spot_img
Monday, June 15, 2026
Home Blog Page 40

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

0

കൊച്ചി: ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ എസ് ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. ആൺസുഹൃത്തിന്റെ കൺമുന്നിൽ വച്ച് യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഇവർ ഉപദ്രവിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ഫയർ ​ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആൺസുഹൃത്തും രക്ഷപ്പെട്ടത്.കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ​ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

യുവതി​യും എറണാകുളം സ്വദേശിയായ ആൺസുഹൃത്തും കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പോകുമ്പോൾ പ്രതികൾ താഴത്തെ നിലയിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചത്.രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തെത്തിയ യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികൾ കടന്നിരുന്നു. സംഭവത്തിന് ശേഷം രാവിലെ കെട്ടിടത്തിനു സമീപം ബൈക്കിൽ മൂന്നുപേർ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു.

സിസി ടിവിയിൽ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്. യുവതിയുടെ ബാഗിൽ നിന്ന് ആൺസുഹൃത്തിന്റെ സൺഗ്ലാസ് കൈക്കലാക്കിയ മൂന്നാംപ്രതി അതുൽ സാമൂഹിക മാധ്യമത്തിൽ അത് ധരിച്ച് പോസ്റ്റിട്ടിരുന്നു.‌ കാര്യങ്ങൾ യുവതി ആദ്യം പൊലീസിനോട് പൂർണമായും വെളിപ്പെടുത്തിയിരുന്നില്ല.

കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്. ബുധനാഴ്ച രാവിലെ പിടിയിലായ പ്രതി രാഹുലിനെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമത്തെക്കുറിച്ച് വ്യക്തമായത്. നിലവിൽ യുവതിയെ കൗൺസിലിങ്ങിന് വിധേയയാക്കി.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; യെല്ലോ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെ 9 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു.

ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ഈ മാസം 11 വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘തിരുത്തും, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും; ഈ ജനവിധി ഒരു അവസാനമല്ല’

0

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്.തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിര്‍പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലും എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. മൂന്നാംവട്ടം തുടര്‍ച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടര്‍ന്നും ഉണ്ടാകേണ്ടതുണ്ട്.നവകേരള നിര്‍മ്മാണത്തിനായി എല്‍ഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ വിജ്ഞാന സമ്പദ്വ്യവസ്ഥ, യുവജന തൊഴില്‍, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച നയങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സര്‍ക്കാരിന്മേല്‍ ജനാധിപത്യ സമ്മര്‍ദ്ദം ചെലുത്തും.ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എല്‍ഡിഎഫിന്റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകള്‍ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരമാണ്. ഒരു വര്‍ഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ ഞങ്ങളുടെ പോരാട്ടം തുടരും.ഈ തെരഞ്ഞെടുപ്പിനിടയില്‍ വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതില്‍ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അര്‍ദ്ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു.തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുവാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തില്‍ നിന്നും സഖാക്കളില്‍ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കും.എല്‍ഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു.

ഞങ്ങളെ എതിര്‍ത്ത ശക്തികള്‍ യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് ഇവയെല്ലാം ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്. അരാജക – അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ഗൗരവമായ ശ്രമം ഉണ്ടാകും.ജനങ്ങള്‍ നല്‍കിയ വിധിയെ മാനിച്ച് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. നുണക്കഥകളും കോര്‍പ്പറേറ്റ്-പി ആര്‍ ബുദ്ധിശാലകളില്‍ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എല്‍ഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകള്‍ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി, കൂടുതല്‍ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എല്‍ഡിഎഫ് മുന്നോട്ട് പോകും.കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും.എല്‍ഡിഎഫിനൊപ്പം നിന്ന എല്ലാവര്‍ക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാന്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരും എന്ന് ഉറപ്പുനല്‍കുന്നു.

രാഹുൽ ഗാന്ധിയെ പോലും സങ്കൽപ്പിക്കാനാവില്ല,മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം’; വി.ഡിക്കായി സിദ്ദിഖ്

0

കൊച്ചി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതിനിടെ വി ഡി സതീശനായി നടന്‍ സിദ്ദിഖും. മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധിയെ പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ആ സ്ഥാനത്തേയ്ക്ക് ഒരേ ഒരു പേര് മാത്രമേയുള്ള അത് വി ഡി സതീശനാണെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ച് യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ് വി ഡി സതീശനാണ്.

ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്ക് വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ് സതീശനാണ്. അദ്ദേഹമാണ് തങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഇവിടുത്തെ ഓരോ സാധാരണക്കാരാനും ഉറച്ചു വിശ്വസിച്ചിരുന്നു. ആ വിശ്വാസം തകര്‍ക്കരുത്. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. തങ്ങള്‍ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും തങ്ങള്‍ വിശ്വസിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു.കോണ്‍ഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ തിരിച്ചടി വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ഓര്‍മ്മവെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഒപ്പം നിന്ന, കെ കരുണാകരനെയും, ഉമ്മന്‍ ചാണ്ടിയെയും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണെന്നും സിദ്ദിഖ് കുറിപ്പില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാര്‍ന്ന വിജയത്തില്‍ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തില്‍ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്. ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിര്‍പ്പാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാന്‍ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.ഈ തിരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ചു UDF അധികാരത്തില്‍ വരും, ഇല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും. ആ വിശ്വാസം തകര്‍ക്കരുത്. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. ഞങ്ങള്‍ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല.വി ഡി സതീശന്‍ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല.കോണ്‍ഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ തിരിച്ചടി നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയ്ക്ക് ഒപ്പം നിന്ന, കെ കരുണാകരനെയും, ഉമ്മന്‍ ചാണ്ടിയെയും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം. V D സതീശന്‍ എന്ന ജനനായകന്റെ പേര്. നല്ലത് വരട്ടെ, നല്ലതേ വരാവു.കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ച നീളുകയാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പുതന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയിരുന്നു. വി ഡി സതീശനും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി പരസ്യമായി തന്നെ നേതാക്കള്‍ രംഗത്തെത്തി. പലയിടങ്ങളിലും ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ എഐസിസി നീരീക്ഷകരായി നിയമിച്ചിട്ടുള്ള മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. എംഎല്‍എമാരുടെ അഭിപ്രായം നേതാക്കള്‍ തേടും

25 കോടിയുടെ സൈബർ തട്ടിപ്പ്: പ്രതികളെ ഹൈദരാബാദിൽ നിന്നും പിടികൂടി സൈബർ പോലീസ്

0

25 കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ പ്രതികളെ ഹൈദരാബാദിൽ നിന്നും കുടുക്കി കൊച്ചി സൈബർ പോലീസ് രാജ്യത്ത് തന്നെ ഒരു വ്യക്തിയിൽ നിന്നും സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന ഏറ്റവും ഉയർന്ന തുകയായ 25 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതികളെ അതി സമർത്ഥമായി പിടി കൂടി കൊച്ചി സിറ്റി സൈബർ പൊലീസ്.എറണാകുളം സ്വദേശിയായ വ്യവസായിയെ Capitalix.com’ എന്ന വെബ്സൈറ്റ് വഴി ട്രേഡിങ്ങിൻറെ പേരിൽ 25 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ 16 കോടി രൂപയോളം രൂപ കൈവശപ്പെടുത്തിയ ഹൈദരാബാദ് സ്വദേശികളായ രണ്ടു യുവാക്കളെയാണ് കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപിറ്റലിക്സ് എന്ന വെബ്‌സൈറ്റുവഴി ട്രേഡിങ്ങിനായി പണം നിക്ഷേപിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത് . രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ക്യാപിറ്റലിക്‌സ് എന്ന വെബ്സൈറ്റിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി സിറ്റി കമ്മിഷണറുടെ നിർദ്ദേശാനുസരണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ 16 കോടി രൂപയോളം തട്ടിയെടുത്ത ഹൈദരബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രതികളുടെ സ്ഥാപനത്തിൻറെ പങ്ക് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് കോടതിയിൽ നിന്നും അറസ്റ്റ് വാറണ്ട് വാങ്ങിയാണ് സൈബർ പോലീസ് ടീം ഹൈദരബാദിൽ എത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച തുക ഉപയോഗിച്ച് സ്വന്തം വീട്ടിൽ നിന്നും മാറിനിന്ന് ആഡംബര ജീവിതം നയിച്ചു വന്നിരുന്ന പ്രതികളുടെ ലൊക്കേഷൻ കൃത്യമായി മനസിലാക്കിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഒരാൾക്ക് Aasrita Mega Infotech എന്ന പേരിൽ ഐ.ടി കമ്പനിയും Aasritha Infratech Pvt Ltd എന്ന കൺസ്ട്രക്ഷൻ കമ്പനിയും ഉണ്ട്. കൂടാതെ Aero villas എന്ന പേരിൽ 300 വില്ലകളുടെ കൺസ്ട്രക്ഷൻ നടന്നു വരികയാണ്. #statepolicemediacentre #keralapolice

പാചകവാതക വില വർധനവ്; നാളെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും

0

കൊച്ചി: പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (മെയ് 6) അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിട്ടും ഓൺലൈൻ ഫുഡ് വിതരണം നിർത്തിവെച്ചും പ്രതിഷേധിക്കും.

