spot_img
Friday, April 17, 2026

ജി.എസ്.ടി. അപ്പീൽ യഥാസമയം ഫയൽ ചെയ്യാത്തവർക്കുള്ള ആംനസ്റ്റി സ്‌കീം – അവസരം ജനുവരി 31 വരെ



            ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 73 അല്ലെങ്കിൽ  74 പ്രകാരം  നികുതിദായകർക്ക് ചരക്ക് സേവന നികുതി വകുപ്പിൽ നിന്ന്  2023 മാർച്ച് 31 വരെ  നൽകിയിട്ടുള്ള  ഉത്തരവുകളിന്മേൽ നിശ്ചിത സമയ പരിധിക്കുള്ളിൽ അപ്പീൽ ഫയൽ ചെയ്യാൻ വിട്ട്‌പോയവർക്ക്  നിയമാനുസൃതം  അപ്പീൽ ഫയൽ ചെയ്യുവാൻ ഒരവസരം കൂടി അനുവദിക്കുന്നു. നിശ്ചിത സമയം കഴിഞ്ഞ ശേഷം അപ്പീൽ ഫയൽ ചെയ്തു എന്ന കാരണത്താൽ അപ്പീലുകൾ നിരസിക്കപ്പെട്ടവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നിബന്ധനകൾക്ക് വിധേയമായി, ഈ സ്‌കീം അനുസരിച്ചുള്ള അപ്പീലുകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി   ജനുവരി 31 ആണ്.

           മേൽപ്പറഞ്ഞ വകുപ്പുകൾ  പ്രകാരം മാത്രമുള്ള  ഉത്തരവുകളിലെ ഡിമാന്റിൽ നികുതിദായകന്  ആക്ഷേപം ഇല്ലാത്ത തുകയുണ്ടെങ്കിൽ (നികുതി, പലിശ, ഫൈൻ, ഫീ, പിഴ  എന്നീ ഇനങ്ങളിൽ) ആയത് പൂർണ്ണമായും  അടച്ചുകൊണ്ട് വേണം അപ്പീൽ ഫയൽ ചെയ്യേണ്ടത്. തർക്കവിഷയത്തിലുള്ള നികുതിയുടെ പന്ത്രണ്ടര ശതമാനം മുൻകൂർ ആയി അടക്കണം. ഈ പന്ത്രണ്ടര ശതമാനം വരുന്ന തുകയുടെ ഇരുപത് ശതമാനം നിർബന്ധമായും പണമായും, ബാക്കി പണമായോ, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗിച്ചോ   ഒടുക്കാം.  നികുതി ഇനം ഉൾപ്പെട്ടിട്ടില്ലാത്ത ഉത്തരവുകൾക്കെതിരെ ഈ അവസരം പ്രയോജനപ്പെടുത്തി അപ്പീൽ ഫയൽ ചെയ്യുവാൻ സാധിക്കില്ല.

           വിശദവിവരങ്ങൾക്ക് 2023 നവംബർ 2 ന്  സി.ബി.ഐ.സി  പുറത്തിറക്കിയ 53/2023 – സെൻട്രൽ ടാക്‌സ്  എന്ന വിജ്ഞാപനമോ, 2023 ഡിസംബർ 13 ന് സംസ്ഥാന നികുതി വകുപ്പ് പുറത്തിറക്കിയ എസ്.ആർ.ഒ – 1353/2023 ലെ  ജി .ഒ (പി)നമ്പർ.165/2023/ടാക്‌സസ് എന്ന വിജ്ഞാപനമോ പരിശോധിക്കണം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles