spot_img
Sunday, July 5, 2026
Home Blog Page 382

ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, മൊബൈല്‍ സിഗ്നല്‍ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍; അന്വേഷണം

0

താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.

താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. പൊലീസ് കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച്‌ പിതാവ് രംഗത്ത് വന്നിരുന്നു.

താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കാണാതായ ദേവനന്ദ. മകളെ കാണാതായതുമായി ബന്ധപ്പെട്ട് ബിജു താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി താമരശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട്

ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്തിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ വിദ്യാർത്ഥിയുടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ അല്‍പ നിമിഷം മാത്രമാണ് സിഗ്നല്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ടിലും പരിസര പ്രദേശങ്ങളിലും പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടി കോഴിക്കോട് ജില്ലയില്‍ തന്നെ ഉള്ളതായാണ് പൊലീസിന്റെ അനുമാനം. വിദ്യാർത്ഥിനിക്കായി വരും ദിവസങ്ങളിലും പരിശോധന തുടരുമെനും ഉടനെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം എകരൂല്‍ സ്വദേശിയായ ഒരു വിദ്യാർത്ഥിയേയും അതേ ദിവസം മുതല്‍ കാണാതായിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

0

ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന അവസരം എല്ലാ വോട്ടർമാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടർമാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 

വോട്ടർ ഐഡി കാർഡിന് പകരം പോളിങ് ബൂത്തിൽ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്. 

*ആധാർ കാർഡ്

*എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ

*തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

*ഡ്രൈവിംഗ് ലൈസൻസ്

*പാൻ കാർഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്

*ഇന്ത്യൻ പാസ്പോർട്ട്

*ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്

*പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ

*ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)

താമരശേരിയിൽ വീട്ടിനകത്ത് മുറിയിൽ അജ്ഞാതൻ്റെ മൃതദേഹം, അന്വേഷണം

0

താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിൽപ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ് വൈകിട്ട് 5 മണിയോടെ മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

0

മലപ്പുറം: ചങ്ങരംകുളത്ത് സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷ് ( 38) ആണ് മരിച്ചത്. കുറ്റിപ്പുറം-തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം-എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നിലാണ് ഉച്ചക്ക് മൂന്ന് മണിയോടെ നാട്ടുകാര്‍ റോഡരികിൽ ഒരാൾ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ പരിശോധനയിൽ യുവാവ് മരണപ്പെട്ടതായി മനസിലായി.

ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയ ശേഷം മൃതദേഹം ഇവിടെ നിന്നും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ദീപീഷാണ് മരിച്ചതെന്ന് പൊലീസിന്റെ പരിശോധനയിലാണ് മനസിലായത്. ദീപീഷിന്റെ മരണ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അരയ്ക്ക് താഴേക്ക് പാന്റ് ധരിച്ച നിലയിൽ മേൽവസ്ത്രമില്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്.

ഷുഗർ കുറക്കണോ…. ഇത് ചെയ്തു നോക്കൂ…

0

കുതിച്ചുയരുന്ന പ്രമേഹത്തെ പിടിച്ചുകെട്ടാം! ചുരയ്ക്കയ്ക്കൊപ്പം ഈ പച്ചക്കറിയും ചേര്‍ത്ത് മാജിക്ക് ജ്യൂസ്; ഇങ്ങനെ തയ്യാറാക്കൂ

പ്രായഭേദമന്യേ ഇന്ന് എല്ലാവരേയും ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. മാറിയ ജീവിതരീതിയും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് ഇതിന്റെ പ്രധാന കാരണം.

അതിനാല്‍ നിങ്ങളൊരു പ്രമേഹരോഗിയാണെങ്കില്‍ ഇനി പറയുന്ന മാജിക്ക് ഡ്രിങ്ക് നിങ്ങളുടെ പ്രമേഹത്തം പിടിച്ചു കെട്ടാൻ സഹായിക്കും. അതിന് പ്രധാനമായും ആവശ്യം 2 പച്ചക്കറികളാണ്. ചുരയ്ക്കയും തക്കാളിയും ഇവ രണ്ടും ചേർത്ത് ഇനി പറയുന്ന രീതിയില്‍ ജ്യൂസ് തയ്യാറാക്കി കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിന് ചുരയ്ക്ക എടുത്ത് ചെറുതായി മുറിക്കുക. ശേഷം മിക്സിയില്‍ ഇട്ട് അരച്ച ശേഷം അതിന്റെ നീര് എടുക്കുക. അത്തരത്തില്‍ തക്കാളിയുടെ നീരും ഇതില്‍ ചേർക്കുക. രണ്ടും മിക്സ് ചെയ്ത് രാവിലെ കുടിക്കുക

ചുരയ്ക്ക് തക്കാളി ജ്യൂസ് കുടിക്കുന്നതിന്റെ മറ്റ് ഗുണങ്ങള്‍

1. ചുരയ്ക്ക് തക്കാളി ജ്യൂസ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഈ ജ്യൂസ് പതിവായി കഴിക്കാം.

2. ദഹനവ്യവസ്ഥയെ ശക്തമായി നിലനിർത്താൻ ചുരയ്ക്ക് തക്കാളി ജ്യൂസ് സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് ആശ്വാസം നല്‍കും.

3. ചുരയ്ക്ക് തക്കാളി ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോഗങ്ങള്‍ തടയും

4. ചുരയ്ക്ക് തക്കാളി ജ്യൂസ് കഴിക്കുന്നത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കും. അങ്ങനെ, പ്രായമാകാതെ വളരെക്കാലം ചെറുപ്പമായി തുടരാം.

5. ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ജ്യൂസ് തീർച്ചയായും കുടിക്കുക. അങ്ങനെ ശരീരഭാരം നിയന്ത്രണവിധേയമാകും. കൊഴുപ്പ് കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്.

ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വീട്ടുവൈദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടുക

ശ്രമങ്ങളെല്ലാം വെറുതെയായി; തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

0

തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യത്തിനാണ് അര്‍ത്ഥമില്ലാതെ പോയിരിക്കുന്നത്.

കഴിയുന്നത് പോലെയെല്ലാം ആനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇനി ആനയുടെ ജഡം പുറത്തെടുക്കാനാണ് നീക്കം. ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ആനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നത്. ഇങ്ങനെ തന്നെ ആനയുടെ ജഡം പുറത്തെടുക്കാനാണ് ഇനി ശ്രമിക്കുക.

വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പം ആഴമുള്ള കിണറാണ്. അബദ്ധത്തില്‍ കാട്ടാന വീണതാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല.

യുവാവിന്റെ മൃതദേഹം കിണറിൽ:

0

കോട്ടയം: എം.ജി. സര്‍വകലാശാല ഹോസ്റ്റലിന് സമീപം യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അതിരമ്ബുഴ നാല്‍പ്പാത്തിതടത്തില്‍ ആകാശ് സുരേന്ദ്രനെ(19) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല്‍പ്പാത്തിമല റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂട്ടുകാരോടൊപ്പം പുരയിടത്തില്‍ ഇരിക്കവേ പൊലീസിനെ കണ്ട് ഭയന്ന് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാകാം എന്നു സംശയിക്കുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ആകാശും സുഹൃത്തുക്കളും ചേര്‍ന്ന് ആളൊഴിഞ്ഞ പുരയിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ സമയം ഇതുവഴി പൊലീസ് പട്രോളിങ് സംഘം കടന്നു പോയി. പൊലീസ് വാഹനം കടന്നുപോകുന്നതിനിടെ ബീക്കണ്‍ ലൈറ്റ് കണ്ട സംഘം ഭയന്ന് ഓടിയതായി പൊലീസ് പറഞ്ഞു.

ചിതറി ഓടിയ സംഘം പിന്നീട് തിരികെ അതേ സ്ഥലത്തെത്തിയപ്പോഴാണ് ആകാശിനെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് ഗാന്ധിനഗര്‍ പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് ഇവര്‍ ഇരുന്നിരുന്ന പുരയിടത്തിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ട നടപടിക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

ദൃശ്യം മോഡൽ കൊലപാതകം, പ്രതി പിടിയിൽ

0

ആലപ്പുഴ: പൂങ്കാവില്‍ ദൃശ്യം മോഡല്‍ കൊലപാതകം നടന്നതായി സംശയം. പൂങ്കാവ് വടക്കൻപറമ്ബില്‍ റോസമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരൻ ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെടുക്കാനായി ഇയാളുമായി പോലീസും റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും പൂങ്കാവിലെ വീട്ടിലെത്തി.

പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയെന്നും തുടർന്ന് ദൃശ്യം മോഡലില്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടെന്നുമാണ് സംശയിക്കുന്നത്.

തനിക്ക് ഒരു കൈയബദ്ധം പറ്റിയതായി തിങ്കളാഴ്ച രാവിലെ ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസ് ബെന്നിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏറെനാള്‍ മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവില്‍ സഹോദരൻ ബെന്നിയ്ക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരുവിവാഹം കഴിക്കാൻ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.

കാൻഡിഡേറ്റസ് ചെസ്സ് :ചരിത്രം കുറിച്ച് ഗുകേഷ്

0

ടോറന്റോ :ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റില്‍ ജേതാവായി ഇന്ത്യയുടെ 17-കാരൻ ഗ്രാൻഡ്മാസ്റ്റർ ദൊമ്മരാജു ഗുകേഷ്.

ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിജയിയെന്ന നേട്ടം ഇനി ഗുകേഷിന് സ്വന്തം. ഇതോടെ ഈ വർഷം നടക്കുന്ന ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ ഗുകേഷ് നിലവിലെ ലോകചാമ്ബ്യൻ ചൈനയുടെ ഡിങ് ലിറനെ നേരിടും. ലോക ചാമ്ബ്യൻഷിപ്പിന്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

14-ാം റൗണ്ടില്‍ യുഎസിന്റെ ഹിക്കാരു നാക്കാമുറയെ സമനിലയില്‍ തളച്ചതോടെ 9 പോയന്റോടെയാണ് ഗുകേഷ് ജേതാവായത്. 2014-ല്‍ വിശ്വനാഥൻ ആനന്ദ് ജേതാവായ ശേഷം കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി. റഷ്യയുടെ യാൻ നെപ്പോമ്നിഷിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതും ഗുകേഷിന് നേട്ടമായി. രണ്ടുപേരില്‍ ആരെങ്കിലും ജയിച്ചിരുന്നെങ്കില്‍ ടൈ ബ്രേക്കർ ആവശ്യമായി വരുമായിരുന്നു.

കാൻഡിഡേറ്റ്സ് ജേതാവിന് 48 ലക്ഷത്തോളം രൂപ സമ്മാനം ലഭിക്കും. രണ്ടാമന് 28.6 ലക്ഷം രൂപയും മൂന്നാമന് 21.5 ലക്ഷം രൂപയും ലഭിക്കും. 12-ാം വയസില്‍ ഗ്രാൻഡ്മാസ്റ്റർ പട്ടം നേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ ഗുകേഷ് കഴിഞ്ഞ വർഷം ഹാങ്ചൗ ഏഷ്യൻ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.

നേരത്തേ 13-ാം റൗണ്ടില്‍ ഫ്രഞ്ച് താരം അലിറെസ ഫിറോസ്ജയ്ക്കെതിരേ ജയിച്ചതോടെ 8.5 പോയിന്റുമായി ഗുകേഷ് ഒന്നാമതെത്തിയിരുന്നു.


ഗ്രീഷ്മയ്ക്ക് തിരിച്ചടി:ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

0

പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹ‍ര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു

ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നു. ഗ്രീഷ്മയ്ക്ക് സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചു. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിലെ കണ്ടെത്തൽ.ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകി. എന്നാൽ കൈപ്പാണെന്ന് പറഞ്ഞ് ഷാരോൺ ഇത് തുപ്പി കളഞ്ഞതോടെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് 2022 ഒക്ടോബര്‍ 14 ന് സെക്സ് ചാറ്റ് നടത്തി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്. ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഇവരെയും പൊലീസ് പ്രതി ചേ‍ത്തിട്ടുണ്ട്.