19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയ സാഹചര്യത്തിലാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. പണിമുടക്കുന്നവർ പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.

.എറണാകുളം പനമ്പിള്ളി നഗറിലുള്ള ഐ ഒ സി ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്റേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ അടക്കമുള്ള നിരവധി വ്യാപാര സംഘടനകൾ കടയടപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പാചകവാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും. എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്ററൻ്റ്സ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു.കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയായിരുന്നു എൽപിജി സിലിണ്ടറിൻ്റെ വില കേന്ദ്രസർക്കാർ കൂട്ടിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. പുതിയ നിരക്ക് പ്രകാരം കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117.5 രൂപ എന്നിങ്ങനെയാണ് വില.

അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിരുന്നു. 261 രൂപയാണ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത്. യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും ബാധിച്ച അതേസമയത്താണ് കേന്ദ്ര വിലവർധനവും നടത്തുന്നത്.

കുഞ്ഞാലിക്കുട്ടി മുതൽ… ഉമ തോമസ് വരെ; ‘അര ലക്ഷം’ ഭൂരിപക്ഷം കടന്ന് ഒമ്പത് പേർ

0

നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം മലപ്പുറം മണ്ഡലത്തിൽ നിന്നു മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സ്വന്തമാക്കിയപ്പോൾ അര ലക്ഷത്തിനു പുറത്ത് ഭൂരിപക്ഷം ഉയർത്തിയ നിരവധി പേരുണ്ട് ഇത്തവണ. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്. കുഞ്ഞാലിക്കുട്ടിയടക്കം 9 പേരാണ് ഇത്തവണ ഭൂരിപക്ഷം അര ലക്ഷം കടത്തിയത്.കുഞ്ഞാലിക്കുട്ടിക്കു പുറമേ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയവരിൽ രണ്ടും മൂന്നും സ്ഥാനവും ലീ​ഗ് സ്ഥാനാർഥികൾക്കു തന്നെ. 63,387 വോട്ടിന്റെ ഭൂരിപക്ഷവുമായി പിഎംഎ സമീർ (തിരൂരങ്ങാടി), 62,638 വോട്ടിന്റെ ഭൂരിപക്ഷവുമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.മൂവരുമടക്കം ലീ​ഗിലെ ആറ് പേർക്കാണ് അമ്പതിനായിരത്തിനു മുകളിൽ ഇത്തവണ ഭൂരിപക്ഷം കിട്ടിയത്. കോൺ​ഗ്രസിലെ മൂന്ന് പേർക്കും അര ലക്ഷത്തിനു മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.

അ‍ഡ്വ. എം റഹ്മത്തുല്ല (മഞ്ചേരി) 57,887, ടിപി അഷ്റഫ് അലി (കൊണ്ടോട്ടി) 56,017, ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ) 54, 851, ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) 52,907, ടിവി ഇബ്രാഹിം (വള്ളിക്കുന്ന്) 51,289, ഉമ തോമസ് (തൃക്കാക്കര) 50,211 എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുള്ളവർ.നേരത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ കെകെ ശൈലജയാണ്. മട്ടന്നൂരില്‍ 60,963 വോട്ടിനാണ് ശൈലജ ജയിച്ചു കയറിയത്. കുഞ്ഞാലിക്കുട്ടിയും സമീറും ആബിദ് ​ഹുസൈൻ തങ്ങളും ഈ റെക്കോർഡ് മറികടന്നു. ഇത്തവണ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ പിടിച്ചത് 130666 വോട്ടാണ്. തൊട്ടടുത്ത എതിര്‍ സ്ഥാനര്‍ഥിയായ എന്‍സിപിയിലെ കെടി മുജീബ് റഹ്മാന്‍ നേടിയത് 45934 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി ആശ്വതി 9030 വോട്ടുകളാണ് നേടിയത്

തലനാരിഴയുടെ ഭൂരിപക്ഷം ഇത്തവണ ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയ സ്ഥാനാർഥി സിപിഎമ്മിന്റെ പ്രൊഫ. സി രവീന്ദ്രനാഥാണ്. മണലൂരിൽ ടിഎൻ പ്രതാപനെ വീഴ്ത്തിയത് വെറും 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അഴീക്കോട് ജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെവി സുമേഷിന്റെ ഭൂരിപക്ഷം 349, കഴക്കൂട്ടത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നപ്പോൾ വി മുരളീധരൻ ജയിച്ചു കയറിയത് 428 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ.സഭാചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി ജയിച്ചയാള്‍ ആര്‍എസ്പിയുടെ എഎ അസീസ് ആണ്. 2001-ല്‍ ഇരവിപുരം മണ്ഡലത്തില്‍നിന്ന് 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മുസ്ലിം ലീഗിന്റെ ടിഎ മുഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയത്. പെരിന്തല്‍മണ്ണയില്‍നിന്ന് നജീബ് കാന്തപുരം 38 വോട്ടിനാണ് നിയമസഭയിലേക്ക് ജയിച്ചത്. ഇത് രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെ വിജയമാണ്. ഇടതുസ്വതന്ത്രനായിരുന്ന കെപിഎം. മുസ്തഫയായിരുന്നു എതിരാളി.

സിനിമാഭിനയവും സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള അഞ്ചു വര്‍ഷം പാലക്കാടിന് വേണ്ടി മാത്രം: രമേഷ് പിഷാരടി

0

പാലക്കാട്:സിനിമാഭിനയം നിര്‍ത്തിയതായി നിയുക്ത കോണ്‍ഗ്രസ് എംഎല്‍എ രമേഷ് പിഷാരടി. സ്റ്റേജ് ഷോകളും ചെയ്യില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള അഞ്ചു വര്‍ഷം പാലക്കാടിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമാഭിനയം ജീവിത മാര്‍ഗ്ഗമാണ്. വരുമാനം കുറയുമ്പോള്‍ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടിയുടെ ജയം. പാലക്കാട് മണ്ഡലത്തിൽ വോട്ടിനു വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണവും തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞതും വലിയ വാർത്തയായിരുന്നു.ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷ മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനായിരുന്നു മണ്ഡലത്തിൽ ആദ്യ ലീഡ്. ഹോട്ടൽ വ്യവസായി എൻ എം ആർ റസാഖ് ആയിരുന്നു എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്.

ജയിച്ചത് രമേഷ് പിഷാരടി മാത്രം, ജനവിധിയിൽ രക്ഷപ്പെടാതെ ചലച്ചിത്ര-സീരിയൽ താരങ്ങൾ

0

ചലച്ചിത്ര-ടെലിവിഷൻ രംഗത്തുനിന്നുള്ള പ്രമുഖർ മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതൽ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എൽഡിഎഫും ഒരാളെ യുഡിഎഫും താര മത്സരാർത്ഥികളായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കി.താര മത്സരാർത്ഥികളിൽ പ്രധാനപ്പെട്ടയാൾ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ, ഇടത് സ്വതന്ത്രനായ എൻഎംആർ റസാഖ് എന്നിവരായിരുന്നു എതിരാളികൾ. 13,147 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി കന്നിയങ്കം വിജയിച്ചുകയറിയത്.

തിരുവനന്തപുരം ജില്ലയിൽ രണ്ട് പേരാണ് താരമത്സരാർത്ഥികളായെത്തിയത്. തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയായെത്തിയത് നടൻ സുധീർ കരമനയാണ്. യുഡിഎഫിനുവേണ്ടി സിഎംപി കളത്തിലിറക്കിയ സി.പി. ജോൺ, ബിജെപിയുടെ കരമന ജയൻ എന്നിവരാണ് എതിർ സ്ഥാനാർഥികളായെത്തിയത്. അന്തിമഫലം വന്നപ്പോൾ സി.പി. ജോൺ 45586 വോട്ടിന് ജയിച്ചു. 35723 വോട്ടോടെ സുധീർ കരമന രണ്ടാമതായി.അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായെത്തിയത് നടൻ വിവേക് ഗോപനാണ്. സിപിഎമ്മിൻ്റെ ജി. സ്റ്റീഫൻ, കോൺഗ്രസിൻ്റെ വി.എസ്. ശിവകുമാർ എന്നിവരാണ് മണ്ഡലത്തിലെ മറ്റുപ്രധാന സ്ഥാനാർഥികൾ. 23,760 വോട്ട് നേടിയ വിവേക് ഗോപൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ശക്തമായ പോരാട്ടം നടന്ന മറ്റൊരു മണ്ഡലം അരൂർ ആണ്. സിറ്റിങ് എംഎൽഎയും ഗായികയുമായ ദലീമ ജോജോ ആണ് ഇവിടെ ഇടതുസ്ഥാനാർത്ഥി. കോൺഗ്രസിനായി ഷാനിമോൾ ഉസ്‌മാനും എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസിന്റെ പി.എസ്. ജ്യോതിസും കളത്തിലിറങ്ങി. ദെലീമയെ 9324 വോട്ടിന് ഷാനിമോൾ ഉസ്‌മാൻ പരാജയപ്പെടുത്തി.കൊല്ലം ജില്ലയിലും രണ്ട് താരങ്ങൾ മത്സരത്തിനുണ്ടായിരുന്നു. പത്തനാപുരത്ത് ഇടത് സ്ഥാനാർത്ഥിയായെത്തിയ നടനും ഗതാഗത മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ 8310 വോട്ടിന് കോൺഗ്രസിൻ്റെ ജ്യോതികുമാർ ചാമക്കാല തോൽപ്പിച്ചു. കുണ്ടറയിൽ ബിജെപി സ്ഥാനാർഥിയായി എത്തിയ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും തോൽവി രുചിച്ചു. 18,966 വോട്ടാണ് അദ്ദേഹത്തിന് നേടാനായത്.എറണാകുളം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലാണ് താരസാന്നിധ്യമുണ്ടായിരുന്നത്. തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥിയായി മത്സരരംഗത്തുണ്ടായിരുന്ന നടനും സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ 21,424 വോട്ടും തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥി നടി അഞ്ജലി നായർ 29,471 വോട്ടും അങ്കമാലിയിൽ മത്സരിച്ച ടെലിവിഷൻ താരം പ്രോമി കുര്യാക്കോസ് 9893 വോട്ടും നേടി മൂന്നാം സ്ഥാനത്തെത്തി.

ബേപ്പൂരിന്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച; തുണയായത് ജനകീയത

0

കോഴിക്കോട്:യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തുടനീളം എൽഡിഎഫിന് അടിപതറിയപ്പോൾ ബേപ്പൂരിന്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് പി.എ.മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച. ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ യുഡിഎഫ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റിയാസ് വീണ്ടും വിജയക്കൊടി പാറിച്ചത്.ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞെങ്കിലും മണ്ഡലം നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇടതുമുന്നണി. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ ശക്തമായ പോരാട്ടം കാഴ്ചവച്ചെങ്കിലും ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനത്തെയും റിയാസിന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെയും മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഭരണവിരുദ്ധ വോട്ടുകൾ പി.വി.അൻവർ വലിയ തോതിൽ ഏകീകരിച്ചെങ്കിലും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങളും റിയാസിന് തുണയായി. രാഷ്ട്രീയത്തിന് അതീതമായി മണ്ഡലത്തിൽ റിയാസിന്റെ ജനകീയതയ്ക്കുള്ള പിൻബലമാണ് തിരഞ്ഞെടുപ്പ് വിജയം. പഴുതടച്ച പ്രചാരണ തന്ത്രങ്ങൾക്കൊപ്പം മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജയത്തിനു കാരണങ്ങളായി.വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഉദ്വേഗജനകമായ നിമിഷങ്ങളാണ് ബേപ്പൂരിൽ ഉണ്ടായത്. ആദ്യ റൗണ്ടുകളിൽ മുഹമ്മദ് റിയാസ് വ്യക്തമായ ലീഡ് നിലനിർത്തിയെങ്കിലും പകുതി ഘട്ടമായപ്പോഴേക്കും പി.വി.അൻവർ നില മെച്ചപ്പെടുത്തി. മാത്രമല്ല ചില ഘട്ടങ്ങളിൽ അൻവർ റിയാസിന്റെ ലീഡ് നില കുറച്ചു കൊണ്ടുവരികയും ചെയ്തു. എന്നാൽ പരമ്പരാഗത ഇടതുപക്ഷ കേന്ദ്രങ്ങൾ റിയാസിനെ തുണച്ചു.

കഴിഞ്ഞ തവണ 28,747 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് വിജയിച്ച റിയാസിന് ഇത്തവണ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടായി. എങ്കിലും ഉറച്ച മണ്ഡലങ്ങളിൽ പലതിലും മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ട സാഹചര്യത്തിൽ പി.എ.മുഹമ്മദ് റിയാസിന്റെ വിജയം സിപിഎമ്മിന് ഏറെ ആശ്വാസം നൽകുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളെയും കേട്ട് അവർക്കൊപ്പം നിന്നു പ്രവർത്തിച്ചതാണ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ എൽഡിഎഫിലേക്ക് അടുപ്പിച്ചതെന്നു വേണം കരുതാൻ