spot_img
Sunday, July 5, 2026
Home Blog Page 384

രാത്രി ഉറങ്ങുമ്പോള്‍ എസി ‘ഓണ്‍’ ആണോ? എങ്കില്‍, ഉറപ്പായും നിങ്ങളറിയേണ്ടത്…

0

ചൂടത്ത് പകലും രാത്രിയും എയർകണ്ടീഷണർ അഥവാ എസി ഒഴിവാക്കാനാവാത്ത അവസ്ഥയാണ് പലര്‍ക്കും. എന്നാല്‍ രാത്രി മുഴുവനും എസി ഓണാക്കി ഉറങ്ങുന്നത് ചിലരുടെയെങ്കിലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. അത്തരത്തില്‍ എസിയുടെ അമിത ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 

ഒന്ന്…

രാത്രി മുഴുവന്‍ എസി ഓണാക്കിയ മുറിയിൽ ഉറങ്ങുന്നത് ചിലരില്‍ എങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച്,  ആസ്ത്മ അല്ലെങ്കിൽ അലർജി പോലുള്ള ശ്വാസകോശ സംബന്ധമായ അവസ്ഥകൾ ഉള്ള വ്യക്തികൾക്ക് ബുദ്ധിമുട്ടുണ്ടാകാം. ഇതുമൂലം ചുമ, ശ്വാസംമുട്ടൽ, നെഞ്ച് മുറുക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തടയാന്‍  എസി താപനില മിതമായ നിലയിലേക്ക് സജ്ജീകരിക്കുക. ഉറങ്ങുന്നതിന് മുമ്പ് റൂം തണുത്തതിന് ശേഷം എസി ഓഫ് ചെയ്യുന്നതും നല്ലതാണ്. 

രണ്ട്… 

എസി ഓണാക്കിയ മുറിയിൽ ഉറങ്ങുന്നത് മൂലം ഈർപ്പത്തിന്‍റെ അളവ് കുറയുന്നതിനാൽ ചിലരില്‍ ചർമ്മവും കണ്ണുകളും വരണ്ടതാകും. എസി ഉത്പാദിപ്പിക്കുന്ന തണുത്ത വായു ചർമ്മത്തിൽ നിന്ന് ഈർപ്പം നീക്കം ചെയ്യും.  ഇത് വരൾച്ച, ചൊറിച്ചിൽ എന്നിവയിലേക്ക് നയിക്കാം. ഇതിനെ തടയാന്‍ ഉറങ്ങുന്നതിന് മുമ്പ് ചർമ്മത്തിൽ മോയ്സ്ചറൈസർ പുരട്ടുക. ആവശ്യാനുസരണം കണ്ണുകൾക്ക് ജലാംശം നൽകാൻ ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

മൂന്ന്… 

രാത്രി എസി ഓണാക്കി ഉറങ്ങുന്നത് ചിലരില്‍ പേശികളുടെ കാഠിന്യത്തിനും സന്ധി വേദനയ്ക്കും കാരണമാകും. പ്രത്യേകിച്ചും ശരീരം തണുത്ത താപനിലയിൽ കൂടുതൽ നേരം സമ്പർക്കം പുലർത്തുകയാണെങ്കിൽ, സന്ധി വേദന ഉണ്ടാകാം. കൂടാതെ തണുത്ത താപനില പേശികൾ ചുരുങ്ങാനും മുറുക്കാനും ഇടയാക്കും. ഇത്തരത്തിലുള്ള പേശികളുടെ കാഠിന്യവും സന്ധി വേദനയും തടയാൻ എസി താപനില നിയന്ത്രിക്കുന്നത് നല്ലതാണ്. 

നാല്… 

എസി ഓണാക്കിയ മുറിയിൽ പതിവായി ഉറങ്ങുന്നത് ചിലരില്‍ രോഗ പ്രതിരോധശേഷി ദുർബലപ്പെടാനും കാരണമാകും. ഇത് മൂലം വൈറൽ, ബാക്ടീരിയ അണുബാധകൾക്ക് ഇടയാകാം. 

അഞ്ച്…

എസി ഓണാക്കിയ മുറിയിൽ ഉറങ്ങുന്നത് ചിലരില്‍ ഉറക്കത്തിന്‍റെ പാറ്റേണുകളെ തടസ്സപ്പെടുത്തുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യാം.  പ്രത്യേകിച്ച് താപനില വളരെ തണുപ്പാണെങ്കിൽ, അത് ഉറക്കത്തെ ബാധിക്കാം. 

ആറ്… 

എസി ഓണാക്കി ഉറങ്ങുന്നത് സെൻസിറ്റീവ് വ്യക്തികളിൽ അലർജി വർദ്ധിപ്പിക്കാം. അത്തരക്കാരും എസിയുടെ ഉപയോഗം പരിമിതപ്പെടുത്തുക. 

ബ്ലെഡ് മണി ചർച്ചകൾ ഉടൻ ആരംഭിക്കും, മോചനശ്രമം വേഗത്തിലാക്കും; നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലെത്തി

0

ദില്ലി:യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകൾ ഉടൻ നടക്കും. ജയിലിലുള്ള നിമിഷ പ്രിയയെയും അമ്മ കാണുമെന്നും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ അറിയിച്ചു. മോചനത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനാണ് അമ്മ യെമനിൽ എത്തിയത്.

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് യെമനിലേക്ക് പോകുന്നതിന് മുമ്പ് പ്രേമകുമാരി പ്രതികരിച്ചത്. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇന്നലെ പുലർച്ചെ മുംബൈയിലെത്തിയ പ്രേമകുമാരി വൈകീട്ട് അ‌‌‌ഞ്ചുമണിക്കാണ് യമനിലേക്ക് പുറപ്പെട്ടത്. മകളെ കാണാനും യെമൻ ജനതയോട് മാപ്പ് പറയാനും വേണ്ടിയാണ് ഈ യാത്രയെന്ന് പ്രേമകുമാരി പറഞ്ഞു. 

ഇരുവരുടേയും യെമനിലെ യാത്ര വിവരങ്ങൾ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി അന്വേഷിച്ചു. യെമനിലെത്തിയ ശേഷം കരമാർഗം സനയിലേക്ക് പോകും. ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ച ശേഷം ഗോത്ര നേതാക്കളെയും യെമൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ഇതുവരെ നടന്ന ചർച്ചകളിൽ നിമിഷപ്രിയയുടെ കുടുംബത്തിനും ആക്ഷൻ കൗൺസിലിനും പ്രതീക്ഷയുണ്ട്. നയതന്ത്ര ചർച്ചകൾക്ക് പോലും വിദൂര സാധ്യതയുളള കേസിൽ പ്രതീക്ഷ നൽകുന്ന ചുവടുവെയ്പ്പാണ് പ്രേമകുമാരിയുടെ യെമനിലേക്കുളള യാത്ര.

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ

0

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ പ്രതിയെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാൾ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കാർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ ‘അഭിലാഷം’ വീട്ടിൽ മോഷണം നടന്നത്. സ്വർണവും വജ്രവും ഉൾപ്പെടെ ഒരു കോടി രൂപയുടെ ആഭരണങ്ങളാണ്‌ നഷ്ടപ്പെട്ടത്. ശനി പുലർച്ചെ 1.25നും രണ്ടിനുമിടയ്‌ക്കായിരുന്നു മോഷണം. മുകൾ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ്‌ മോഷണം പോയത്‌. ഒരു സെറ്റ്‌ വജ്ര നെക്‌ലസ്‌, 10 വജ്ര മോതിരം, 12 വജ്ര കമ്മൽ, രണ്ട്‌ സ്വർണ വങ്കി, 10 സ്വർണമാല, 10 സ്വർണ വള, 10 വാച്ചുകൾ എന്നിവയാണ്‌ മോഷണം പോയത്.

