സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിന് ലോകമെമ്പാടുമുള്ള ജനത കൈകോർക്കുന്നു. ഇനി സ്വരൂപിക്കേണ്ടത് 4 കോടി രൂപയാണ്. ഇതിനോടകം 30 കോടി രൂപ ലഭിച്ചുകഴിഞ്ഞു. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും.
അതേസമയം ഫണ്ട് കളക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്, ഓഡിറ്റിങ്ങിന് വേണ്ടിയും ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും ആപ്പിന്റെ തുടർ പ്രവർത്തനം 4.30ന് പുനഃസ്ഥാപിക്കുമെന്നും അധികൃതർ ആപ്പിലൂടെ അറിയിച്ചു.
കേസിൽ കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലിൽ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീം. 2006 നവംബറിൽ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.ഇതോടെ അബ്ദുറഹീം ജയിലാകുകയും കോടതി വധശിക്ഷ വിധിക്കുയും ചെയ്തു. റഹീം ഇപ്പോൾ അൽഹായിർ ജയിലിൽ തുടരുകയാണ്. ഇതോടെ സൗദി ബാലന്റെ കുടുംബം
34 കോടി ഇന്ത്യൻ രൂപ (ഒന്നര കോടി സൗദി റിയാൽ) ദിയാദനം ആവശ്യപ്പെടുകയായിരുന്നു
ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ ദിയ ധനം നൽകാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അകൗണ്ടിലേക്ക് പണമൊഴുക്കി മലയാളികൾ ഉൾപ്പടെയുള്ള മനുഷ്യസ്നേഹികൾ. 25 കോടി രൂപയോളം ഇതിനോടകം അകൗണ്ട് വഴി സമാഹരിച്ചു കഴിഞ്ഞു. ഓരോ സെക്കൻഡിലും പണം വന്നുകൊണ്ടിരിക്കുകയാണ്. ബാക്കി തുകയും വരും മണിക്കൂറുകൾക്കകം അക്കൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.
മോചന ദ്രവ്യം ആവശ്യപ്പെട്ടു കൊണ്ട് ബോബി ചെമ്മണ്ണൂരും ബോച്ചേ യാചക യാത്ര ഇന്ന് തൃശൂരിലെത്തി. സന്മനസുള്ള എല്ലാവരും അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്‍കിക്കൊണ്ട് നിരപരാധിയായ അബ്ദുള്‍ റഹീമിനെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നും,ഓരോരുത്തരും നല്‍കുന്ന തുക എത്ര തന്നെ ആയാലും അത് ഒരു ജീവന്റെ വിലയാണെന്നും വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനായി ഈ പുണ്യപ്രവൃത്തിയില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കുചേരണമെന്നും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു.
ബോചെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വാഹനങ്ങളിലും നല്‍കിയിട്ടുള്ള അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂആര്‍ കോഡ് പൊതുജനങ്ങളെക്കൊണ്ട് സ്‌കാന്‍ ചെയ്യിച്ചും, പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യിച്ചും അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയപ്പിക്കുക എന്ന സേവനം മാത്രമാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയ്യുന്നത്. അതോടൊപ്പം ബോചെ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്ന സംഭാവനയും പ്രസ്തുത ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയക്കും.
സമയം ഒട്ടും പാഴാക്കാനില്ലാത്ത അവസ്ഥയിൽ ദിയ ധനം നൽകേണ്ട കുടുംബത്തിന്റെ വക്കീലുമായി കൂടിക്കാഴ്ച ഇന്നോ നാളെയോ നടക്കുമെന്ന് എംബസി ഉദ്യോഗസ്ഥനും തുടക്കം മുതൽ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന യൂസഫ് കാക്കഞ്ചേരി പറഞ്ഞു. കൂടിക്കാഴ്ചയിൽ കരാർ അനുസരിച്ചുള്ള പണം സമാഹരിച്ച വിവരം വാദി ഭാഗത്തെ അറിയിക്കും. തുടർന്നുള്ള കോടതി നടപടികൾ ആരംഭിക്കാനും അഭ്യർത്ഥിക്കും
റഹീമിന് പുറത്തിറങ്ങാനുള്ള കോടതി വിധിക്കായി കാത്തിരിക്കുകയാണ് ആഗോള മലയാളി സമൂഹം. മലയാളി സമൂഹത്തിന്റെ വിശ്രമ മില്ലാത്ത പ്രയത്നം ലക്ഷ്യം കാണുന്ന ദിവസം അതിവിദൂരമല്ലെന്നാണ് കരുതുന്നതെന്ന് റിയാദ് അബ്ദുൽ റഹീം സഹായ സമിതി പറഞ്ഞു. വ്യത്യസ്ത ദേശക്കാർ തൊഴിലെടുക്കുന്ന ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ മലയാളികൾക്ക് ഇത് അഭിമാന നിമിഷമാണ്. മലയാളികളുടെ സംഘബോധം ഖ്യാതി കേട്ടതാണ് പുതിയ സംഭവം അതിന് മുകളിലുള്ള കിരീടമാകും
MP ABDUL RAHIM LEGAL ASSISTANCE COMMITTEE, A/C NO-074905001625, IFSC CODE-ICIC0000749, BRANCH:ICICI MALAPPURAM
മൊബൈൽ ആപ്പിലൂടെ പണം അയക്കാം ക്ലിക്ക് ചെയ്യുക






