളവരുടെ വേദന സ്വയം അനുഭവിക്കുന്ന ഒരു അവസ്ഥ.. ഈ ആധുനിക കാലഘട്ടത്തിൽ, അണു കുടുംബ വ്യവസ്ഥയും ഞാന്, എന്റേത്, എന്ന ചിന്തയും ആ മേന്മയ്ക്ക് മൂല്യച്ചുതി വരുത്തുന്നു..

നമ്മളറിയാതെ നമ്മൾ നമ്മുടെ സന്തോഷത്തെ കൊല്ലുന്നു..

Sidhique Patta.

കഥയിലെ പേരുകൾ സാങ്കല്പികം മാത്രം

At the Tiruvambadi bus stand yesterday, shopkeeper Satish saw a baby snake next to a board outside the shop. It was born only a few days ago.. It was one of the viper species..

He chased it away from his shop without telling anyone, which was very beautiful..He knew that it was a poisonous snake and if it bit anyone it would cause danger..He showed it to those who had gathered there..

Since it was a bazaar, there was no place for it to live except among people, so one of the bystanders beat the crawling baby snake, hung it on a stick and carried it away.

“What are you human? Don’t you kill it? If it bites someone, won’t the person die?” asked Satish from one of the crowd..

“Killing such creatures is mentally difficult for me. Even though I eat chicken, it is difficult for me to kill and see it being killed”..I laughed at Satish’s reply.

“They are also the heirs of this land, aren’t they, Satisha?”, I laughed and went to my shop.

Aren’t most of us like Satish?, especially women?..In the women’s community, which includes my immediate family, my mother, grandmother, aunts, their girls, my sister, women in the neighborhood and female friends, about five percent of us have mental difficulties like Satish in killing cockroaches, lizards and bedbugs..

Rather than their fear of being punished by God, getting some other curse or being attacked by them when they are killed, it is the tenderness of their hearts that keeps them from it.

A terminally ill mother whose doctors predicted she would die at any moment, a constant alcoholic and quarrelsome father, a poor family with no one else to help their four children…Unexpectedly, the husband dies in an accident..

The gist of the story is that the mother who grew up in an orphanage, because she could not send her children to the orphanage, gave her four children for adoption..The elder child and the younger child were adopted by two couples.

One of the middle twins was taken in by a family..The woman left all the twins in safe hands except the one with a weak leg..

Otherwise, who would adopt a child whose legs are weak?..the woman died without being able to hand him over to anyone..

All the children came for the posthumous ceremonies..after the ceremonies one by one they are about to go with their parents..seeing their son who is sad to part with his brother who was together since mother’s womb, the couple (adopted) take the less influential one with them..this was the movie..

Seeing the mental conflicts and emotional expressions of that mother and her children, no male Kesari (except a few) would have seen that movie without shedding at least one drop of tears or a groan.

I remember that my mother, who was not used to watching movies, went to beat my sister who was crying after watching that movie on TV..Actually, that is not their weakness, it is their strength..

It calls for the tenderness of the mind which is their fellow man’s love, sympathy, sympathy, empathy, etc.. That goodness of mind is what we have acquired through many stages of transformation from the cave man.. A state of feeling the pain of others. Adding value to excellence..

Unknowingly, we kill our happiness.

ഹജ്ജ് ക്യാമ്പ് 2024- ഒരുക്കങ്ങൾ പൂർണ്ണം; തീർത്ഥാടകർ തിങ്കളാഴ്ച മുതൽ കരിപ്പൂർ ക്യാമ്പിൽ

0

കോഴിക്കോട്: തീർത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്പിൽ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും  വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരിൽ 7279 പേർ പുരുഷന്മാരും 10604 പേർ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള  എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10430 പേരും കൊച്ചി വഴി 4273,  കണ്ണൂർ വഴി 3135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേർ ബാംഗ്ലൂർ, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർത്ഥാടകരിൽ 1250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 3582 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്. 

അവസാന വർഷം (2023) ൽ  11252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. (ഈ വർഷം 6516 എണ്ണം തീർത്ഥാടകരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.)   കോഴിക്കോട് നിന്നും മെയ് 21 ന് പുലർച്ചെ 12.05 ന് നാണ് ആദ്യ വിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പർ വിമാനത്തിൽ 166 പേർ പുറപ്പെടും. അതേ ദിവസം രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. 

ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീർത്ഥാടകർ 20.5.2024 തിങ്കളാഴ്ച രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചക്ക് 12 മണിക്കും മൂന്നാം സംഘം ഉച്ചക്ക് രണ്ട് മണിക്കും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. എയർപോർട്ടിലെ പില്ലർ നമ്പർ പതിമൂന്നിലാണ് തീർത്ഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകൾ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും. എയർപോർട്ടിൽ തീർത്ഥാടകരുടെ ലഗേജുകൾ കൈമാറുന്നതിനും മറ്റു സഹായങ്ങൾക്കുമായി പ്രത്യേക വോളണ്ടിയർമാരുടെ സേവനം ലഭ്യമാകും.

യാത്രയാക്കാനെത്തുന്നവർക്ക് ഹജ്ജ് ഹൗസിൽ വിശാലമായ പന്തൽ സൗകര്യവും ഉണ്ട്. തീർത്ഥാടരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങൾക്കുമായി എയർപോർട്ടിലും ഹജ്ജ് ക്യാമ്പിലും പോലീസ് സേനയെയും പ്രത്യേകമായി വിന്യസിക്കും.ക്യാമ്പിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാർത്ഥന എന്നിവക്കായി ഇരു കെട്ടിടങ്ങളിലും പ്രത്യേകമായ ഹാളുകൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് യാത്രാരേഖകളും യാത്രാ നിർദ്ദേശങ്ങളും ക്യാമ്പിൽ വെച്ച് നൽകും. വിമാനം പുറപ്പെടുന്നതിന്റെ നാല് മണിക്കൂർ മുമ്പ് തീർത്ഥാടകരെ പ്രത്യേക ബസിൽ എയർപോർട്ടിൽ എത്തിക്കും. എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കുടുതൽ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്. 

ഓരോ വിമാനത്തിലും യാത്രയാവേണ്ട തീർത്ഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയ ക്രമം ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീർത്ഥാടകരെ ബന്ധപ്പെട്ട ഖാദിമുൽ ഹുജ്ജാജുമാർ ഫോൺ മുഖേന വിളിച്ചും വിവരം അറിയിക്കും. തീർത്ഥാടകരുടെ സേവനത്തിനായി അനുഗമിക്കുന്ന വോളണ്ടിയർമാർ ഒരുക്കങ്ങൾക്കായി യാത്രയുടെ രണ്ട് ദിവസം മുന്നേ തന്നെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 89 പേരാണ് ഇത്തവണ തീർത്ഥാടകരുടെ സേവനത്തിനായി യാത്രയിൽ അനുഗമിക്കുക. 

സംസ്ഥാന സർക്കാർ നടത്തിയ നിരന്ത ഇടപെടലുകളുടെ ഫലമായാണ് സേവനത്തിനായി കൂടുതൽ പേർക്ക് അവസരം ലഭിച്ചത്. 200 തീർത്ഥാടകർക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ഇത്തവണ വോളണ്ടിയർമാരെ തെരഞ്ഞെടുത്തത്. വോളണ്ടിയർമാർക്കുള്ള പ്രത്യേക ട്രൈനിങ്ങ് കഴിഞ്ഞ ആഴ്ച ഹജ്ജ് ഹൗസിൽ നടത്തിയിരുന്നു. ആവശ്യാനുസരണം ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ പ്രത്യേക മീറ്റിങ്ങുകളും ചേരുന്നുണ്ട്.

എയർ ഇന്ത്യാ എക്സ്പ്രസിന്റെ 166 പേർക്ക് സഞ്ചരിക്കാവുന്ന അമ്പത്തിയൊമ്പത് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കാത്തിരിപ്പ് പട്ടികയിൽ നിന്നും ഇതിനം അവസരം ലഭിച്ചവർക്കുള്ള അധിക വിമാനവും ജൂൺ 9 ന് മുമ്പുള്ള ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ദിനേന മൂന്ന് വിമാനങ്ങളാണ് കോഴിക്കോട് നിന്നും സർവ്വീസ് നടത്തുക. ജൂൺ എട്ടിന് നാല് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ജുലൈ ഒന്ന് മുതൽ 22 വരെയുള്ള കാലയളവിൽ മദീന വഴിയാണ് കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 

ലോക്സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പരിമിതമായ രൂപത്തിൽ ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച  വൈകുന്നേരം നാല് മണിക്ക് ഹജ്ജ് ഹൗസിൽ നടക്കും. ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സംഘാടക സമിതിക്ക് കീഴിൽ വിവിധ സബ്കമ്മിറ്റികൾ മുഖേനയുള്ള ഒരുക്കങ്ങളും പൂർത്തിയായി. റിസപ്ഷൻ, രജിസ്ട്രേഷൻ, പ്രോഗ്രാം, അക്കമഡേഷൻ, ട്രാൻസ്പോർട്ട്, വോളണ്ടിയർ, ഹെൽത്ത്, സാനിറ്റേഷൻ, തസ്കിയത്ത് തുടങ്ങി പത്തോളം സബ് കമ്മിറ്റികൾക്ക് കീഴിലാണ് ക്യാമ്പിലെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. ഹജ്ജ് കമ്മിറ്റി അംഗങ്ങൾ ചെയർമാന്മാരായ സമിതികളിൽ വിവിധ തുറകളിൽ നിന്നുള്ളവരാണ് മറ്റു ഭാരവാഹികൾ. തീർത്ഥാടകർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ വിമാനം കയറുന്നത് വരെ വോളണ്ടിയർമാരുടെ മുഴു സമയ സേവനം ഉണ്ടാവും. 

തീർത്ഥാടരുടെ അടിയന്തിര മെഡിക്കൽ ആവശ്യത്തിനായി വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ ഇരുപത്തിനാല് മണിക്കൂർ സേവനവും ക്യാമ്പിലുണ്ടാവും. അത്യാവശ്യ മരുന്നുകളും മറ്റും സംവിധാനങ്ങളും മെഡിക്കൽ ഉദ്യോഗസ്ഥരുടെ നേതൃത്തിൽ ക്യാമ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ നേരിടാനായി ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് സേവനവും സജ്ജീകരിക്കും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ഹജ്ജ് ക്യാമ്പ് പ്രവർത്തിക്കുക. ക്യാമ്പും പരിസരവും ശുചീകരിക്കുന്നതിനും ദൈനംദിന വേയ്സ്റ്റ് മാനേജ്മെന്റിനും പ്രത്യേക സംവിധാനം ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി മുൻസിപ്പാലിറ്റിക്ക് കീഴിലെ ഹരിത കർമ്മ സേനയുടെ പ്രത്യേക സേവനവും ക്യാമ്പിലുണ്ടാവും.

തീർത്ഥാടകരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ശരിപ്പെടുത്തൽ, കവർ നമ്പർ അടിസ്ഥാനമാക്കി തരം തിരിച്ച് വെക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിനായി പ്രത്യേകം നിയോഗിച്ച സർക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദിവസങ്ങൾക്ക് മുന്നേ ക്യാമ്പിൽ ജോയിൻ ചെയ്തിരുന്നു. കോഴിക്കോട് ക്രൈം ബ്രാഞ്ച് പൊലീസ് സുപ്രണ്ട് കെ.കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ 41 ഉദ്യോഗസ്ഥരാണ് കരിപ്പൂരിൽ സേവനത്തിലുള്ളത്. മറ്റു എംബാർക്കേഷൻ പോയിന്റുകളിലേക്കുള്ള ഉദ്യോഗസ്ഥർ അടുത്ത ദിവസം അതത് കേന്ദ്രങ്ങളിൽ ചുമതലയേൽക്കും.

 ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസറായി നേരത്തെ ചുമതലയേറ്റ നൽകിയ യു. അബ്ദുൽ കരീം ആണ് സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് സെൽ പ്രവർത്തനങ്ങൽ ഏകോപിപ്പിക്കുന്നത്.  മെയ് 26 നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യൻ എയർലൈൻസാണ് ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും സർവ്വീസ് നടത്തുക. കൊച്ചിയിൽ നിന്നും ജൂൺ ഒമ്പത് വരെ 17 സർവ്വീസുകളും കണ്ണൂരിൽ നിന്നും ഒമ്പത് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാധ്യതയേറെ

0

* രോഗികൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാൽ രണ്ടാഴ്ച നിർണായകമാണ്. പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് (ദ്വിതീയ തലത്തിലേക്ക്) രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിന്റെ കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കണം. രോഗം സംശയിക്കുന്നവർ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്ത്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക പ്രധാനമാണ്. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കുകയില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

പനി, ക്ഷീണം, ഛർദ്ദിൽ, മഞ്ഞപിത്തം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ശാസ്ത്രീയ ചികിത്സ തേടുക. വ്യാജ പ്രചരണങ്ങൾക്ക് പിന്നാലെ പോയി രോഗം ഗുരുതരമാക്കരുത്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ വളരെ ശ്രദ്ധിക്കണം.

ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചതോസംശയിക്കുന്നതോ ആയവരുംരോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

·രണ്ട് ആഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. (ലൈംഗിക ബന്ധം ഉൾപ്പടെ).

·ഭക്ഷണ, പാനീയങ്ങൾ തയ്യാറാക്കുന്നതിൽ നിന്നും മാറി നിൽക്കുക.

·കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക, പ്രത്യേകിച്ച് മല-മൂത്ര വിസർജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും.

·രോഗി ഉപയോഗിക്കുന്ന ശുചിമുറികളിലെ പ്രതലങ്ങൾ, ബ്ലീച്ച് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കുക.

·ഹോസ്റ്റലുകൾ, ഡോർമിറ്ററികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ രോഗബാധിതരെ പ്രത്യേകമായി താമസിപ്പിക്കുക.

·രോഗി ഉപയോഗിച്ച വസ്ത്രങ്ങളും, പാത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്.

·രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകണം. അവ 0.5% ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. (15 ഗ്രാം അല്ലെങ്കിൽ 3 ടീ സ്പൂൺ അല്ലെങ്കിൽ 1 ടേബിൾ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ 1 ലിറ്റർ വെള്ളത്തിൽ കലക്കിയാൽ 0.5% ബ്ലീച്ചിംഗ് ലായനി തയ്യാറാക്കാവുന്നതാണ്.)

·ആൾക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഹെപ്പറ്റൈറ്റിസ് എ അണു നശീകരണത്തിന് ഫലപ്രദമല്ല.

കാരുണ്യ KR-654 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-654 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

1st Price – Rs. 80,00,000/-KG 110135 (PAYYANNUR)Agent Name: P P DHANESHAgency No.: C 3472

Consolation Prize – Rs. 8,000/-KA 110135 KB 110135KC 110135 KD 110135KE 110135 KF 110135KH 110135 KJ 110135KK 110135 KL 110135 KM 110135

2nd Price – Rs. 5,00,000/-KK 289360 (CHITTUR)Agent Name: SIRAJUDHEEN SAgency No.: P 5306

3rd Price – Rs. 1,00,000/-KA 542240KB 291966KC 144159KD 441323KE 581419KF 769708KG 909688KH 230226KJ 269512KK 943462KL 562808KM 488195

4th Price – Rs. 5,000/-0744 228 2067 3212 3562 3776 3958 4054 4736 5075 5151 5449 5508 6622 6680 9045 9694 9946

5th Price – Rs. 2,000/-1341 2165 3057 5881 5942 6371 8003 8434 9425 9828

6th Price – Rs. 1,000/-0347 0804 1435 3073 3450 3730 4114 4432 4929 5076 6426 8159 9009 9742

7th Price – Rs. 500/-0032 0120 0273 0319 0686 0732 0787 1016 1020 1081 1211 1221 1507 1736 1936 1987 2010 2099 2235 2349 2424 2479 2483 2631 2698 2872 3004 3222 3397 3890 4079 4349 4390 4417 4427 4457 4481 4589 4859 5052 5200 5243 5307 5696 5729 5744 5760 5928 5985 6258 6356 6445 6518 6630 6777 6793 6907 7307 7379 7440 7855 7899 7933 7973 7980 8197 8495 8497 8689 8703 8748 8759 8992 9057 9059 9122 9204 9248 9602 9839

8th Price – Rs. 100/-0008 0019 0113 0143 0318 0390 0410 0575 0597 0653 0770 0829 0860 0898 0924 1149 1206 1229 1423 1453 1491 1607 1613 1624 1750 1901 1976 1985 2009 2038 2061 2164 2362 2577 2758 2766 2937 2988 3140 3180 3233 3239 3389 3423 3506 3751 4005 4042 4129 4178 4354 4377 4414 4467 4577 4656 4677 4709 4714 4800 4993 5055 5153 5219 5236 5239 5479 5539 5574 5619 5750 5960 5970 6039 6097 6121 6179 6220 6702 6849 6922 6958 6965 7220 7332 7387 7442 7483 7489 7550 7621 7662 7715 7831 7874 7882 7963 8326 8403 8404 8449 8480 8504 8508 8562 8569 8685 8696 8729 8965 8988 9101 9270 9379 9393 9403 9507 9518 9519 9520 9580 9749 9847 9976

ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല, മന്ത്രവാദമടക്കം പരീക്ഷിച്ചു; യുവതി വീടിന് തീയിട്ട സംഭവം ഇങ്ങനെ

0

പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്‍റെ വീടിന് കാമുകി തീവെച്ച കേസിൽ വൻ ട്വിസ്റ്റ്. ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ യുവാവിന്‍റെ കാമുകിയും സുഹൃത്തും ചേർന്നാണ് പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ രാജ്കുമാറിന്‍റെ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്കുമാറിനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് വീടിന് തീയിട്ടതെന്ന് പ്രതികൾ പൊലീസിന് മൊഴിനൽകി. തീപിടിച്ച് മുറ്റത്തുണ്ടായിരുന്ന ബൈക്ക് കത്തി നശിച്ചിട്ടുണ്ട്. രാജ്കുമാറിനെ അപായപ്പെടുത്താൻ മന്ത്രവാദം അടക്കം പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവിൽ വീടിന് തീയിടാൻ തീരുമാനിച്ചതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. റാന്നിയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു സുനിത. ഇവരെ ശാസ്ത്രീയ പരിശോധനയ്ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്.വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയ പ്രതികൾ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. തീപടരുന്നത് കണ്ട അയൽക്കാരാണ് ഓടിയെത്തി തീയണച്ചത്. രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധമറിഞ്ഞ് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹ ബന്ധം അവസാനിപ്പിച്ചു. എന്നാൽ ഭാര്യ വിട്ടുപോയിട്ടും രാജ്കുമാർ സുനിതയെ സ്വീകരിച്ചില്ല. ഇതിന്‍റെ വിരോധത്തിലാണ് സുനിത വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.നേരത്തെ ഇയാളുടെ കാറും സുനിത കത്തിച്ചിരുന്നു. എന്നാൽ രാജ്കുമാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഒരുമാസം മുമ്പാണ് രാജ്കുമാറിന്‍റെ കാർ കത്തി നശിച്ചത്. ഇതിന് പിന്നിലും സുനിത ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട് കത്തിച്ച സംഭവത്തിലും രാജ്കുമാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പെരുനാട് പൊലീസ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽമഴ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

0

സംസ്ഥാനത്തിന്നും അതിശക്തമായ വേനൽ മഴ തുടരും. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് നിലനിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ അതിശക്തമായ മഴയുണ്ടായേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.

ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. അതേസമയം കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് കേരളതീരത്തെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

‘മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണം’; വിനോദസഞ്ചാരികള്‍ക്ക് കലക്ടറുടെ നിർദേശം

0

ഊട്ടി: ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നീലഗിരിയിലേക്കുള്ള യാത്രകള്‍ വിനോദസഞ്ചാരികള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ എം അരുണ. നാളെ മുതല്‍ 20-ാം തീയതി വരെ യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് ജില്ലയില്‍ പ്രവചിച്ചിട്ടുള്ളതെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ട്. യാത്ര തുടരുന്നവര്‍ അധികൃതരുടെ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിയും പതിനാറുകാരനുമായ അശ്വിനെ ആണ് കാണാതായത്. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. 

അതേസമയം, വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കും

0

സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ 2024 മേയ് 1 മുതൽ നടപ്പിലാക്കുന്നതിന് നിശ്ചയിച്ചിരുന്നു. ഇതിനെതിരെയുള്ള സമരം ടെസ്റ്റിന് ഭംഗം വരുത്തുകയുണ്ടായി. ബന്ധപ്പെട്ട യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ യോഗത്തിൽ അവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമത ഒട്ടും തന്നെ കുറയാത്ത വിധം നൽകിയിരുന്ന നിർദ്ദേശങ്ങളിൽ ചില ഇളവുകൾ നൽകി ടെസ്റ്റ് പുനരാംഭിക്കുന്നതിനു തീരുമാനമായതായി ട്രാൻസ്പോർട്ട് കമ്മീഷണർ പത്രക്കുറിപ്പിൽ അറിയിച്ചു.

നിലവിൽ ലേണേഴ്സ് ലൈസൻസ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 (08.05.2024ലെ കണക്ക് പ്രകാരം) അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തിൽപ്പരം അപേക്ഷകൾ ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് കൂടുതൽ ഉദ്ധോഗസ്ഥരെ ഉൾപ്പെടുത്തി അധിക ടീമുകൾ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കുന്നതാണ്. അതതു റീജിയണിലെ ആർ.ടി.ഒമാർ സബ് ഓഫീസുകളിലെ ജോയിന്റ് ആർ.ടി.ഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികൾ അടിയന്തിരമായി കൈക്കൊള്ളുന്നതാണ്.

രാജ്യത്തുടനീളം ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അധീനതയിലും നാഷണൽ ഇൻഫോർമാറ്റിക് സെന്റർ തയ്യാറാക്കി പരിപാലിച്ചു വരുന്നതുമായ ‘സാരഥി’ എന്ന സോഫ്റ്റ്‌വെയർ വഴിയാണ് നൽകിവരുന്നത്. സാങ്കേതിക കാരണങ്ങളാൽ 2024 മേയ് 16 മുതൽ പ്രവർത്തന ക്ഷമമല്ലാത്തതിനാൽ ലൈസൻസ് സംബന്ധമായ സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം പ്രവർത്തന സജ്ജമാക്കുന്നതിനു എൻ.ഐ.സി ഡൽഹിക്കു കത്ത് നൽകിയിട്ടുണ്ട്. പ്രസ്തുത സോഫ്റ്റ്‌വെയർ പ്രവർത്തന സജ്ജമാകുന്നതോടെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.