spot_img
Tuesday, June 30, 2026
Home Blog Page 451

ജയിലുകൾ തെറ്റുതിരുത്തൽ പുനരധിവാസ കേന്ദ്രങ്ങൾ: മന്ത്രി വി ശിവൻ കുട്ടി

0

           ആധുനിക സമൂഹത്തിൽ ജയിലുകൾ കസ്റ്റഡി കേന്ദ്രങ്ങൾ മാത്രമല്ല, തെറ്റുതിരുത്തൽ പുനരധിവാസ കേന്ദ്രങ്ങൾ കൂടിയാണെന്ന്‌ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജയിൽ ക്ഷേമ ദിനാഘോഷ സമാപന സമ്മേളനം പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

           അന്തേവാസികളെ മാനസിക പരിവർത്തനത്തിലൂടെ ഉത്തമ പൗരരാക്കി സമൂഹത്തിൽ പുനരധിവസിപ്പിക്കുക, അന്തേവാസികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുക മാനസികോല്ലാസം ഉറപ്പുവരുത്തുക എന്നത് പ്രധാന ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് കേരള ജയിൽ വകുപ്പ് നടപ്പിലാക്കിവരുന്ന തടവുകാരുടെ ക്ഷേമം പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും ജയിൽ ക്ഷേമ ദിനാഘോഷങ്ങൾ നടത്തുന്നു.

           സർഗവാസനകളെ പരിപോഷിപ്പിക്കുന്ന ഈ കലാമേളയിൽ ഇത്തവണ ഉദ്യോഗസ്ഥരും  കുടുംബാംഗങ്ങളും പങ്കെടുത്തത് മാതൃകാപരമാണ്. ജയിലുകളെ കറക്ഷണൽ ഹോമുകളാക്കി മാറ്റുന്നതിൽ മുൻ ആഭ്യന്തരി മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സംഭാവനകൾ നിസ്തുലമാണെന്ന് മന്ത്രി പറഞ്ഞു.

           ജയിലുകളിൽ കലാ-കായിക പ്രവർത്തനങ്ങൾ, തൊഴിൽ പരിശീലനം, വായനശാലകൾ തുടങ്ങി നിരവധി  പദ്ധതികൾ നടപ്പിലാക്കി. സാന്ദ്രത കുറക്കുന്നതിനായി തവനൂരിലും കൂത്തുപറമ്പിലും പുതിയ ജയിലുകൾ നിർമിച്ച് പ്രവർത്തനമാരംഭിച്ചു. ജയിൽ വകുപ്പിൽ 530 പുതിയ തസ്തികകൾ സൃഷ്ടിച്ചു, വർഷം തോറും പ്രിസൺമീറ്റിന് നാല് ലക്ഷം, ചികിത്സാ ആവശ്യങ്ങൾക്ക് ആംബുലൻസ്, കൈവല്യ യോഗ സെന്റർ എന്നിവ സർക്കാർ ജയിൽ വകുപ്പിൽ നടപ്പിലാക്കിയ ശ്രദ്ധേയ മാറ്റങ്ങളാണ്. പൊതുവിദ്യാഭ്യാസത്തിനായി 5000 കോടി രൂപ മുതൽ മുടക്കിയ സർക്കാരാണിത്. തടവുകാരുടെയുൾപ്പെടെയുളളവരുടെ മക്കളും ചെറുമക്കളുമടക്കമുള്ള വിദ്യാർത്ഥികളെ ചേർത്തു നിർത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

           കേരള നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം സി.പി & സി.എച്ച്   സൂപ്രണ്ട് ഡി. സത്യരാജ് സ്വാഗതം ആശംസിച്ചു. ചലച്ചിത്രതാരം അപ്പാനി ശരത്ത് സമ്മാനദാനം നിർവഹിച്ചു. ഡി.ഐ.ജി എം.കെ.വിനോദ് കുമാർ, ചീഫ് വെൽഫെയർ ഓഫീസർ ലക്ഷ്മി.കെ  വി.എസ്. സുമന്ത് എന്നിവർ സംബന്ധിച്ചു.

ഡ്രൈവിങ് ലൈസൻസ്: ലേണേഴ്സ് പരീക്ഷയിലും സമഗ്രമായ മ

0

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30ആക്കി ഉയർത്തും. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരുദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാർക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാർക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

താൻ ​ഗൾഫിൽ പോയി ലൈസൻസ് എടുത്തപ്പോൾ ഇതെല്ലാം ചെയ്തിട്ടാണ് ലൈസൻസ് നൽകിയതെന്നും അദ്ദേഹം പറ‍ഞ്ഞു.ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കും. അതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോ​ഗസ്ഥർ പെരുമാറുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. വ്യാപകമായി ലൈസൻസ് കൊടുക്കുന്നവർ ആ സ്ഥാനത്തുണ്ടാകില്ല. തെറ്റുവരുത്തിയാൽ ലൈസൻസ് കിട്ടില്ല. കേരളത്തിലെ ലൈസൻസിന് അന്തസുണ്ടാകും. ഇത് മനുഷ്യജീവന്റെ പ്രശ്നമാണ്. പലർക്കും ലൈസൻസുണ്ട്. പക്ഷേ ജീവിതത്തിൽ ഓടിക്കാൻ അറിയില്ല. പലർക്കും പാർക്ക് ചെയ്യാൻ അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാൽ മാത്രമേ ലൈസൻസ് അനുവദിക്കൂവെന്നും ലൈസൻസ് നേരിട്ട് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർകരോട് പറഞ്ഞു.

സ്നേഹഭവനം പദ്ധതി:സഹപാഠിയുടെ വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു

0

തിരുവമ്പാടി: സേക്രഡ് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാർത്ഥിനിയായ ഹൃദ്യയുടെ വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം സ്നേഹ ഭവനം എന്ന പദ്ധതിയുടെ ഭാഗമായി NSS വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.വാർഡ് മെമ്പർ ശ്രീമതി റംല ചോലക്കലിന്റെ സാനിധ്യത്തിൽ വീടിന്റെ അറ്റകുറ്റ പണികൾ തുടങ്ങി വച്ചു .NSS വോളണ്ടിയേഴ്‌സിന്റെ സാമൂഹ്യ പ്രവർത്തനത്തെ മെമ്പർ അഭിനന്ദിച്ചു.സഹപാഠിയുടെ വീടിന്റെ ജനാലകളും വാതിലുകളും വെച്ചുകൊടുക്കുന്നതിനു വേണ്ടി NSS വോളണ്ടിയേഴ്‌സ് സ്ക്രാപ്പ് ചലഞ്ചിലൂടെയാണ് തുക കണ്ടെത്തിയത് . വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം മെമ്പറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു

ജി.എസ്.ടി. അപ്പീൽ യഥാസമയം ഫയൽ ചെയ്യാത്തവർക്കുള്ള ആംനസ്റ്റി സ്‌കീം – അവസരം ജനുവരി 31 വരെ

0

            ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 73 അല്ലെങ്കിൽ  74 പ്രകാരം  നികുതിദായകർക്ക് ചരക്ക് സേവന നികുതി വകുപ്പിൽ നിന്ന്  2023 മാർച്ച് 31 വരെ  നൽകിയിട്ടുള്ള  ഉത്തരവുകളിന്മേൽ നിശ്ചിത സമയ പരിധിക്കുള്ളിൽ അപ്പീൽ ഫയൽ ചെയ്യാൻ വിട്ട്‌പോയവർക്ക്  നിയമാനുസൃതം  അപ്പീൽ ഫയൽ ചെയ്യുവാൻ ഒരവസരം കൂടി അനുവദിക്കുന്നു. നിശ്ചിത സമയം കഴിഞ്ഞ ശേഷം അപ്പീൽ ഫയൽ ചെയ്തു എന്ന കാരണത്താൽ അപ്പീലുകൾ നിരസിക്കപ്പെട്ടവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നിബന്ധനകൾക്ക് വിധേയമായി, ഈ സ്‌കീം അനുസരിച്ചുള്ള അപ്പീലുകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി   ജനുവരി 31 ആണ്.

