spot_img
Tuesday, June 30, 2026
Home Blog Page 452

കൗമാര കലാകിരീടം കണ്ണൂരിലേക്ക്

0

അഞ്ചു രാപ്പകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണക്കപ്പിൽ മുത്തമിട്ടത്. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി. മറ്റു ജില്ലകളുടെ പോയന്റു നിലതൃശൂർ 925മലപ്പുറം 913കൊല്ലം 910എറണാകുളം 899തിരുവനന്തപുരം 870ആലപ്പുഴ 852കാസർകോട് 846കോട്ടയം 837വയനാട് 818പത്തനംതിട്ട 774ഇടുക്കി 730സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്

അടുത്ത കലോത്സവം എവിടെ? പിന്നീട് അറിയിക്കും അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില എംഎൽഎമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂവെന്നും മന്ത്രി പറഞ്ഞു.

വരും വർഷം പുതിയ ചട്ടം2024–25 വർഷത്തെ കലോത്സവങ്ങൾ പുതിയ ചട്ടം അനുസരിച്ചായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. വർഷങ്ങൾ പഴക്കമുള്ള കലോത്സവ മാനുവൽ പരിഷ്കരിക്കും. അതിന് ഏകദേശം 7 മാസമെടുക്കും. മുന്നോടിയായി കരട് ചട്ടം തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ്ഗോപിക്ക് മുൻകൂർ ജാമ്യം

0

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം. 

ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 

കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രമാണുളളത്. കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്.  ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പുകൂടി പിന്നീട് പൊലീസ് ചേര്‍ത്തു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.  

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം ; വിശിഷ്ടാതിഥിയായി മമ്മൂട്ടി

0

കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. പോയിൻറ് പട്ടികയിൽ കോഴിക്കോട് ജില്ല മുന്നിൽ. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാലക്കാടും ഒപ്പത്തിനൊപ്പമുണ്ട്.കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു. വിശിഷ്ടാതിഥിയായി നടൻ മമ്മൂട്ടി എത്തും.

സ്വർണ്ണ കപ്പിനായി നടക്കുന്നത് വാശിയേറിയ പോരാട്ടമാണ്. മാറിമറിഞ്ഞ പോയിന്റ് നിലയിൽ കോഴിക്കോട് ജില്ലയാണ് ഇപ്പോൾ മുന്നിൽ. 916 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാർ മുന്നിട്ടുനിൽക്കുന്നു. തൊട്ട് പിന്നാലെ കണ്ണൂർ 914 പോയിന്റ്, പാലക്കാട് 908 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.തൃശൂർ 890 പോയിന്റ്,മലപ്പുറം 878 പോയിന്റുമായി നാലും അഞ്ചും സ്ഥാനത്തുണ്ട് വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും

വയനാട്‌ വെള്ളാരംകുന്നിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽ പെട്ടു

0

ദേശീയപാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരംകുന്നിൽ കിൻഫ്രാ പാർക്കിന്ന് സമീപം വൈകിട്ട്‌ 5 മണിയോടെയാണ് ബസ്‌ അപകടത്തിൽ പെട്ടത്‌. കോഴിക്കോടേക്കുള്ള (TT KL 15 9926) ബസ്സാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളൂ. രക്ഷാപ്രവർത്തനം തുടരുന്നു.

പന്തല്ലൂരിൽ കുഞ്ഞിനെ കടിച്ചുകൊന്ന പുലി പിടിയിൽ

0

മലപ്പുറം: പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊലപെടുത്തിയ പുലിയെ പിടികൂടി. മയക്കുവെടിവച്ചാണു വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ നിയന്ത്രണത്തിലാക്കിയത്. ഇന്നു രാവിലെ എട്ടോടെയാണു പുലിയെ കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ പിടികൂടാനായത്.രണ്ടു ഡോസ് മയക്കുവെടിവച്ചാണു പുലിയെ നിയന്ത്രണത്തിലാക്കിയത്. വൈകാതെ ഇതിനെ കൂട്ടിലേക്കു മാറ്റും. ശേഷം മൃഗശാലയിലേക്കു മാറ്റുമെന്നാണു സൂചന. കഴിഞ്ഞ 18 ദിവസത്തിനിടെ പുലി ആറുപേരെ ആക്രമിച്ചിരുന്നു. ഇതിൽ ഇന്നലെ കൊല്ലപ്പെട്ട കുട്ടിയും ഒരു വീട്ടമ്മയും ഉൾപ്പെടെ രണ്ടുപേർക്കു ജീവനും നഷ്ടമായി. നാലുപേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ഗൂഡല്ലൂർ-കോഴിക്കോട് പാത ഉപരോധിച്ചാണു നാട്ടുകാരുടെ പ്രതിഷേധം. ഇതിനെ കാട്ടിൽ ഉപേക്ഷിക്കരുതെന്നും മൃഗശാലയിലേക്കോ മറ്റു സുരക്ഷിതകേന്ദ്രങ്ങളിലേക്കോ മാറ്റണമെന്നുമാണ് ആവശ്യം.ഇന്നലെ രാത്രിയാണ് മൂന്നു വയസുകാരിയെ പുലി ആക്രമിച്ചു കൊന്നത്. അമ്മയ്ക്കൊപ്പം പോവുകയായിരുന്ന കുട്ടിയെ കടിച്ചുകൊന്നതിനു പിന്നാലെ ആദിവാസി യുവതിയായ 23കാരിക്കുനേരെയും പുലിയുടെ ആക്രമണമുണ്ടായി. ഡിസംബർ 19ന് ശേഷം പുലി ആറുപേരെ ആക്രമിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.

സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂര്‍ മുന്നില്‍

0

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി കടുത്ത പോരാട്ടം. മലബാര്‍ ജില്ലകള്‍ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഏറ്റവും ഒടുവിലായി 674 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവർക്കും 663 പോയിന്‍റ് വീതമാണുള്ളത്. ഇന്ന് 54 മത്സരങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ. ഞായറാഴ്ചയായതിനാൽ കാഴ്ചക്കാരുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും ജനപങ്കാളിത്തം കൂടിവരുന്നതും മത്സരം മുറുകുന്നതും സംസ്ഥാന കലോത്സവത്തിന്‍റെ മാറ്റ് കൂട്ടുകയാണ്.

ഒറ്റ ക്ലിക്കില്‍ നഷ്ടമായത് രണ്ടര ലക്ഷം; ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരളാ പൊലീസ്

0

മലപ്പുറം: വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്തിന് പിന്നാലെ പണം നഷ്ടപ്പെട്ടെന്ന പരാതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ പണം തിരിച്ചു പിടിച്ച് കേരള പൊലീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്‌ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നാണ് 2,71,000 രൂപ നഷ്ടമായത്. പണം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടതോടെ തിരൂര്‍ സ്വദേശി ഉടന്‍ തന്നെ പൊലീസിന്റെ സൈബര്‍ ഹെല്‍പ് ലൈന്‍  നമ്പര്‍ 1930ല്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. 

ജനുവരി ആറിന് രാവിലെ 8.30നാണ് പണം നഷ്ടപ്പെട്ടത്. 10.13ന് സൈബര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി ലഭിച്ചു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ 11.09ന് പണം തിരിച്ചുപിടിക്കാന്‍ സാധിച്ചു. നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ പിടിക്കാന്‍ പൊലീസിന് സാധിച്ചെന്നും തട്ടിപ്പുക്കാരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും സൈബര്‍ പൊലീസ് അറിയിച്ചു. 

നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണെന്നും പൊലീസ് പറഞ്ഞു. 
‘എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ വാട്‌സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതു വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. തട്ടിപ്പിനിരയായാല്‍ രണ്ടുമണിക്കൂറിനകം തന്നെ വിവരം 1930ല്‍ അറിയിക്കുക.’ www.cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാമെന്ന് പൊലീസ് അറിയിച്ചു. 

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം

0

*അത്യാഹിത വിഭാഗ സേവനങ്ങൾ ഒരു കുടക്കീഴിൽ

           സംസ്ഥാനത്തെ 7 മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കൽ കോളേജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, 2 സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ രണ്ട് വീതം സീനിയർ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

           അപകടത്തിൽപ്പെട്ടോ മറ്റ് അസുഖങ്ങൾ ബാധിച്ചോ വരുന്നവർക്ക് ഗുണമേന്മയുള്ള അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മന്ത്രി വീണാ ജോർജ് മുൻകൈയ്യെടുത്ത് മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എമർജൻസി മെഡിസിൻ വിഭാഗം എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ഒരു കുടക്കീഴിൽ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ശാസ്ത്ര ശാഖയാണ് എമർജൻസി മെഡിസിൻ. ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം, അപകടങ്ങൾ, വിഷബാധ തുടങ്ങിയ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സമയം ഒട്ടും പാഴാക്കാതെ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നു. എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുന്നതോടെ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, കാർഡിയോളജി തുടങ്ങിയ അത്യാഹിത വിഭാഗത്തിലെ വിവിധ വിഭാഗങ്ങളുടെ ഏകീകരണത്തോടെയുള്ള ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനാകും.

           പ്രധാന മെഡിക്കൽ കോളേജുകളിൽ എല്ലാ സ്പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമകെയർ സംവിധാനവും വിപുലമായ ട്രയേജ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന ട്രോമ കെയർ സംവിധാനത്തിന്റെ മാതൃകയിലാണ് ഇവിടേയും നടപ്പാക്കി വരുന്നത്. ഒരു രോഗി എത്തുമ്പോൾ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് ട്രയേജ് ചെയ്ത് റെഡ്, ഗ്രീൻ, യെല്ലോ സോണുകൾ തുടങ്ങി വിവിധ മേഖലയിലേക്ക് തിരിച്ചു വിട്ട് ചികിത്സ ഉറപ്പാക്കുന്നു. ഓപ്പറേഷൻ തീയറ്ററുകൾ, തീവ്ര പരിചരണ വിഭാഗങ്ങൾ, സ്‌കാനിംഗ് തുടങ്ങി തീവ്രപരിചരണത്തിന് വേണ്ട എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. എമർജൻസി മെഡിസിൻ ആരംഭിക്കുന്നതോടെ ഭാവിയിൽ ഡിഎം കോഴ്സ് ആരംഭിക്കാനും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കുന്നു.

‘വിധി ഏട്ടനെ കൊണ്ടുപോയി’; സുധി അവസാനം ധരിച്ച വസ്ത്രങ്ങളും ബാ​ഗും നിധി പോലെ സുക്ഷിച്ച് രേണു

0

നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി ഏവരെയും വിട്ടുപിരിഞ്ഞിട്ട് ആറ് മാസം പിന്നിട്ടു കഴിഞ്ഞു. ഇന്നും അദ്ദേഹത്തിന്‍റെ വിയോഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ജീവിതം ഒരു കരയില്‍ എത്തിക്കുന്നതിന് മുന്നെ തന്നെ വിട്ടുപിരിഞ്ഞ സുധിയുടെ ഓര്‍മകളുമായി കഴിഞ്ഞ് കൂടുകയാണ് രേണു. മക്കള്‍ക്ക് വേണ്ടി ജീവിതത്തിലേറ്റ ഏറ്റവും വലിയ ആഘാതത്തില്‍ നിന്നും രേണു മുന്നേറി വരികയാണ്. ഇപ്പോഴിതാ സുധി അവസാനമായി ധരിച്ച വസ്ത്രങ്ങളും ബാ​ഗും നിധി പോലെ സുക്ഷിച്ചിരിക്കുകയാണ് രേണു. ലക്ഷ്മി നക്ഷത്രയുടെ യുട്യൂബ് ചാനലിലൂടെയാണ് രേണു ഇക്കാര്യം പറഞ്ഞത്. 

ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ലക്ഷ്മി നക്ഷത്ര സുധിയുടെ വീട്ടിലെത്തിയത്. സുധിയില്ലാത്ത ആദ്യ ക്രിസ്മസാണിതെന്നും ഭയങ്കരമായൊരു വിഷമം തോന്നുകയാണെന്നും രേണു ലക്ഷ്മിയോട് പറയുന്നുണ്ട്. എന്ത് ആഘോഷമുണ്ടോ അതിനെല്ലാം മുന്നില്‍ നിന്ന ആളാണ് സുധിച്ചേട്ടന്‍. ക്രിസ്മസ് ആയപ്പോള്‍ ഭയങ്കരമായൊരു വിഷമം. അപ്പുറത്തെ വീട്ടിലൊക്കെ സ്റ്റാറുകള്‍ ഇട്ടപ്പോള്‍, കുഞ്ഞിന് കാണാനായി ഒന്നിവിടെ വീട്ടിലും തൂക്കി. സ്വന്തമായി ഒന്നും ചെയ്യാത്ത ആളായിരുന്നുവെന്നും എന്നാല്‍ അനുഭവം തന്നെ ഓരോന്ന് പഠിപ്പിച്ചെന്നും രേണു സുധി പറയുന്നു.

നിലവിൽ ഡിസിയെ പഠിക്കുകയാണ് രേണു. സ്വന്തമായൊരു ജോലിയാണ് തനിക്കിനി വേണ്ടതെന്നും ഇവർ പറയുന്നുണ്ട്. വിധി സുധിച്ചേട്ടനെ കൊണ്ടുപോയി. പക്ഷേ ചേട്ടൻ ഞങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. ഞങ്ങൾ എവിടെയാണോ അവിടെ തന്നെയുണ്ട്. ജോലി സർക്കാർ ഓഫർ ചെയ്തിട്ടുണ്ട്. അതിന്റെ പേപ്പർ വർക്കുകൾ നടക്കുകയാണ്. എവിടേലും ഒരു ജോലി കിട്ടുമെന്ന ആത്മവിശ്വാസവും രേണു പ്രകടിപ്പിക്കുന്നുണ്ട്. 

സോഷ്യൽ മീഡിയയിലെ കമന്റുകളെ കുറിച്ചും രേണു പറയുന്നു. ആദ്യമൊക്കെ ഇത്തരം കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇപ്പോൾ ഒന്നും തോന്നില്ല. സുധിച്ചേട്ടന് എന്നെ അറിയാമല്ലോ. എന്റെ മക്കൾക്കും അറിയാവുന്നവർക്കും എന്നെ അറിയാം. പറയുന്നവർ പറഞ്ഞോണ്ടേയിരിക്കുമെന്നും രേണു പറഞ്ഞു. 

കൊല്ലം സുധി അവസാനമായി ഉപയോ​ഗിച്ച ബാ​ഗും വസ്ത്രങ്ങളും രേണു ലക്ഷ്മിയെ കാണുക്കുന്നുണ്ട്. സുധിച്ചേട്ടന്‍റെ ബാഗാണിത്. അദ്ദേഹം അവസാനമായി കൊണ്ടുപോയ ബാഗാ ഇത്. ഇതിനകത്ത് എന്നതാന്ന് അറിയാമോ. ഏട്ടന്‍ ലാസ്റ്റ് ഇട്ടോണ്ട് പോയ തുണികളാണ്. അപകടനം നടന്നതിന്‍റെ അന്ന്. ഷര്‍ട്ടിന്‍റെ കൈമടക്ക് പോലും മാറ്റിയിട്ടില്ല. ഇതിലെല്ലാം സുധിച്ചേട്ടന്‍റെ മണമുണ്ട്. ഈയൊരു സ്മെല്‍ ജീവിത കാലം മുഴുവന്‍ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മരിച്ചവരുടെ മണം എടുത്ത് പ്രെ‍ഫ്യൂം ഉണ്ടാക്കുമെന്ന്  ഞാന്‍ യുട്യൂബില്‍ കണ്ടിരുന്നു. അതെങ്ങനെയെങ്കിലും മോളെനിക്ക് സാധിപ്പിച്ച് തരണമെന്നും രേണു ആവശ്യപ്പെട്ടു. തന്നെക്കൊണ്ട് പറ്റാവുന്നത്ര ശ്രമിക്കുമെന്നാണ് ലക്ഷ്മി നക്ഷത്ര ഉറപ്പ് നല്‍കിയത്. 

മരിക്കുന്നതിന്‍റെ അന്ന് പല്ല് വേദനയാണെന്ന് ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. നീരും ഉണ്ടായിരുന്നു. ആ വേദനയും വച്ചാണ് അവസാനമായി ആ പ്രേഗ്രാമിന് പോയത്. അന്ന് മുഖത്ത് വലിയൊരു തേജസ് ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പ് ഏട്ടനെ അവസാനമായി കാണുന്നത് ചിന്നുവാണ്(ലക്ഷ്മി നക്ഷത്ര) എന്നും രേണു സുധി പറയുന്നു. 

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ അച്ഛനെ കുത്തിയ കേസ്; പ്രതി പാൽരാജ് കസ്റ്റഡിയിൽ

0

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവായ പാൽരാജിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വണ്ടിപ്പെരിയാർ ടൗണിൽവെച്ചാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കുണ്ട്. ആക്രമണത്തിന് ശേഷം പാൽ‌രാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽ രാവിലെയാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.

ഇരുകാലുകളുടെയും തുടക്കാണ് കുത്തേറ്റത്. പരിക്കേറ്റത്. നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റു. തുടർന്ന് കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതിയായിരുന്ന അർജുൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു.