spot_img
Monday, June 29, 2026
Home Blog Page 469

ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്.

0

തലശ്ശേരി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് വന്ന 8 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പൻചെല്ലിവണ്ടിനെ കണ്ടെത്തിയത്. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. അപ്പോൾ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു.ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

വനിതാ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ക്ഷമ ചോദിച്ച് സുരേഷ് ഗോപി

0

കോഴിക്കോട്: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പു ചോദിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു.

നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മീഡിയവണിന്‍റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റർ സി.ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയന്‍ ആവശ്യപ്പെട്ടു.സുരേഷ് ഗോപിയുടെ കുറിപ്പ്മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്.

ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.

മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവം: നിയമനടപടി സ്വീകരിക്കും, സുരേഷ് ​ഗോപി മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ

0

മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച സുരേഷ് ​ഗോപിക്കെതിരെ പ്രതിഷേധം. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ  വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും  തെറ്റ് അംഗീകരിച്ച്  സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. 

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ​ഗോപി കൈവെക്കുകയായിരുന്നു. മാധ്യമപ്രവർത്തക കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ​ഗോപി വീണ്ടും കൈവെച്ച. സോഷ്യൽമീഡിയയിൽ സുരേഷ് ​ഗോപിയുടെ പ്രവൃത്തിക്കെതിരെ മാധ്യമപ്രവർത്തകരിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണുണ്ടായത്. 

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത:എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. നാളെ എട്ട് ജില്ലകളിലും, തിങ്കളാഴ്ച 9 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,  കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച(30-10-2023) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,  കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. 

കേരള തീരത്ത്  രാത്രി 11.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന്  രാത്രി 11.30 വരെ 1.2 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും  മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. 

കുട്ടികളുടെ ഫോണ്‍ ഉപയോഗം എങ്ങനെ കുറയ്ക്കാം? ഇതാ ഫലപ്രദമായ മാര്‍ഗങ്ങള്‍…

0

സ്മാര്‍ട് ഫോണുകളുടെ വരവോടെ ആളുകളിലെല്ലാം ഫോണ്‍ ഉപയോഗം അമിതമായിരിക്കുന്നു. മുമ്പെല്ലാം കൗമാരക്കാരും യുവാക്കളുമാണ് ഫോണില്‍ കൂടുതല്‍ സമയം ചിലവിട്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ പ്രായമായവരും കുട്ടികളുമാണ് ഫോണില്‍ ഏറിയ സമയവും കളിച്ചിരിക്കുന്നത്. 
കുട്ടികളുടെ പഠനം, അവരുടെ വളര്‍ച്ചയുടെ സുപ്രധാനമായ സമയം എന്നിവയെല്ലാം ഇങ്ങനെ ഫോണില്‍ പോകുന്നത് തീര്‍ച്ചയായും മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഏത് പ്രയാക്കാരായാലും ഫോണില്‍ അധികസമയം ചെലവിടുന്നത് തീര്‍ച്ചയായും പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. ഇവയൊന്നും തന്നെ നിസാരമാക്കി കണക്കാക്കുകും അരുത്. 

എന്തായാലും കുട്ടികളിലെ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താൻ സഹായകമായ, ഫലപ്രദമായ ചില പോംവഴികളാണിനി നിര്‍ദേശിക്കുന്നത്. ഇവ നിങ്ങള്‍ക്ക് വീടുകളില്‍ പരീക്ഷിക്കാവുന്നതും പരിശീലിപ്പിക്കാവുന്നതുമാണ്. 

ഒന്ന്…

കുട്ടികളെ എല്ലായ്പോഴും അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കാതെ അല്‍പമൊക്കെ അധികാരം മാതാപിതാക്കള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഫോണുപയോഗത്തിലും ഇത് പ്രാവര്‍ത്തികമാക്കുക. ശ്രദ്ധിക്കുക, പതിനെട്ട് വയസിന് താഴെയുള്ളവരുടെ കാര്യത്തിലേ ഇത്ര വാശി പിടിക്കാവൂ. അതും ഫോൺ ഉപയോഗം അമിതമാണെങ്കില്‍ മാത്രം. വെറുതെ ശാഠ്യവും അധികാരവും പ്രയോഗിച്ചാല്‍ കുട്ടികളില്‍ നിന്ന് വിപരീതമായ ഫലമായിരിക്കും കിട്ടുക. 