           മേൽപ്പറഞ്ഞ വകുപ്പുകൾ  പ്രകാരം മാത്രമുള്ള  ഉത്തരവുകളിലെ ഡിമാന്റിൽ നികുതിദായകന്  ആക്ഷേപം ഇല്ലാത്ത തുകയുണ്ടെങ്കിൽ (നികുതി, പലിശ, ഫൈൻ, ഫീ, പിഴ  എന്നീ ഇനങ്ങളിൽ) ആയത് പൂർണ്ണമായും  അടച്ചുകൊണ്ട് വേണം അപ്പീൽ ഫയൽ ചെയ്യേണ്ടത്. തർക്കവിഷയത്തിലുള്ള നികുതിയുടെ പന്ത്രണ്ടര ശതമാനം മുൻകൂർ ആയി അടക്കണം. ഈ പന്ത്രണ്ടര ശതമാനം വരുന്ന തുകയുടെ ഇരുപത് ശതമാനം നിർബന്ധമായും പണമായും, ബാക്കി പണമായോ, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗിച്ചോ   ഒടുക്കാം.  നികുതി ഇനം ഉൾപ്പെട്ടിട്ടില്ലാത്ത ഉത്തരവുകൾക്കെതിരെ ഈ അവസരം പ്രയോജനപ്പെടുത്തി അപ്പീൽ ഫയൽ ചെയ്യുവാൻ സാധിക്കില്ല.

           വിശദവിവരങ്ങൾക്ക് 2023 നവംബർ 2 ന്  സി.ബി.ഐ.സി  പുറത്തിറക്കിയ 53/2023 – സെൻട്രൽ ടാക്‌സ്  എന്ന വിജ്ഞാപനമോ, 2023 ഡിസംബർ 13 ന് സംസ്ഥാന നികുതി വകുപ്പ് പുറത്തിറക്കിയ എസ്.ആർ.ഒ – 1353/2023 ലെ  ജി .ഒ (പി)നമ്പർ.165/2023/ടാക്‌സസ് എന്ന വിജ്ഞാപനമോ പരിശോധിക്കണം.

ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണാ ജോർജ്

0

*ഉപകരണങ്ങളുടെ അറ്റകുറ്റപണികൾപ്രോസസർ അപ്ഗ്രഡേഷൻ നടപടികൾ ദ്രുത ഗതിയിൽ

*ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് കുടിശികയില്ല

           ശ്രുതിതരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പദ്ധതി ഏറ്റെടുത്തത് മുതൽ ദ്രുതഗതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കൃത്യമായി സാങ്കേതിക സമിതി യോഗങ്ങൾ ചേർന്നാണ് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തുന്നത്. പുതിയ ഉപകരണങ്ങൾ ഇംപ്ലാന്റ് ചെയ്യുന്നതിനായി സമർപ്പിക്കപ്പെട്ട 84 അപേക്ഷകളിൽ 25 ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആശുപത്രികൾക്ക് തുക കൈമാറിയിട്ടുണ്ട്. നിലവിൽ 112 പേർക്ക് അറ്റകുറ്റപ്പണികൾക്കായി സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അറ്റകുറ്റപണികൾക്കൊപ്പം പ്രോസസർ അപ്ഗ്രഡേഷന് വേണ്ടി ലഭ്യമായ 120 അപേക്ഷകളിൽ 117 നും സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഇവയും സമയബന്ധിതമായി പൂർത്തിയാക്കും. അർഹരായ എല്ലാ കുട്ടികളേയും പരിഗണിക്കാനുള്ള നടപടികൾ പുരോഗമിക്കവേ ഇത്തരം പ്രചാരണം കുട്ടികളേയും രക്ഷിതാക്കളേയും ആശങ്കപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

           ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. എംപാനൽ ചെയ്ത 6 സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നു. നിലവിൽ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ സമയ ബന്ധിതമായി നടപ്പിലാക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കമ്പനികളെ കണ്ടെത്തി കെ.എം.എസ്.സി.എൽ. മുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിരുന്നു. മുൻകാലങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിലാണ് ഈ കമ്പനികളെ തെരഞ്ഞെടുത്തിട്ടുള്ളത്. മെയിന്റനൻസ് നടപടികൾക്കായുള്ള തുക, കോക്ലിയർ ഇംപ്ലാന്റ് ചെയ്ത ഓരോ കുട്ടിക്കും 50,000 രൂപ വീതം അതത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ വകയിരുത്തി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറുവാനാണ് സർക്കാർ നിർദേശം.

           ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നൽകാനില്ല. അതിനാൽ തന്നെ ആശങ്ക വേണ്ട. കോക്ലിയർ ഇംപ്ലാന്റേഷനുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്കും ഏതെങ്കിലും ആശുപത്രിയിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടായാലും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ 0471-4063121, 2960221 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

ബാലാവകാശനിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും ‘ ഉത്തരമേഖലാ ദ്വിദിന ശില്പശാലക്ക് തുടക്കമായി

0

കണ്ണൂർ:കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്തമായി നടത്തുന്ന ‘ ബാലാവകാശനിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും ‘ ഉത്തരമേഖലാ ദ്വിദിന ശില്പശാലക്ക്‌ കണ്ണൂരിൽ തുടക്കമായി. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ : കെ വി മനോജ്‌കുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു.രാജ്യത്ത് ബാലാവകാശനിയമങ്ങളിൽ നിരവധി പഴുതുകളുണ്ടെന്നും കാലാനുസൃതമായ പരിഷ്കാരങ്ങളിലൂടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും നിലവിലുള്ള നിയമങ്ങൾ അപര്യപ്തമാണ്‌ . ഒരു കുഞ്ഞിന്റെ അവകാശങ്ങൾ ഭ്രൂണാവസ്ഥയിൽ നിന്നുതന്നെ ആരംഭിക്കും.

യുദ്ധങ്ങൾ നടന്നാലും കലാപങ്ങൾ നടന്നാലും അത് ആദ്യം ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികൾക്കെതിരായ അവകാശലംഘനങ്ങൾ ചൂണ്ടിക്കാണിക്കാൻ മാധ്യമങ്ങൾ മുഖ്യ പങ്കുവഹിക്കണം . ഏറ്റവും കൂടുതൽ അനാഥ ബാല്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഗാസയിൽ ആണെന്നും പലസ്തീനിലെ കുട്ടികൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.ബാല നീതി നിയമങ്ങളും മാധ്യമ റിപ്പോർട്ടിങ്ങും എന്ന വിഷയത്തിൽ യൂണിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് ശ്യാം സുധീർ ബണ്ടിയും വ്യാജ വാർത്തകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ മാതൃഭൂമി ഓൺലൈൻ കൺസൾട്ടന്റ് സുനിൽ പ്രഭാകറും ക്ലാസെടുത്തു.

കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം പി പി ശശീന്ദ്രൻ , അക്കാദമി ജനറൽ കൗൺസിലംഗം സുരേഷ് വെള്ളിമംഗലം, അക്കാദമി മുൻ ജനറൽ കൗൺസിലംഗം ദീപക് ധർമ്മടം, കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, കണ്ണൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു ക്യാമ്പ് ഡയറക്ടറായിരുന്നു

ഇടിയങ്ങര ശൈഖ് പള്ളി മഖാമിൽ അപ്പവാണിഭ നേർച്ച

0

കോഴിക്കോട് : ഇടിയങ്ങര ശൈഖ് പള്ളി മഖാമിലെ അപ്പവാണിഭ നേർച്ച 17 മുതൽ 27 വരെ നടക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് അജ്മീർ ഖാജാ ആണ്ട് മൗലിദ് പാരായണവും അനുസ്മരണവും നടക്കും. സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച സ്വലാത്ത് വാർഷികം സയ്യിദ് അബ്ദുന്നാസിർ ഹയ്യ് തങ്ങൾ ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച മജ്ലിസുന്നൂർ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച 10.30-ന് നടക്കുന്ന ഖത്മുൽ ഖുർആൻ ദുആ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിൽ

0

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്യും.അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

നവ കേരള സദസിനുനേരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിസംബര്‍ 20-ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരെ പോലീസ് എടുത്ത കേസില്‍ പ്രതിപക്ഷേ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എം. വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നത്.

വി ഡി സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരുംകന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ്.പോലീസ് അനുമതിയില്ലാതെ ജാഥ നടത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സംഘംചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്കുപുറമേ പോലീസ് ആക്ടിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.

ഇടുക്കിയിൽ ഇന്ന് സിപിഎം ഹർത്താൽ, എത്തുമെന്ന് പ്രഖ്യാപിച്ച് ഗവ‍ർണർ, പരിപാടി നടത്തുമെന്ന് വ്യാപാരികളും

0

ഇടുക്കി: സി പി എം ഹർത്താലിനിടെ ഗവർണർ ഇന്ന് ജില്ലയിലെത്തുന്നതോടെ ഇടുക്കിയിലെ സാഹചര്യം സംഭവബഹുലമായേക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലെ തൊടുപുഴയിലെത്തുന്നത്. ഗവർണർ ഇടുക്കിയിലെത്തുന്നതിലുള്ള പ്രതിഷേധത്തിലാണ് സിപിഎം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഭൂമി – പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ഗവർണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എൽ ഡി എഫ് രാജ് ഭവൻ മാർച്ചും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സി പി എമ്മും എൽ ഡി എഫും പ്രത്യക്ഷ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെല്ലുവിളി നേരിടാൻ ഗവർണർ തീരുമാനിച്ചതോടെ സ്ഥിതിവിശേഷം എന്താകുമെന്ന് കണ്ടറിയണം.

ജില്ലയിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ച നിലപാടെത്തിരിക്കുന്നത്. പരമാവധി പ്രവർത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുണ്ട്. കാൽനടയായി എത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ അധ്യക്ഷൻ സണ്ണി പൈമ്പള്ളിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഗവർണർക്കെതിരായ നിലപാട് കടുപ്പിക്കുമ്പോഴും ഹർത്താൽ സമാധാനപരമായിരിക്കുമെന്നാണ് ഇടത് മുന്നണിയുടെ ഉറപ്പ്. അതിനിടെ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതിന് കാരണം സംസ്ഥാന സർക്കാരാണെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. അതിനിടെ ജില്ലിയിലെ ഹർത്താലിനെ തള്ളിപ്പറഞ്ഞ് യു ഡി എഫും രംഗത്തെത്തിയിട്ടുണ്ട്. സി പി എം വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെന്നും വേണ്ടിവന്നാൽ പരിപാടിക്ക് സംരക്ഷണം നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ്

0

ആംബുലൻസുകളുടെ ദുരുപയോഗം, അനധികൃത സർവീസ്, അത്യാവശ്യഘട്ടങ്ങിലല്ലാതെ അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോൺ, സൈറൺ എന്നിവ ഉപയോഗിക്കുക, ഭൗതിക ശരീരം വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളിൽ സൈറൺ, ഹോൺ എന്നിവ ഉപയോഗിക്കുക, മദ്യം, മറ്റു ലഹരി പദാർഥങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ജനുവരി 10 മുതൽ സംസ്ഥാനത്തുടനീളം ‘ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്’ എന്ന പേരിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്.