spot_img
Monday, June 15, 2026
Home Blog Page 39

ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി; നിരക്കുകൾ ഇങ്ങനെ

0

കോഴിക്കോട്∙ ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 350 രൂപയാക്കി. ടോൾ പ്ലാസ കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം തുടങ്ങുമ്പോൾ ഇതു 340 രൂപയായിരുന്നു. ജില്ലയിൽ റജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളിൽ നാഷനൽ പെർമിറ്റ് ഇല്ലാത്തവയ്ക്ക് 50% ഇളവ് പുതുതായി അനുവദിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകൾ

വാഹനത്തിന്റെ തരം, ഒരു വശത്തേക്കുള്ള നിരക്ക്, 24 മണിക്കൂറിനകം തിരിച്ചു വരുമ്പോൾ അടക്കേണ്ട തുക, കോഴിക്കോട് റജിസ്‌റ്റർ ചെയ്ത‌തും നാഷനൽ പെർമിറ്റ് ഇല്ലാത്തതുമായ വ്യാവസായിക

വാഹനങ്ങളുടെ നിരക്ക് എന്ന ക്രമത്തിൽ. ബ്രാക്കറ്റിൽ ടോൾ പ്ലാസ നിലവിൽ വന്നപ്പോഴുണ്ടായിരുന്ന

കാർ, ജീപ്പ്, വാൻ,എംഎൽവി: } 130 (130), 65 (60), 65

എൽസിവി, എൽജിവി, മിനി ബസ്: 210 (205),110(105),105

|ബസ്, ട്രക്ക് (2 ആക്സിൽ): 445 (435), 220(215),220

വ്യാവസായിക വാഹനങ്ങൾ (3 ആക്സിൽ): 485 (475), 245 (235),245.

ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിങ് എക്യുപ്മെന്റ്, എംഎവി (4-6 ആക്സിൽ): 700 (680), 345 (340),350

ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങൾ: 850 (830),425(415),425.

അവയവദാനത്തിന്​ വ്യാജരേഖ ചമച്ച കേസ്: മുഖ്യപ്രതി നജീബ്​ പിടിയിൽ

0

കൊച്ചി: അവയവദാനത്തിന്​ വ്യാജ രേഖ ചമച്ച കേസിൽ മുഖ്യപ്രതി നജീബ്​ പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗാസിയാബാദിൽ വെച്ച് നജീബ് പിടിയിലായത്.ഇയാളെ ഇന്ന് തന്നെ വിമാനമാർഗ്ഗം കൊച്ചിയിൽ എത്തിക്കും. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്ന് പൊലീസ് കണ്ടെത്തി. നിരവധി സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് ഇവർ ചതിയിൽപ്പെടുത്തിയത്.

കേസിൽ നജീബിന്റെ ഭാര്യ ഉൾപ്പെടെ ഇതുവരെ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. കൊല്ലം, എറണാകുളം ജില്ലകളിൽ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. നജീബിനെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ അവയവക്കച്ചവട മാഫിയയെക്കുറിച്ചും, എത്രത്തോളം വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.

ഇനി വിജയ് ‘സര്‍ക്കാര്‍’; തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

0

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും നടി തൃഷയടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തി.അഞ്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കറിനെ കണ്ട് വിജയ് അവകാശവാദം ഉന്നയിക്കുകയായിരുന്നു.

കോൺഗ്രസ് ഉൾപ്പെടെയുള്ള ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പാർട്ടികളുടെ പിന്തുണയോടെയാണ് 120 എംഎൽഎമാരുടെ ഭൂരിപക്ഷം തെളിയിച്ചത്. വിസികെയും മുസ്‌ലിം ലീഗും പിന്തുണച്ചതോടെയാണ് ടിവികെ എണ്ണം തികച്ചത്. ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയില്‍ 118 സീറ്റായിരുന്നു കേവലഭൂരിപക്ഷത്തിനാവശ്യം. ടിവികെക്ക് 108 സീറ്റാണുള്ളത്. അധ്യക്ഷന്‍ വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2) എന്നിവര്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിസികെയുടെയും ലീഗിന്റെയും രണ്ട് എംഎല്‍എമാര്‍ വീതം പിന്തുണച്ചതോടെ ടിവികെയുടെ പിന്തുണ 120 ആയി.

മെയ് 13-ാം തീയതിക്ക് മുമ്പായി മുഖ്യമന്ത്രി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം. എൻ.ആനന്ദ്, കെ.എ സെങ്കോട്ടയ്യൻ, ആധവ് അർജുന, വെങ്കട്ട് രാമൻ, നിർമൽ കുമാർ തുടങ്ങിയവരും വിജയ്ക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിന്റെ രണ്ട് അംഗങ്ങൾ മന്ത്രിസഭയിൽ അംഗമാകും. 1967ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. സത്യപ്രതിജ്ഞക്ക് പിന്നാലെ മൂന്ന് മണിക്ക് ആദ്യ കാബിനറ്റ് യോഗം ചേരും.

DJ NIGHT പാർട്ടികൾക്ക് രാത്രി 11ന് ശേഷം കർശന നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ്

0

പൊതു സമാധാനവും സുരക്ഷയും നിയമ-സൗകര്യവും നിലനിർത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS അനധികൃതവും നിയന്ത്രണമില്ലാത്തതുമായ DJ പാർട്ടികൾക്കും രാത്രി വൈകിയുള്ള സംഗീത പരിപാടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
 

എന്തുകൊണ്ടാണ് ഈ നടപടി?
വിവിധ പോലീസ് സ്റ്റേഷനുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലും നിന്ന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഉയർന്ന ശബ്ദത്തിൽ നടത്തുന്ന DJ പരിപാടികളും രാത്രി വൈകിയുള്ള പൊതുയോഗങ്ങളും പൊതുസമാധാനത്തിനും ജനസുരക്ഷയ്ക്കും ഭീഷണിയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2023 മുതൽ ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട് NDPS ആക്ട് ലംഘനങ്ങൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ:
*’ഏതൊരു DJ പരിപാടിയോ സംഗീത പരിപാടിയോ രാത്രി 11:00 മണിക്ക് ശേഷം നടത്താൻ പാടില്ല.
* ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട എല്ലാ പൊതുയോഗങ്ങളും രാത്രി 11:00 മണിക്ക് മുമ്പ് അവസാനിക്കണം.
* ഉത്തരവ് ലംഘിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും സാമഗ്രികളും കേരള പോലീസ് ആക്ട് സെക്ഷൻ 78(2) പ്രകാരം പിടിച്ചെടുക്കുന്നതാണ്.
* പരിപാടി സംഘാടകർ, സ്ഥാപന ഉടമകൾ, ക്ലബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, പൊതുജനങ്ങൾ എന്നിവർ അധികൃതരുമായി പൂർണ്ണമായി സഹകരിച്ച് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
* ഉത്തരവാദിത്തത്തോടെ ആഘോഷിക്കാം… പൊതുസമാധാനവും സമൂഹസുരക്ഷയും സംരക്ഷിക്കാം.

മാട്രസ് ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ  സൈബർ തട്ടിപ്പ്.

0

ഓൺലൈൻ വഴി മാട്രസ് (Mattress) ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ.

മാട്രസ് കമ്പനികളുടെ പേരിൽ വ്യാജ കസ്റ്റമർ കെയർ പ്രതിനിധികളായി ചമഞ്ഞാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്.

പ്രമുഖ ഷോപ്പിംഗ് സൈറ്റുകൾ വഴിയും മറ്റും സാധനങ്ങൾ വാങ്ങുന്നവരെ ഫോൺ കോളുകൾ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ വഴി ബന്ധപ്പെട്ടാണ് ഇവർ കെണിയൊരുക്കുന്നത്. 

ഓർഡർ ചെയ്തതിന് പിന്നാലെ, “പേയ്‌മെന്റ് പരാജയപ്പെട്ടു”, “പണം റീഫണ്ട് ചെയ്യാനുണ്ട്” അല്ലെങ്കിൽ “ഓർഡർ സ്ഥിരീകരിക്കുന്നതിൽ പ്രശ്നമുണ്ട്” തുടങ്ങിയ വ്യാജ വിവരങ്ങൾ നൽകിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഉടൻ പണമടച്ചാൽ മാത്രമേ ഡെലിവറി ലഭിക്കൂ എന്ന് പറഞ്ഞ് അടിയന്തര സമ്മർദ്ദം ചെലുത്തി ഉപഭോക്താക്കളെ വീണ്ടും പണമയക്കാൻ ഇവർ പ്രേരിപ്പിക്കുന്നു. തുടർന്ന് ക്യു.ആർ (QR) കോഡ്, യു.പി.ഐ (UPI), അല്ലെങ്കിൽ ബാങ്ക് ട്രാൻസ്‌ഫർ വഴി പണം കൈക്കലാക്കി തട്ടിപ്പുകാർ മുങ്ങുകയാണ് പതിവ്. 

ഓൺലൈൻ ഓർഡറുകളുമായി ബന്ധപ്പെട്ട് വരുന്ന കോളുകളുടെയും സന്ദേശങ്ങളുടെയും വിശ്വാസ്യത ഉറപ്പാക്കുക. കൂടാതെ കസ്റ്റമർ കെയർ നമ്പറുകൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം ശേഖരിക്കുക. ബാങ്ക് വിവരങ്ങൾ, ഒ.ടി.പി (OTP), സ്ക്രീൻ ഷെയറിംഗ് എന്നിവ ഒരിക്കലും അപരിചിതരുമായി പങ്കുവെക്കരുത്.  സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.

കാത്തിരിക്കണം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനമായില്ല

0

ന്യുഡൽഹി: എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന നാല് മണിക്കൂറിലേറെ നീണ്ട ചർച്ചയിലും മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല. തീരുമാനം ഉടനെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു. ’23-ാം തിയതി വരെ സമയമുണ്ട്, ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും’- ദീപാദാസ് മുൻഷി പറഞ്ഞു. വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് ദീപാദാസ് മുൻഷി യോഗത്തിൽ തീരുമാനമാവാത്ത കാര്യം അറിയിച്ചത്.തങ്ങൾക്ക് വേണ്ടി പ്രവർത്തകരാരും നിരത്തുകളിലിറങ്ങുന്നതെന്ന് മൂന്ന് നേതാക്കളും പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഞങ്ങൾക്ക് വേണ്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് നിരത്തിലിറങ്ങരുത് സ്ഥാപിച്ച ഫ്‌ലെക്‌സ് ബോർഡുകൾ എടുത്ത് മാറ്റണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

വ്യക്തിപരമായ രീതിയിൽ ഫ്‌ലെക്‌സുകൾ വെക്കരുത്, നേതാക്കളെ ഇഷ്ടപ്പെടുന്നത് നല്ലതാണ് മറ്റുള്ളവരെ മോശമാക്കരുത് എന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ചേരി തിരിഞ്ഞുള്ള പ്രതിഷേധങ്ങൾ പാർട്ടി ദോഷം ചെയ്യുമെന്നും എല്ലാ പ്രവർത്തകരും കോൺഗ്രസ് നേതൃത്വമെടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങോട് പ്രതികരിച്ചു.നാല് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ചയിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ദീപ ദാസ് മുൻഷി, കേന്ദ്ര നീരീക്ഷകരായിരുന്ന മുകുൾ വാസ്നിക്, അജയ്മാക്കൻ എന്നിവരും രമേശ് ചെന്നിത്തല കെ.വേണുഗോപാൽ, വി.ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരാണ് പങ്കെടുക്കുന്നത്. ഒരുമിച്ചുള്ള ചർച്ചകൾക്ക് ശേഷം മൂന്നു പേരുമായും വെവ്വേറെ നേതാക്കൾ ചർച്ച ചെയ്തിരുന്നു.

സംസ്ഥാനത്ത് മഴ തുടരും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ ജില്ലകളിലും കോഴിക്കോടുമാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിനും വിലക്കുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.ഞായറാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ചൊവ്വാഴ്ച എറണാകുളം,തൃശൂർ,മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ബുധനാഴ്ച ആറ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. എറണാകുളം, തൃശൂർ,മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.

സൗജന്യയാത്ര: കെഎസ്ആര്‍ടിസിയില്‍ പുതിയ മാറ്റം, നാളെ മുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ്

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ നാളെ മുതല്‍ ‘ജെന്‍ഡര്‍ ടിക്കറ്റിങ്’ സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇടിഎം സോഫ്റ്റ്വെയറില്‍ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ ഇത് ഉചിതമായി ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആര്‍ടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി എത്ര സ്ത്രീകളാണ് ദിനംപ്രതി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണ് നീക്കമെന്നാണ് സൂചന.

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

0

കൊച്ചി: ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ എസ് ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. ആൺസുഹൃത്തിന്റെ കൺമുന്നിൽ വച്ച് യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഇവർ ഉപദ്രവിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ഫയർ ​ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആൺസുഹൃത്തും രക്ഷപ്പെട്ടത്.കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ​ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

യുവതി​യും എറണാകുളം സ്വദേശിയായ ആൺസുഹൃത്തും കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പോകുമ്പോൾ പ്രതികൾ താഴത്തെ നിലയിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചത്.രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തെത്തിയ യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികൾ കടന്നിരുന്നു. സംഭവത്തിന് ശേഷം രാവിലെ കെട്ടിടത്തിനു സമീപം ബൈക്കിൽ മൂന്നുപേർ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു.

സിസി ടിവിയിൽ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്. യുവതിയുടെ ബാഗിൽ നിന്ന് ആൺസുഹൃത്തിന്റെ സൺഗ്ലാസ് കൈക്കലാക്കിയ മൂന്നാംപ്രതി അതുൽ സാമൂഹിക മാധ്യമത്തിൽ അത് ധരിച്ച് പോസ്റ്റിട്ടിരുന്നു.‌ കാര്യങ്ങൾ യുവതി ആദ്യം പൊലീസിനോട് പൂർണമായും വെളിപ്പെടുത്തിയിരുന്നില്ല.

കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്. ബുധനാഴ്ച രാവിലെ പിടിയിലായ പ്രതി രാഹുലിനെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമത്തെക്കുറിച്ച് വ്യക്തമായത്. നിലവിൽ യുവതിയെ കൗൺസിലിങ്ങിന് വിധേയയാക്കി.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; യെല്ലോ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെ 9 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു.

ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ഈ മാസം 11 വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.