രണ്ട്…

ഫോണ്‍ നല്‍കുന്ന സന്തോഷങ്ങള്‍ക്ക് പകരമായി മറ്റ് സന്തോഷങ്ങള്‍ കുട്ടികള്‍ക്ക് മുന്നിലുണ്ടാകണം. വീട്ടിലെല്ലാവരും ഒത്തുകൂടുമ്പോള്‍ പോസിറ്റീവായ അന്തരീക്ഷമാണെങ്കില്‍ കുട്ടികള്‍ തീര്‍ച്ചയായും അതില്‍ പങ്കാളിയാകും. അതിനാല്‍ വീട്ടിലെ അന്തരീക്ഷം പരമാവധി പോസിറ്റീവാക്കി നിര്‍ത്തണം. ഇത് അഭിനയമായി പോകരുത്. ആത്മാര്‍ത്ഥമായും ജീവിതരീതിയെ ഇത്തരത്തില്‍ പോസിറ്റീവാക്കി മാറ്റുക. 

പൂന്തോട്ട പരിപാലനം, പാചകം, ആസ്വാദ്യകരമായ രീതിയിലുള്ള ഹോം ക്ലീനിംഗ്, സംസാരം, കലാ- കായികമായ വിനോദങ്ങള്‍, ഒരുമിച്ചുള്ള വ്യായാമം, നടത്തം, നീന്തല്‍, സൈക്ലിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്കെല്ലാം കുട്ടികളെ അവരുടെ അഭിരുചിക്ക് കൂടി അനുസരിച്ച് കൊണ്ടുവരിക. സന്തോഷം കണ്ടെത്താനായാല്‍ അവര്‍ ഇവയ്ക്ക് വേണ്ടിയും സമയം ചിലവിടാൻ തയ്യാറാകും. അതിലൂടെ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താം. 

മൂന്ന്…

ഏത് കാര്യത്തിനായാലും കുട്ടികള്‍ക്ക് മാതൃക മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരുമാണ്. അതിനാല്‍ തന്നെ കുട്ടികളിലെ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തണമെങ്കില്‍ ആദ്യം മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്ന അംഗങ്ങളും ഇത് പാലിക്കാൻ തയ്യാറാകണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ട് കുട്ടികളെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. 

നാല്…

അമിതമായ ഫോണുപയോഗം ഉണ്ടാക്കുന്ന ശാരീരിക- മാനസികപ്രശ്നങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞുമനസിലാക്കണം. ഇതിന് വിദഗ്ധരുടെ സഹായം ആവശ്യമാണെങ്കില്‍ അതും ഏര്‍പ്പെടുത്തി നല്‍കുക. ആരോഗ്യകരമായ രീതിയില്‍ തന്നെ കുട്ടികളുടെ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താനായില്ലെങ്കില്‍ രക്ഷാധികാരിയുടെ അധികാരത്തില്‍ നിങ്ങള്‍ക്ക് താക്കീത് ചെയ്യാവുന്നതാണ്. എന്നാല്‍ എപ്പോഴും സൗഹൃദമാണ് കുട്ടികളെ നയിക്കാൻ ഏറ്റവും മികച്ച രീതി. അത് ആത്മാര്‍ത്ഥമായി അവലംബിക്കുക. കുട്ടികളെ സുഹൃത്തുക്കളായി തന്നെ കണ്ട് അവരില്‍ മാറ്റങ്ങളുണ്ടാക്കാം. 

അഞ്ച്…

മറ്റുള്ള ആളുകളുമായി കുട്ടികള്‍ ഇടപഴകുന്നത് കുറവാണെങ്കില്‍ അതും പരിശീലിപ്പിക്കണം. ഇതെല്ലാം ഭാവിയിലേക്ക് അവര്‍ക്ക് തന്നെ ഉപകരിക്കും. ഇക്കാര്യവും അവരെ ഓര്‍മ്മപ്പെടുത്തണം. കുറഞ്ഞപക്ഷം വീട്ടിലുള്ളവരുമായെങ്കിലും ദിവസവും അല്‍പസമയം കുട്ടികള്‍ സംസാരിക്കണം. അതിനുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരിക്കണമെന്നതും പ്രധാനമാണ്. 

ബസിനു മുന്നിൽ അഭ്യാസപ്രകടനം; യുവാവിനെതിരെ കേസ്

0

കോഴിക്കോട് : ബസിനു മുന്നിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ അഭ്യാസ പ്രകടനം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പന്നിയങ്കര പൊലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫർഹാനെ (29) തിരെയാണ് കേസ്. വ്യാഴാഴ്ച വൈകിട്ട് മീഞ്ചന്ത ബൈപാസിലാണ് സംഭവം. പിന്നിലുള്ള ബസ് ഡ്രൈവർ ഹോൺ മുഴക്കിയതിൽ പ്രകോപിതനായ യുവാവ് സ്കൂട്ടറിൽ നടുറോഡിൽ മറ്റു വാഹനങ്ങൾക്ക് ഓരം കൊടുക്കാതെ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു.

ഇടയ്ക്ക് തിരിഞ്ഞു ബസ് ഡ്രൈവറെ ശകാരിക്കുകയും ചെയ്തു. സംഭവം ബസ് യാത്രക്കാരൻ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോട്ടർ എൻഫോഴ്സ്മെൻറ് വിഭാഗവും നടപടി തുടങ്ങി. വാഹനവും രേഖകളുമായി ഇന്നു ചേവായൂർ മോട്ടർ എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകി

ശബരിമല: സുരക്ഷിത ഗതാഗത്തിന് വിപുലമായ ഒരുക്കങ്ങൾ; മന്ത്രി ആന്റണി രാജു

0

*ഡ്രൈവർമാർക്ക് റോഡുകൾ പരിചിതമാക്കാൻ ലഘു വീഡിയോകൾ പ്രചരിപ്പിക്കും വെർച്വൽ ക്യൂവിനൊപ്പം കെ.എസ്.ആർ.ടി.സി ടിക്കറ്റുകളും ബുക്ക് ചെയ്യാം

            ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുവാനായി കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പമ്പ സാകേതം ഹാളിൽ ചേർന്നു.

            തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പും, കേരള റോഡ് സുരക്ഷ അതോറിറ്റിയും, പോലീസ്, പൊതുമരാമത്ത്, ഫയർഫോഴ്‌സ്, ദേവസ്വം ബോർഡ്, ആരോഗ്യ വകുപ്പ്, ബി.എസ്.എൻ.എൽ തുടങ്ങിയവയുമായി ചേർന്ന് നടപ്പിലാക്കുന്ന ശബരിമല സേഫ് സോൺ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്ര സുഗമമാക്കുന്നതും അപകട രഹിതമാക്കുന്നതിനുമായാണ് ശബരിമല സേഫ് സോൺ പ്രോജക്ട് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള നിരന്തര ഇടപെടലുകൾ കൊണ്ട് തീർത്ഥാടന കാലത്തെ റോഡ് അപകട നിരക്ക് വലിയതോതിൽ കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽപ്പെടുന്നതും ബ്രേക്ക് ഡൗണാകുന്നതുമായ വാഹനങ്ങൾ യഥാസമയം നീക്കി മറ്റു വാഹനങ്ങൾക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുവാനും വാഹനങ്ങൾക്ക് പാർക്കിംഗ് ഒരുക്കുന്നതിനും ഗതാഗതക്കുരുക്കുകൾ യഥാസമയം സൗകര്യപ്രദമായ പരിഹരിക്കുന്നതിനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഡ്രൈവർമാർക്ക് റോഡുകൾ പരിചിതമാകുന്നതിനായി ലഘു വീഡിയോകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സൈൻ ബോർഡുകളും റിഫ്‌ലക്ടറുകളും ബ്ലിങ്കറുകളും കോൺവെക്‌സ് ദർപ്പണങ്ങളും ഹെൽപ് ലൈൻ നമ്പറുകളുള്ള ബോർഡുകളും വഴിയിലുടനീളം സ്ഥാപിച്ച് വാഹനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തും. വാഹന നിർമ്മാതാക്കളും വാഹന ഡീലർമാരും ശബരിമല സേഫ് സോൺ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

            ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവിൽ കെഎസ്ആർടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അധിക സർവീസുകൾ നടത്തും. തിരക്കിനനുസൃതമായി മൂന്നു ഘട്ടങ്ങളായി തിരിച്ചാണ് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 5 വരെയുള്ള ആദ്യഘട്ടത്തിൽ 140 ലോ ഫ്ലോർ നോൺ എ സി, 60 വോൾവോ ലോ ഫ്ലോർ എസി, 15 ഡീലക്‌സ്, 245 സൂപ്പർഫാസ്റ്റ് – ഫാസ്റ്റ് പാസഞ്ചർ, 10 സൂപ്പർ എക്‌സ്പ്രസ് 3 ഷോട്ട് വീൽ ബേസ് എന്നിങ്ങനെ 473 ബസ്സുകളും ഡിസംബർ 6 മുതലുള്ള രണ്ടാംഘട്ടത്തിൽ 140 നോൺ എ സി ലോ ഫ്ലോർ, 60 വോൾവോ എ സി ലോ ഫ്ലോർ, 285 ഫാസ്റ്റ് പാസഞ്ചർ – സൂപ്പർ ഫാസ്റ്റ്, 10 സൂപ്പർ എക്‌സ്പ്രസ്, 15 ഡീലക്‌സ്, 3 ഷോട്ട് വീൽ ബേസ് എന്നിങ്ങനെ 513 ബസ്സുകളും സർവീസ് നടത്തും. മകരവിളക്ക് കാലഘട്ടത്തിൽ വിവിധ ഇനത്തിലുള്ള 800 ബസ്സുകൾ സർവീസിനായി വിനിയോഗിക്കും.

            ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തിൽ 14 സ്‌പെഷ്യൽ സർവീസ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂർ, കൊട്ടാരക്കര, പമ്പ, പുനലൂർ, അടൂർ, തൃശ്ശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്‌പെഷ്യൽ സർവീസ് സെന്ററുകൾ. കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളിൽ നിന്നും ഡിമാൻഡ് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കും. 40-ൽ കൂടുതൽ യാത്രക്കാർ ഗ്രൂപ്പായി ബുക്ക് ചെയ്താൽ ഏത് സ്ഥലത്ത് നിന്നും യാത്രക്കാരെ പിക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകൾ സമയബന്ധിതമായി അയ്യപ്പഭക്തർക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കും. അയ്യപ്പ ദർശനം കഴിഞ്ഞ് വരുന്ന ഭക്തർക്ക് പമ്പയിലെ യൂ-ടേൺ ഭാഗത്ത് മൂന്ന് ബസ് ബേ ക്രമീകരിച്ച് 10 ബസുകൾ വിതം തയ്യാറാക്കി നിർത്തും. ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ കെഎസ്ആർടിസി ടിക്കറ്റുകൾ കൂടി ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കും. കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ കെഎസ്ആർടിസി ബസുകൾക്ക് പാർക്കിംഗ് സൗകര്യവും ഹെൽപ്പ് ഡെസ്‌ക്കും ആവശ്യാനുസരണം ചാർട്ടേഡ് ട്രിപ്പുകളും ക്രമീകരിക്കും. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ കൂടുതൽ ബസ്സുകൾ അറ്റകുറ്റപണികൾ തീർത്ത് സർവീസിന് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

            ഉന്നതതല യോഗത്തിൽ ജനപ്രതിനിധികൾ, റോഡ് സുരക്ഷാ കമ്മീഷണറും ട്രാൻസ്‌പോർട്ട് കമ്മീഷണറുമായ എസ്. ശ്രീജിത്ത്, കെഎസ്ആർടിസി സിഎംഡി (ഇൻചാർജ് ) പ്രമോജ് ശങ്കർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കോഴിക്കോട് വിമാനത്താവളം: മുഴുവൻ സമയ വിമാന സർവീസ് നാളെ മുതൽ

0

കരിപ്പൂർ :റൺവേയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നാളെ മുതൽ പൂർണതോതിൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും. വിമാന സർവീസുകളുടെ ശൈത്യകാല ഷെഡ്യൂളും നാളെ ആരംഭിക്കുകയാണ്. റൺവേ റീ കാർപറ്റിങ്ങിനായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് 10 മാസത്തിനു ശേഷം നീങ്ങുന്നത്. ജനുവരി മുതലാണ് കരിപ്പൂരിൽ റൺവേ റീ കാർപറ്റിങ് ആരംഭിച്ചത്. പ്രവൃത്തിമൂലം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാന സർവീസുകൾ അനുവദിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് നാളെ മുതൽ പൂർണമായും ഇല്ലാതാകുന്നത്. കരാർ എടുത്ത ഡൽഹി കേന്ദ്രമായ എൻഎസ്‌സി പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക്, ജോലി തീർക്കാൻ നവംബർ വരെ കാലാവധിയുണ്ടായിരുന്നെങ്കിലും ജൂൺ ആദ്യവാരത്തിൽതന്നെ റീ കാർപറ്റിങ് പൂർത്തിയാക്കി

ലാൻഡിങ് സുരക്ഷയ്ക്കുള്ള അത്യാധുനിക പ്രകാശ സംവിധാനങ്ങളായ സെൻട്രൽ ലൈൻ ലൈറ്റ്, ടച്ച് സോൺ ലൈറ്റ് എ ന്നിവയും അതോടൊപ്പം സ്ഥാപിച്ചു. എന്നാൽ, റൺവേയുടെ വശങ്ങളിൽ മണ്ണിട്ടുനിരപ്പാക്കുന്ന ഗ്രേഡിങ് ജോലി ബാക്കിയായി. മണ്ണു ലഭിക്കാനുള്ള സാങ്കേതിക കുരുക്കുകളും മഴയുമാണ് ഗ്രേഡിങ് ജോലി വൈകാൻ ഇടയാക്കിയത്. ആഴ്ചകൾക്കു മുൻപ് അതും പൂർത്തിയായി

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി കർഷക സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ബംബർ നറുക്കെടുപ്പും നടത്തി.

0

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക സംഗമവും, മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് ഇടപാടുകാർക്ക് വേണ്ടി ഏർപ്പെടുത്തിയ ഓണം സമ്മാനോത്സവ് പദ്ധതിയുടെ ബംബർ നറുക്കെടുപ്പും നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷം മാർക്കറ്റിംഗ് സൊസൈറ്റിയിൽ ഏറ്റവും കൂടുതൽ റബ്ബർ ഷീറ്റും, നാളികേരവും വില്പന നടത്തിയ കർഷകരെ ചടങ്ങിൽ ആദരിച്ചു. കർഷക സംഗമവും, ബംബർ നറുക്കെടുപ്പും കേരള സംസ്ഥാന മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ കാർഷിക മേഖലയുടെ വളർച്ചക്കും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കും സഹകരണ പ്രസ്ഥാനം നൽകിയ സംഭാവന വളരെ വലുതാണെന്ന് അഡ്വ. സോണി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. സമീപ കാലത്ത് സഹകരണ മേഖലയിൽ കടന്നു കൂടിയ അനഭിലഷണീയമായ പ്രവണതകൾ മുഴുവൻ ചെറുത്ത് തോൽപ്പിച്ച് സഹകരണ പ്രസ്ഥാനം ശക്തമായി നിലനിൽക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ വളർച്ചക്ക് അനിവാര്യമാണെന്നും അഡ്വ. സോണി സെബാസ്റ്റ്യൻ വ്യക്തമാക്കി.

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നജ്മുന്നിസ ഷെരീഫ്, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജവഹർ പൂമംഗലം, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിത, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട്, ബ്ലോക്ക്‌ പഞ്ചായത്തഗം ബാബു കളത്തൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ രാജു അമ്പലത്തിങ്കൽ, ലിസി സണ്ണി, മഞ്ജു ഷിബിൻ, ബിന്ദു ജോൺസൻ എന്നിവരും ജോബി ഇലന്തൂർ, സണ്ണി കാപ്പാട്ടുമല, വിൻസെന്റ് വടക്കേമുറി, ടോമി കൊന്നക്കൽ, സജി കൊച്ചുപ്ലാക്കൽ, ബീവി തുറയൻപ്ലാക്കൽ, സംഘം ഡയറക്ടർമാരായ അഡ്വ. ജി.സി. പ്രശാന്ത് കുമാർ, മനോജ്‌ വാഴേപറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജോയ് മ്ലാകുഴി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു. ഏറ്റവും കൂടുതൽ നാളികേരം വിൽപ്പന നടത്തിയ ജോർജ് മറ്റപ്പിള്ളിൽ, ഏറ്റവും കൂടുതൽ റബ്ബർ ഷീറ്റ് വിൽപ്പന നടത്തിയ അബ്ദുൾ റഷീദ് പി.ഐ എന്നിവരെ പൊന്നാട അണിയിച്ചും, മെമന്റോയും, ഉപഹാരവും നൽകിയും ആദരിച്ചു.

പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ സാബു പ്രവദ അന്തരിച്ചു

0

പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര കലാസംബന്ധമായ വിഷയങ്ങളില്‍ ഗവേഷകനുമായ സാബു പ്രവദ അന്തരിച്ചു. ചലച്ചിത്ര സംബന്ധിയായ ഏറ്റവും മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ മാസം 18ന് തിരുവനന്തപുരത്ത് വെച്ചുണ്ടായ റോഡപകടത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.

രാജാവിന്റെ മകന്‍, മനു അങ്കിള്‍, കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, പാര്‍വ്വതീ പരിണയം, ഒറ്റയടിപ്പാതകള്‍, ഫസ്റ്റ് ബെല്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനാണ്. എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഇദ്ദേഹത്തിന്റേതാണ്. ഐഎഫ്എഫ്കെ ഉള്‍പ്പെടെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളില്‍ ഡിസൈനറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.