spot_img
Tuesday, June 30, 2026
Home Blog Page 450

ജനന തീയ്യതി തെളിയിക്കാന്‍ ഇനി ആധാര്‍ സ്വീകരിക്കില്ല; സര്‍ക്കുലർ പുറത്തിറങ്ങി, സുപ്രധാന തീരുമാനവുമായി ഇപിഎഫ്ഒ

0

ന്യുഡല്‍ഹി: ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനന തീയ്യതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തിൽ ഇപിഎഫ്ഒ നിബന്ധനകളില്‍ മാറ്റം വരുത്തിയത്. ജനുവരി 16ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുകയും ചെയ്തു.

ജനന തീയ്യതി നിര്‍ണയിക്കുന്നതിനുള്ള രേഖയായി കണക്കാക്കിയിരുന്ന ആധാര്‍ ഇനി ആ ആവശ്യത്തിനായി കണക്കാക്കില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ആധാര്‍ ഒരു തിരിച്ചറിയല്‍ പരിശോധനാ രേഖയാണെന്നും അത് ജനന തീയ്യതി പരിശോധിക്കാനുള്ള രേഖയല്ലെന്നും വിശദീകരണമുണ്ട്. അടുത്തിടെ പുറത്തുവന്ന ചില കോടതി വിധികളും ആധാറിനെ ജനന തീയ്യതി നിര്‍ണയത്തിനുള്ള രേഖയായി കണക്കാക്കാതിരിക്കാനുള്ള തീരുമാനത്തിന് ശക്തി പകരുന്നതാണെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. യുനീഫ് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയിൽ നിന്ന് ലഭിച്ച കത്തിൽ ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളില്‍ നിന്ന് ആധാര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഇതനുസരിച്ചാണ് പുതിയ മാറ്റം കൊണ്ടുവരുന്നതെന്ന് സെന്‍ട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ അംഗീകാരത്തോടെ പുറത്തിറക്കിയ സര്‍ക്കുലറിൽ വിശദീകരിക്കുന്നുണ്ട്.

ആധാര്‍ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ജനന തീയ്യതി തെളിയിക്കാനുള്ള രേഖകള്‍ താഴെ പറയുന്നവയാണ്. അംഗീകൃത സര്‍ക്കാര്‍ ബോര്‍ഡ് അല്ലെങ്കിൽ സര്‍വകലാശാല നല്‍കിയ മാര്‍ക്ക് ഷീറ്റ്, പേരും ജനന തീയ്യതിയും രേഖപ്പെടുത്തിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് / സ്കൂൾ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വീസ് റെക്കോര്‍ഡുകള്‍ പ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകൾ, പാൻ കാര്‍ഡ്, സെന്‍ട്രൽ/സ്റ്റേറ്റ് പെന്‍ഷന് പേയ്മെന്റ് ഓര്‍ഡര്‍, സര്‍ക്കാര്‍ നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, പാസ്‍പോര്‍ട്ട്, സര്‍ക്കാര്‍ പെൻഷൻ, സിവിൽ സര്‍ജന്‍ നൽകുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്.

പാർസൽ ഭക്ഷണം: ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

0

ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു.  ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.  കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കുവാൻ കമ്മീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്.  

പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.  ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം എന്നാണ്.  നിലവിൽ പായ്ക്കറ്റുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിൽ ലേബൽ നിർബന്ധമാണ്.  എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന പാർസലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കൾക്ക് ധാരണയില്ല.  പലരും പാർസൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നതവരാണ്.  എന്നാൽ ഓരോ ഭക്ഷണവും തയ്യാറാക്കിയ സമയം മുതൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്.  ഷവർമ പോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടം വരുത്തും.

കടകളിൽ നിന്നും പാർസലായി വിൽപ്പന നടത്തുന്ന ഊണ്, സ്നാക്ക്സ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്.  ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം.  ലേബൽ പതിക്കാതെ പാർസൽ ഭക്ഷണം വിൽപ്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്.  നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0

           സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

           MONTEVAC-L Tablets (Montelukast & Levocetirizine Dihydrochloride Tablets IP ,       Sanctus Global formulations Ltd., Khasra no. 587/588, village kunjhal, Backside Jharmajri, Tehsil – Baddi, Dist. Solan (H.P) 174 103,       2301084, 01/2023, 12/2024.

           Metblok XL 50 (Metoprolol Succinate Extended Release Tablets IP), Sano Cito Therapeutic Inc,Vill. Loharan P.O, Ghatti, Solan – 173 211 (Hp),    SB-3883        , 05/2023, 04/2025.

           STARACE 2.5 (Ramipril Tablets IP 2.5 mg)        Ind- Swift Ltd, Industrial Growth Centre, Phase 1, Samba -184 121 (J&K), SFSID301, 04/2023, 03/2025.

           Gabapentin Tablets IP 100mg (Gabimax) , Apple Formulations Pvt. Ltd., Plot No. 208, Kishanpur, Roorkee -247 667 (UK), GB-2302,       06/2023,       05/2025.

           Loripam-2 (LORAZEPAM Tablets IP)       Hiral Labs Ltd., Sisona, Nr. Bhagwanpur, Roorkee, Uttarakhand – 247631, T230553,    04/2023,       03/2025.

           Clopidogrel and Aspirin Capsules (75mg/150mg) Mascot Health Series Pvt. Ltd.,Plot No. 79,80. IIE. SIDCUL, Haridwar – 249 403,  MC221207,     12/2022        , 11/2024

           Glycoment (Metformin Hydrochloride Tablets IP 500mg),         USV Private Limited, Plot No. 6&7E. HPSIDC, Indl. Area. Baddi. Distt. Solan. Himachal Pradesh – 173 205,        28024355, 06/2023, 05/2026.

           Cetirizine Syrup IP (Novahist Syrup)      Yacca Life Sciences Pvt Ltd..156. Raipur. Bhagwanpur. Roorkee – 247 661(UK),   2YKL022,       11/2022,       10/2024.

           Glimepiride Tabletes IP (2mg)     Regent Ajanta Biotech, 86-87, Village Makhiyali Dundi, Peerpura Road, Roorkee – 247 667 (UK),      PRT2208-08,   08/2022,       07/2024.

           Atorvastatin Calcium 10mg Tablets IP  Atory-10 Pharmaroots Healthcare, Khasra No.411, Village Tipara P.O, Barotiwala, Tehsil Baddi, Dist. Solan- HP, PT30658,     04/2023,       03/2025.

           Atorvastatin Tablets IP 10mg      CMG Biotech Pvt. Ltd., 58, Industrial Area, Phase – III, Sansarpur Terrace, H.P – 176501, CT22231592,    02/2023,       01/2025.

           Bromhexine Hydrochloride, Terbutaline Sulphate Guaiphenesin & Menthol syrup       Wings Biotech LLP, 43&44, HPSIDC, Ind. Area. Baddi-173205 (H.P),       TBGS – 1015,   02/2023,       01/2025.

           Amoxycillin &      Pottassium Clavulanate Tablets IP CLAVPARK – 625 Park Pharmaceuticals, Vill. Kalujhanda, Near Nanakpur, Teh. Baddi, Distt. Solan (H.P.) -174103.,        CHTB 3004, 02/2023   01/2025.

           Urgendol  P,   Tramadol Hydrochloride and Paracetamol Tablets        Win-Medicare Pvt. Ltd,

Modipuram – 250110, U.P, India       N0502, 11/2022,       10/2025.

           Clonidine Tablets IP (100 mcg)    Consern Pharma Limited, Focal Point, VPO Tibba,

Distt-Ludhiana – 141120 (Pb)  23CT0272, 03/2023, 02/2025.

           Levetiracetam Tablets IP 500mg, ( Levimic -500 ) Pharmaroots Healthcare, Khasra No.411, Village Tipara P.O, Barotiwala, Tehsil Baddi, Dist. Solan- HP   

ഭാഗ്യ സുരേഷ് വിവാഹിതയായി; മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി

0

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത്.

ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി

0

ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ഇവിടെ വിശ്രമിച്ച് വസ്ത്രം മാറിയ ശേഷം അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എത്തി.ഇലക്ട്രിക് വാഹനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് എത്തിയത്. രാവിലെ 8.45 നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. രാവിലെ 10.10 ന് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തും. പിന്നീട് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ടോടെ ദില്ലിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ഓൺലൈൻ മാധ്യമങ്ങളാണ് വാർത്തകൾ വേഗത്തിൽ ജനങ്ങളിൽ എത്തിക്കുന്നത്: വി എം സുബൈദ.

