spot_img
Sunday, July 5, 2026

പഞ്ചായത്തിൽ ആരും പട്ടിണി കിടക്കരുത്; ‘വിശപ്പില്ലാത്ത കുന്നമംഗലം’ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ സുലൈമാനി.



കുന്നമംഗലം: പഞ്ചായത്ത് പരിധിയിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് കുന്നമംഗലം ഗ്രാമപഞ്ചായത്ത് ‘ഓപ്പറേഷൻ സുലൈമാനി’ പദ്ധതിക്ക് തുടക്കം കുറിച്ചു. ‘വിശപ്പില്ലാത്ത കുന്നമംഗലം’ എന്ന പേരിൽ ജൂലൈ ഒന്നിനാണ് ഈ മാതൃകാപരമായ വിശപ്പ് രഹിത പദ്ധതി ആരംഭിച്ചത്. മുൻപ് കോഴിക്കോട് ജില്ലയിൽ വൻ ജനപ്രീതി നേടിയ ‘ഓപ്പറേഷൻ സുലൈമാനി’ എന്ന ബ്രാൻഡിനെ മുൻനിർത്തിയാണ് പഞ്ചായത്ത് ഈ പദ്ധതി പുനരുജ്ജീവിപ്പിച്ചത്.

നിലവിൽ കുന്നമംഗലം പഞ്ചായത്തിലെ 17 ഹോട്ടലുകളാണ് ഈ പദ്ധതിയുടെ ഭാഗമായി ടോക്കൺ കൈവശമുള്ളവർക്ക് സൗജന്യമായി ഭക്ഷണം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്.പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പഞ്ചായത്തിലെ 46 അങ്കണവാടികളിൽ നിന്നോ അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ നിന്നോ ടോക്കണുകൾ കൈപ്പറ്റാം.

ഈ ടോക്കണുകൾ ഉപയോഗിച്ച് പദ്ധതിയിൽ പങ്കാളികളായ ഹോട്ടലുകളിൽ നിന്ന് ഒരു വ്യക്തിക്ക് മൂന്ന് നേരത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. സൗജന്യ ഭക്ഷണം വാങ്ങുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കാതിരിക്കാൻ ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ടോക്കണുകളുമായി എത്തുന്നവരോട് മാന്യമായും ആദരവോടെയും പെരുമാറാൻ പങ്കാളികളായ എല്ലാ ഹോട്ടലുകൾക്കും ഹോട്ടൽ അസോസിയേഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles