spot_img
Sunday, July 5, 2026
Home Blog Page 381

ഇന്നത്തെ വില നിലവാരം

0

കറൻസി വിനിമയ നിരക്ക്
𝟏.സൗദി റിയാൽ :22:23
𝟐.യു.എ.ഇ ദിർഹം :22:70
𝟑.ഖത്തർ റിയാൽ :22:90
𝟒.ഒമാൻ റിയാൽ:216:59
𝟓.ബഹ്‌റൈൻ ദിനാർ:221:19
𝟔.കുവൈറ്റ് ദിനാർ: 270:64
𝟕.മലേഷ്യൻ റിങ്കറ്റ് : 17:43
𝟖.യൂറോ :89:27
𝟗.അമേരിക്കൻ ഡോളർ :83:38
𝟏𝟎.ഇസ്രായേൽ ഷേകേൽ :22:07
𝟏𝟏.ഓസ്‌ട്രേലിയൻ ഡോളർ: 54:24
𝟏𝟐.ബ്രിട്ടീഷ്‌ പൗണ്ട് : 103:93
𝟏𝟑.തുർക്കിഷ് ലിറ:02:56
𝟏𝟒. സിങ്കപ്പൂർ ഡോളർ:61:27
𝟏𝟓.ചൈന യുവാൻ :11:51

സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില

സ്വർണ്ണം ഒരു പവൻ :53,000രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,625രൂപ
വെള്ളി ഒരു കിലോ :86:000രൂപ
വെള്ളി ഒരു ഗ്രാം :86:00രൂപ
തങ്കം :10ഗ്രാം 72:270
​​​​
പെട്രോൾ & ഡീസൽ വില –

𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43

𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90

𝟑. കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77

𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09

𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64

𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18

𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72

𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72

𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63

𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62

𝟏𝟏.മുംബൈ
പെട്രോൾ: 104.21 ഡീസൽ: 92.15

𝟏𝟐.ചെന്നൈ
പെട്രോൾ: 100:75 ഡീസൽ: 92.34

𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 99.94 ഡീസൽ: 85.93

𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76

Update Time 10:05 AM

ഇന്ന് നിശബ്ദ പ്രചരണം മാത്രം; പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പിടിവീഴും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

0

40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണമാണ്. അവസാന മണിക്കൂറുകളിലും പരമാവധി വോട്ട് തങ്ങൾക്ക് സ്വന്തമാക്കാൻ അവസാനവട്ട കരുനീക്കങ്ങളിലാകും ഇന്ന് മുന്നണികൾ. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. നിശബ്ദ പ്രചാരണത്തിന്‍റെ ദിനമായ ഇന്ന് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കേണ്ടതുണ്ട്. 

നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും.

ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. 

ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പൊലീസിന്‍റെയും എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികളുടെയും കര്‍ശന പരിശോധ തുടരും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. 

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പനക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പൊലീസിന്‍റെയും സുരക്ഷാവിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും. 
 മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരും. 

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

0

തിരുവനന്തപുരം: ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ ക്രമീകരണം ഏർപ്പെടുത്തി. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള  ബസുകളിലെ  8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്.

ഇതു കാരണം ബസിൽ നിന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുമ്പോൾ 3, 4, 5,8,9,10,13,14,15 എന്നീ സീറ്റുകൾ സ്ത്രീ യാത്രക്കാർക്ക് മാത്രമായി ബുക്ക് ചെയ്തു നൽകുന്നതിനായി ഓൺലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിംഗിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കെഎസ്ആ‌ർടിസി അറിയിച്ചു.

കൂടാതെ അംഗപരിമിതർ മുതിർന്ന പൗരൻമാർ, അന്ധൻ തുടങ്ങിയവർക്കായുള്ള 21, 22,26,27,31,47, 52 സീറ്റുകൾ മറ്റുയാത്രക്കാർ ബുക്ക് ചെയ്യുന്നത് കാരണം ആവശ്യകതയുള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്പറുകളിലെ സീറ്റുകളിലും ഓൺലൈൻ, കൗണ്ടർ ബുക്കിംഗ്  ഒഴിവാക്കിയിട്ടുണ്ട്.

അടിയേറ്റ് മരണം: അച്ഛനും മക്കൾക്കും തടവുശിക്ഷ

0

കോഴിക്കോട് : തർക്കത്തിനിടെ അയൽവാസി അടിയേറ്റ് മരിച്ച കേസിൽ അച്ഛനും രണ്ടുമക്കൾക്കും രണ്ടുവർഷം തടവും 25,000 രൂപ വീതം പിഴയും. പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് ടി. സുധീർഥൻ (50) മക്കളായ ടി. ഹരികൃഷ്ണൻ (24) ടി. അഭിഷേക് (22) എന്നിവരെയാണ് കോഴിക്കോട് ഫസ്റ്റ് അഡീഷ്ണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി

ഇവരുടെ അയൽവാസി പണ്ടാരക്കണ്ടി രാധാകൃഷ്ണൻ മരിച്ച കേസിലാണ് ശിക്ഷ. 2020 ജൂലായ് 23-നാണ് സംഭവം. അതിവേഗത്തിൽ വന്ന ബൈക്ക് തടഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കവും അടിപിടിയുമാണ് മരണത്തിനിടയാക്കിയത്. വെള്ളയിൽ സ്റ്റേഷൻ ഇൻസ്പെക്ടർ ജി. ഗോപകുമാറാണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എൻ. ഷംസുദ്ദീൻ, അഡ്വ. രശ്മിറാം എന്നിവർ ഹാജരായി.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0

            സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു(Substandard avian flu drugs banned).  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

1.     SCRIBNIL-25, Pregabalin Capsules IP 25 mg, M/s. Sai Healthcare, Village Khera-Nihla, Tehsil, Nalagarh, Distt. Solan, (H.P) – 174 101, SH23JC078, 09/2025.

2.     Bimatoprost Ophthalmic Solution 0.03%w/vl,         M/s. Protech Teleinks, Mouza Ogli, Suketi Road, Kala Amb, Distt. Sirmour – 173 030 (H.P)   OP442301A, 12/2024.

3.     Paracetamol Tablets IP, Para Strong, M/s. Laborate Pharmaceuticals India Ltd., (Unit – II), 31, Rajban Road, Nariwala, Paonta Sahib, H.P, NPST-005,      10/2026.

4.     Raap-20 (Rabeprazole Sodium Gastro Resistant Tablets IP 20mg),   M/s. Renowed Life Science, HACCP, Plot NO. 12, Sector-6B, SIDCUL, Haridwar, UA-249 403, RT630723,        06/2025.

5.     Amoclav-625 (Amoxycillin & Potassium Clavulanate Tablets IP), M/s. Park Pharmaceuticals, Vill. Kalujhanda, Near Nanakpur, The. Baddi, Distt. Solan, H.P -174 103, AMP-101, 09/2024.

6.     Telmisartan & Chlorthalidone Tablets (TELMILIX-CT 6.25 Tablets), M/s. Pharmaroots Healthcare, Khasra No. 411,  Village Tipra P.O., Barotiwala, Tehsil Baddi, Solan, H.P, PT- 31902, 06/2025.

7.     Amlodipine and Atenolol Tablets IP,  (Defidin A)   M/s. Pure & Cure Healthcare Pvt. Ltd., Plot No. 26A, 27-30, Sector-8A, IIE, SIDCUL, Ranipur, Haridwar-249 403, Uttarakhand        , 003D23AW, 03/2025.

8.     Methyl Prednisolone Tablets IP 4mg, (Zencort-M4)  M/s. Zenon Life Sciences Private Limited, Survey No. 343/p, Bavia Sanand Highway, Modasar, Ahmedabad – 382 220, Gujarat-India ZT23390A, 07/2025.

9.     Pantoprazole Gastro-Resistant Tablets IP (PPCURE-40),      M/s. ASPO Pharmacueticals LLP, Plot No. 10, HIMUDA, Industrial Area, Phase-IV, Bhatoli Kalan, Baddi, Distt. Solan, (H.P) – 173 205    AT23-1158, 10/2025.

10.   Fexofenadine Hydrochloride Tablets IP 120mg (Conifexa-120)       M/s. Saphnix Life Sciences, Village-Barotiwala Paonta Sahib, Distt. Sirmour, Himachal Pradesh-173 205 WT680B, 05/2025.

11.   Diclofenac Gastro-Resistance Tablets IP 50mg        M/s. Agio Pharmaceuticals Ltd., T-82, MIDC, Bhosan, Pune-411 026,  T22041 01/2025.

12.   Pantoprazole Gastro-Resistant Tablets IP (Pantonis–40), M/s. Renowed Life Science, Plot No. 12, Sector-6B, SIDCUL, Haridwar-249 403, Uttarakhand      RT-900923, 08/2025.

13.   Glipizide and Metformin Hydrochloride Tablets IP (Glirum-MF)     M/s. Skymap Pharmaceuticals Pvt. Ltd., ‘B-3, Dev Bhoomi industrial Estate Puhana Iqbalpur Road, Roorkee -247 667       SPA 230639, 02/2025.

14.   Calcium Carbonate, Magnesium, Hydroxide, Zinc Gluconate and Vitamin D3 Suspension (Elacal Suspension)    M/s. Cian Healthcare Ltd., Kh. No. 248, Village Sisona, Bhagwanpur, Roorkee, haridwar, Uttarakhand-247 661, AL22157, 10/2024.

നിമിഷയെ കാണാൻ അമ്മയ്ക്കു അനുമതി, മകളെ കാണുന്നത് 11 വർഷങ്ങൾക് ശേഷം

0

കൊച്ചി :വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ മാതാവിന് അനുമതി.

യെമന്‍ ജയില്‍ അധികൃതരാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയോട് ഇന്ന് ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്.

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകള്‍ക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവല്‍ ജെറോമും യെമനില്‍ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.

നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി; മകളെ കാണുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം

0

കൊച്ചി: യെമനിലെ ജയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ നിമിഷ പ്രിയയുടെ അമ്മക്ക് പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌ നിർദേശം. 11 വർഷത്തിന് ശേഷമായിരിക്കും അമ്മ നിമിഷ പ്രിയയെ കാണുക. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.

യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് യെമനിലേക്ക് പോകുന്നതിന് മുമ്പ് പ്രേമകുമാരി പ്രതികരിച്ചത്. വർഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുന്നതിന്‍റെ സന്തോഷണത്തിലാണ് പ്രേമകുമാരി.

നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാഹിതരായി

0

മലയാള ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടന്‍ സിജു വിത്സനും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് അപർണയും ദീപക്കും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇരുവരും ഒന്നിക്കുന്നുവെന്ന് പുറംലോകം അറിയുന്നത്.

2018ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. ഇതിൽ ദീപക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022ൽ റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റിലൂടെ തമിഴിലും ദീപ എത്തി. വൈഷ്ണവ് തേജയുടെ ആദികേശവ എന്ന സിനിമയിലൂടെ തെലുങ്കിലും നടി അഭിനയിച്ചു.

മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് ദീപത് സിനിമയിൽ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. തട്ടത്തിൻ മറയത്ത്, ഡി കമ്പനി, കുഞ്ഞിരാമായണം, ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ, ലവ് ആക്ഷൻ ഡ്രാമ, മലയൻകുഞ്ഞ്, ക്രിസ്റ്റഫർ, കാസർഗോൾഡ്, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ദീപക്കിന്റെ പ്രധാന സിനിമകൾ. മഞ്ഞുമ്മൽ ബോയ്സ്, വിനീത് ശ്രീനിവാസന്റെ തന്നെ വർഷങ്ങൾക്ക് ശേഷം തുടങ്ങിയ സിനിമകളാണ് ഏറ്റവും ഒടുവിലായി താരത്തിന്റേതായി റിലീസ് ചെയ്തത്.

ഇന്നത്തെ വില നിലവാരം

0

കറൻസി വിനിമയ നിരക്കുകൾ̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳
𝟏.🇸🇦സൗദി റിയാൽ :22:20
𝟐.🇦🇪യു.എ.ഇ ദിർഹം :22:68
𝟑.🇶🇦ഖത്തർ റിയാൽ :22:88
𝟒.🇴🇲ഒമാൻ റിയാൽ:216:35
𝟓.🇧🇭ബഹ്‌റൈൻ ദിനാർ:220:95
𝟔.🇰🇼കുവൈറ്റ് ദിനാർ: 270:17
𝟕.🇲🇾മലേഷ്യൻ റിങ്കറ്റ് : 17:44
𝟖.🇪🇺യൂറോ :89:17
𝟗.🇺🇸അമേരിക്കൻ ഡോളർ :83:28
𝟏𝟎.🇮🇱ഇസ്രായേൽ ഷേകേൽ :22:11
𝟏𝟏.🇳🇿ഓസ്‌ട്രേലിയൻ ഡോളർ: 54:29
𝟏𝟐.🇬🇧ബ്രിട്ടീഷ്‌ പൗണ്ട് : 103:73
𝟏𝟑.🇹🇷തുർക്കിഷ് ലിറ:02:56
𝟏𝟒.🇸🇬 സിങ്കപ്പൂർ ഡോളർ:61:25
𝟏𝟓.🇨🇳ചൈന യുവാൻ :11:51

സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില

സ്വർണ്ണം ഒരു പവൻ :53,280രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,660രൂപ
വെള്ളി ഒരു കിലോ :86:400രൂപ
വെള്ളി ഒരു ഗ്രാം :86:40രൂപ
തങ്കം :10ഗ്രാം 72:650

പെട്രോൾ & ഡീസൽ വില

𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43

𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90

𝟑.കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77

𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09

𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64

𝟔 മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18

𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72

𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72

𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63

𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62

𝟏𝟏.മുംബൈ
പെട്രോൾ: 104.21 ഡീസൽ: 92.15

𝟏𝟐.ചെന്നൈ
പെട്രോൾ: 100:75 ഡീസൽ: 92.34

𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 99.94 ഡീസൽ: 85.93

𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76

Update Time 10:10 AM

പരസ്യപ്രചാരണം നാളെ വൈകിട്ട് 6 ന് അവസാനിക്കും; മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

0

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി നാളെ വൈകിട്ട് (ഏപ്രിൽ 24) ആറിന് അവസാനിക്കുമെന്നും  എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, ഒപ്പീനിയൻ പോൾ, പോൾ സർവേ, എക്സിറ്റ് പോൾ മുതലായവ) അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവർക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്സിറ്റ് പോളുകൾക്ക് നിരോധനമുള്ളത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പൊലീസിന്റെയും എൻഫോഴ്സ്മെന്റ് ഏജൻസികളുടെയും കർശന പരിശോധ തുടരും. വോട്ടർമാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപനക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ പൊലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കർശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും. മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസ് ഉള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരും.     

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്  ഏപ്രിൽ 26 രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.