0

മഞ്ചേരി:ഓൺലൈൻ മാധ്യമങ്ങളാണ് വാർത്തകൾ വേഗത്തിൽ ജനങ്ങളിൽ എത്തിക്കുന്നത് മഞ്ചേരി നഗരസഭ ചെയർ പേഴ്സൺ വി എം സുബൈദ. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ കേരള – ഒമാക് മലപ്പുറം ജില്ല സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. മഞ്ചേരി മദീന ഹോട്ടൽ ഓഡിറ്റൊറിയത്തിലായിരുന്നു ഒമാക് മലപ്പുറം ജില്ലാ മൂന്നാമത് വാർഷിക ജനറൽ ബോഡി യോഗവും 2024 – 25 വർഷത്തെ കമ്മറ്റി തിരഞ്ഞെടുപ്പും മെമ്പർഷിപ് ക്യാമ്പയിനും നടത്തിയത്.

മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഓൺലൈൻ മാധ്യമ രംഗത്തെ പ്രവർത്തകർ പങ്കെടുത്തു. നീണ്ടു പടർന്നു കിടക്കുന്ന മലപ്പുറം ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരെ കൂട്ടി പിടിക്കാനും അവരുടെ ക്ഷേമത്തിനും മുന്നോട്ടുള്ള യാത്രയിൽ നിർദ്ദേശങ്ങൾ നൽകി പ്രവർത്തിക്കാനും പുതിയ കമ്മറ്റിയ്ക്ക് കഴിയട്ടെ എന്ന് മുഖ്യ സന്ദേശത്തിൽ ഒമാക്ക് സംസ്ഥാന കോർഡിനേഷൻ അംഗം ഫാസിൽ തിരുവമ്പാടി പറഞ്ഞു.വാർത്തകൾ വർത്തമാന കാലത്തിൽ ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴി മാറി ഒഴുകുമ്പോൾ ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിന്റെ പക്ഷത്ത് അടിയുറച്ചു നിൽക്കണമെന്ന് ഒമാക്ക് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഹബീബി പറഞ്ഞു.

ഓൺലൈൻ മാധ്യമരംഗത്ത് എങ്ങനെ മികച്ച വരുമാനം സൃഷ്ടിച്ചെടുക്കാം, സാധ്യതകൾ എന്തെല്ലാം എന്നതിനെകുറിച്ച് ഷഫിക്ക് രണ്ടത്താണീ ക്ലാസ് നയിച്ചു. അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രചോദനം പകരുകയും ചെയ്തു.ഒമാക് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി റോജി ഇലവനാംകുഴിയും സെക്രട്ടറിയായി മിർഷാ മഞ്ഞപറ്റയെയും ട്രെഷറർ ആയി മഹ്മൂദിയ, വൈസ് പ്രസിഡന്റ്മാരായി സിദ്ധിക്ക് രണ്ടത്താണീ, റിയാസ് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ഷഫീക് രണ്ടത്താണി, ഷാജൻ, മീഡിയ കോ ഓർഡിനേറ്ററായി അൻസാരിയെയും, എക്സിക്യൂട്ടീവ് അംഗങ്ങളായി നാസർ അരീക്കോട്, ഫക്രുദീൻ, നബീൽ മഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.ചടങ്ങിന് സംസ്ഥാന കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ ഫാസിൽ തിരുവമ്പാടി, ഹബീബി,കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോകുൽഗോപി തുടങ്ങിയവർ നേതൃത്വം നൽകി.

സന്നിധാനം ഭക്തിസാന്ദ്രം; പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശിച്ച് പതിനായിരങ്ങള്‍

0

ശബരിമല: പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനസായൂജ്യമേകി ശബരിലയില്‍ മകരജ്യോതി ദര്‍ശനം. ശബരിമല സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഉള്‍പ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദര്‍ശിച്ചത്. ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നടതുറന്നു. തുടര്‍ന്ന് ആയിരങ്ങള്‍ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ഉച്ചത്തില്‍ മുഴങ്ങിയ ശരണംവിളികളുടെ അകമ്പടിയില്‍ ഭക്തര്‍ മൂന്നുതവണ മകരജ്യോതി ദര്‍ശിച്ചു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് നടതുറന്നത്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം ദേവസ്വം അധികൃതര്‍ ഏറ്റുവാങ്ങിയശേഷം ഘോഷയാത്ര സന്നിധാനത്തേക്ക് നീങ്ങി. പതിനെട്ടാം പടി കയറി സോപാനത്തിലെത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി.തുടര്‍ന്നാണ് ദീപാരാധന നടന്നത്. അയ്യപ്പഭക്തരുടെ വലിയ തിരക്കാണ് എങ്ങും ദൃശ്യമായത്. വ്യൂ പോയിന്റുകളാണ് ദര്‍ശനത്തിനായി സജ്ജമാക്കിയിരുന്നത്. എട്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 1400-പേരെയാണ് സുരക്ഷയ്ക്കായി പത്തനംതിട്ട ജില്ലയുടെ വിവിധഭാഗങ്ങളില്‍ വിന്യസിച്ചത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ നടത്തിയാണ് പോലീസ് സുരക്ഷ ഉറപ്പാക്കുന്നത്.

പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു

0

പ്രശസ്ത മലയാള സിനിമാ സം​ഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. കീ ബോർഡ് ഉൾപ്പെടെയുള്ള ആധുനികസങ്കേതകങ്ങൾ എഴുപതുകളിൽ മലയാളസിനിമയിൽ എത്തിച്ചയാൾകൂടിയാണ് ജോയ്. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.

മലയാളികളുടെ മനസ് കീഴടക്കിയ നിരവധി ഹിറ്റ് ഗാനങ്ങളുടെ ശില്‍പിയാണ്. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്.
സം​ഗീത സംവിധായകൻ എം എസ് വിശ്വനാഥന്റെ കൈ പിടിച്ചാണ് ജോയ് സിനിമാ സംഗീത ലോകത്തേക്ക് എത്തിയത്. തുടക്കകലത്ത് എം എസ് വിശ്വനാഥൻ സംഗീത സംവിധാനം നിർവഹിക്കുന്ന ​ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു ജോയ്. പിന്നീടാണ് സ്വതന്ത്ര സം​ഗീത സംവിധാനത്തിലേക്ക് മാറുന്നത്.

മകരജ്യോതിക്കൊരുങ്ങി ശബരിമല; ദർശനത്തിനായി10 വ്യൂ പോയിന്റുകൾ; പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി

0

പത്തനംതിട്ട: പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്.ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തൽ.

ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണുള്ളത്. അതേസമയം, മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ പുലര്‍ച്ചെ 2.45ന് നടന്നു. സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയത്തായിരുന്നു പൂജ.മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെ ജില്ലയിൽ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിക്കും. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. മകര വിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാൻ ഭക്തരെ അനുവദിക്കില്ല.

ദുരുപയോഗം, നിയമലംഘനം: 24‌ ആംബുലൻസുകൾക്കെതിരെ നടപടി

0

കോഴിക്കോട്: ആംബുലൻസ് ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പ് ജില്ലയിൽ നടപടി തുടരുന്നു. ‘സേഫ്റ്റി ടു സേവ് ലൈഫി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 24 ആംബുലൻസുകൾക്കെതിരെ നിയമ നടപടിയെടുത്തു.ഇത്തരം വാഹനങ്ങളിൽ വിവിധ നിയമ ലംഘനത്തിന്റെ പേരിൽ 46,500 രൂപ പിഴ ഈടാക്കിയതായി മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖ് അറിയിച്ചു. കഴിഞ്ഞ ദിവസം രാമനാട്ടുകരയിൽ മോട്ടർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റ്നസും ടാക്സും ഇല്ലാത്ത ആംബുലൻസുകൾ പിടികൂടിയിരുന്നു.

അമിത ലൈറ്റ് ഉപയോഗിക്കുന്നവയുടെയും നിയമവിരുദ്ധ രൂപ മാറ്റം നടത്തിയവയുടെയും ഫിറ്റ്നസ് റദ്ദ് ചെയ്യുമെന്നും ആർടിഒ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മോശം പെരുമാറ്റം, അമിത നിരക്ക് ഈടാക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരാതിയിൽ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി. ഫ െയർ മീറ്ററുകൾ വിഛേദിച്ചും അനാവശ്യ ലൈറ്റ് ഘടിപ്പിച്ചും അധിക ഹോൺ ഉപയോഗിച്ചും രൂപമാറ്റം വരുത്തിയ 38 ഓട്ടോറിക്ഷകൾക്കെതിരെ നടപടി എടുത്തു. 54,250 രൂപ പിഴ ഈടാക്കി. വെങ്ങാലി പാലത്തിൽ അപകടകരമായ രീതിയിൽ വാഹനങ്ങളെ മറികടന്ന ‘റമീസ്’ ബസ് ഡ്രൈവർ കെ.സുമേഷിന്റെയും കാൽനട യാത്രക്കാർക്ക് അപകടം വരുത്തും വിധം സീബ്രാ ലൈനിൽ നിർത്താതെ വാഹനം ഓടിച്ച ബസ് ഡ്രൈവർ എം.പ്രജീഷിന്റെയും ലൈസൻസ് 3 മാസം സസ്പെൻഡ് ചെയ്തു