അടുക്കളഭാഗത്തെ ജനാലവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. അടഞ്ഞുകിടന്ന രണ്ട്‌ മുറികളിൽ കയറിയിട്ടുണ്ട്‌. ഇതിൽ ജോഷിയുടെ മകൻ അഭിലാഷിന്റെ മുറിയിൽവച്ചിരുന്ന ആഭരണങ്ങളാണ്‌ മോഷ്ടിച്ചത്‌. അഭിലാഷ്‌ സ്ഥലത്തില്ലായിരുന്നു. ജോഷിയും ഭാര്യയും മരുമകളും മൂന്ന്‌ പേരക്കുട്ടികളും ബന്ധുവിന്റെ മക്കളുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.  

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മോഷണം; ഒന്നര ലക്ഷത്തോളം രൂപ മേപ്പാടി പൊലീസ് പിടികൂടി

0

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചയാളെയും കൂട്ടുപ്രതിയെയും 24 മണിക്കൂറിനുള്ളില്‍ മേപ്പാടി പൊലീസ് പിടികൂടി. റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരനായ കോട്ടനാട്, അരിപ്പൊടിയന്‍ വീട്ടില്‍ അബ്ദുല്‍ മജീദ്(26)നെയും, സുഹൃത്ത് കോട്ടനാട്, കളത്തില്‍പറമ്പില്‍ വീട്ടില്‍ ബെന്നറ്റ്(26)നെയുമാണ് മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും. മോഷണ ശേഷം മലപ്പുറത്തേക്ക് പോയ ഇവര്‍ കേസില്‍ പിടിയിലാകില്ലെന്നുറച്ച് തിരിച്ചുവരുംവഴിയാണ് വൈത്തിരിയില്‍ വെച്ച് പിടിയിലാകുന്നത്. മീദ് സഞ്ചരിച്ച ബൈക്ക്, മോഷണത്തിനുപയോഗിച്ച ഗ്രൗസ്, ലോക്കര്‍ മുറിക്കാനുപയോഗിച്ച കട്ടര്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. കോട്ടപ്പടി എളമ്പലേരി എസ്‌റ്റേറ്റിലെ ആരംഭ് റിസോര്‍ട്ടിലെ അടുക്കളയിലെ സ്‌റ്റോര്‍ റൂമിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 136,468 രൂപയാണ് മോഷണം പോയത്. ലോക്കറടക്കം മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു. റിസോര്‍ട്ടും പരിസരങ്ങളും പരിചയമുള്ള റിസോർട്ടിലെ മുൻ ഡ്രൈവറായ മജീദ് ആളെ തിരിച്ചറിയാതിരിക്കാനും സി.സി.ടി.വി ദൃശ്യങ്ങളില്‍ കുടുങ്ങാതിരിക്കുന്നതിനുമായി ജാക്കറ്റ് ധരിച്ചാണ് മോഷ്ടിക്കാനെത്തിയത്. മോഷണം നടത്തിയശേഷം ബൈക്കില്‍ ബെന്നറ്റിന്റെ വീടിന്റെ അടുത്തുള്ള പഴയ വീട്ടിലെത്തി അവിടെ വെച്ച് വീട് പണിക്ക് കൊണ്ടു വന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചു. പണം എടുത്ത ശേഷം ഇരുവരും ബൈക്കില്‍ മഞ്ഞളാംകൊല്ലിയിലുള്ള ക്വാറികുളത്തില്‍ ലോക്കര്‍ ഉപേക്ഷിക്കുകയായിരുന്നു. മേപ്പാടി സ്‌റ്റേഷനിലെ മുങ്ങല്‍ വിദഗ്ധരായ പൊലീസുകാര്‍ ഒരു മണിക്കൂറോളം തെരഞ്ഞാണ് ആഴമുള്ള കുളത്തില്‍ നിന്ന് ലോക്കര്‍ കണ്ടെടുത്തത്. എസ്.ഐ ഷാജി, എസ്.സി.പി.ഒമാരായ സുനില്‍കുമാര്‍, വിപിന്‍, ഷബീര്‍, സി.പി.ഒ ഷാജഹാന്‍, ഹോം ഗാര്‍ഡ് പ്രവീണ്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

കേസന്വേഷണത്തില്‍ മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പോലീസിന്റെ പിങ്കി എന്ന ട്രാക്കര്‍ ഡോഗ്. ജാക്കറ്റ് ധരിച്ചതിനാല്‍ പ്രതിയുടെ രൂപവും മുഖവുമൊന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്തതിനാല്‍ ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായം തേടിയിരുന്നു. കേസില്‍ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകളുടെ വസ്ത്രങ്ങള്‍ മണപ്പിച്ച് മേപ്പാടി പൊലീസ് പരീക്ഷണം നടത്തി. രണ്ട് പേരുടെ വസ്ത്രങ്ങള്‍ മണം പിടിച്ചെങ്കിലും അനങ്ങാതെയിരുന് പിങ്കി റിസോര്‍ട്ടിലെ മുന്‍ ഡ്രൈവറായ മജീദിന്റെ തൊപ്പി മണപ്പിച്ചപ്പോഴാണ് പതിയുടെ സഞ്ചാരപാതയും തെളിവുകളും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തത്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ സതീഷന്‍, ബൈജു കുമാര്‍ എന്നിവരാണ് പിങ്കിയുടെ ട്രെയിനേഴ്‌സ്.

ഡോ. ആസാദ് മൂപ്പന്റെ ഭാര്യ പിതാവ് ആലിക്കുട്ടി ഹാജി നിര്യാതനായി

0

കോഴിക്കോട്: ആസ്റ്റർ മിംസ് ഡയറക്ടർ യു.ബഷീറിന്റെ പിതാവും ചെയർമാൻ ഡോ.ആസാദ് മൂപ്പന്റെ ഭാര്യ പിതാവുമായ എടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി (96) പൊറ്റമ്മൽ മായിൻ പ്ലേസിൽ അന്തരിച്ചു. കോഴിക്കോട് മൂരിയാട് ഭാരത് സോമിൽ സ്ഥാപകനും പ്രമുഖ ടിംബർ വ്യാപാരിയുമായിരുന്നു. തണൽ സ്ഥാപകൻ, എലമങ്കൽ ജുമാമസ്ജിദ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.മക്കൾ: കെ.പി. അഹമ്മദ് കുട്ടി,റംല, കദിയക്കുട്ടി, നഫീസ, റസിയ, യു. ബഷീർ, നസീറ. മരുമക്കൾ: മിംസ് ഡയറക്ടർ ഡോ. പി.എം. ഹംസ, അഡ്വ. മായിൻ, കിനാക്കൂൽ ഖാലിദ്, ഡോ. ആസാദ് മൂപ്പൻ, കെ.പി. ഷരീഫ, പി.കെ. റഹിയ, പരേതനായ ഡോ. കെ.കെ. മൊയ്തു. ഇന്നലെ വൈകുന്നേരം കൊയിലാണ്ടി എലമങ്കൽ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.

എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്

0

കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയിൽ വച്ച് കണ്ണിനാണ് പരിക്കേറ്റത്. സ്വീകരണം നൽകുന്നതിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കൾ അറിയിച്ചു. കൃഷ്ണകുമാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പ്രചരണം തുടർന്നു.

പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക്

0

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ സി വിജിൽ (cVIGIL) മൊബൈൽ ആപ്പ് വഴി ലഭിച്ച പരാതികളിൽ സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളിൽ നടപടി എടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മാർച്ച് 16 മുതൽ ഏപ്രിൽ 20 വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09661 പരാതികളാണ്. 426 പരാതികളിൽ നടപടി പുരോഗമിക്കുന്നു. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകൾ, സ്ഥാപിച്ച ബാനറുകൾ, ബോർഡുകൾ, ചുവരെഴുത്തുകൾ, നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ, വസ്തുവകകൾ വികൃതമാക്കൽ, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കൽ, മദ്യവിതരണം, സമ്മാനങ്ങൾ നൽകൽ, ആയുധം പ്രദർശിപ്പിക്കൽ, വിദ്വേഷപ്രസംഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജിൽ മുഖേന കൂടുതലായി ലഭിച്ചത്.

അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികൾ ലഭിച്ചപ്പോൾ വസ്തുവകകൾ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികൾ ഉണ്ടായി. നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ സംബന്ധിച്ച 4446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു. പണവിതരണം(19), മദ്യവിതരണം(52), സമ്മാനങ്ങൾ നൽകൽ(36), ആയുധപ്രദർശനം(150), വിദ്വേഷപ്രസംഗം(39), സമയപരിധി കഴിഞ്ഞ് സ്പീക്കർ ഉപയോഗിക്കൽ(23) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജിൽ വഴി ലഭിച്ചു. നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 ഉം പെയ്ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളും ലഭിച്ചു. പരാതികളിൽ വസ്തുതയില്ലെന്ന് കണ്ട് 3083 പരാതികൾ തള്ളി.പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ സി വിജിൽ(സിറ്റിസൺസ് വിജിൽ) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു.

ആപ്പ് വഴി അയക്കുന്ന പരാതികളിന്മേൽ ഉടനടി നടപടി എടുക്കും.ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും സി വിജിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാവും. ആയുധങ്ങൾ കൊണ്ടുനടക്കൽ, ഭീഷണിപ്പെടുത്തൽ, സമ്മാനങ്ങൾ വിതരണം ചെയ്യൽ, മദ്യവിതരണം, പണം വിതരണം, പെയ്ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്റ്ററുകൾ, അനുമതിയില്ലാതെ പോസ്റ്ററും ബാനറും പതിക്കൽ, വസ്തുവകകൾ നശിപ്പിക്കൽ, വിദ്വേഷപ്രസംഗങ്ങൾ, സന്ദേശങ്ങൾ, റാലികൾക്ക് പൊതുജനങ്ങളെ കൊണ്ടുപോകൽ, വോട്ടെടുപ്പ് ദിവസം വോട്ടർമാരെ കൊണ്ടുപോകൽ, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്പീക്കർ ഉപയോഗിക്കൽ, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവയൊക്കെ ശ്രദ്ധയിൽപ്പെട്ടാൽ സി വിജിൽ വഴി പരാതിപ്പെടാം. പരാതിക്കാരന്റെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ആപ്പ് വഴി അയക്കാൻ സാധിക്കു. മറ്റുള്ളവർ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങൾ അയക്കാൻ സാധിക്കില്ല. അതിനാൽ വ്യാജപരാതികൾ ഒഴിവാക്കാൻ കഴിയും. ചട്ടലംഘനം എന്ന പേരിൽ വാട്ട്സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങൾ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തം ഫോൺകാമറ വഴി എടുത്ത ചിത്രങ്ങൾക്കു മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയത്.

കാരുണ്യ കെ ആർ- 650 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 650 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഒന്നാം സമ്മാനം (80 ലക്ഷം)

KJ 942669 (CHERTHALA)

സമാശ്വാസ സമ്മാനം (Rs.8,000)

KA 942669  KB 942669

KC 942669  KD 942669

KE 942669  KF 942669

KG 942669  KH 942669

KK 942669  KL 942669  KM 942669

രണ്ടാം സമ്മാനം [5 Lakhs] 

KA 291917 (CHITTUR)

മൂന്നാം സമ്മാനം [1 Lakh]-

KA 429414

KB 979591

KC 673427

KD 360916

KE 694482

KF 677409

KG 359590

KH 189772

KJ 993394

KK 809545

KL 560762

KM 849212

നാലാം സമ്മാനം (5,000)

0205  0615  0693  1891  2888  3464  4069  4272  5266  5742  6383  6919  7311  7329  8017  8240  8371  8879

അഞ്ചാം സമ്മാനം (2,000)   0336  1556  2027  3000  3309  3383  3979  4746  5018  8287

ആറാം സമ്മാനം (1,000)   

0990  1019  1758  1921  2688  3273  3963  4802  5093  6004  6211  6229  6796  7154

ഏഴാം സമ്മാനം (500)

0016  0314  0322  0481  0514  0525  0533  0721  0863  0926  0955  1141  1614  1661  1957  2203  2276  2281  2425  2629  2663  2819  3128  3217  3280  3295  3378  3629  3701  3994  4485  4576  4634  4648  5000  5013  5134  5343  5537  5740  5827  5909  5948  6013  6051  6219  6304  6321  6338  6344  6705  6877  7090  7183  7505  7554  7619  7670  7773  7875  7891  7950  8064  8134  8374  8381  8416  8449  8606  8634  8676  8840  9256  9501  9588  9651  9793  9809  9930  9983

എട്ടാം സമ്മാനം (100)

7827  6707  1253  5568  7752  2122  5171  9090  9280  4129  1375  4808  7688  1242  0707  5929  7457  1711  0087  8005  4138  5581  3533  2019  5168  6371  6715  8811  5916  7510  6150  6099  9153  8952  1722  9174  8197  0508  3984  0938  6075  0120  8801  2536  8368  5697  7169  9965  6823  4767  3075  9109  8119  0017  0464  1291  8346  4006  3968  3947  3647  2422  4533  7296  1990  1142  5651  5966  6518  4876  6137  2042  2223  6594  9270  8469  4752  9621  9986  9961  7622  9438  8521  1371  0668  2163  0880  2992  5069  5654  9363  7133  6631  1438  6574  1197  7014  3062  1519  4216  4558  9147  2789  9551  8056  9836  3908  8670  6614  0420  9917  9193  1892  6667  3081  9690  5084  3225  6232  7073

പക്ഷിപ്പനി:നിയമ പ്രകാരം നടപടികൾ സ്വീകരിക്കും,എന്താണ് പക്ഷിപ്പനി..?

0

ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളിലും നിരീക്ഷണത്തിലുള്ള സമീപ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള പഞ്ചായത്ത് തല സമിതികള്‍ അടിയന്തിരമായി കൂടുവാനും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇത് ജില്ലാ തലത്തില്‍ മോണിറ്റര്‍ ചെയ്യേണ്ടതും നടപടികളുടെ റിപ്പോര്‍ട്ട് സംസ്ഥാന തലത്തില്‍ അറിയിക്കേണ്ടതുമാണ്. എല്ലാ ജില്ലകളിലേയും വണ്‍ ഹെല്‍ത്ത് കമ്മിറ്റികളെ ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കി.

കേരളത്തില്‍ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. എങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്.

എന്താണ് പക്ഷിപ്പനി

പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗ കാരണമാകാം.

പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കേണ്ടവ

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.

രോഗലക്ഷണങ്ങള്‍

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുക.പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുക.രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

വി.വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. മമ്മദ് അന്തരിച്ചു

0

തിരൂരങ്ങാടി :മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വി വസീഫിന്റെ ഭാര്യാപിതാവും പി.എസ് എം ഒ കോളേജ് റിട്ട. അദ്ധ്യാപകനും സി പി എം നേതാവുമായ പ്രൊഫ: പി മമ്മദ് (67) അന്തരിച്ചു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി കക്കാട് ആണ് സ്ഥിര താമസം.ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. രാവിലെയാണ് മരണപ്പെട്ടത്. ഇടതുപക്ഷ കോളേജ് അധ്യാപക സംഘടനയായ എ. കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ആയിരുന്നു. ഇപ്പോൾ റിട്ടയേർഡ് കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ്. തിരൂരങ്ങാടി സി.പി.ഐ.എം ലോക്കൽ സെക്ക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. നിലവിൽ വേങ്ങര ന്യൂനപക്ഷ യുവജനക്ഷേമ പരിശീലന കേന്ദ്രം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം കോളജിൽ ജോലി ലഭിച്ചതിനെ തുടർന്ന് കക്കാട് സ്ഥിരതാമസം അയക്കുകയായിരുന്നു.ഭാര്യ: റഷീദ ( അധ്യാപിക). മക്കൾ: ഡോ. അർഷിദ, ഡോ. അഫ്ഷീന, അജ്‌ലാൽ. മരുമക്കൾ: വസീഫ്, നൗഫൽ ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കക്കാട് ജുമാ മസ്ജിദിൽ.